hindi stringlengths 4 192 | malayalam stringlengths 5 219 |
|---|---|
माँ, चलो कल एक फिल्म देखने चलते हैं। | അമ്മേ, നാളെ നമുക്ക് ഒരു സിനിമയ്ക്ക് പോകാം. |
मुझे कल स्कूल नहीं जाना है। | എനിക്കു സ്കൂളില്ല. |
छुट्टी है। | അവധിയാ. |
ओह, कल 14 अप्रैल है न? | ഓ, നാളെ, ഏപ്രില്‍ 14 ആണല്ലോ, അല്ലെ? |
कल तुम्हारे पिताजी की भी छुट्टी होगी। | നാളെ നിന്‍റെ അച്ഛനും ജോലിയില്ല. |
हम फिल्म देखने का प्लान बना सकते हैं! | നമുക്കൊരു സിനിമയ്ക്ക് പ്ലാനിടാം. |
यह तो अच्छी खबर है! | അത് നന്നായി. |
पर इस दिन छुट्टी क्यों है? | പക്ഷെ നാളെ എന്തിനാ അവധി? |
क्या सभी स्कूल, कॉलेज और ऑफिस कल बंद रहेंगे? | സ്കൂളിനും കോളേജിനും ഓഫീസിനും എല്ലാം നാളെ അവധിയാണോ? |
कल अंबेडकर जयंती है! | നാളെയാണ് അംബേദ്‌കര്‍ ജയന്തി! |
इस दिन को हर वर्ष बी.आर. अंबेडकर के जन्म के उपलक्ष में मनाया जाता है। | കൊല്ലംതോറും ഈ ദിവസം ഡോക്ടര്‍ ബി.ആര്‍. അംബേദ്‌കറുടെ ജന്മദിനമായി ആഘോഷിക്കുന്നു. |
क्या तुमने उनके बारे में सुना है? | നീ അദ്ദേഹത്തെപ്പറ്റി കേട്ടിട്ടുണ്ടോ? |
मेरे खयाल से इन्हें मैंने अपनी हिस्ट्री और सिविक्स की किताब में देखा है। | ഞാന്‍ അദ്ദേഹത്തെ എന്‍റെ ചരിത്രവും പൗരധര്‍മവും എന്ന പുസ്തകത്തില്‍ കണ്ടിട്ടുണ്ടെന്ന് തോന്നുന്നു. |
क्या वे हमारे संविधान से संबंध रखते हैं? | അദ്ദേഹം നമ്മുടെ ഭരണഘടനയുമായി ബന്ധപ്പെട്ട ആളാണോ? |
बिलकुल सही! उन्हें भारतीय संविधान का जनक कहा जाता है। | തികച്ചും! അദ്ദേഹം ഇന്ത്യന്‍ ഭരണഘടനയുടെ പിതാവ് എന്നാണ് അറിയപ്പെടുന്നത്. |
वे नागरिक अधिकारों के लिए लड़ने वाले कार्यकर्ता था जिन्होंने संविधान तैयार करने में महत्वपूर्ण भूमिका निभाई थी। | ഭരണഘടന തയാറാക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ച ഒരു പൗരാവകാശപ്രവര്‍ത്തകനായിരുന്നു അദ്ദേഹം. |
उन्होंने उस जीवंत प्रजातांत्रिक स्वरूप को आकार देने में महत्वपूर्ण भूमिका निभाई जिस पर भारत को गर्व है। | ഇന്ത്യ അഭിമാനം കൊള്ളുന്ന ജീവത്തായ ജനാധിപത്യഘടന രൂപം കൊടുക്കുന്നതില്‍ അദ്ദേഹം നിര്‍ണായകമായ ഒരു പങ്ക് വഹിച്ചു. |
मुझे अब याद आया! | ഞാനിപ്പോള്‍ ഓര്‍ക്കുന്നു. |
हाल ही में हम उनके बारे में सिविक्स की कक्षा में चर्चा कर रहे थे। | ഞങ്ങളുടെ പൗരധര്‍മ്മ ക്ലാസില്‍ കഴിഞ്ഞ ദിവസം അദ്ദേഹത്തെക്കുറിച്ച് ചര്‍ച്ച ചെയ്തിരുന്നു. |
