english stringlengths 20 572 | bengali stringlengths 17 461 | hindi stringlengths 21 569 | malayalam stringlengths 15 668 |
|---|---|---|---|
He felt powerless when he was unable to get a promotion for his deserving team member. | দলের যোগ্য সদস্যের পদোন্নতি না হওয়ায় তাঁর নিজেকে অক্ষম বলে মনে হতে থাকে। | जब वह अपनी टीम के योग्य सदस्य का प्रमोशन नहीं करा सका तो उसने खुद को बहुत विवश महसूस किया। | അർഹനായ തന്‍റെ ടീം അംഗത്തിന് സ്ഥാനക്കയറ്റം ലഭിക്കാതിരുന്നപ്പോൾ അവനൊന്നും ചെയ്യാൻ പറ്റുന്നില്ലലോ എന്ന വിഷമം. |
Clive decided to refer the problem to his officers and held a council of war on 21 June. | ক্লাইভ তাঁর অফিসারদের কাছে সমস্যাটি পাঠানোর সিদ্ধান্ত নেন এবং ২১শে জুন একটি যুদ্ধ পরিষদ গঠন করেন। | क्लाइव ने इस समस्या को अपने अधिकारियों को सौंपने का फैसला किया और 21 जून को एक युद्ध परिषद का आयोजन किया। | ഈ പ്രശ്നം തന്‍റെ ഉദ്യോഗസ്ഥർക്ക് കൈമാറാൻ ക്ലൈവ് തീരുമാനിക്കുകയും ജൂൺ 21-ന് ഒരു യുദ്ധസഭ നടത്തുകയും ചെയ്തു. |
He was later found washed ashore with a Tondai twig around his leg. | পরে, পায়ে তোণ্ডাই ডাল বাঁধা ও ভেসে উপকূলে চলে আসা অবস্থায় তাঁকে খুঁজে পাওয়া যায়। | बाद में वह जब किनारे पर मिला तो उसके पैर पर एक टोंडाई टहनी लिपटी हुई थी। | പിന്നീട് കാലിൽ തൊണ്ടി ചില്ലയുമായി കരയിൽ ഒലിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. |
The game earned several awards including Best Online Game and Best Action Game. | সেরা অনলাইন গেম এবং সেরা অ্যাকশন গেম সহ বেশ কয়েকটি পুরস্কার অর্জন করেছে গেমটি। | इस खेल ने सर्वश्रेष्ठ ऑनलाइन गेम और सर्वश्रेष्ठ एक्शन गेम सहित कई पुरस्कार अर्जित किए हैं। | ഏറ്റവും മികച്ച ഓൺലൈൻ ഗെയിം, ഏറ്റവും മികച്ച ആക്ഷൻ ഗെയിം എന്നിവയുൾപ്പെടെ അനേകം അവാർഡുകൾ ഈ ഗെയിം നേടി. |
It is at 50° 11 North, 05° 34 East. | এটি ৫০° ১১ উত্তর, ০৫° ৩৪ পূর্বে অবস্থিত। | यह 50° 11 उत्तर, 05° 34 पूर्व पर है। | ഇത് 50° 11 വടക്കും 05° 34 കിഴക്കുമാണ്. |
In the discovery image, Nix is 6,300 times fainter than Pluto. | আবিষ্কারের ছবিতে, নিক্স প্লুটোর চেয়ে ৬,৩০০ গুণ ক্ষীণ। | डिस्कवरी की छवि में निक्स प्लूटो की तुलना में 6,300 गुना धुंधला है। | ഡിസ്കവറി ചിത്രത്തിൽ നിക്സ് പ്ലൂട്ടോയേക്കാൾ 6,300 മടങ്ങ് മങ്ങിയതാണ്. |
He tasted success with his 1971 directorial effort, Hare Rama Hare Krishna, shot primarily in Nepal around Swyambhunath and Bhaktapur, in which talks about the prevalent hippie culture. | তিনি ১৯৭১ সালে পরিচালক হিসাবে তাঁর প্রচেষ্টা 'হরে রাম হরে কৃষ্ণ' চলচ্চিত্রের মাধ্যমে সাফল্যের আস্বাদ পান, যা মূলত নেপালে স্বয়ম্ভূনাথ ও ভক্তপুরের আশেপাশে চিত্রায়িত হয়েছিল, যেখানে প্রচলিত হিপ্পি সংস্কৃতির কথা বলা হয়েছে। | उन्होंने 1971 में 'हरे राम हरे कृष्ण' के अपने निर्देशन के प्रयास में सफलता का स्वाद चखा, जिसकी शूटिंग मुख्य रूप से स्वयंभूनाथ और भक्तपुर के आसपास नेपाल में हुई, जिसमें प्रचलित हिप्पी संस्कृति के बारे में बात की गई है। | പ്രധാനമായും നേപ്പാളിൽ സ്വയംഭൂനാഥ്, ഭക്തപൂർ എന്നിവിടങ്ങളിൽ ചിത്രീകരിക്കുകയും അന്ന് വ്യാപകമായിരുന്ന ഹിപ്പി സംസ്കാരത്തെ കുറിച്ച് സംസാരിക്കുകയും ചെയ്യുന്ന 1971ലെ അദ്ദേഹത്തിൻ്റെ സംവിധാനശ്രമമായ ഹരേ രാമ ഹരേ കൃഷ്ണ എന്ന ചിത്രത്തിലൂടെ അദ്ദേഹം വിജയം കണ്ടു. |
Akbar's father Humayun had regained control of the Punjab, Delhi, and Agra with Safavid support, but even in these areas Mughal rule was precarious, and when the Surs reconquered Agra and Delhi following the death of Humayun, the fate of the boy emperor seemed uncertain. | আকবরের পিতা হুমায়ুন সাফাভিদের সহায়তায় পঞ্জাব, দিল্লি ও আগ্রার নিয়ন্ত্রণ ফিরে পেয়েছিলেন, তবে এই অঞ্চলগুলিতেও মুঘল শাসন অনিশ্চিত ছিল এবং হুমায়ুনের মৃত্যুর পরে সুররা যখন আগ্রা ও দিল্লি পুনর্দখল করেছিল তখন বালক সম্রাটের ভাগ্য অনিশ্চিত বলে মনে হয়েছিল। | अकबर के पिता हुमायूँ ने सफाविद के समर्थन से पंजाब, दिल्ली और आगरा का नियंत्रण फिर से हासिल कर लिया था, लेकिन इन क्षेत्रों में भी मुगल शासन अनिश्चित था, और जब सूरों ने हुमायूँ की मृत्यु के बाद आगरा और दिल्ली पर फिर से कब्जा कर लिया, तो बालक सम्राट का भाग्य अनिश्चित-सा लग रहा था। | സഫാവിദ് പിന്തുണയോടെ അക്ബറിൻ്റെ പിതാവായ ഹുമയൂണ്‍ പഞ്ചാബ്, ഡല്‍ഹി, ആഗ്ര എന്നിവയുടെ നിയന്ത്രണം വീണ്ടെടുത്തിരുന്നുവെങ്കിലും, ഈ മേഖലകളിൽപ്പോലും മുഗള്‍ ഭരണം അരക്ഷിതമായിരിക്കെ, ഹുമായൂണിൻ്റെ മരണത്തെത്തുടര്‍ന്ന് സൂറുകള്‍ ആഗ്രയും ഡെല്‍ഹിയും തിരിച്ചുപിടിച്ചതോടെ ബാലനായ ചക്രവര്‍ത്തിയുടെ ഭാവി അനിശ്ചിതത്വത്തിലായി. |
The vocalist and the violinist take turns while elaborating or while exhibiting creativity in sections like raga, niraval and kalpanaswaram. | রাগ, নিরাবল এবং কল্পনাস্বরমের মতো বিভাগে কণ্ঠশিল্পী এবং বেহালাবাদক পালা করে সৃজনশীলতা প্রদর্শন করে। | गायक और वायलिन वादक राग, निरावल और कल्पनास्वरम जैसे खंडों को विस्तारित करते हुए या अपनी रचनात्मकता का प्रदर्शन करते हुए बारी-बारी समय लेते हैं। | രാഗം, നിരവൽ, കൽപ്പനാസ്വരം തുടങ്ങിയ വിഭാഗങ്ങളിൽ ഗായകനും വയലിനിസ്റ്റും മാറിമാറി വിസ്താരം നടത്തുകയോ സർഗ്ഗാത്മകത പ്രകടിപ്പിക്കുകയോ ചെയ്യുന്നു. |
He defeated Indrayudha of Kannauj, and installed his own nominee Chakrayudha on the throne of Kannauj. | তিনি কনৌজের ইন্দ্রায়ুধকে পরাজিত করেন এবং কনৌজের সিংহাসনে নিজের মনোনীত চক্রায়ুধকে অধিষ্ঠিত করেন। | उन्होंने कन्नौज के इंद्रायुध को पराजित किया और कन्नौज की गद्दी पर अपने ही मनोनीत चक्रायुध को बिठाया। | അദ്ദേഹം കനൌജിലെ ഇന്ദ്രായുധയെ പരാജയപ്പെടുത്തുകയും കനൌജിലെ സിംഹാസനത്തിൽ താന്‍ നാമനിർദേശം ചെയ്ത ചക്രായുധയെ അവരോധിക്കുകയും ചെയ്തു. |
