Unnamed: 0 int64 0 1.84M | text stringlengths 76 106k |
|---|---|
1,838,600 | ചാമ്പ്യൻസ് ട്രോഫി ഹോക്കിയിൽ ചരിത്രത്തിൽ ആദ്യമായി ഇന്ത്യ ഫൈനലിൽ . ബുധനാഴ്ച നടന്ന മത്സരത്തിൽ കരുത്തരായ ഓസ്ട്രേലിയയോട് 4 - 2ന് തോറ്റെങ്കിലും ബെൽജിയം - ബ്രിട്ടൻ മത്സരം സമനിലയിൽ ( 3 - 3 ) പിരിഞ്ഞതോടെയാണ് ഏഴുപോയിന്റുമായി ഇന്ത്യ ഫൈനലിൽ കടന്നത് . ഓസ്ട്രേലിയ തന്നെയാണ് ഫൈനലിലും ഇന്ത്യയുടെ എതിരാളി . ബുധനാഴ്ച അവസാന ലീഗ് മത്സരത്തിൽ... |
1,838,601 | ഓൺലൈൻ സാമ്പത്തിക ഇടപാടുകളെ പ്രോത്സാഹിപ്പിക്കുന്ന കേന്ദ്രസർക്കാർ നയങ്ങൾക്കു തിരച്ചടിയാകുന്നത് ഇവയുടെ സുരക്ഷിതത്വക്കുറവാണ് . നിരവധി പരാതികൾ ഓൺലൈൻ തട്ടിപ്പുമായി ബന്ധപ്പെട്ട് വന്നുകഴിഞ്ഞു . പ്രധാനമന്ത്രി നരന്ദ്രമോദിയുടെ ചിത്രം ഉപയോഗിച്ചു പരസ്യം ചെയ്യുന്ന പേടിഎം പോലും സുരക്ഷിതമല്ല . പേടിഎം വഴി പണം നഷ്ടപ്പെട്ടതായി നിരവധി പരാ... |
1,838,602 | റിലയൻസ് ജിയോയോട് കിടപിടിക്കാൻ പ്ലാനുകൾ അപ്ഗ്രേഡ് ചെയ്ത് എയർടെൽ . എയർടെൽ 399 രൂപയുടെ പ്ലാനാണ് അപ്ഗ്രേഡ് ചെയ്തിട്ടുള്ളത് . ഓഫർ കാലാവധി 28 ദിവസത്തിൽ നിന്ന് 7൦ ദിവസമാക്കി ഉയർത്തുകയും ചെയ്തിട്ടുണ്ട് . നിലവിൽ പ്രതിദിനം ഒരു ജിബി 3ജി / 4ജി ഡാറ്റയാണ് ഈ ഓഫറിൽ ലഭിക്കുന്നത് . അൺലിമിറ്റഡ് ലോക്കൽ , എസ്ടിഡി വോയ്സ് കോൾ ഓഫറിന് പുറമേ സൌ... |
1,838,603 | ഇഎസ്പിഎൻ തെരഞ്ഞെടുത്ത് ലോകത്തെ ഏറ്റവും പ്രശസ്തരായ 100 കായിക താരങ്ങളിൽ ഇന്ത്യയിൽ നിന്നും മൂന്ന് പേർ . ഇന്ത്യൻ ഏകദിന ക്രിക്കറ്റ് ടീം നായകൻ മഹേന്ദ്ര സിംഗ് ധോണിയും ടെസ്റ്റ് ക്യാപ്റ്റൻ വിരാട് കോഹ്ലിയും ടെന്നീസ് താരം സാനിയ മിർസയുമാണ് 100 പേരുടെ പട്ടികയിൽ ഇടം നേടിയ ഇന്ത്യൻ കായിക താരങ്ങൾ . പട്ടികയിൽ കോഹ്ലി എട്ടാം സ്ഥാനത്തും ധോ... |
1,838,604 | ചില സംവിധായകർ ശരീര പ്രദർശനം നടത്താൻ നിർബന്ധിക്കുന്നുവെന്ന് നടി ആനന്ദി . ചില തമിഴ് സിനിമകളുടെ ചിത്രീകരണത്തിനിടെ മോശം അനുഭവം ഉണ്ടായെന്നും ആനന്ദി പറയുന്നു . തമിഴിലെ ചില സംവിധായകർ എന്നോട് ശരീരം പ്രദർശിപ്പിക്കുന്ന തരത്തിലുള്ള വസ്ത്രം ധരിക്കാൻ നിർബന്ധിച്ചു . എന്നോട് വിവരിച്ച തിരക്കഥയിൽ മാറ്റം വരുത്തിയാണ് ഇവർ അങ്ങനെ പറയുന്നത്... |