मैम ने कहा था कि वे उनके बारे में हमें और बताएंगी जब हम भारतीय संविधान का पाठ पढ़ेंगे। | ഇന്ത്യന്‍ ഭരണഘടനയെക്കുറിച്ചുള്ള അദ്ധ്യായം എടുക്കുമ്പോള്‍ അദ്ദേഹത്തെക്കുറിച്ച് കൂടുതല്‍ പറയാം എന്ന് മാം പറഞ്ഞു. |
उन्होंने समाज से जाति के आधार पर भेदभाव खत्म करने के लिए लड़ाई की थी, है ना? | സമൂഹത്തില്‍ നിലനിന്ന ജാതിവിവേചനം അവസാനിപ്പിക്കാന്‍ അദ്ദേഹം പോരടിച്ചു, ശരിയല്ലേ? |
हाँ, खुद दलित होने की वजह से उन्हें पता था कि छुआछूत की बुराई से जूझना कितना मुश्किल है। | അതെ, താന്‍ സ്വയം ഒരു ദളിതനായിരുന്നതിനാല്‍ തൊട്ടുകൂടായ്മ എന്ന തിന്മയെ നേരിടുന്നത് എത്ര കഠിനമാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. |
इसलिए इन्होंने निचली जाति के लोगों के अधिकारों के लिए लड़ाई लड़ी। | അങ്ങനെ അദ്ദേഹം താഴ്ന്ന വര്‍ഗ്ഗക്കാരുടെ അവകാശങ്ങള്‍ക്കായി പോരടിച്ചു. |
उन्होंने बड़े पैमाने में भेदभाव के खिलाफ लड़ाई की और जीत हासिल की। | ആ വിവേചനത്തിനെതിരെ വ്യാപകമായി പ്രചാരണം നടത്തിയ അദ്ദേഹം വിജയിച്ചു. |
वाह, कितना मजबूत व्यक्तित्व था उनका! | ആശ്ചര്യം തന്നെ! എന്തൊരു കരുത്തുറ്റ വ്യക്തിത്വം! |
इसलिए इस दिन को पूरे उपमहाद्वीप में समानता दिवस के रूप में भी मनाया जाता है। | അതുകൊണ്ടാണ്, ഈ ദിവസം ഉപഭൂഖണ്ഡത്തിലാകെ സമത്വദിനമായി ആചരിക്കുന്നത്. |
मुझे मालूम है कि तुम्हें इस व्यक्ति के बारे में पढ़ने में बहुत अच्छा लगेगा जब तुम यह पाठ स्कूल में पढ़ोगी। | ആ അദ്ധ്യായം പഠിക്കുമ്പോള്‍ ഈ മനുഷ്യനെക്കുറിച്ച് വായിക്കുന്നത് നീ ഇഷ്ടപ്പെടുമെന്ന് എനിക്കുറപ്പുണ്ട്. |
हाँ माँ, मैं इसके लिए इंतज़ार नहीं कर सकती। | അതേ, അമ്മേ, അതുവരെ കാത്തിരിക്കാൻ എനിക്ക് ക്ഷമയില്ല. |
मैं वास्तव में उत्सुक हूं। | എനിക്ക് ശരിക്കും വലിയ കൗതുകമാകുന്നു |
ठीक है, अब बताओ कि कौन सी फिल्म देखना चाहती हो? | ശരി , ഇനി പറയൂ, ഏത് സിനിമയ്ക്കാണ് നിനക്ക് പോകേണ്ടത്? |
क्या तुम नई मार्वल फिल्म देखना चाहोगी? | നിനക്ക് പുതിയ മാര്‍വല്‍ സിനിമ കാണണോ? |
तुम्हारा मतलब है डॉक्टर स्ट्रेंज और मल्टीवर्स ऑफ मैडनेस? | ഡോക്ടര്‍ സ്ട്രെയ്ഞ്ജ് ആന്‍ഡ് ദ മള്‍ട്ടിവേഴ്സ് ഓഫ് മാഡ്നസ് ആണോ അമ്മ ഉദ്ദേശിക്കുന്നത്? |
मैं उसे देखने के लिए बेकरार हूँ। | എനിക്കത് കാണാന്‍ കൊതിയായിട്ട് വയ്യ. |
क्या तुम टिकट बुक कर सकती हो? | ടിക്കറ്റ് ബുക്ക് ചെയ്യുമോ അമ്മെ? |