Anjana performed intense prayers lasting 12 long years to Rudra to get a child. | একটি সন্তান কামনায় রুদ্রের কাছে অঞ্জনা দীর্ঘ ১২ বছর ধরে ভীষণ প্রার্থনা করেছিলেন। | अंजना ने संतान प्राप्ति के लिए रुद्र से 12 वर्षों तक गहन प्रार्थना की। | ഒരു കുഞ്ഞിനെ ലഭിക്കാനായി അഞ്ജന രുദ്രനോട് നീണ്ട 12 വർഷങ്ങൾ തീവ്രപ്രാർത്ഥനകൾ നടത്തി. |
He began his coaching career at the University of California the following year. | পরের বছর তিনি ক্যালিফোর্ণিয়া বিশ্ববিদ্যালয়ে তাঁর প্রশিক্ষণের কর্মজীবন শুরু করেন। | उन्होंने अगले वर्ष कैलिफोर्निया विश्वविद्यालय में अपने प्रशिक्षण कार्य की शुरुआत की। | അടുത്ത വർഷം കാലിഫോർണിയ സർവകലാശാലയിൽ അദ്ദേഹം തൻ്റെ കോച്ചിംഗ് ജീവിതം ആരംഭിച്ചു. |
It is normal, that with age, people become more forgetful. | বয়সের সঙ্গে সঙ্গে মানুষ আরও বেশি ভুলে যায় এটাই স্বাভাবিক। | यह आम बात है कि उम्र के साथ लोग चीज़ों को ज़्यादा भूलने लगते हैं। | പ്രായമാകുന്തോറും ആളുകൾക്ക് മറവി കൂടുന്നത് സാധാരണമാണ്. |
D-Day had occupancies of around 15–20% in the morning shows. | ডি-ডে সকালের প্রদর্শনীতে প্রায় ১৫-২০% আসন নিয়েছিল। | सुबह के शो में, डी-डे में लोगों के प्रवेश की दरें लगभग 15% से 20% थीं। | പ്രഭാതപ്രദർശനങ്ങളിൽ ഡി-ഡേയ്ക്ക് ഏകദേശം 15-20% കാണികൾ ഉണ്ടായിരുന്നു. |
To show the length of a note, several devices are used. | একটি তানের দৈর্ঘ্য দেখাতে, বেশ কিছু যন্ত্রের ব্যবহার করা হয়। | एक स्वर कितना लंबा है, यह दर्शाने के लिए कई उपकरणों का उपयोग किया जाता है। | ഒരു സ്വരവിശേഷത്തിൻ്റെ നീളം കാണിക്കാൻ, നിരവധി ഉപായങ്ങൾ ഉപയോഗിക്കുന്നു. |
La Rogivue was an independent municipality in Vaud, Switzerland. | লা রজিভু সুইজারল্যাণ্ডের ভাউডের একটি স্বাধীন পৌরসভা ছিল। | ला रोगिव्यू स्विट्ज़रलैंड के वाउद में एक स्वतंत्र नगरपालिका थी। | സ്വിറ്റ്സർലൻഡിലെ വോഡിലെ ഒരു സ്വതന്ത്ര മുനിസിപ്പാലിറ്റിയായിരുന്നു ലാ റോഗിവ്യൂ. |
Traditional concerts are held in most cities in Nepal, including Kathmandu, Narayangarh, Pokhara, Itahari, Hetauda, and Dharan, and are broadcast on television with various celebrity guests. | প্রথাগত কনসার্ট কাঠমান্ডু, নারায়ণগড়, পোখরা, ইটাহারি, হেতাউদা ও ধারন সহ নেপালের বেশিরভাগ শহরে অনুষ্ঠিত হয় এবং বিভিন্ন সেলিব্রিটি অতিথিদের নিয়ে টেলিভিশনে সম্প্রচার করা হয়। | काठमांडू, नारायणगढ़, पोखरा, इटाहारी, हेटौडा और धरान सहित नेपाल के अधिकांश शहरों में पारंपरिक संगीत कार्यक्रम आयोजित किए जाते हैं और विभिन्न प्रसिद्ध अतिथियों के साथ टेलीविजन पर प्रसारित किए जाते हैं। | കാഠ്മണ്ഡു, നാരായൺഗഡ്, പൊഖാറ, ഇറ്റഹാരി, ഹെറ്റൌഡ, ധാരാൻ എന്നിവയുൾപ്പെടെ നേപ്പാളിലെ മിക്ക നഗരങ്ങളിലും പരമ്പരാഗത കച്ചേരികൾ നടത്തുകയും വിവിധ പ്രസിദ്ധരായ അതിഥികൾക്കൊപ്പം ടെലിവിഷനിൽ അവ പ്രക്ഷേപണം ചെയ്യുകയും ചെയ്യുന്നു. |
Photos of many of the thousands of extant inscriptions are published in the Corpus of Indus Seals and Inscriptions (1987, 1991, 2010), edited by Asko Parpola and his colleagues. | কর্পাস অফ ইণ্ডাস সিলস অ্যাণ্ড ইনস্ক্রিপশন (১৯৮৭, ১৯৯১, ২০১০)-এ হাজার হাজার বিদ্যমান শিলালিপির ছবি প্রকাশিত হয়েছে যা সম্পাদনা করেছেন আস্কো পারপোলা এবং তাঁর সহকর্মীরা। | हजारों मौजूदा शिलालेखों में से कई की तस्वीरें अस्को परपोला और उनके सहयोगियों द्वारा संपादित कॉर्पस ऑफ इंडस सील्स एंड इंस्क्रिप्शंस (1987,1991,2010) में प्रकाशित हुई हैं। | ആസ്കോ പർപോളയും അദ്ദേഹത്തിന്‍റെ സഹപ്രവർത്തകരും എഡിറ്റ് ചെയ്ത കോർപസ് ഓഫ് ഇൻഡസ് സീൽസ് ആൻഡ് ഇൻസ്ക്രിപ്ഷൻസിൽ (1987,1991,2010) ലഭ്യമായ ആയിരക്കണക്കിന് ലിഖിതങ്ങളുടെ ചിത്രങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. |
It started with a video by a YouTube user named Filthy Frank. | ফিল্থি ফ্র্যাঙ্ক নামে একজন ইউটিউব ব্যবহারকারীর একটি ভিডিও দিয়ে শুরু হয়েছিল এটি। | इसकी शुरुआत फिल्थी फ्रैंक नाम के एक यूट्यूब उपयोगकर्ता के वीडियो से हुई थी। | ഫിൽത്തി ഫ്രാങ്ക് എന്ന യൂട്യൂബ് ഉപയോക്താവിന്‍റെ വീഡിയോയിൽനിന്നാണ് ഇത് ആരംഭിച്ചത്. |
Dermatographism is the most common form of a subset of chronic hives, acknowledged as "physical hives". | ডার্মাটোগ্রাফিজম হল দীর্ঘস্থায়ী আমবাতগুলির একটি উপবিভাগের সবচেয়ে প্রচলিত রূপ, যা "শারীরিক আমবাত" হিসাবে স্বীকৃত। | डर्मेटोग्राफिज्म पुराने पित्ती का सबसे आम उपकुलक का एक रूप है, जिसे "शारीरिक पित्ती" के रूप में स्वीकार किया जाता है। | "ഫിസിക്കൽ ഹൈവ്സ്" എന്ന് അംഗീകരിക്കപ്പെടുന്ന ഡെർമറ്റോഗ്രാഫിസമാണ് വിട്ടുമാറാത്ത ഹൈവ്സിൻ്റെ ഏറ്റവും കൂടുതലായി കാണപ്പെടുന്ന ഒരു ഉപവിഭാഗരൂപം. |
Pleurisy, also called pleuritic chest pain, can cause sharp pain when breathing. | প্লুরাইটিক বুকের ব্যথা নামেও পরিচিত, প্লুরিসি হলে শ্বাস নেওয়ার সময় তীব্র ব্যথা হতে পারে। | फुप्फुसावरण शोथ, जिसे फुफ्फुसीय वक्ष दर्द भी कहा जाता है, सांस लेते समय तीखा दर्द उत्पन्न कर सकता है। | പ്ലൂറിറ്റിക് നെഞ്ചുവേദന എന്നും അറിയപ്പെടുന്ന പ്ലൂറിസി ശ്വസിക്കുമ്പോൾ ശക്തമായ വേദനയുണ്ടാകാന്‍ കാരണമാകും. |
The Pandya attacked the Hoysalas in the Kaveri and captured the fort of Kannanur Koppam. | পাণ্ড্যরা কাবেরীর হোয়সালা আক্রমণ করে কান্নানুর কোপ্পাম দুর্গ দখল করে নেয়। | पांड्यों ने कावेरी के पास होयसलों पर हमला किया और कन्ननूर कोप्पम के किले पर कब्ज़ा कर लिया। | പാണ്ഡ്യർ കാവേരിയിലെ ഹൊയ്സാലകളെ ആക്രമിക്കുകയും കണ്ണനൂർ കൊപ്പം കോട്ട പിടിച്ചെടുക്കുകയും ചെയ്തു. |
Among the marginalized groups, STs are at the bottom of the rankings, further emphasizing the lack of social development in the state. | রাজ্যে সামাজিক উন্নয়নের অভাবকে চোখে আঙুল দিয়ে দেখিয়ে, প্রান্তিক গোষ্ঠীগুলির মধ্যে, তফসিলি উপজাতিভুক্তরা রয়েছে অবস্থানের নীচের দিকে। | उपेक्षित समूहों में, एस.टी. वर्गीकरण में सबसे नीचे हैं, उनकी स्थिति राज्य के सामाजिक विकास की कमी को उजागर करती है। | പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളിൽ, എസ്.ടി. വിഭാഗം റാങ്കിംഗിൽ ഏറ്റവും താഴെയാണെന്നുള്ളത് സംസ്ഥാനത്തെ സാമൂഹിക വികസനത്തിന്‍റെ അഭാവം കൂടുതൽ ഊന്നിപ്പറയുന്നു. |