1,838,605 | മോഹൻലാലിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിനന്ദനം . ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് ശുചിത്ര പരിപാടിയിൽ പങ്കാളിയായതിനാണ് പ്രധാനമന്ത്രി മോഹൻലാലിനെ അഭിനന്ദിച്ചത് . ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് എംഎ , കെജിഎംഒഎ , മോഹൻലാൽ അസോസിയേഷൻ തുടങ്ങിയ സംഘടനകൾ സംയുക്തമായി സംഘടിപ്പിച്ച ശുചിത്വ പരിപാടിയിലാണ് മോഹൻലാലും പങ്കുചേർന്നത് . ഗ... |
1,838,606 | ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയും ( TRAI ) അംഗീകരിച്ചു , വേഗതയിൽ ജിയോ തന്നെയാണ് ഒന്നാമൻ എന്ന് . രാജ്യത്തെ ഏറ്റവും വേഗതയേറിയ 4ജി നെറ്റ്വർക്ക് ജിയോ ആണെന്ന് ട്രായ് അംഗീകരിച്ചു . രണ്ടാം സ്ഥാനത്ത് ആദിത്യ ബിർളാ ഗ്രൂപ്പിന്റെ ഐഡിയ സെല്ലുലാർ ആണ് . മൂന്നാമത് വോഡാഫോണും . എയർടെൽ നാലാം സ്ഥാനത്താണ് . സെക്കന്റിൽ 19 എംബിയാണ് ... |
1,838,607 | ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു . ഡീസൽ വില സർവ്വകാല റോക്കോർഡിലെത്തി . അതേസമയം നികുതി റിട്ടേൺ സമർപ്പിക്കുന്നവരുടെ എണ്ണം കുത്തനെ കൂടിയെന്ന് കേന്ദ്ര സർക്കാർ അവകാശപ്പെട്ടു . സാമ്പത്തികരംഗത്തെ തിരിച്ചടി തുടരുകയാണ് . അമേരിക്കൻ ഡോളറിനെതിരായ വിനിമയത്തിൽ ഇന്നലെ രൂപയുടെ മൂല്യം 70.74ലാണ് അവസാനിച്ചത് . ഇന്ന് 71 ആയി ഇടിഞ... |
1,838,608 | യാത്രയ്ക്കിടെ വിമാനം വൈകുകയോ ലഗേജ് നഷ്ടപ്പെടുകയോ ചെയ്താൽ നഷ്ടപരിഹാരം ഉറപ്പാക്കുന്ന പുതിയ ചട്ടങ്ങൾക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയം രൂപം നൽകി . വിമാനം നാല് മണിക്കൂറിലധികം വൈകുമെന്ന് യാത്രയ്ക്ക് 24 മണിക്കൂർ മുൻപ് വിമാനക്കമ്പനി അറിക്കുകയാണെങ്കിൽ യാത്രക്കാരന് മുഴുവൻ തുകയും തിരികെ വാങ്ങാം . പെട്ടെന്നുണ്ടാകുന്ന എന്തെങ്കിലും പ... |