पहले पिताजी से बात कर लूं। | അച്ഛനോട് സംസാരിക്കട്ടെ. |
हैलो, तुम वेब डिजाइनिंग का कोर्स कर रही हो न? | ഹലോ, നീ ഒരു വെബ് ഡിസൈനിംഗ് കോഴ്സ് ചെയ്യുകയാണ്, അല്ലെ? |
मेरी एक दोस्त भी यही कोर्स करने की सोच रही है, तो मैंने उससे कहा कि मैं उसके बारे में तुमसे कुछ जानकारी लूँगी। | എന്‍റെ കൂട്ടുകാരികളില്‍ ഒരാള്‍ അത് ചെയ്യാമെന്ന് വിചാരിക്കുന്നു, നിൻ്റടുത്തൂന്ന് ചില വിവരങ്ങള്‍ കിട്ടുമെന്ന് ഞാന്‍ അവളോട് പറഞ്ഞു. |
हाँ, ये मेरा दूसरा साल है। | അതേ, ഞാന്‍ രണ്ടാം വര്‍ഷമാ. |
बढ़िया, तो वो क्या जानना चाहती है? | അതുഗ്രൻ , അവള്‍ക്ക് എന്താണ് അറിയേണ്ടത്? |
कौन-कौन से कॉलेज हैं जहाँ वेब डिजाइनिंग का डिप्लोमा कोर्स होता है? | വെബ് ഡിസൈനിങ്ങില്‍ ഡിപ്ലോമാകോഴ്സ് നടത്തുന്ന കോളേജുകള്‍ ഏതൊക്കെയാണ്? |
उसने अपनी पसंद के बारे में कुछ पक्का तय नहीं किया है, तो अभी बस इसे ट्राई करना चाहती है। | അവള്‍ക്ക് അവളുടെ സെലക്ഷനെക്കുറിച്ച് അത്ര ഉറപ്പു പോരാ, അതുകൊണ്ട് ഈ സമയത്ത് അവള്‍ക്കിത് ഒന്നു പരീക്ഷിച്ചുനോക്കണമെന്നുണ്ട്. |
ठीक है, मैं समझ गई। | ഓക്കേ, എനിക്കു മനസ്സിലായി. |
ये पुणे के स्कूल ऑफ़ फैशन टेक्नोलॉजी; चेन्नई के स्टेला मैरिस कॉलेज और चेन्नई के लोयोला कॉलेज और अन्य बहुत सारे कॉलेजों में उपलब्ध है। | സ്കൂള്‍ഓഫ് ഫാഷന്‍ ടെക്നോളജി, പൂനെ, സ്റ്റെല്ലാ മേരീസ് കോളേജ്, ചെന്നൈ, ലൊയോള കോളേജ്, ചെന്നൈ തുടങ്ങി നിരവധി കോളേജുകളില്‍ ആ കോഴ്സ് ഉണ്ട് . |
तुम तो लोयोला कॉलेज गई थी न? | നീ ലൊയോള കോളേജിലല്ലായിരുന്നോ? |
हाँ, मेरी पढ़ाई वहीं हुई थी। | അതെ, ഞാനവിടെയാ പഠിച്ചേ. |
तुमने जो कॉलेज बताए, वे काफ़ी नामी हैं। | നീയീ പറഞ്ഞ കോളേജുകള്‍ നല്ല പേരുള്ളതാണല്ലോ. |
प्रवेश की प्रक्रिया क्या है? | എൻട്രന്‍സ് എങ്ങനെയാ? |
हाँ, कुछ कॉलेज अपने खुद के एंट्रेंस एक्ज़ाम करवाते हैं। | ചില കോളേജുകള്‍ അവരുടെതന്നെ എൻട്രന്‍സ് എക്സാം നടത്തുന്നുണ്ട്. |
और10वीं और 12वीं की ग्रेड भी देखते हैं। | പത്തിലേയും പ്ലസ്ടൂവിലെയും ഗ്രേഡും അവര്‍ നോക്കുന്നുണ്ട്. |
एन.आई.डी. एंट्रेंस एक्ज़ाम जैसी राष्ट्रीय परीक्षाएँ भी हैं। | എന്‍.ഐ.ഡി. എൻട്രന്‍സ് എക്സാം പോലെയുള്ള നാഷണല്‍ ടെസ്റ്റുകളും ഉണ്ട്. |
मेरी दोस्त के बोर्ड में वाकई बहुत अच्छे नंबर आए थे तो वे मेरिट के आधार पर किसी भी एंट्रेंस में पास हो सकती है। | എന്‍റെ ഫ്രണ്ട് ബോഡെക്സാമൊക്കെ നന്നായി ചെയ്തിരുന്നു, അതുകൊണ്ട് മെറിറ്റ് പരിഗണിക്കുന്ന ഏത് എൻട്രന്‍സും അവള്‍ നേടും. |
