image imagewidth (px) 1.65k 1.7k | text stringlengths 161 4.03k |
|---|---|
രാഷ്ട്രവ്യാപനവും ഏകീകരണവും, അറബ് ഗോത്രങ്ങൾക്ക് അത്ര എളുപ്പമായി നേടിയെടുക്കാൻ കഴിഞ്ഞില്ല. രാഷ്ട്രത്തിന്റെ അതിരുകൾ വിപുലമായപ്പോൾ വിഭ വങ്ങളും സ്ഥാനമാനങ്ങളും പങ്കിടുന്നതിലുണ്ടായ തർക്കങ്ങൾ ഉമ്മയുടെ ഐക്യത്തിന് ഭീഷണിയായിത്തീർന്നു. ആദ്യകാല ഇസ്ലാമിക രാഷ്ട്രത്തിന്റെ ഭരണവർഗം ഏതാണ്ട് മുഴുവനായും മക്കയിലെ ഖുറൈഷികൾ ഉൾപ്പെട്ടതായിരുന്ന... | |
അവകാശിയായി അംഗീകരിക്കാൻ പ്രമുഖരായ മുസ്‌ലീങ്ങളെ പ്രേരിപ്പിക്കുകയും ചെയ്തു. ഈ നൂതനാശയങ്ങൾ അദ്ദേഹത്തെ പിൻതുടർന്നുവന്ന ഖലീഫമാരും സ്വീകരിച്ചു. ഇത് ഉമവിയ്യകളെ തൊണ്ണുറ് വർഷത്തോളവും അബ്ബാസിയകളെ (Abbasid) രണ്ട് നൂറ്റാണ്ടും അധികാരം നിലനിർത്താൻ സഹായിച്ചു.
ഉമവിയ്യ രാഷ്ട്രം ഒരു സാമ്രാജ്യ ശക്തിയായിത്തീർന്നു. അതിന്റെ നേരിട്ടുളള... | |
## അബ്ബാസിയ വിപ്ലവം (The Abbasid Revolution)
മുസ്‌ലീം ഭരണസംവിധാനത്തെ കേന്ദ്രീകൃതമാക്കുന്നതിൽ ഉമവിയ്യകൾ വിജയിച്ചെങ്കിലും അവർ അതിന് വലിയ വില നൽകേണ്ടി വന്നു. ദഅ്വാ (dawa) എന്ന് വിളിക്കപ്പെട്ട ഒരു സംഘടിത പ്രസ്ഥാനം ഉമവിയ്യകളെ പുറത്താക്കുകയും മറ്റൊരു മക്കൻ വംശത്തിൽപ്പെട്ട അബ്ബാസിയകളെ 750 –ൽ അധികാരത്തിൽ കൊണ്ടുവരികയും ചെയ്ത... | |
അബ്ബാസിയകൾ (പ്രവാചകന്റെ അമ്മാവനായ അബ്ബാസിന്റെ പിൻഗാമികൾ) വ്യത്യസ്ത വിമത വിഭാഗങ്ങളെ ഒരുമിച്ചു കൂട്ടിയും പ്രവാചകന്റെ കുടുംബത്തിൽ നിന്നും അഹ്ൽ അൽ-ബൈത്ത്) ഒരു മിശിഹ (മഹ്ദീ) കടന്നുവന്ന് ഉമവിയ്യകളുടെ അടിച്ച ഭരണത്തിൽ നിന്നും അവരെ സ്വതന്ത്രരാക്കുമെന്ന് വാഗ്ദാനം മര്‍ത്തല്‍ ചെയ്തുകൊണ്ടും അധികാരം നേടുവാനുള്ള തങ്ങളുടെ ശ്രമങ്ങൾക്ക... | |