1,838,609 | ആയിരക്കണക്കിന് കുരുന്നുകളുടെ വിദ്യാരംഭമാണ് ഇന്ന് . ഈ ദിനത്തിൽ തന്നെ പുതിയ ഒരു ആരംഭത്തിന്റെ സന്തോഷകരമായ വാർത്തയുമായി എത്തിയിരിക്കുകയാണ് രമേഷ് പിഷാരടി . സംഭവം വേറെ ഒന്നമല്ല കുഞ്ചാക്കോ ബോബൻ നായകാനാകുന്ന പുതിയ സിനിമയായ ' പഞ്ചവർണ്ണ തത്ത ' യുടെ വിശേഷങ്ങളുമായി എത്തിയിരിക്കുന്നത് . ചിത്രത്തിൻറെ സംവിധാനം രമേഷ് പിഷാരടിയെന്നതു തന... |
1,838,610 | കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിന് 203 റൺസ് വിജയലക്ഷ്യം . ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 202 റൺസെടുത്തു . 36 പന്തിൽ 88 റൺസെടുത്ത ആന്ദ്ര റസലിൻറെ വെടിക്കെട്ടാണ് കൊൽക്കത്തയ്ക്ക് കൂറ്റൻ സ്കോർ സമ്മാനിച്ചത് . ചെപ്പോക്കിൽ 11 സിക്സും ഒരു ബൌണ്ടറിയ... |
1,838,611 | ഒരു വിദഗ്ധനായ സൈബർ ആക്രമകാരിക്ക് അൽപ്പം ബുദ്ധിയും കൃത്യമായ ലക്ഷ്യവും ഉണ്ടെങ്കിൽ തീർച്ചയായും അമേരിക്കയിലെ ഏറ്റവും വലിയ ഇലക്ഷനെ തകർക്കാം എന്നാണ് പരീക്ഷണ ഫലങ്ങൾ പുറത്തുവിട്ട് സിമൻടെക്ക് പറയുന്നത് . എങ്ങനെ ഹാക്കിംഗ് നടക്കാം അമേരിക്കയിലെ ഒരു വോട്ടർ പോളിംഗ് ബൂത്തിൽ എത്തിയാൽ ഇലക്ട്രോണിക്ക് ചിപ്പ് ഉപയോഗിച്ചാണ് ഇലക്ട്രോണിക്ക് വ... |
1,838,612 | വാട്ട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിൻമാർക്ക് താമസിയാതെ കൂടുതൽ ഉത്തരവാദിത്വം ലഭിക്കും . ഗ്രൂപ്പ് ഐക്കൺ , സബ്ജക്ട് , ഡിസ്ക്രിപ്ഷൻ എന്നിവ ആർക്കെല്ലാം മാറ്റാൻ സാധിക്കുമെന്ന് അഡ്മിൻമാർക്ക് തീരുമാനിക്കാം . ഗൂഗിൾ പ്ലേ ബീറ്റാ പ്രോഗ്രാം 2.17.387 പതിപ്പിൽ ഈ പുതിയ ഫീച്ചർ പരീക്ഷിക്കുന്നുണ്ടെന്നാണ് വാബ് ബീറ്റാ ഇൻഫോ റിപ്പോർട്ട് ചെയ്യുന്നത് ... |
1,838,613 | മലയാള സിനിമയിലെ വനിത കൂട്ടായ്മക്കെതിരെ രൂക്ഷമായി പ്രതികരിച്ച് ചലചിത്രതാരം അനുശ്രീ . വനിത കൂട്ടായ്മ ഉന്നയിക്കുന്ന പ്രശ്നങ്ങളൊന്നും തനിക്ക് ഇതുവരെ അനുഭവപ്പെട്ടിട്ടില്ല . എന്നെങ്കിലും തനിയ്ക്ക് അത്തരം പ്രശ്നങ്ങൾ നേരിട്ടാൽ വനിതാ കൂട്ടായ്മയെ സഹായത്തിനായി സമീപിക്കാൻ മടിക്കില്ലെന്നും അനുശ്രീ പറഞ്ഞു . ഒരു വാർത്താ ചാനലിന് നൽകിയ... |