उसे अपनी क्रिएटिव स्किल पर खास भरोसा नहीं है। | സ്വന്തം ക്രിയേറ്റീവ് സ്കില്ലിന്‍റെ കാര്യത്തില്‍ അവള്‍ക്കത്ര ആത്മവിശ്വാസം പോരാ. |
इन यूनिवर्सिटियों में डिप्लोमा कोर्स कितने समय का है? | ഈ യൂണിവേഴ്സിറ്റികളിലെ ഡിപ്ലോമാ കോഴ്സ് എത്ര വര്‍ഷമാ? |
आम तौर पर ये एक से दो साल तक चलता है। | സാധാരണ, ഒന്നോ രണ്ടോ വര്‍ഷം. |
असल में ये इस बात पर निर्भर करता है कि किस कॉलेज में एडमिशन लिया है। | അത് ശരിക്കും നീ അഡ്മിഷന്‍ എടുക്കുന്ന കോളേജിനെ അനുസരിച്ചിരിക്കും. |
क्या करियर ऑप्शन अच्छे हैं? | ജോലിസാധ്യതയൊക്കെ കൊള്ളാമോ? |
हाँ, इस फ़ील्ड में नौकरी के मौके बढ़िया हैं। | ജോലിസാധ്യത ഈ ഫീല്‍ഡില്‍ വളരെ നല്ലതാ. |
खास कर के तब जब दुनिया तेजी से डिजिटल होती जा रही है। | ലോകം കൂടുതല്‍ കൂടുതല്‍ ഡിജിറ്റലായിക്കൊണ്ടിരിക്കുമ്പോള്‍ പ്രത്യേകിച്ചും. |
हम्म.. मैं समझ रही हूँ तुम क्या कहना चाहती हो। | ഉം, നീ എന്താണുദ്ദേശിക്കുന്നതെന്ന് മനസ്സിലാവുന്നുണ്ട്. |
क्या तुम ऐसे किसी को जानती हो जिसने पहले यह कोर्स किया हो? | മുന്‍പ് ഈ കോഴ്സ് എടുത്ത ആരെയെങ്കിലും അറിയാമോ? |
हाँ, मेरे एक दोस्त ने कुछ पाँच साल पहले वेब डिजाइनिंग में डिप्लोमा किया था। | അറിയാം , ഏതാണ്ട് അഞ്ചു വര്‍ഷം മുന്‍പ് എന്‍റെ ഫ്രണ്ട്സിലൊരാള്‍ വെബ് ഡിസൈനിങ്ങില്‍ ഡിപ്ലോമാ എടുത്തിരുന്നു. |
आज वो एक सफल वेब डिज़ाइनर है। | അവനിപ്പോള്‍ ഒരു നല്ല സ്ഥാനത്തുള്ള വെബ് ഡിസൈനറാ. |
अगर तुम्हें कोई एतराज़ न हो, तो क्या मुझे उनकी कॉन्टैक्ट इंफ़ॉरमेशन मिल सकती है? | അയാളെ കോണ്ടാക്റ്റ് ചെയ്യാനുള്ള വിവരമെന്തെങ്കിലും തരാമോ, സമ്മതമെങ്കിൽ? |
ऐसा इसलिए कि फिर मैं इसे अपनी दोस्त को दे सकती हूँ ताकि वो किसी से इस कोर्स के बारे में डीटेल में बात कर सके। | എന്തിനാണെന്നുവെച്ചാ, എന്‍റെ ഫ്രണ്ടിനോടിതുപറഞ്ഞാൽ അവള്‍ക്ക് കോഴ്സിനെക്കുറിച്ച് ആരോടെങ്കിലും വിശദമായി സംസാരിക്കാമല്ലോ. |
बिल्कुल, मैं तुम्हें वॉट्सएप पर कॉन्टैक्ट भेज दूँगी। | തീര്‍ച്ചയായും, ഞാന്‍ വാട്സാപ്പിൽ കോണ്ടാക്റ്റ് അയക്കാം. |
क्या मुझे बहुत देर हो गई? | ഞാന്‍ വളരെ താമസിച്ചുപോയോ? |
परेड शुरू हो गई क्या? | പരേഡ് തുടങ്ങിയോ? |
पता नहीं इतनी देर कैसे सो गई मैं। | ഞാനെന്താണ് അങ്ങനെ ഉറങ്ങിപ്പോയതെന്ന് അറിഞ്ഞുകൂടാ. |