Instacart will ask you to rate their Shopper then, too. | ইনস্টাকার্ট তখন তাদের শপারকে মূল্যায়ন করতে বলবে। | इंस्टाकॉर्ट आपको तब भी अपने खरीदार का मूल्यांकन करने के लिए कहेगा। | അവരുടെ ഉപഭോക്താക്കളെ വിലയിരുത്താൻ ഇൻസ്റ്റാകാർട്ട് നിങ്ങളോട് ആവശ്യപ്പെടും. |
The men were taken to a nearby hospital, where Yadón was pronounced dead. | পুরুষদের নিকটবর্তী হাসপাতালে নিয়ে যাওয়া হলে ইয়াদোনকে মৃত ঘোষণা করা হয়। | पुरुषों को पास के अस्पताल ले जाया गया जहाँ यादोन को मृत घोषित कर दिया गया। | ഇവരെ അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുകയും അവിടെവച്ച് യാഡോൺ മരിച്ചതായി സ്ഥിരീകരിക്കപ്പെടുകയും ചെയ്തു. |
In his two non-Bengali feature films, he wrote the script in English and translators adapted it into Hindustani under Ray's supervision. | তাঁর দুটি অবাঙালি পূর্ণদৈর্ঘ্য চলচ্চিত্রে তিনি ইংরেজিতে চিত্রনাট্য লিখেছিলেন এবং রায়ের তত্ত্বাবধানে অনুবাদকরা এটিকে হিন্দুস্তানি ভাষায় রূপান্তরিত করেছিলেন। | अपनी दो गैर-बंगाली फीचर फिल्मों में उन्होंने अंग्रेजी में पटकथा लिखी और रे की देखरेख में इसे अनुवादकों ने हिंदुस्तानी में रूपांतरित किया। | തന്‍റെ രണ്ട് ബംഗാളി-ഇതര ചലച്ചിത്രങ്ങളിൽ അദ്ദേഹം ഇംഗ്ലീഷിൽ തിരക്കഥയെഴുതുകയും റായിയുടെ മേൽനോട്ടത്തിൽ വിവർത്തകർ അത് ഹിന്ദുസ്ഥാനിയിലേക്ക് രൂപാന്തരപ്പെടുത്തുകയും ചെയ്തു. |
There is a lizard in my bag. What should I do? | আমার ব্যাগে একটা টিকটিকি রয়েছে। কি করবো এবার? | मेरे थैले में एक छिपकली है। मैं क्या करूँ? | എന്‍റെ ബാഗിൽ ഒരു പല്ലി. ഞാൻ എന്താ ചെയ്യണ്ടത് ? |
Liscomb, Iowa Liscomb is a city in Iowa in the United States. | লিস্কম্ব, আইওয়া: লিস্কম্ব মার্কিন যুক্তরাষ্ট্রের আইওয়ার একটি শহর। | लिस्कॉम्ब, आयोवा: लिस्कॉम्ब संयुक्त राज्य अमेरिका में आयोवा का एक शहर है। | ലിസ്കോംബ്, അയോവ: അമേരിക്കൻ ഐക്യനാടുകളിലെ അയോവയിലെ ഒരു നഗരമാണ് ലിസ്കോംബ്. |
The goons caused a panic in the marketplace when they went around extorting money from the shopkeepers. | গুণ্ডারা পুরো বাজারে আতঙ্ক ছড়িয়ে দিয়েছিল যখন তারা ঘুরে ঘুরে দোকানদারদের কাছ থেকে টাকা আদায় করছিল জোর করে! | बाज़ार में गुंडों की दहशत फैली हुई थी, क्योंकि वे घूम-घूमकर दुकानदारों से ज़बरन पैसे वसूल रहे थे। | കടയുടമകളിൽ നിന്ന് പണം തട്ടാൻ ഗുണ്ടകൾ മാർക്കറ്റിലാകെ കറങ്ങിനടക്കുകാ. |
The temple is located in Katra, Jammu, India. | এই মন্দিরটি ভারতের জম্মু রাজ্যের কাটরায় অবস্থিত। | यह मंदिर कटरा, जम्मू, भारत में स्थित है। | ഇന്ത്യയിലെ ജമ്മുവിലെ കത്രയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. |
An offensive formation is considered illegal if there are more than four players in the backfield or fewer than five players numbered 50–79 on the offensive line. | ব্যাকফিল্ডে চারজনের বেশি খেলোয়াড় থাকলে, অথবা আক্রমণাত্মক রেখায় ৫০-৭৯ জন খেলোয়াড়ের সংখ্যা ৫ জনের কম হলে আক্রমণাত্মক গঠন অবৈধ বলে বিবেচিত হবে। | ऐसे आक्रामक गठन को अवैध माना जाता है जिसमें बैकफील्ड में चार से अधिक खिलाड़ी हों या आक्रामक रेखा पर 50-79 की संख्या वाले पांच से कम खिलाड़ी हों। | ബാക്ക് ഫീൽഡിൽ നാലിൽ കൂടുതൽ കളിക്കാരോ അല്ലെങ്കിൽ ആക്രമണനിരയിൽ 50-79 എണ്ണത്തിലുള്ള അഞ്ചിൽ താഴെ കളിക്കാരോ ഉണ്ടെങ്കിൽ ഒരു ആക്രമണനിര രൂപീകരണം നിയമവിരുദ്ധമായി കണക്കാക്കപ്പെടും. |
Enfield Chase railway station is on the opposite side of the town centre. | এনফিল্ড চেজ রেলপথ স্টেশন শহরের প্রাণকেন্দ্রের বিপরীত দিকে। | एनफील्ड चेज़ रेलवे स्टेशन नगर केंद्र के सामने की तरफ है। | പട്ടണകേന്ദ്രത്തിൻ്റെ എതിര്‍ വശത്താണ് എന്‍ഫീല്‍ഡ് ചേസ് റെയില്‍വേ സ്റ്റേഷന്‍. |
Kerala tourism is a global brand and is regarded as one of the destinations with the highest recall. | কেরল পর্যটন একটি আন্তর্জাতিক তকমা হয়ে উঠেছে এবং এখানে অন্যতম বৃহৎসংখ্যক পর্যটকের উপস্থিতি দেখা যায়। | केरल पर्यटन एक वैश्विक ब्रांड है और इसे सबसे अधिक याद रहने वाले गंतव्यों में से एक माना जाता है। | കേരളത്തിന്‍റെ വിനോദസഞ്ചാരമേഖല ഒരു ആഗോള ബ്രാൻഡാണെന്നു മാത്രമല്ല ഏറ്റവും കൂടുതല്‍ പുനർസന്ദർശനത്തിന് സാധ്യതകളുള്ള ലക്ഷ്യസ്ഥാനമായി കരുതപ്പെടുകയും ചെയ്യുന്നു. |
The festival is started with the vedic chanting of Ramcharitmanas or Ramayana by the villagers themselves. | গ্রামবাসীরা নিজেরাই রামচরিতমানস বা রামায়ণের বৈদিক পাঠের মাধ্যমে উৎসবটির সূচনা করেন। | ग्रामीणों द्वारा स्वयं रामचरितमानस या रामायण का वैदिक जाप करके त्योहार की शुरुआत की जाती है। | ഗ്രാമവാസികൾ തന്നെ രാമചരിതമാനസ് അല്ലെങ്കിൽ രാമായണത്തിലെ വേദങ്ങള്‍ ഉരുവിടുന്നതോടെയാണ് ഉത്സവം ആരംഭിക്കുന്നത്. |
Judsonia, Arkansas Judsonia is a city in the US state of Arkansas. | জুডসোনিয়া, আরকানসাস: জুডসোনিয়া হল মার্কিন যুক্তরাষ্ট্রের আরকানসাস রাজ্যের একটি শহর। | जुडसोनिया, अर्कांसस : जुडसोनिया, अमेरिकी राज्य अर्कांसस का एक शहर है। | ജുഡ്‌സോണിയ, അർക്കൻസാ : അമേരിക്കയിലെ അർക്കൻസാ സംസ്ഥാനത്തിലെ ഒരു നഗരമാണ് ജുഡ്‌സോണിയ. |
The Bhadra Dam is built across the river at BRP -Bhadravathi, Karnataka, which forms the Bhadra reservoir (186 ft). | ভদ্রা বাঁধ কর্ণাটকের বিআরপি-ভদ্রাবতীতে নদীর উপর নির্মিত, যা ভদ্রা জলাধার (১৮৬ ফুট) তৈরি করে। | नदी पर, भद्रा बांध का निर्माण बी.आर.पी. - भद्रावती, कर्नाटक में किया गया है, जो भद्रा जलाशय (186 फुट) बनाता है। | ഭദ്രാ റിസർവോയറിന് (186 അടി) രൂപം കൊടുക്കുന്ന ഭദ്രാ അണക്കെട്ട് നദിക്കുകുറുകെ കർണാടകയിലെ ബി. ആർ. പി-ഭദ്രാവതിയിലാണ് നിർമ്മിച്ചിരിക്കുന്നത്. |