1,838,614 | എയർ ഇന്ത്യ , ഫാക്ട് എന്നിവയുൾപ്പെടെ 22 പൊതുമേഖലാ സ്ഥാപനങ്ങളുടെ ഭൂരിപക്ഷ ഓഹരികൾ സ്വകാര്യ മേഖലയ്ക്കു കൈമാറണമെന്നു നീതി ആയോഗിന്റെ നിർദ്ദേശം . ഫാക്ടിന്റെ പുനഃരുദ്ധാരണം നടപ്പാക്കിയശേഷം ഓഹരി വിൽക്കാനാണു ശുപാർശ ചെയ്തിരിക്കുന്നത് . 26 പൊതുമേഖലാ സ്ഥാപങ്ങൾ അടച്ചുപൂട്ടുന്നതിനും നീതി ആയോഗ് നിർദേശിച്ചിട്ടുണ്ട് . പൊതുമേഖലാ സ്ഥാപനങ്ങ... |
1,838,615 | ഫേസ്ബുക്ക് അക്കൌണ്ട് ഉള്ളയാൾ ഓൺലൈനിൽ പോൺതിരയുന്നവർക്ക് വലിയ പണി വരുന്നു . നിങ്ങൾ കയറിയ വെബ്സൈറ്റിന്റെ പേരടക്കമുള്ള വിവരങ്ങൾ ഫേസ്ബുക്ക് പുറത്തു വിടും . ചില പ്രത്യേക വെബ്സൈറ്റിൽ ആരുടെയെങ്കിലും ഫേസ്ബുക്ക് അക്കൌണ്ട് നെയിം ടൈപ്പ് ചെയ്താൽ അയാൾ ഏതെല്ലാം സൈറ്റുകൾ സന്ദർശിച്ചു എന്ന അറിയാൻ കഴിയുമത്രേ . സെക്യുരിറ്റി ഉണ്ടായിരുന്നാൽ... |
1,838,616 | ധാന്വന്തരം തൈലം മലയാളിയുടെ ജീവിതവുമായി വളരെ അടുത്ത് നിൽക്കുന്ന ആയുർവേദ ഔഷധങ്ങളിൽ ഒന്നാണ് . ശരീരവേദനയുടെ ശമനത്തിന് മലയാളി കൂടുതൽ ഉപയോഗിച്ചിട്ടുള്ളതും ഈ ഔഷധമാകും . ദേഹത്തെവിടെ വേദന വന്നാലും മലയാളിയുടെ മനസ്സിൽ ആദ്യമെത്തുന്നത് ധാന്വന്തരം എന്ന പേരാകും . മലയാളികളുടെ തലമുറകളായുള്ള വേദനസംഹാര മാർഗമാണ് ധാന്വന്തരം തൈലം . മരുന്നിന... |
1,838,617 | രഞ്ജി ട്രോഫി ക്വാർട്ടറിൽ കേരളത്തിനെതിരെ വിദർഭക്ക് ബാറ്റിംഗ് തകർച്ച . കഴിഞ്ഞ ദിവസം പെയ്ത മഴയിൽ ഔട്ട് ഫീൽഡ് നനഞ്ഞു കിടന്നതിനാൽ ഏറെ വൈകി തുടങ്ങിയ കളിയിൽ ആദ്യ ദിനം കളി നിർത്തുമ്പോൾ വിദർഭ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 45 റൺസെന്ന നിലയിൽ ബാറ്റിംഗ് തകർച്ച നേരിടുകയാണ് . വിദർഭയുടെ സ്റ്റാർ ഓപ്പണർമാരായ ഫായിസ് ഫസലും സഞ്ജയ് രാമസ്വാമിയു... |
1,838,618 | ന്യൂസിലൻഡിനെതിരായ മൂന്നാം ടെസ്റ്റിൽ തുടക്കത്തിലെ തകർച്ചയ്ക്ക ശേഷം പാക്കിസ്ഥാൻ സ്ഥിതി ഭേദമാക്കി . ന്യൂസിലൻഡിന്റെ ഒന്നാം ഇന്നിങ്സ് സ്കോറായ 274നെതിരെ ബാറ്റിങ് ആരംഭിച്ച പാക്കിസ്ഥാൻ രണ്ടാംദിനം കളി നിർത്തുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 139 റൺസെടുത്തു . ഒരുഘട്ടത്തിൽ 17ന് രണ്ട് എന്ന നിലയിലായിരുന്നു പാക്കിസ്ഥാൻ . ന്യൂസിലൻഡിനാ... |