चिंता मत करो, तुम सही समय पर आई हो। | വിഷമിക്കേണ്ട, നീ കൃത്യസമയത്തുതന്നെ എത്തി. |
अभी बस 5 ही मिनट हुए हैं। | ഇതിപ്പോ 5 മിനുട്ടേ ആയിട്ടുള്ളൂ. |
इधर आ कर बैठो। | വരൂ, ഇരിക്കൂ. |
मैंने क्या मिस किया? | എനിക്കെന്താ മിസ്സായത്? |
कुछ खास नहीं! बस राष्ट्रपति जी का राष्ट्रीय झंडा फहराना। | വിശേഷിച്ചൊന്നുമില്ല! രാഷ്ട്രപതി ദേശീയപതാക ഉയർത്തുകയായിരുന്നു. |
और राष्ट्रपति को 21 तोपों की सलामी। | പിന്നെ, രാഷ്ട്രപതിക്കുള്ള മുഴങ്ങുന്ന 21 ഗണ്‍ സല്യൂട്ടും. |
अभी आर्मी, नेवी और एयर फोर्स की अलग-अलग टुकड़ियाँ और उनके साथ उनके बैंड राजपथ पर राष्ट्रपति भवन से मार्च करते आ रहे हैं। | ഇപ്പോള്‍, കരസേന, നാവികസേന, വായൂസേന എന്നിവയുടെ വിവിധ റെജിമെൻ്റുകള്‍ അവരുടെ ബാൻ്റുസെറ്റുകള്‍ക്കൊപ്പം രാഷ്ട്രപതിഭവനില്‍നിന്ന് രാജ്പഥിലൂടെ മാര്‍ച്ചു ചെയ്യുകയാണ്. |
ये लोग कहाँ जा रहे हैं? | അവര്‍ എങ്ങോട്ടാണ് പോകുന്നത് . |
इंडिया गेट की तरफ और अंत में लाल किला। | ഇന്ത്യാഗേറ്റിലേക്കും ഒടുക്കം ചെങ്കോട്ടയിലേക്കും. |
जैसे-जैसे वे गुजरते हैं, राष्ट्रपति को सलाम करते हैं। | അവരോരോരുത്തരും കടന്നു പോകുമ്പോള്‍ രാഷ്ട്രപതിക്ക് അഭിവാദ്യം അര്‍പ്പിക്കുന്നു. |
और देखो वे भी किस तरह खड़े हैं और उन्हें आगे मार्च करते जाने के लिए प्रोत्साहित कर रहे हैं। | നോക്കൂ, അവര്‍ മുന്നോട്ട് മാര്‍ച്ചുചെയ്യുമ്പോള്‍ അദ്ദേഹം എങ്ങനെയാണ് എഴുന്നേറ്റുനിന്ന് അവരെ പ്രോത്സാഹിപ്പിക്കുന്നതെന്ന്. |
काश मैं किसी दिन सामने से बैठ कर देख सकूं। | എനിക്കിതെല്ലാം ഒരിക്കല്‍ നേരിട്ടുകാണണം എന്നാഗ്രഹമുണ്ട്. |
अलग-अलग राज्यों की प्रदर्शनी का क्या हुआ? | വിവിധസംസ്ഥാനങ്ങൾ എങ്ങിനെയാണ് പങ്കുചേരുന്നത് ? |
क्या वह आर्मी के मार्च पास्ट के बाद होगा? | അത് സേന മാര്‍ച്ചുചെയ്ത് പോയതിനു ശേഷമായിരിക്കുമോ? |
हाँ, जब सारी टुकड़ियाँ मार्च करके निकल जाएंगी, तब वे सब आएंगे। | അതെ, എല്ലാ റെജിമെൻ്റുകളും മാര്‍ച്ചുചെയ്തു പോയതിനു ശേഷം അവരെത്തും. |
हर राज्य को एक झांकी में दिखाया जाएगा। | ഓരോ സംസ്ഥാനത്തെയും ഓരോ നിശ്ചലദൃശ്യം പ്രതിനിധീകരിക്കുന്നു. |
इनमें उस विशिष्ट राज्य का इतिहास, संस्कृति, धरोहर, विकास कार्यक्रम और पर्यावरण दिखाया जाता है। | അവ അതതു സംസ്ഥാനത്തിന്‍റെ ചരിത്രം, സംസ്കാരം, പൈതൃകം, വികസനപദ്ധതികൾ, പരിസ്ഥിതി എന്നിവ എടുത്തുകാട്ടുന്നു. |