അടിമ ഉദ്യോഗസ്ഥരുടെ പുതിയൊരു അധികാരകേന്ദ്രം (മംലൂക്) സൃഷ്ടിക്കപ്പെട്ടു. ഷിയാ വിഭാഗം യാഥാസ്ഥിതിക സുന്നികളുമായി അധികാരത്തിനുവേണ്ടി ഒരിക്കൽക്കൂടി മത്സരിച്ചു. തൽഫലമായി ഒരു കൂട്ടം ചെറുരാജവംശങ്ങൾ ഉദയം ചെയ്തു. ഖുറാസനിലെയും ട്രാൻസ് ഓക്സിയാനയിലെയും (തുറാൻ അല്ലെങ്കിൽ ഓക്സസിന് അപ്പുറമുളള പ്രദേശങ്ങൾ) തഹ്‌രിദുകൾ (Tahridis) സമാനിദുകൾ... | |
ങ്ങളായിരുന്നു തുർക്കികൾ. ഇവർ ക്രമേണ ഇസ്‌ലാം മതത്തിലേക്ക് പരിവർത്തനം ചെയ്തു (പ്രമേയം 5 കാണുക). വൈദഗ്ധ്യമുളള അശ്വാരൂഢന്മാരും യോദ്ധാക്കളുമാ യിരുന്ന അവർ അബ്ബാസിയ, സമാനിദ്, ബൈദ് ഭരണകുടങ്ങളിൽ അടിമകളായും സൈനികരായും പ്രവേശിക്കൂകയും തങ്ങളുടെ വിശ്വസ്തതയുടെയും സൈനികമായ കഴിവുകളുടെയും അടിസ്ഥാനത്തിൽ ഉയർന്ന സ്ഥാനങ്ങളിൽ എത്തിച്ചേരുകയു... | |
## കുരിശുയുദ്ധങ്ങൾ (The Crusades)
ക്രിസ്ത്യാനികൾക്ക് അവരുടേതായ വിശുദ്ധ ഗ്രന്ഥം (പുതിയനിയമം അഥവാ ഇൻജിൽ) ഉള്ളതുകൊണ്ട് മധ്യകാല ഇസ്‌ലാമിക സമൂഹങ്ങൾ, ക്രിസ്ത്യാനികളെ ഗ്രന്ഥത്തിന്റെ ജനതയായി കരുതിയിരുന്നു (അഹ്ൽ അൽ-കിതാബ്). കച്ചവടക്കാർ, തീർഥാടകർ, സ്ഥാനപതികൾ, സഞ്ചാരികൾ തുടങ്ങിയ നിലകളിൽ മുസ്ലീം രാഷ്ട്രങ്ങളിൽ എത്തിയിരുന്ന ക്രിസ്... | |
സാധരണക്കാർ മുതലായ പ്രത്യേക സാമൂഹിക വിഭാഗങ്ങളെയും ആക്രമിക്കാൻ പാടില്ലായിരുന്നു. ദൈവസമാധാന പ്രസ്ഥാനം ഫ്യൂഡൽ സമൂഹത്തിന്റെ ആക്രമണോൽസുകതയെ ക്രൈസ്തവ ലോകത്ത് നിന്ന് അകറ്റിക്കളയുകയും ദൈവത്തിന്റെ ശത്രുക്കളിലേക്ക് അതിനെ വഴിതിരിച്ചുവിടുകയും ചെയ്തു. അവിശ്വാസികൾക്കെതിരെയുള്ള പോരാട്ടം അനുവദനീയം മാത്രമല്ല പ്രശംസനീയവുമായി മാറിയ ഒര... | |
നേടിയെടുക്കുവാനും മാത്രമെ അവർക്ക് കഴിഞ്ഞുള്ളൂ. 1291-ൽ ഈജിപ്തിലെ ഭരണാധികാരികളായ മംലൂക്കുകൾ (Mamluks) കുരിശുയുദ്ധക്കാരെ പാലസ്തീനിലെ എല്ലാ പ്രദേശങ്ങളിൽ നിന്നും പുറത്താക്കി. ക്രമേണ ഇസ്‌ലാമിനോടുളള യൂറോപ്പിന്റെ സൈനിക താൽപ്പര്യം ഇല്ലാതാവുകയും അവർ സ്വന്തം ആഭ്യന്തര രാഷ്ട്രീയത്തിലേക്കും സാസ്കാരിക പുരോഗതിയിലേക്കും ശ്രദ്ധ തിരിക്ക... | |