1,838,619 | തിയേറ്ററുകളിൽ നിറഞ്ഞോടുന്ന സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിന്റെ നിർമ്മാതാക്കൾക്കെതിരെ കടുത്ത ആരോപണങ്ങളുമായി ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ആഫ്രിക്കൻ നടൻ സാമുവൽ റോബിൻസൺ വീണ്ടും രംഗത്തെത്തി . മലയാള പുതുമുഖങ്ങൾക്ക് 10 മുതൽ 20 ലക്ഷം വരെ പ്രതിഫലം ലഭിക്കുമ്പോൾ തനിക്ക് കിട്ടിയത് അഞ്ച് ലക്ഷത്തിന് താഴെ മാത്രം എന... |
1,838,620 | സൂര്യയുടെ സിങ്കം 3യുടെ റിലീസ് വീണ്ടും നീട്ടി . വ്യാഴാഴ്ച റിലീസ് ചെയ്യേണ്ടിയിരുന്ന സിനിമ തമിഴ്നാട്ടിലെ ജല്ലിക്കട്ട് പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിലാണ് മാറ്റിവച്ചത് . ദുരൈസിംഗത്തിന്റെ വരവിനായുള്ള ആരാധകരുടെ കാത്തിരിപ്പ് തുടരും . റിപ്പബ്ലിക് ദിനത്തിൽ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന സൂര്യ ചിത്രത്തിനായി ഒരാഴ്ച കൂടി കാത്തിരിക്ക... |
1,838,621 | വനിതകളുടെ ക്രിക്കറ്റ് ലോകകപ്പ് ഫൈനലിന് ഇറങ്ങുന്ന ഇന്ത്യൻ ടീമിന് ഉപദേശവുമായി എം എസ് ധോണി . ഇംഗ്ലണ്ടിനെതിരായ കലാശപ്പോരിന് ഇറങ്ങുമ്പോൾ , വലിയൊരു മൽസരം കളിക്കുന്നുവെന്ന ചിന്ത ഒഴിവാക്കണമെന്നാണ് ധോണി പറയുന്നത് . മൽസരഫലത്തെക്കുറിച്ച് അധികം ചിന്തിക്കരുത് . കളി ജയിക്കുകയോ തോൽക്കുകയോ ചെയ്യട്ടെ . സ്വാഭാവികമായി കളി പുറത്തെടുക്കാനാ... |
1,838,622 | സൌജന്യമായി 4ജി ഫോൺ പുറത്തിറക്കി രാജ്യത്തെ ഞെട്ടിച്ച് റിലയൻസ് ജിയോ . ഫോണിൽ വോയ്സ് കോളുകളും എസ്എംഎസും സൌജന്യമാണ് . ഇൻറർനെറ്റ് സേവനം ലഭിക്കാൻ മാത്രം പണം നൽകിയാൽ മതിയെന്ന് റിലയൻസ് അറിയിച്ചു . ടെലികോം രംഗത്തെ ഏറ്റവും വലിയ പ്രഖ്യാപനം . ആവശ്യക്കാർക്കെല്ലാം റിലയൻസ് ജിയോ 4ജി ഫോൺ സൌജന്യമായി നൽകും . എന്നാൽ 1,500 രൂപ സെക്യൂരിറ്റി ... |