The Japanese currency is the third most traded currency in the world. | বিশ্বের তৃতীয় সর্বাধিক ব্যবহৃত মুদ্রা হল জাপানি মুদ্রা। | जापानी मुद्रा दुनिया की तीसरी सबसे बड़ी कारोबारी मुद्रा है। | ലോകത്ത് ഏറ്റവുമധികം വ്യാപാരം നടക്കുന്ന മൂന്നാമത്തെ നാണയമാണ് ജാപ്പനീസ് നാണയം. |
Traumatic shaking occurs when a child is shaken in such a way that its head is flung backwards and forwards. | আঘাতকর কম্পন তখন হয় যখন একজন শিশুকে এমনভাবে ঝাঁকুনি দেওয়া হয় যে, তার মাথা সামনের দিকে এবং পিছনের দিকে ঝুঁকে পড়ে। | दुखदायी कंपन तब होता है जब एक बच्चे को इस तरह से झंकझोरा जाता है कि उसका सिर झटके से आगे-पीछे किया जाता है। | ഒരു കുട്ടിയുടെ തല പുറകോട്ടും മുന്നോട്ടും തെറിക്കുന്ന തരത്തിൽ കുലുക്കുമ്പോഴാണ് ട്രോമാറ്റിക് കുലുക്കം സംഭവിക്കുന്നത്. |
In the 20th century, the river was developed under the Beas Project for irrigation and hydroelectric power generation purposes. | সেচ ও জলবিদ্যুৎ উৎপাদনের উদ্দেশ্যে বিংশ শতাব্দীতে, বিপাশা প্রকল্পের অধীনে নদীটির উন্নয়ন করা হয়। | 20वीं शताब्दी में, इस नदी को सिंचाई और पनबिजली उत्पादन के उद्देश्यों के लिए ब्यास परियोजना के तहत विकसित किया गया था। | ഇരുപതാം നൂറ്റാണ്ടിൽ ജലസേചന, ജലവൈദ്യുത ഉൽപ്പാദന ആവശ്യങ്ങൾക്കായി ബിയാസ് പദ്ധതിയുടെ കീഴിൽ ഈ നദി വികസിപ്പിച്ചു. |
Members of the AOFC get together during this tournament to play for the Asia Pacific Floorball Championship every year. | প্রতি বছর এশিয়া প্যাসিফিক ফ্লোরবল চ্যাম্পিয়নশিপের জন্য খেলতে এই টুর্নামেন্টের সময়কালীন এওএফসি-র সদস্যরা একত্রিত হয়। | ए.ओ.एफ.सी. के सदस्य हर साल एशिया पैसिफिक फ्लोरबॉल प्रतियोगिता के लिए खेलने हेतु इस टूर्नामेंट के दौरान इकट्ठा होते हैं। | എല്ലാ വർഷവും ഏഷ്യാ പസഫിക് ഫ്ലോർബോൾ ചാമ്പ്യൻഷിപ്പിനായി കളിക്കാൻ എ ഒ എഫ് സി അംഗങ്ങൾ ഈ ടൂർണമെൻ്റ് വേളയിൽ ഒത്തുചേരുന്നു. |
I'm absolutely outraged by the bank's predatory lending practices. | ব্যাঙ্কের এই লুটে নেওয়ার মতো ঋণ দেওয়ার পদ্ধতিতে আমি একেবারে ক্ষেপে ব্যোম। | बैंक की ऐसी बेइमान ऋण प्रथाएँ देख कर मेरा पारा चढ़ने लगता है। | ബാങ്കിന്‍റെ കൊള്ളയടിക്കുന്ന വായ്പാ രീതികളിൽ എനിക്ക് വല്ലാത്ത ദേഷ്യം തോന്നുന്നു . |
The bride and bridegroom should enunciate clearly the Veda mantras and reflect on their meanings during the different stages of the marriage ceremony. | বিবাহ অনুষ্ঠানের বিভিন্ন পর্যায়ে বর ও কনে বেদ মন্ত্রগুলি স্পষ্টভাবে উচ্চারণ করবেন এবং সেগুলির অর্থ অনুধাবন করবেন। | वधू और वर को वैदिक मंत्रों का स्पष्ट उच्चारण करना चाहिए और विवाह समारोह के विभिन्न चरणों के दौरान उनके अर्थ पर विचार करना चाहिए। | വിവാഹച്ചടങ്ങുകളുടെ വിവിധഘട്ടങ്ങളിൽ വധുവും വരനും വേദമന്ത്രങ്ങൾ വ്യക്തമായി ഉച്ചരിക്കുകയും അവയുടെ അർത്ഥങ്ങളെക്കുറിച്ച് ചിന്തിക്കുകയും വേണം. |
The astrological etymology dates to late 1st-millennium CE, likely influenced by Greek zodiac ideas. | জ্যোতিষশাস্ত্রের ব্যুৎপত্তি ১ম সহস্রাব্দের শেষের দিকে, সম্ভবত গ্রীক রাশিচক্রের ধারণা দ্বারা প্রভাবিত। | ज्योतिषीय व्युत्पत्ति पहली सहस्राब्दी ईस्वी के अंत की है, जो यूनानी राशियों के विचारों से प्रभावित प्रतीत होती है। | ഗ്രീക്ക് രാശിചക്രത്തിന്‍റെ ആശയങ്ങളാൽ സ്വാധീനിക്കപ്പെട്ടാവാം, ജ്യോതിഷസംബന്ധിയായ ശബ്ദോല്പത്തിശാസ്ത്രത്തിന്‍റെ ഉത്ഭവം ഏതാണ്ട് സി. ഇ. ഒന്നാംസഹസ്രാബ്ദത്തിന്‍റെ അവസാനത്തിലാണ്. |
This is very different than purchasing defective goods or inadequate services. | এটি ত্রুটিপূর্ণ জিনিসপত্র কেনা বা অপর্যাপ্ত পরিষেবার তুলনায় অনেক আলাদা। | यह खराब वस्तुओं या अपर्याप्त सेवाओं की ख़रीदारी से बहुत अलग है। | ന്യൂനതയുള്ള സാധനങ്ങൾ അല്ലെങ്കിൽ അപര്യാപ്തമായ സേവനങ്ങൾ ലഭിക്കുന്നതിൽ നിന്ന് ഇത് വളരെ വ്യത്യസ്തമാണ്. |
The worst destruction by the river were seen in 1993. | ১৯৯৩ সালে এই নদীতে সবচেয়ে বেশি ক্ষয়ক্ষতি হয়। | 1993 में इस नदी ने सबसे ज्यादा तबाही मचाई थी। | 1993 ലാണ് നദി ഏറ്റവും വലിയ നാശമുണ്ടാക്കിയത്. |
Thus, the drug may locally decrease histamine secretion by involved gastrointestinal mast cells and alleviate the inflammation. | এইভাবে, এই ওষুধটি স্থানীয়ভাবে গ্যাস্ট্রোইনটেস্টিইনাল মাস্ট কোষকে জড়িত করে হিস্টামাইন নিঃসরণ হ্রাস করতে পারে এবং প্রদাহ লাঘব করতে পারে। | इस प्रकार, उदरांत्रीय मास्ट कोशिकाओं द्वारा दवा हिस्टेमीन स्राव को स्थानीय स्तर पर कम कर सकती है और सूजन को कम कर सकती है। | അതുകൊണ്ട് ഈ മരുന്ന് രോഗം ബാധിച്ച ദഹനേന്ദ്രിയ മാസ്റ്റ് കോശങ്ങളുടെ ഹിസ്റ്റമിൻ സ്രവം നിർദിഷ്ട ശരീരഭാഗത്ത് കുറയ്ക്കുകയും വീക്കം കുറയ്ക്കുകയും ചെയ്തേക്കാം. |
He also performed and recorded as a solo artist and session musician. | তিনি একক শিল্পী এবং সেশন সঙ্গীতশিল্পী হিসাবেও অনুষ্ঠান এবং রেকর্ড করেন। | उन्होंने एकल कलाकार और सत्रीय संगीतकार के रूप में भी प्रदर्शन दिया और रिकॉर्ड कराया। | സോളോ ആർട്ടിസ്റ്റായും സെഷൻ മ്യൂസിഷ്യനായും അദ്ദേഹം പ്രകടനം നടത്തുകയും റെക്കോർഡ് ചെയ്യുകയും ചെയ്തു. |
Dutch sources estimate a total of 400,000 people in Bengal were killed by the Marathas. | ওলন্দাজ সূত্রের হিসেব অনুযায়ী, মারাঠাদের হাতে বাংলায় প্রায় ৪,০০,০০০ লোক নিহত হয়। | डच सूत्रों का अनुमान है कि मराठाओं ने बंगाल में कुल 400,000 लोगों को मारा था। | മറാത്തക്കാർ ബംഗാളിൽ 400,000 പേരെ കൊന്നതായി ഡച്ച് സ്രോതസ്സുകൾ കണക്കാക്കുന്നു. |
Secondary prophylaxis tries to stop people who are sick from getting worse. | দ্বিতীয় পর্যায়ভুক্ত ব্যাধির আক্রমণ এড়াবার চিকিৎসা অসুস্থ ব্যক্তিদের আরও খারাপ হওয়া থেকে বিরত রাখার চেষ্টা করে। | द्वितीयक रोगनिरोधी रोग उन लोगों को बिगड़ने से रोकने की कोशिश करता है जो बीमार हैं। | സെക്കൻഡറി പ്രോഫിലാക്സിസ് രോഗികളുടെ സ്ഥിതി വഷളാകുന്നതു തടയാൻ ശ്രമിക്കുന്നു. |