## സമ്പദ് വ്യവസ്ഥ : കൃഷി, നഗരവൽക്കരണം, വാണിജ്യം (Economy: Agriculture, Urbanisation and Commerce)
പുതുതായി കീഴടക്കപ്പെട്ട പ്രദേശങ്ങളിലെ സ്ഥിരവാസികളായ ജനങ്ങളുടെ പ്രധാന തൊഴിൽ കൃഷിയായിരുന്നു. ഇസ്‌ലാമിക രാഷ്ട്രം ഇതിൽ യാതൊരു മാറ്റവും വരുത്തിയില്ല. ഭൂമി വലുതും ചെറുതുമായ കർഷകരുടെയും ചിലപ്പോൾ രാഷ്ട്രത്തിന്റെയും ഉടമസ്ഥതയിലായിര... | |
നഗരങ്ങളുടെ എണ്ണം ഗണ്യമായി വർധിച്ചപ്പോൾ ഇസ്‌ലാമിക സംസ്‌കാരം കൂടു തൽ ഇടങ്ങളിൽ വ്യാപിച്ചു. മുഖ്യമായും പ്രാദേശിക ഭരണത്തിന്റെ നട്ടെല്ലായ അറബ് സൈനികർക്ക് (ജുൻ്ദ്) സ്ഥിരം വസിക്കുന്നതിനായി ധാരാളം പുതിയ നഗരങ്ങൾ സ്ഥാപിക്കപ്പെട്ടു. ഇറാഖിലെ കുഫയും ബസ്റയും ഈജിപ്തിലെ ഫുസ്തതും കെയ്റോയും മിസ്ർ (misr) (അറബിയിൽ ഈജിപ്തിന്റെ പേര്) എന്നുവി... | |
യിൽ സ്ഥിതിചെയ്തിരുന്ന മുസ്‌ലീം സാമ്രാജ്യത്തിന്റെ വ്യാപാരവളർച്ചയ്ക്ക് ഭൂമി ശാസ്ത്രം അനുകൂലമായിരുന്നു. അഞ്ചുനൂറ്റാണ്ടു കാലത്തേക്ക്, ചൈന, ഇന്ത്യ എന്നിവയ്ക്കും യൂറോപ്പിനും മധ്യേയുളള സമുദ്രവ്യാപാരത്തിന്റെ കുത്തക അറബികൾക്കും ഇറാനിയൻ വ്യാപാരികൾക്കുമായിരുന്നു. ചെങ്കടൽ, പേർഷ്യൻ ഉൾക്കടൽ എന്നീ രണ്ട് പ്രധാന പാതകളിലൂടെയാണ് ഈ വ... | |
വർധിച്ചതോടെ ജനങ്ങൾ അവരുടെ സമ്പാദ്യശേഖരങ്ങളും ഉപയോഗിക്കാതെ സൂക്ഷിച്ചിരുന്ന സമ്പത്തും ക്രയവിക്രയങ്ങൾക്ക് ഉപയോഗിക്കുവാൻ നിർബന്ധിതരായി. വായ്പാസംവിധാനവും നാണ്യവ്യവസ്ഥയും ഒത്തു ചേർന്നത് വാണിജ്യത്തെ വളരെ സുഗമമാക്കി. കൂടുതൽ മികച്ച രീതിയിലുളള പണമൊടുക്കൽ രീതികളും വ്യാപാരസംഘാടനവുമാണ് മധ്യകാല സാമ്പത്തിക ജീവിതത്തിന് ഇസ്‌ലാമിക ലോകം ... | |
വ്യാപകമായ ഉപയോഗം കച്ചവടക്കാരെ എല്ലായിടത്തും പണം കൊണ്ടുപോകുന്നതിന്റെ ആവശ്യകതയിൽ നിന്നും സ്വതന്ത്രരാക്കുകയും അവരുടെ യാത്രകളെ സുരക്ഷിതമാക്കുകയും ചെയ്തു. വേതനങ്ങൾ നൽകുന്നതിനും കവികൾക്കും സ്തുതിപാഠകർക്കും ഉപഹാരങ്ങൾ നൽകുന്നതിനും ഖലീഫയും സാക്ക് ഉപയോഗിച്ചു.