1,838,623 | ചരക്കു സേവന നികുതി നടപ്പാക്കിയതിന്റെ ഭാഗമായി സംസ്ഥാനത്തെ മുഴുവൻ വാണിജ്യ നികുതി ചെക് പോസ്റ്റുകളും ഡിസംബർ ഒന്നിനു പൂട്ടും . ഇപ്പോൾ ചെക് പോസ്റ്റുകളിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെ മാറ്റിത്തുടങ്ങി . നേരത്തെയുണ്ടായിരുന്ന മൂല്യവർധിത നികുതി യുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ഏറെക്കുറെ പൂർത്തിയാക്കിയിട്ടുണ്ട് . സംസ്ഥാനത്തെ 84 ചെക് ... |
1,838,624 | പദ്ധതി നിർവ്വഹണം സമയബന്ധിതമാകണമെന്ന മുഖ്യമന്ത്രിയുടെ അന്ത്യശാസനം പാളുന്നു . ജി . എസ് . ടിയുടെ പേരിൽ കരാറുകാർ ഉടക്കിട്ടതോടെ പ്രതീക്ഷിച്ചതിന്റെ 15 ശതമാനം പോലും പണി പൂർത്തിയാക്കാൻ സംസ്ഥാനത്തെ മിക്ക തദ്ദേശഭരണ സ്ഥാപനങ്ങൾക്കും കഴിഞ്ഞിട്ടില്ല . 92 , 000 നിർമ്മാണ പ്രവർത്തനങ്ങളിൽ പണി തുടങ്ങിയത് വെറും 13,000 എണ്ണത്തിൽ മാത്രമെന്ന... |
1,838,625 | റിലയൻസിൻറെ സ്മാർട്ട്ഫോൺ ബ്രാൻറ് ആണ് ലൈഫ് . റിലയൻസ് ജിയോയുടെ അവതരിപ്പിക്കലോടെ റിലയൻസ് കമ്മ്യൂണിക്കേഷൻസ് ലൈഫ് ബ്രാൻഡ് 4ജി സ്മാർട്ട്ഫോണുകളുടെ വിലകുറച്ചിരിക്കുകയാണ് ഇപ്പോൾ . 13 , 499 രൂപയുണ്ടായിരുന്ന ലൈഫ് വാട്ടർ 2വിൻറെ വില നാലായിരം രൂപ കുറച്ച് റിട്ടെയ്ലിൽ 9,499 രൂപയ്ക്ക് ലഭിക്കും . 5 , 999 രൂപയാണ് ലൈഫ് വിൻഡ് 6ൻറെ പുതിയ വില... |
1,838,626 | ഓസ്ട്രേലിയയിൽ ചരിത്രത്തിലാദ്യമായി ടെസ്റ്റ് പരമ്പര നേടിയ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് വിവിയൻ റിച്ചാർഡ്സ് . അവിസ്മരണീയമായ പ്രകടനമാണ് കോലിപ്പട കാഴ്ചവെച്ചതെന്ന് റിച്ചാർഡ്സ് ട്വീറ്റ് ചെയ്തു . പരമ്പര ജയത്തിൽ നിർണായ ബാറ്റിംഗ് പ്രകടനം പുറത്തെടുത്ത ചേതേശ്വർ പൂജാരയെയും ഇതിഹാസം അഭിനന്ദിച്ചു . ചരിത്ര ദൌത്യത്തിൽ പ്രതികൂല സാഹചര്യങ്ങള... |
1,838,627 | ഇന്ത്യൻ പേസ് നിരയിലെ പുതു കണ്ടെത്തലാണ് ഇടംകൈയനായ ഖലീൽ അഹമ്മദ് . ഇന്ത്യ കിരീടം നേടിയ ഏഷ്യാകപ്പിലും വിൻഡീസിനെതിരായ ഏകദിന - ടി20 പരമ്പരകളിലും ഖലീൽ കളിച്ചിരുന്നു . വിൻഡീസ് പരമ്പരയിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞതായും സമ്മർദ്ധത്തെ എങ്ങനെ അതിജീവിക്കണമെന്ന് മനസിലാക്കിയതായും ഖലീൽ പറഞ്ഞു . ഓസ്ട്രേലിയയിൽ ഇന്ത്യ ടി20 പ... |