Ice fishermen may fish in the open or in heated enclosures called ice shacks. | বরফের মৎস্যজীবীরা খোলা বা উত্তপ্ত ঘেরে মাছ ধরতে পারে যাকে আইস শ্যাক বলা হয়। | बर्फ पर मछुआरे खुले में या गर्म की हुई बंद झोंपड़ियों में मछली पकड़ सकते हैं जिन्हें आइस शैक कहा जाता है। | ഐസ് മത്സ്യത്തൊഴിലാളികൾ തുറന്ന സ്ഥലത്തോ ഐസ് ഷാക്കുകൾ എന്നറിയപ്പെടുന്ന ചൂടാക്കിയ അടഞ്ഞ സ്ഥലങ്ങളിലോ മത്സ്യബന്ധനം നടത്തിയേക്കാം. |
About 50 Indian civilians, some of them officers' servants who tried to defend or conceal their employers, were killed by the sepoys. | নিয়োগকর্তাদের রক্ষা করার বা লুকনোর চেষ্টা করা আধিকারিকদের কয়েকজন কর্মচারী সহ প্রায় ৫০ জন ভারতীয় নাগরিককে সেপাইরা হত্যা করে। | लगभग 50 भारतीय नागरिक, जिनमें से कुछ अधिकारियों के कर्मचारी थे जिन्होंने अपने नियोक्ताओं की रक्षा करने या उन्हें छिपाने की कोशिश की थी, वे सिपाहियों द्वारा मारे गए थे। | തങ്ങളുടെ തൊഴിലുടമകളെ പ്രതിരോധിക്കാനോ സംരക്ഷിക്കാനോ ശ്രമിച്ച ഉദ്യോഗസ്ഥരുടെ സേവകർ ഉൾപ്പെടെ ഏകദേശം 50 ഇന്ത്യൻ പൗരന്മാർ ശിപായിമാരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. |
Six days later on July 29, Epstein was taken off suicide watch. | ছয় দিন পর, ২৯শে জুলাইয়ে এপস্টিনকে আত্মহত্যার পাহারা থেকে সরিয়ে নেওয়া হয়। | छ: दिन बाद 29 जुलाई को एप्स्टिन को आत्महत्या निगरानी से हटा लिया गया। | ആറ് ദിവസങ്ങൾക്ക് ശേഷം ജൂലൈ 29 ന് എപ്‌സ്റ്റൈനെ ആത്മഹത്യ തടയാനുള്ള നിരീക്ഷണത്തിൽ നിന്നും മാറ്റി. |
The names of Nizamuddin Auliya and Amir Khusrau are prominently associated with it. | এর সঙ্গে নিজামুদ্দিন আউলিয়া এবং আমির খসরুর নাম প্রমুখভাবে যুক্ত। | निजामुद्दीन औलिया और अमीर खुसरो के नाम इसके साथ प्रमुख रूप से जुड़े हुए हैं। | നിസാമുദ്ദീൻ ഔലിയ, അമീർ ഖുസ്രോ എന്നിവരുടെ പേരുകൾ ഇതിനോട് പ്രാധാന്യത്തോടെ ബന്ധപ്പെട്ടിരിക്കുന്നു. |
A few countries, including Italy and Greece, are still in recession. | ইতালি ও গ্রীস সহ কিছু দেশ এখনও মন্দায় রয়েছে। | इटली और यूनान जैसे कुछ देश अभी भी मंदी की चपेट में है। | ഇറ്റലിയും ഗ്രീസും ഉൾപ്പെടെ, ചില രാജ്യങ്ങൾ ഇപ്പോഴും സാമ്പത്തികമാന്ദ്യത്തിലാണ്. |
We have sympathy for the national movement of Arabs in Palestine because it is directed against British Imperialism. | প্যালেস্টাইনে আরবদের জাতীয় আন্দোলনের প্রতি আমাদের সহানুভূতি রয়েছে কারণ এটি ব্রিটিশ সাম্রাজ্যবাদের বিরুদ্ধে পরিচালিত। | फिलिस्तीन में अरबों के राष्ट्रीय आंदोलन के प्रति हमारी सहानुभूति है क्योंकि यह ब्रिटिश साम्राज्यवाद के खिलाफ़ है। | പലസ്തീനിലെ അറബികളുടെ ദേശീയ പ്രസ്ഥാനത്തോട് ഞങ്ങൾക്ക് അനുഭാവമുണ്ട്, കാരണം അത് ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെയാണ്. |
It was on Baker Street in London, England. | এটি ছিল ইংল্যাণ্ডের লণ্ডনের বেকার স্ট্রিটে। | यह इंग्लैंड के लंदन में बेकर स्ट्रीट पर था। | ഇംഗ്ലണ്ടിൽ ലണ്ടനിലെ ബേക്കർ സ്ട്രീറ്റിലായിരുന്നു അത്. |
Cafu also had a shot on target and another from Kaka went wide. | কাফুও লক্ষ্যে একটি শট মেরেছিলেন এবং কাকার আরেকটি শট দূর দিয়ে বেরিয়ে যায়। | काफू ने भी लक्ष्य पर एक शॉट लगाया और काका का एक अन्य शॉट दूर से निकल गया। | കഫുവും പോസ്റ്റിനുനേരെ ഒരു ഷോട്ട് അടിക്കുകയും കക്കയുടെ ഒരു ഷോട്ട് പുറത്തേക്ക് പോവുകയും ചെയ്തു. |
The Minister of Agriculture Jim Anderton has said that they are not ruling out giving further aid. | কৃষি মন্ত্রী জিম অ্যান্ডারটন বলেছেন যে তারা আরও সহায়তা দেওয়ার বিষয়টি অস্বীকার করছেন না। | कृषि मंत्री जिम एंडर्टन ने कहा है कि वे आगे भी सहायता देने से इनकार नहीं कर रहे हैं। | കൂടുതൽ സഹായം നൽകുന്നതിനെ തങ്ങൾ തള്ളിക്കളയുന്നില്ലെന്ന് കാർഷിക മന്ത്രി ജിം ആന്‍റേർട്ടൺ പറഞ്ഞു. |
It was made to give the features of AOL Instant Messenger for Linux. | এটি নির্মিত হয়েছিল লিনাক্সের জন্য এওএল ইনস্ট্যান্ট মেসেঞ্জারের বৈশিষ্ট্যগুলি প্রদান করার উদ্দেশ্যে। | इसे लिनक्स के लिए ए.ओ.एल. इंस्टेंट मैसेंजर सुविधाएँ देने के लिए बनाया गया था। | എഒഎൽ ഇൻസ്റ്റൻറ് മെസഞ്ചറിൻ്റെ സവിശേഷതകൾ ലിനക്‌സിനു നല്‍കുന്നതിനാണ് ഇതു നിര്‍മിച്ചത്. |
Stop mixing the paint with your finger and then licking it. | আঙুল দিয়ে রং মিশিয়ে তারপর সেটাকে চাটা বন্ধ করো দয়া করে। | छी! अपनी उंगली से पेंट मिलाकर फिर उसे चाटो मत। | നിങ്ങളുടെ വിരലിൽ പെയിന്‍റ് കലർത്തിട്ട് അത് നക്കണത് ഒന്ന് നിർത്തോ. |
The easing of many over-rigorous administrative practices, including those regarding taxation and crop collection, helped increase productivity and economic activity across the Empire. | কর আরোপ এবং শস্য সংগ্রহ সহ অনেক অতিরিক্ত-কঠোর প্রশাসনিক অনুশীলনের সরলীকরণ সাম্রাজ্য জুড়ে উৎপাদনশীলতা এবং অর্থনৈতিক কার্যকলাপ বাড়াতে সাহায্য করেছিল। | कराधान और फसल संग्रह सहित कई अति-कठोर प्रशासनिक कार्यप्रणालियों को आसान बनाने से, पूरे साम्राज्य में उत्पादकता और आर्थिक गतिविधि बढ़ाने में मदद मिली। | നികുതി, വിളശേഖരണം എന്നിവയുൾപ്പെടെ നിരവധി അതികർശനമായ ഭരണനടപടിക്രമങ്ങൾ ലഘൂകരിച്ചത് സാമ്രാജ്യത്തിലുടനീളമുള്ള ഉൽപ്പാദനക്ഷമതയും സാമ്പത്തിക പ്രവർത്തനങ്ങളും വർദ്ധിപ്പിക്കാൻ സഹായിച്ചു. |
Bose states that "in some parts of Punjab, Holi is celebrated with wrestling matches". | বসু বলেছেন যে "পঞ্জাবের কিছু অংশে, হোলি কুস্তির খেলার সঙ্গে উদযাপন করা হয়।" | बोस का कहना है कि "पंजाब के कुछ हिस्सों में होली का जश्न कुश्ती के मैचों के साथ मनाया जाता है।" | "പഞ്ചാബിന്‍റെ ചില ഭാഗങ്ങളിൽ ഹോളി ഗുസ്തി മത്സരങ്ങളോടെയാണ് ആഘോഷിക്കുന്നത്" എന്ന് ബോസ് പറയുന്നു. |