വ്യാപാരികൾ കുടുംബ ബിസിനസുകൾ സജ്ജമാക്കുന്നതും ചിലപ്പോൾ ബിസി നസ് നടത്തി... | |
എന്താണ് ആഗ്രഹിക്കുന്നതെന്നും ഒരാൾക്ക് എങ്ങനെ അറിയാനാകും? പ്രപഞ്ചത്തിന്റെ നിഗൂഢതകൾ ഒരാൾക്ക് എങ്ങനെ മനസ്സിലാക്കാൻ കഴിയും? തങ്ങളുടെ സാമൂഹിക സ്വത്വത്തെ ശക്തിപ്പെടുത്തുവാനും സ്വന്തം ബൗദ്ധിക ജിജ്ഞാസയെ സംതൃപ്തിപ്പെടു ത്തുവാനുമായി പലതരം അറിവുകൾ ശേഖരിച്ച് ക്രമീകരിച്ച മുസ്‌ലീം പണ്ഡിതന്മാ രിൽ നിന്നും ഇത്തരം ചോദ്യങ്ങൾക്ക് ഉത്തരം ... | |
മതപണ്ഡിതൻമാരുടെ വീക്ഷണത്തിൽ ദൈവഹിതമറിയുന്നതിനും ലോകജീ വിതത്തിൽ മാർഗനിർദേശം നൽകുന്നതിനുമുളള ഏകമാർഗം ഖുർആനിൽ നിന്നുളള അറിവും (ഇൽമ്) പ്രവാചകന്റെ ജീവിതമാതൃകയും (സുന്നത്ത്) മാത്രമായിരുന്നു. മധ്യ കാലത്തിലെ ഉലമകൾ തഫ്സീർ രചിക്കുന്നതിനും മുഹമ്മദിന്റെ ആധികാരികമായ ഹദീസുകളെ രേഖപ്പെടുത്തുന്നതിനുമായി സ്വയം സമർപ്പിച്ചു. അനുഷ്ഠാനങ്ങളി... | |
മധ്യകാല ഇസ്ലാമിൽ മതത്തിനോട് കൂടുതൽ ആഭിമുഖ്യമുള്ള ഒരു വിഭാഗ മായിരുന്നു സൂഫികൾ. ഇവർ സന്യാസത്തിലൂടെയും നിഗൂഢതാവാദത്തിലൂടെയും (mysticsm) (റഹ്ബാനിയ) ദൈവത്തെക്കുറിച്ച് കൂടുതൽ ആഴമേറിയതും വ്യക്തിപരവുമായ അറിവുകൾ നേടുവാൻ ശ്രമിച്ചു. സമൂഹം ഭൗതികതയിലും ലൗകികസുഖങ്ങളിലും എത്രയധികമായി മുഴുകിയോ (സുഹ്ദ്) അത്രയും അധികമായി സൂഫികൾ ഭൗതികലോക... | |
പുതിയ വിഷയങ്ങളെക്കുറിച്ചുളള പഠനം വിമർശനാത്മക അന്വേഷണത്തെ പ്രോത്സാഹിപ്പിച്ചിരുന്നു. ഇത് ഇസ്‌ലാമിക ബൗദ്ധിക ജീവിതത്തിൽ ഗണ്യമായ സ്വാധീനം ചെലുത്തുകയും ചെയ്തു. മുതസിലയെന്ന വിഭാഗത്തപ്പോലെ മതപഠനത്തിൽ ആഭിമുഖ്യമുള്ള പണ്ഡിതർ, ഇസ്ലാമിക വിശ്വാസങ്ങളെ പ്രതിരോധിക്കുവാൻ ഗ്രീക്ക് ന്യായവാദത്തെയും യുക്തിചിന്താരീതികളെയും ഉപയോഗിച്ചു. തത്ത്വ... | |