1,838,628 | നൈജീരിയയിൽ തനിക്ക് പൊറോട്ട ലഭിച്ചെന്നും എന്നാൽ ബീഫ് കിട്ടിയില്ലെന്നും സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയിലൂടെ പ്രശസ്തനായ സാമുവൽ റോബിൻസണിന്റെ ഫെയ്സ്ബുക്ക് കുറിപ്പ് . നേരത്ത തനിക്ക് കേരളം മിസ് ചെയ്യുന്നെന്നും മലായാളത്തിൽ മറ്റൊരു പ്രൊജക്ടിനായി കാത്തിരിക്കുകയാണെന്നും എനിക്ക് പൊറോട്ടയും ബീഫ് കറിയും കഴിക്കാൻ കൊതിയാകുന്നെന്നും ക... |
1,838,629 | സ്ലെഡ്ജിങ്ങിന് പേര് കേട്ടവരാണ് ഓസ്ട്രേലിയക്കാർ . മത്സരം ഇന്ത്യയോടാവുമ്പോൾ അതിത്തിരി കടുത്ത് പോവാറുണ്ട് . ഈ പരമ്പരയിലും മാറ്റമൊന്നുമുണ്ടായില്ല . അഡ്ലെയ്ഡ് ടെസ്റ്റിൽ ഋഷഭ് പന്ത് ഓസ്ട്രേലിയൻ താരം പാറ്റ് കമ്മിൻസിനെ പ്രകോപിപ്പിച്ചിരുന്നു . അത് പിന്നീട് വിവാദമാവുകയും ചെയ്തു . സുനിൽ ഗവാസ്കർ ഉൾപ്പെടെയുള്ളവർ പന്തിനെ കുറ്റപ്പെടുത... |
1,838,630 | മലയാളത്തിന്റെ പുതിയ നായികയാണ് അനു സിത്താര . ഒരു ഇന്ത്യൻ പ്രണയകഥയിൽ ലക്ഷ്മി ഗോപാലസ്വാമിയുടെ ചെറുപ്പകാലം അവതരിപ്പിച്ച് വെള്ളിത്തിരയിൽ ശ്രദ്ധേയയായി . ഹാപ്പി വെഡ്ഡിംഗിലൂടെ നായികയായി . ജയസൂര്യയുടെ ഫുക്രിയിലും രാമന്റെ ഏദൻതോട്ടത്തിൽ തുടങ്ങിയ ചിത്രങ്ങളിൽ നായികയായി . ക്യാപ്റ്റൻ എന്ന സിനിമയാണ് ഉടൻ പ്രദർശനത്തിന് എത്താനുള്ളത് . അന... |
1,838,631 | ഗൂഗിളിൻറെ അഭിമാനഫോണുകളാണ് ഗൂഗിൾ പിക്സൽ 2 , പിക്സൽ 2എക്സ് . പുറത്തിറങ്ങി ഒരുമാസം പോലും തികയുന്നതിനു മുൻപ് ഇതാ ഫോണിന് ഒരു പ്രശ്നം റിപ്പോർട്ട് ചെയ്യുന്നു . ഫ്ലാഗ്ഷിപ്പ് മോഡലുകളിൽ ഇതുവരെ കാണാത്ത പ്രശ്നം എന്നാണ് ടെക് സൈറ്റുകൾ ഇത് സംബന്ധിച്ച് പറയുന്നത് . പിക്സൽ 2 എക്സ്എല്ലിൻറെ സ്ക്രീൻ പ്രശ്നങ്ങൾ വാങ്ങുന്നവർക്ക് ദുരന്തമാകാനുള... |