In the 18th and 19th centuries, tuberculosis had become an epidemic in Europe, showing a seasonal pattern. | ১৮শ এবং ১৯শ শতাব্দীতে, ইউরোপে যক্ষ্মা মৌসুমী গঠনের প্রদর্শন করে একটি মহামারীতে পরিণত হয়। | 18वीं और 19वीं शताब्दी में तपेदिक यूरोप में एक महामारी बन गया था, जो एक मौसमी रूप ले चुका था। | 18, 19 നൂറ്റാണ്ടുകളിൽ യൂറോപ്പിൽ ക്ഷയരോഗം ഒരു പകർച്ചവ്യാധിയായി മാറുകയും കാലാവസ്ഥാനുപാതികമായ രീതി കാണിക്കുകയും ചെയ്തു. |
No woman has ever played in the NFL, but women have played in high school and college football games. | এন.এফ.এল-এ কোনও মহিলা কখনও খেলেননি, তবে মহিলারা হাই স্কুল এবং কলেজ ফুটবল খেলায় খেলেছেন। | किसी भी महिला ने एन.एफ.एल. में कभी नहीं खेला है लेकिन महिलाएँ उच्च विद्यालय और महाविद्यालय फुटबॉल खेलों में खेलती आई हैं। | എൻ.എഎഫ്.എല്ലില്‍ ഇതുവരെ ഒരു സ്ത്രീയും കളിച്ചിട്ടില്ലെങ്കിലും, സ്ത്രീകൾ ഹൈസ്കൂൾ, കോളേജ് ഫുട്ബോൾ മത്സരങ്ങളിൽ കളിച്ചിട്ടുണ്ട്. |
For groceries, you can find great deals in 'limited assortment' markets such as Aldi and PriceRight. | মুদি পণ্যের জন্য, আপনি আলদি এবং প্রাইসরাইট-এর মতো 'সীমিত ভাণ্ডার' বাজারগুলিতে দুর্দান্ত দাম পেতে পারেন। | किराने के सामान के लिए, आप अलडी और प्राइसराइट जैसे सीमित वर्गीकरण बाज़ारों में शानदार सौदे प्राप्त कर सकते हैं। | പലചരക്ക് സാധനങ്ങൾക്കായി, ആൽഡി, പ്രൈസ് റൈറ്റ് പോലുള്ള 'പരിമിതമായ ശേഖരമുള്ള' വിപണികളിൽ നിങ്ങൾക്ക് മികച്ച ഡീലുകൾ കണ്ടെത്താൻ കഴിയും. |
Karthik stared at his powerful wrestling opponent with trepidation | আতঙ্কিত দৃষ্টিতে কার্তিক তার প্রতিপক্ষ কুস্তিগীরের দিকে চেয়ে রইলো। | कार्तिक ने बहुत घबराहट के साथ अपने शक्तिशाली कुश्ती प्रतियोगी को देखा। | ഗുസ്തിയില്‍ തന്‍റെ ശക്തനായ എതിരാളിയെ കാർത്തിക് പേടിയോടെ നോക്കി. |
Leaves of the raspberry plant are also used fresh or dried in herbal teas. | তাজা বা শুকনো রাস্পবেরি গাছের পাতাও ভেষজ চায়ে ব্যবহার করা হয়। | हर्बल चाय में रसभरी पौधे की पत्तियों को ताज़ा या उन्हें सुखाकर भी इस्तेमाल किया जाता है। | റാസ്പ്ബെറി ചെടിയുടെ പച്ചയോ ഉണക്കിയതോ ആയ ഇലകളും ഹെർബൽ ടീകളിൽ ഉപയോഗിക്കുന്നു. |
In 2011 he went to Swansea City which plays in the Premier League. | ২০১১ সালে তিনি সোয়ানজি সিটিতে যান, যেটি প্রিমিয়ার লিগে খেলে। | 2011 में वे स्वानसी सिटी गए जो प्रीमियर लीग में खेलती है। | 2011ൽ അദ്ദേഹം പ്രീമിയർ ലീഗിൽ കളിക്കുന്ന സ്വാൻസി സിറ്റിയിലേക്ക് പോയി. |
Bilandic was born on February 13, 1923 in Chicago, Illinois. | বিলাণ্ডিক ১৯২৩ সালের ১৩ই ফেব্রুয়ারি ইলিনয়ের শিকাগোতে জন্মগ্রহণ করেন। | बिलैंडिक का जन्म 13 फरवरी 1923 को शिकागो, इलिनोय में हुआ था। | 1923 ഫെബ്രുവരി 13-ന് ഇല്ലിനോയിലെ ഷിക്കാഗോയിലാണ് ബിലാൻഡിക് ജനിച്ചത്. |
North Star Computers - North Star Computers was one of the earliest manufacturers of microcomputers. | নর্থ স্টার কম্পিউটার - নর্থ স্টার কম্পিউটার ছিল প্রথম দিকের মাইক্রোকম্পিউটার নির্মাতাদের মধ্যে অন্যতম। | नॉर्थ स्टार कंप्यूटर - नॉर्थ स्टार कंप्यूटर सूक्ष्म कंप्यूटरों के शुरुआती निर्माताओं में से एक था। | നോർത്ത് സ്റ്റാർ കമ്പ്യൂട്ടേഴ്‌സ്: മൈക്രോ കമ്പ്യൂട്ടറുകളുടെ ആദ്യകാല നിർമ്മാതാക്കളിൽ ഒന്നായിരുന്നു നോർത്ത് സ്റ്റാർ കമ്പ്യൂട്ടേഴ്‌സ്. |
Make it clear that you believe the problems you’ve noticed should result in a price reduction. | এটা স্পষ্ট করে দিন যে আপনি যে সমস্যাগুলি লক্ষ্য করেছেন তার ফলে মূল্য হ্রাস পাওয়া উচিত বলে আপনি মনে করেন। | यह स्पष्ट करें कि आप मानते हैं कि आपने जिन समस्याओं पर ध्यान दिया है, उनका परिणाम मूल्य में कमी के रूप में आना चाहिए। | നിങ്ങൾ ശ്രദ്ധിച്ച പ്രശ്നങ്ങൾ വില കുറയ്ക്കുന്നതിന് കാരണമാകണമെന്നു നിങ്ങൾ വിശ്വസിക്കുന്നുവെന്ന് വ്യക്തമാക്കുക. |
Anglo-Indian author Rudyard Kipling declared at the time that Dyer "did his duty as he saw it". | অ্যাংলো-ইণ্ডিয়ান লেখক রুডইয়ার্ড কিপলিং সেই সময় ঘোষণা করেছিলেন যে ডায়ার "যেভাবে তাঁর দায়িত্বকে দেখেছিলেন সেভাবেই তিনি তা পালন করেছেন"। | एंग्लो-इंडियन लेखक रुडयार्ड किपलिंग ने उस समय घोषणा की कि डायर ने "जैसा उन्होंने देखा उसके अनुसार अपना कर्तव्य निभाया"। | ആംഗ്ലോ-ഇന്ത്യൻ എഴുത്തുകാരനായ റുഡ്യാർഡ് കിപ്ലിംഗ് അക്കാലത്ത് "താൻ കണ്ടതുപോലെ ഡയർ തന്‍റെ കടമ നിർവഹിച്ചു" എന്ന് പ്രഖ്യാപിച്ചു. |
A yellow and black ball worth ten points was added between the blue and pink, and the game had a slightly revised set of rules. | নীল ও গোলাপীর মধ্যে একটি হলুদ ও কালো বলের মূল্য ১০ পয়েন্ট যোগ করা হয়, এবং খেলাটিতে কিছুটা সংশোধিত নিয়ম ছিল। | नीली और गुलाबी गेंदों के बीच दस अंकों की योग्यता वाली एक पीली और काली गेंद जोड़ी गई थी और खेल में नियमों का थोड़ा संशोधित सेट था। | അൽപ്പം പരിഷ്‌കരിച്ച നിയമങ്ങളുണ്ടായിരുന്ന ഈ കളിയിൽ നീല, പിങ്ക് എന്നിവയ്ക്കിടയിൽ പത്ത് പോയിന്‍റ് മൂല്യമുള്ള മഞ്ഞ, കറുപ്പ് നിറങ്ങളിലുള്ള ഒരു പന്ത് ചേർത്തിരുന്നു. |
In 2012, he donated the Adidas shoes that he had worn in 1960 400m final to be sold in a charity auction organised by actor Rahul Bose. | ২০১২ সালে, তিনি অভিনেতা রাহুল বসু আয়োজিত একটি দাতব্য নিলামে ১৯৬০ সালের ৪০০ মিটার ফাইনালে পরিহিত এডিডাস জুতোগুলি বিক্রি করার জন্য দান করেছিলেন। | 2012 में, उन्होंने अभिनेता राहुल बोस द्वारा आयोजित एक दान नीलामी में बेचने के लिए 1960 के 400 मीटर फ़ाइनल में पहने एडिडास के जूते दान किए थे। | നടൻ രാഹുൽ ബോസ് സംഘടിപ്പിച്ച ഒരു പരോപകാരലേലത്തിൽ വിൽക്കുന്നതിനായി 1960ൽ 400 മീറ്റർ ഫൈനലിൽ ധരിച്ചിരുന്ന അഡിഡാസ് ഷൂകൾ 2012ൽ അദ്ദേഹം സംഭാവന നൽകി. |
Singh Saab The Great received mostly positive reviews from critics. | সিং সাব দ্য গ্রেট সমালোচকদের কাছ থেকে অধিকাংশই ইতিবাচক পর্যালোচনা পায়। | आलोचकों से सिंह साब द ग्रेट को अधिकांशत: सकारात्मक समीक्षा मिली। | സിംഗ് സാബ് ദി ഗ്രേറ്റ് വിമർശകരിൽ നിന്ന് കൂടുതലും അനുകൂലമായ അവലോകനങ്ങൾ നേടി. |