ഗ്രന്ഥങ്ങൾ വ്യാപകമായി വായിക്കപ്പെട്ടിരുന്നു. ഇതിൽ ഏറ്റവും പ്രശസ്തമായ ഗ്രന്ഥം അൽ-ഖാനുൻ ഫിത്ത്ചിബ്ബ് (Canon of Medicine- വൈദ്യനിയമം) ആയിരുന്നു. ഒരു ദശലക്ഷം പദങ്ങളുളള കൈയെഴുത്ത് പ്രതിയായിരുന്ന ഈ പുസ്തകത്തിൽ തന്റെ കാലത്ത് ഔഷധ വിദഗ്ധർ വിറ്റിരുന്ന 750–ഓളം മരുന്നുകളുടെ പട്ടികയും ആശുപത്രിയിൽ (ബിമാരിസ്താൻ) അദ്ദേഹം നടത്തിയ... | |
നത്തുകളുടെ രൂപീകണം പുതിയ പേർഷ്യൻ ഭാഷയെ മഹത്തായ സംസ്കാരിക ഔന്നിത്യത്തിൽ എത്തിച്ചു. സമാനിദുകളുടെ രാജസദസിലെ ആസ്ഥാന കവിയായ റുദാക്കിയെ (Rudaki, മരണം −940) പുതിയ പേർഷ്യൻ കവിതയുടെ പിതാവായി കരുതിയിരുന്നു. ഈ കവിതയിൽ ചെറിയ ഭാവഗാനങ്ങളും (ഗസൽ) നാലുവരി കവിതകളും (റുബായി, ബഹുവചനം റുബാഇയ്യാത്ത്) ആണ് ഉൾപ്പെട്ടിരുന്നത്. റുബായി നാലുവരി ശ... | |
പരിഭാഷപ്പെടുത്തി. കെയ്റോയിൽ വച്ച് മംലൂകുകളുടെ (Mamluk) കാലഘട്ടത്തിൽ കൂടുതൽ കഥകൾ കൂട്ടിച്ചേർക്കപ്പെട്ടു. ഈ കഥകൾ, ഉദാരമനസ്കർ, വിഡ്ഢികൾ, വഞ്ചകർ, സൂത്രശാലികൾ തുടങ്ങിയ വിവിധതരം മനുഷ്യരെ ചിത്രീകരിക്കുന്നു. ഇവയുടെ ലക്ഷ്യം വിദ്യാഭ്യാസവും വിനോദവുമായിരുന്നു. തന്റെ കിതാബ് അൽ-ബുഖലാഉ് (ബുക്ക് ഓഫ് മൈസേഴ്സ്) എന്ന കൃതിയിലൂടെ ബസ്റയിലെ... | |
പത്താം നൂറ്റാണ്ടോടുകൂടി സഞ്ചാരികൾക്ക് എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയുന്ന ഒരു ഇസ്ലാമികലോകം ഉദയം ചെയ്തു കഴിഞ്ഞിരുന്നു. മതപരമായ സൗധങ്ങളായിരുന്നു ഈ ലോകത്തിന്റെ ഏറ്റവും മഹത്തരമായ ബാഹ്യ അടയാളം. സ്പെയിൻ മുതൽ മധ്യേഷ്യ വരെയുളള മുസ്‌ലീം പള്ളികളും ആരാധനാലയങ്ങളും ശവകുടീരങ്ങളുമെല്ലാം ഒരേ അടിസ്ഥാന ശില്പരീതിയെയാണ് സൂചിപ്പിച്ചത്. ആർച്ച... | |
ങ്കരിച്ചിരുന്നു. സമാറയിൽ പൂന്തോട്ടങ്ങൾക്കും അരുവികൾക്കും ഇടയിലായി അബ്ബാസിയകൾ ഒരു പുതിയ സാമ്രാജ്യ നഗരം നിർമ്മിച്ചു. ഇത് ഹറൂൺ അൽ റഷീദു (Harunal Rashid) മായി ബന്ധപ്പെട്ട ഐതിഹൃങ്ങളിലും കഥകളിലും സ്മരിക്കപ്പെടുന്നുണ്ട്. സാഹിത്യ ഗ്രന്ഥങ്ങളിലെ പരാമർശങ്ങൾ മാത്രം അവശേഷിപ്പിച്ചുകൊണ്ട് അബ്ബാസിയ ഖലീഫമാരുടെ ബാഗ്ദാദിലെയും ഫാത്തിമിയ്യ... | |