वो अपने साथ कुछ ऐनिमेशन और साउंड भी लेकर चलते हैं। | അവയ്‌ക്കൊപ്പം ചില ആനിമേഷനുകളും ശബ്ദവും ഉണ്ടാവും. |
काफी रंगारंग डिस्प्ले होता है। | അത് വളരെ വര്‍ണാഭമായ ഒരു പ്രദര്‍ശനമാണ്. |
और मेरे लिए पूरी परेड का सबसे पसंदीदा भाग भी यही है। | അതെ, മൊത്തം പരേഡില്‍ എനിക്ക് ഇഷ്ടമുള്ള ഭാഗവും അതാണ്. |
मुझे आज भी याद है पिछली बार पश्चिम बंगाल की झांकी किस तरह से सजाई गई थी। | കഴിഞ്ഞ തവണ പശ്ചിമബംഗാളിന്‍റെ നിശ്ചലദൃശ്യം എങ്ങനെയാണ് അലങ്കരിച്ചിരുന്നതെന്ന് എനിക്കിപ്പോഴും ഓര്‍മ്മയുണ്ട്. |
और उस पर ग्रामीण बंगाल का लोक नृत्य दर्शा रहे नर्तक भी। | കൂടെ, ഗ്രാമീണബംഗാളിലെ നാടോടിനൃത്തരൂപം പ്രദര്‍ശിപ്പിക്കുന്ന നര്‍ത്തകരും ഉണ്ടായിരുന്നു. |
पता नहीं, इस साल क्या दिखाने वाले हैं। | ഇത്തവണ അവര്‍ എന്താണ് കരുതിവച്ചിരിക്കുന്നതെന്ന് ഞാന്‍ വിസ്മയപ്പെടുകയാണ്. |
इंतज़ार करते हैं और देखते हैं। | നമുക്ക് കാത്തിരുന്നുകാണാം. |
लेकिन भूलना मत, आज 12 बजे के करीब तुम्हारी सिट एंड ड्रॉ प्रतियोगिता भी है। | പക്ഷെ, മറക്കേണ്ട, നിനക്കിന്നുച്ചയ്ക്ക് 12മണിയോടെ തത്സമയചിത്രരചനാമത്സരവുമുണ്ട്. |
क्या तुम उसके लिए तैयार हो? | നീ അതിന് തയ്യാറായിക്കഴിഞ്ഞോ? |
मैंने पहले से ही स्केच बनाने का अभ्यास कर लिया है। | ഞാന്‍ ഇതിനകം രേഖാചിത്രങ്ങള്‍ വരച്ചുശീലിച്ചിട്ടുണ്ട്. |
मैं गणतंत्र दिवस के परेड की एक झलक ड्रा करने वाली हूँ। | ഞാന്‍ റിപബ്ലിക് ദിനപരേഡിന്‍റെ ഒരു മിന്നൽക്കാഴ്ച്ചതന്നെയാണ് വരയ്ക്കുന്നത്. |
काश मुझे इनाम मिल जाए। | ഒരു സമ്മാനം നേടാനാവും എന്നാണെന്‍റെ പ്രതീക്ഷ. |
इनामों के बारे में मत सोचो। | സമ്മാനത്തെപ്പറ്റി ഇപ്പോൾ വിചാരപ്പെടേണ്ട. |
वहाँ पर बस मस्त रहना। | നീ അവിടെച്ചെന്ന് സന്തോഷത്തോടെ വരയ്ക്കുക . |
मेरी शुभकामनाएं तुम्हारे साथ हैं। | എല്ലാ ശുഭാശംസകളും! |
End of preview. Expand in Data Studio
Hindi-Malayalam Dataset
This dataset contains parallel translations between Hindi and Malayalam, extracted from the mteb/in22-conv dataset.
Dataset Details
- Languages: Hindi (hin_Deva) and Malayalam (mal_Mlym)
- Source: in22
- License: CC BY 4.0
- Use Cases: Machine translation, linguistic research.
Example
| Hindi | Malayalam |
|---|---|
| नमस्ते | ഹലോ |
License
The dataset is licensed under the CC BY 4.0 License.
- Downloads last month
- 6