I did not expect the local people to welcome me with open arms and enjoyed their hospitality | স্থানীয় মানুষজনের তরফে এত প্রাণখোলা আহ্বান আর তাদের আতিথেয়তা উপভোগ করার কথা তো আমি আশাই করিনি! | मुझे बिल्कुल भी उम्मीद नहीं थी कि वहां के लोग खुले दिल से मेरा स्वागत करेंगे, और मुझे उनकी खातिरदारी में मज़ा आ गया। | നാട്ടുകാർ എന്നെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുമെന്നും അവരുടെ ആതിഥേയത്വം ആസ്വദിക്കുമെന്നും ഞാൻ പ്രതീക്ഷിച്ചേയില്ല. |
Auchtubh Auchtubh is a village in Stirling, Scotland. | স্কটল্যাণ্ডের স্টার্লিং-এর একটি গ্রাম হল আউকটোভ। | ऑशटभ: ऑशटभ स्कॉटलैंड के स्टर्लिंग में एक गाँव है। | ഔച്തബ്: സ്‌കോട്ട്‌ലന്‍ഡിലെ സ്റ്റെര്‍ലിംഗിലുള്ള ഒരു ഗ്രാമമാണ് ഔച്തബ്. |
He enlisted in the New Zealand Army in 1974 as a private. | ১৯৭৪ সালে নিউজিল্যাণ্ড সেনাবাহিনীতে তিনি নিচু পদে তালিকাভুক্ত হন। | वे 1974 में न्यूजीलैंड की सेना में एक साधारण सैनिक के रूप में भर्ती हुए। | 1974-ൽ അദ്ദേഹം ന്യൂസിലാൻഡ് ആർമിയിൽ ഒരു പ്രൈവറ്റായി ചേർന്നു. |
It may occur with or without cycles of normal mood, called euthymia. | এটি স্বাভাবিক মেজাজের চক্রকে বিঘ্নিত করে বা না করেই ঘটতে পারে, যাকে ইউথাইমিয়া বলা হয়। | यह सामान्य मनोदशा के चक्र के साथ या बिना हो सकता है, जिसे सु-अवस्था कहा जाता है। | യൂത്തിമിയ എന്ന് വിളിക്കപ്പെടുന്ന സാധാരണ മാനസികാവസ്ഥയുടെ സൈക്കിളുകൾക്കൊപ്പമോ അല്ലാതെയോ ഇത് സംഭവിക്കാം. |
Banja Luka Region Banja Luka is one of seven regions in Republika Srpska. | বানইয়া লুকা অঞ্চল বানইয়া লুকা রিপাবলিকা শ্রপস্কার সাতটি অঞ্চলের মধ্যে একটি। | बान्जा लूका क्षेत्र: बान्जा लूका रिपब्लिक सर्पस्का के सात क्षेत्रों में से एक है। | ബന ലൂക്ക മേഖല: റിപ്പബ്ലിക്ക സിർപ്സ്ക്കയിലെ ഏഴ് മേഖലകളിൽ ഒന്നാണ് ബന ലൂക്ക. |
The Marathi language Wikipedia was started on 1 May 2003. | ২০০৩ সালের ১লা মে মারাঠি ভাষার উইকিপিডিয়ার সূচনা হয়। | 1 मई 2003 को मराठी भाषा के विकिपीडिया की शुरुआत हुई थी। | 2003 മെയ് 1-നാണ് മറാത്തി വിക്കിപീഡിയ ആരംഭിച്ചത്. |
Air India's commercially successful air channel Vividh Bharti is headquartered in Mumbai. | এয়ার ইন্ডিয়ার বাণিজ্যিকভাবে সফল এয়ার চ্যানেল 'বিবিধ ভারতী'-র সদর দফতর মুম্বাইতে অবস্থিত। | एयर इंडिया का व्यावसायिक रूप से सफल एयर चैनल विविध भारती का मुख्यालय मुंबई में है। | എയർ ഇന്ത്യയുടെ വാണിജ്യപരമായി വിജയകരമായ എയർ ചാനൽ വിവിധ് ഭാരതിയുടെ ആസ്ഥാനം മുംബൈയിലാണ്. |
However, you might not think to do the same when you're looking to hire someone for a service. | কিন্তু, আপনি যখন কোনও পরিষেবার জন্য কাউকে নিযুক্ত করার কথা ভাবছেন তখন আপনি হয়তো একই ধরণের কাজ করার কথা ভাবছেন না। | हालाँकि, जब आप किसी सेवा के लिए किसी को काम पर रखना चाहते हैं तो आप खुद ऐसा करने के बारे में नहीं सोचेंगे। | എന്നിരുന്നാലും, നിങ്ങൾ ഒരു സേവനത്തിനായി ആരെയെങ്കിലും എടുക്കാൻ നോക്കുമ്പോൾ ആവിധം ചെയ്യാൻ ആലോചിച്ചുവെന്ന് വന്നേക്കില്ല. |
As a result, the December solstice is continuously but very slowly moving away from Makar Sankranti. | ফলস্বরূপ, ডিসেম্বরের অয়নকাল ক্রমাগত কিন্তু খুব ধীরে ধীরে মকর সংক্রান্তি থেকে দূরে সরে যাচ্ছে। | जिसके परिणामस्वरूप दिसंबर संक्रांति लगातार लेकिन बहुत धीरे-धीरे मकर संक्रांति से दूर होती जा रही है। | ഇതിന്‍റെ ഫലമായി, ഡിസംബർ അയനം തുടർച്ചയായി എന്നാൽ വളരെ സാവധാനത്തിൽ മകര സംക്രാന്തിയിൽ നിന്ന് അകന്നുപോകുന്നു. |
Wikinews was able to talk to that editor about how he found out about the similarities and what he did in response. | উইকিনিউজ সেই সম্পাদকের সঙ্গে কথা বলতে সক্ষম হয়েছিল যে কীভাবে তিনি মিলগুলো খুঁজে পেয়েছিলেন এবং প্রতিক্রিয়াতে তিনি কী করেছিলেন। | विकिन्यूज़ उस संपादक से इस बारे में बात कर पाया कि उसने इन समानताओं के बारे में कैसे पता लगाया और जवाब में उसने क्या किया। | വിക്കിവാർത്തയ്ക്ക് ആ എഡിറ്ററോട് എങ്ങനെ സമാനതകൾ കണ്ടെത്തി എന്നതിനെക്കുറിച്ചും പ്രതികരണമായി അദ്ദേഹം ചെയ്ത കാര്യങ്ങളെക്കുറിച്ചും സംസാരിക്കാൻ കഴിഞ്ഞു. |
The single stayed on top of the Billboard Hot 100 for six weeks. | এককটি ছয় সপ্তাহ ধরে বিলবোর্ড হট ১০০-এর শীর্ষে ছিল। | यह गीत छह सप्ताह तक बिलबोर्ड हॉट 100 में शीर्ष पर रहा। | ഈ ഗാനം ആറ് ആഴ്ചത്തേക്ക് ബിൽബോർഡ് ഹോട്ട് 100-ൽ ഒന്നാമതായിരുന്നു. |
They can be connected by road or train, and cities could share water. | এগুলি সড়ক বা ট্রেনের মাধ্যমে সংযুক্ত হতে পারে এবং শহরগুলি জল ভাগ করে নিতে পারে। | उन्हें सड़क या ट्रेन से जोड़ा जा सकता है, और शहर पानी साझा कर सकते हैं। | അവയെ റോഡിലൂടെയോ ട്രെയിനിലൂടെയോ ബന്ധിപ്പിക്കാനും അതുപോലെ, നഗരങ്ങൾക്ക് വെള്ളം പങ്കിടാനും കഴിയും. |
He sent most of his men back home and asked Ram Singh to withdraw his guarantees to the emperor for the safe custody of himself and his son and surrendered himself to Mughal forces. | তিনি তাঁর বেশিরভাগ লোককে বাড়িতে ফেরত পাঠান এবং রাম সিংহকে নিজের ও পুত্রের নিরাপদ হেফাজতের জন্য সম্রাটের কাছে তাঁর নিশ্চয়তা প্রত্যাহার করতে বলেন এবং নিজেকে মুঘল বাহিনীর কাছে আত্মসমর্পণ করেন। | उन्होंने अपने अधिकांश लोगों को घर वापस भेज दिया और राम सिंह से अपनी और अपने बेटे की सुरक्षित अभिरक्षा के लिए सम्राट को अपनी प्रत्याभूति वापस लेने के लिए कहा और खुद को मुगल सेनाबलों को आत्मसमर्पित कर दिया। | അദ്ദേഹം തൻ്റെ ആൾക്കാരിൽ ഭൂരിഭാഗത്തെയും നാട്ടിലേക്ക് തിരിച്ചയക്കുകയും തൻ്റെയും മകൻ്റെയും തടവിലെ സുരക്ഷിതത്വത്തിന് ചക്രവർത്തിക്ക് നൽകിയ ഉറപ്പുകൾ പിൻവലിക്കാൻ രാംസിംഗിനോട് ആവശ്യപ്പെടുകയും മുഗൾ സൈന്യത്തിന് സ്വയം കീഴടങ്ങുകയും ചെയ്തു. |