<table><thead>
<tr>
<th>595</th>
<th>ഇസ്‌ലാം മതത്തെ പിൽക്കാലത്ത് പിന്തുണച്ച ഒരു സമ്പന്നയായ മക്കൻ വ്യാപാരിയായ ഖദീജയെ മൂഹമ്മദ് വിവാഹം ചെയ്യുന്നു</th>
</tr></thead>
<tbody>
<tr>
<td>610-12</td>
<td>മുഹമ്മദിന്റെ ആദ്യത്തെ വെളിപാട്; ഇസ്‌ലാമിന്റെ ആദ്യത്തെ പൊതു മതപ്രഭാഷണം</td>
</tr>
<tr>
<td>621</... | |
# IV
# ആധുനികവൽക്കരണത്തിലേക്ക്
# (TOWARDS MODERNISATION)
## വ്യാവസായിക വിപ്ലവം
## (The Industrial Revolution)
## തദ്ദേശീയ ജനതയുടെ സ്ഥാനഭ്രംശം
## (Displacing Indigenous Peoples)
## ആധുനികവൽക്കരണത്തിലേക്കുളള പാതകൾ
## (Paths to Modernisation) | |
## അധുനികവൽക്കരണത്തിലക്ക് (TOWARDS MODERNISATION)
മധ്യകാലഘട്ടത്തിലും ആധുനികകാലഘട്ടത്തിന്റെ ആദ്യ ഭാഗങ്ങളിലും ലോകത്താകമാനം നടന്ന നിർണായകമായ പല സംഭവ വികാസങ്ങളെക്കുറിച്ച് – ഫ്യൂഡലിസം, യൂറോപ്യൻ ‘നവോത്ഥാനം’, യുറോപ്യന്മാരും അമേരിക്കയിലെ തദ്ദേശീയജനവിഭാഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലുകൾ–കഴിഞ്ഞ ഭാഗങ്ങളിൽ നിങ്ങൾ വായിച്ചുവല്ലോ... | |
എന്തിനെയും വാങ്ങുവാനും വിൽക്കുവാനും അവരെ പ്രേരിപ്പിച്ചു. എന്നാൽ യൂറോപ്യൻ അമേരിക്കക്കാർ അപരിഷ്കൃതരായി മാത്രം കണ്ട തദ്ദേശീയർ ചോദിച്ചത്, ‘വായുവിന്റെ ശുദ്ധിയും തിളങ്ങുന്ന വെള്ളത്തിന്റെ തെളിമയും സ്വന്തമല്ലാത്ത നിങ്ങളെങ്ങനെ ഇതെല്ലാം വിലകൊടുത്തു വാങ്ങും?’ തദ്ദേശീയരെ സംബന്ധിച്ചിടത്തോളം, മണ്ണും മത്സ്യവും മൃഗങ്ങളുമൊന്നും സ്വന്... |
End of preview. Expand in Data Studio
README.md exists but content is empty.
- Downloads last month
- 12