His son Vasishthiputra Sri Chadha Satakarni ruled for 10 years. | তাঁর পুত্র বশিষ্ঠপুত্র শ্রী চড্ড শতকর্ণী ১০ বছর রাজত্ব করেছিলেন। | उनके पुत्र वशिष्ठपुत्र श्री चड्ढा सतकर्णी ने 10 वर्षों तक शासन किया। | അദ്ദേഹത്തിന്‍റെ മകൻ വസിഷ്ഠിപുത്ര ശ്രീ ഛദ്ദ ശതകർണി 10 വർഷം ഭരിച്ചു. |
When Ethelbald died in 860, Ethelbert became the king of Wessex. | ৮৬০ খ্রিষ্টাব্দে এথেলবাল্ড যখন মারা যান, তখন এথেলবার্ট ওয়েসেক্সের রাজা হন। | जब एथेलबाल्ड का 860 में निधन हुआ तब एथेलबाल्ड वेसेक्स के राजा बन गए। | 860-ല്‍ എഥല്‍ബാള്‍ഡ് മരിച്ചപ്പോള്‍, എഥല്‍ബെര്‍ട്ട് വെസെക്‌സിലെ രാജാവായി. |
Another sacrifice you could make is cutting out your second car or even your only car. | আরেকটি ত্যাগ যা আপনি করতে পারেন তা হল আপনার দ্বিতীয় গাড়ি বা এমনকি আপনার একমাত্র গাড়িটিকেও ছেঁটে ফেলা। | एक और त्याग जो आप कर सकते हैं वह है अपनी दूसरी कार या कि अपनी एकमात्र कार को भी हटा देना। | നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന മറ്റൊരു ത്യാഗം നിങ്ങളുടെ രണ്ടാമത്തെ കാറോ നിങ്ങളുടെ ഒരേയൊരു കാറോ പോലും ഒഴിവാക്കുക എന്നതാണ്. |
For example, Virginia passed laws punishing women who had children by their masters. | উদাহরণস্বরূপ, ভার্জিনিয়া এমন আইন পাস করেছে যেখানে মহিলারা, যারা তাদের মালিকদের সন্তান ধারণকারী, তাদের শাস্তি দেয়। | उदाहरण के लिए, वर्जीनिया ने उन महिलाओं को दंडित करने के लिए कानून पारित किए जिनको अपने मालिकों से बच्चे हुए थे। | ഉദാഹരണത്തിന്, അവരുടെ യജമാനന്മാരിൽനിന്ന് കുട്ടികളുണ്ടാകുന്ന സ്ത്രീകളെ ശിക്ഷിക്കുന്ന നിയമങ്ങൾ വിർജീനിയ പാസാക്കി. |
The film was Initially scheduled for a June 2020 release, it was indefinitely postponed due to production halt and theatres shutdown owing to COVID-19 pandemic. | চলচ্চিত্রটি প্রাথমিকভাবে ২০২০ সালের জুনে মুক্তির জন্য নির্ধারিত ছিল, এটি কোভিড-১৯ মহামারীজনিত কারণে নির্মাণ বন্ধ এবং প্রেক্ষাগৃহ বন্ধের কারণে অনির্দিষ্টকালের জন্য স্থগিত করা হয়েছিল। | फिल्म का रिलीज़ पहले जून 2020 के लिए निर्धारित किया गया था लेकिन कोविड -19 महामारी के कारण निर्माण रुकने और सिनेमाघरों के बंद होने से इसे अनिश्चित काल के लिए स्थगित कर दिया गया। | ചിത്രം 2020 ജൂണിൽ റിലീസ് ചെയ്യാനാണ് ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും കൊവിഡ്-19 മഹാവ്യാധി കാരണം നിർമ്മാണം നിർത്തിയതിനാലും തിയേറ്ററുകൾ അടച്ചുപൂട്ടിയതിനാലും ചിത്രം അനിശ്ചിതകാലത്തേക്ക് നീട്ടിവെച്ചു. |
He becames well known for his videos on Vine. | তিনি ভাইনের উপর তাঁর করা ভিডিওগুলির জন্য সুপরিচিত হয়ে ওঠেন। | वह अपने वाइन पर बने वीडियो के लिए प्रसिद्ध हो गए। | വൈനിലെ വീഡിയോകളിലൂടെയാണ് അദ്ദേഹം പ്രശസ്തനായത്. |
It is considered a continuation of the Soviet Union championship, which was played annually until the dissolution of the Soviet Union in 1991. | এটি সোভিয়েত ইউনিয়ন চ্যাম্পিয়নশিপের ধারাবাহিকতা হিসাবে বিবেচিত হয়, যা ১৯৯১ সালে সোভিয়েত ইউনিয়ন ভেঙে যাওয়ার আগে পর্যন্ত প্রতি বছর অনুষ্ঠিত হত। | इसे सोवियत संघ चैंपियनशिप की निरंतरता माना जाता है, जो 1991 में सोवियत संघ के विघटन तक वार्षिक रूप से खेली जाती थी। | 1991ൽ സോവിയറ്റ് യൂണിയൻ പിരിച്ചുവിടുന്നതുവരെ എല്ലാ വർഷവും നടത്തപ്പെട്ടിരുന്ന സോവിയറ്റ് യൂണിയൻ ചാമ്പ്യൻഷിപ്പിൻ്റെ തുടർച്ചയായി ഇത് കണക്കാക്കപ്പെടുന്നു. |
Kurash Association of India oversees the sport in India. | ভারতের কুরাশ অ্যাসোসিয়েশন ভারতে খেলার তত্ত্বাবধান করে। | भारतीय कुराश संघ भारत में इस खेल की देखरेख करता है। | കുറാഷ് അസോസിയേഷൻ ഓഫ് ഇന്ത്യയാണ് ഇന്ത്യയില്‍ ഈ കായിക വിനോദത്തിന്‍റെ മേൽനോട്ടം വഹിക്കുന്നത്. |
Once across, Goldman taunts them by saying how nothing has changed in India and he will be released soon and will be able to continue his criminal activities. | দেখা গেলে গোল্ডম্যান তাদের বিদ্রূপ করে বলে যে ভারতে কিছুই বদলায়নি এবং তাকে শীঘ্রই মুক্তি দেওয়া হবে আর সে তার অপরাধমূলক কার্যকলাপ চালিয়ে যেতে সক্ষম হবে। | सीमा पार करने पर, गोल्डमैन उन्हें यह कहकर ताना मारता है कि कैसे भारत में कुछ भी नहीं बदला है और उसे जल्द ही रिहा कर दिया जाएगा और वह अपनी आपराधिक गतिविधियों को जारी रखने में सक्षम होगा। | അപ്പുറത്തെത്തിയശേഷം ഗോൾഡ്മാൻ അവരെ പരിഹസിച്ചുകൊണ്ട് ഇന്ത്യയിൽ ഒന്നും മാറിയിട്ടില്ലെന്നും താൻ ഉടൻ തന്നെ മോചിപ്പിക്കപ്പെടുമെന്നും തൻ്റെ ക്രിമിനൽ പ്രവർത്തനങ്ങൾ തുടരാൻ കഴിയുമെന്നും പറയുന്നു. |
It is a remake of 2017 Telugu film Middle Class Abbayi. | এটি ২০১৭ সালের তেলুগু ছবি 'মিডল ক্লাস আববায়ি'-র রিমেক। | यह 2017 की तेलुगु फिल्म मिडिल क्लास अब्बायि से पुनर्निर्मित है। | 2017ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രമായ മിഡിൽ ക്ലാസ് അബ്ബായിയുടെ റീമേക്കാണ് ഇത്. |
Vernacular newspapers such as those in Hindi, Nepali, Gujarati, Odia, Urdu, and Punjabi are also read by a select readership. | নির্বাচিত পাঠকরা হিন্দি, নেপালি, গুজরাটি, ওড়িয়া, উর্দু এবং পঞ্জাবি ভাষার সংবাদপত্রগুলিও পড়েন। | हिंदी, नेपाली, गुजराती, ओडिआ, उर्दू और पंजाबी जैसी स्थानीय भाषा के समाचार पत्र भी चुनिंदा पाठकों द्वारा पढ़े जाते हैं। | ഹിന്ദി, നേപ്പാളി, ഗുജറാത്തി, ഒഡിയ, ഉറുദു, പഞ്ചാബി തുടങ്ങിയവയിലുള്ള പ്രാദേശിക പത്രങ്ങളും ഒരു പ്രത്യേക വായനാസമൂഹം വായിക്കുന്നു. |
This includes any such use on letterheads, invitation cards, posters, books etc. | এর মধ্যে লেটারহেড, আমন্ত্রণ পত্র, পোস্টার, বই ইত্যাদিতে এই ধরনের যে কোনও ব্যবহার অন্তর্ভুক্ত। | इसमें पत्रशीर्ष, निमंत्रण पत्र, पोस्टर, किताबें आदि पर ऐसा कोई भी उपयोग शामिल है। | ലെറ്റർഹെഡുകൾ, ക്ഷണക്കത്തുകൾ, പോസ്റ്ററുകൾ, പുസ്തകങ്ങൾ തുടങ്ങിയവയിലെ അത്തരം ഏതെങ്കിലും ഉപയോഗം ഇതിൽ ഉൾപ്പെടുന്നു. |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.