1,838,632 | അണ്ടർ 19 ലോകകപ്പ് ഫൈനലിൽ വിജയലക്ഷ്യമായ 217 റൺസ് പിന്തുടരുന്ന ഇന്ത്യയ്ക്ക് മികച്ച തുടക്കം . 11 ഓവർ പിന്നിടുമ്പോൾ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 70 റൺസെന്ന നിലയിലാണ് ഇന്ത്യ . നായകൻ പൃഥ്വി ഷായും ( 29 ) മൻജ്യോത് കൽറയുമാണ് ( 34 ) ക്രീസിൽ . ഇടയ്ക്ക് പെയ്ത മഴ ഇന്ത്യയ്ക്ക് ചെറിയ ആശങ്ക സമ്മാനിച്ചെങ്കിലും മത്സരം പെട്ടെന്ന് പുനരാരംഭ... |
1,838,633 | അസ്ഥികൂടങ്ങൾ നിറഞ്ഞ കപ്പലുകൾ ജപ്പാൻ തീരത്ത് ഒഴുകിയെത്തുന്നത് തുടരുന്നതിനെ തുടർന്ന് ജപ്പാൻ അധികൃതർ അന്വേഷം ശക്തമാക്കി . ജപ്പാൻറെ പടിഞ്ഞാറൻ തീരത്ത് ഈ മാസം മാത്രം മനുഷ്യ അസ്ഥികൂടങ്ങളുമായി നാലുകപ്പലുകൾ എത്തിക്കഴിഞ്ഞു . മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന തടികൊണ്ട് തീർത്ത ചെറുകപ്പലുകളാണ് മനുഷ്യ അസ്ഥികൂടങ്ങളുമായി ജപ്പാൻ തീരത്തടി... |
1,838,634 | കരീന കപൂർ ഗർഭിണിയാണെന്നത് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വലിയ വാർത്തയായിരുന്നു . എന്നാൽ ഇത് ആദ്യഭാര്യയോട് സെയ്ഫ് ഈ കാര്യം വിളിച്ച് പറയണമായിരുന്നോ എന്നാണ് ഇപ്പോൾ ബി ടൌണിലെ സംസാരം . കരീന കപൂർ ഗർഭിണിയായതിനെക്കുറിച്ച് അഭിപ്രായം ചോദിച്ചപ്പോൾ സെയ്ഫ് അലി ഖാന്റെ ആദ്യ ഭാര്യ അമൃത സിംഗ് പ്രതികരിച്ചത് ഇങ്ങനെയാണ് . ഇത്തരം അനാവശ്... |
1,838,635 | ഫുട്ബോൾ ലോകത്തെ വിസ്മയിപ്പിക്കാൻ ബാഴ്സലോണയിൽ നിന്ന് ഒരുതാരം കൂടി വരുന്നു . പന്ത്രണ്ടുവയസ്സുകാരൻ സാവി സിമോൺസ് . സാവിയെ സ്വന്തമാക്കാൻ ചെൽസിയടക്കമുള്ള ടീമുകൾ രംഗത്തെത്തിക്കഴിഞ്ഞു . സ്പാനിഷ് ഫുട്ബോളിലെ പുതുതരംഗമെന്നാണ് സാവിയെ സ്പാനിഷ് മാധ്യമങ്ങൾ വിശേഷിപ്പിക്കുന്നത് . ലാലീഗയിൽ പന്ത്രണ്ട് വയസ്സിൽതാഴെയുള്ളവരുടെ ടൂർണമെൻറിലെ പ്... |
1,838,636 | ഇന്ത്യാ - ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന് നാളെ അഡ്ലെയ്ഡിൽ തുടക്കമാകാനിരിക്കെ എല്ലാ കണ്ണുകളും ഇന്ത്യൻ നായകൻ വിരാട് കോലിയിലാണ് . കോലിയുടെ നെറ്റ്സിലെ പരിശീലനം പോലും ആഘോഷമാക്കുകയാണ് ക്രിക്കറ്റ് ലോകം . വിരാട് കോലിയുടെ നെറ്റ്സിലെ ബാറ്റിംഗ് പരിശീലനത്തിന്റെ വീഡിയോ ക്രിക്കറ്റ് ഓസ്ട്രേലിയയാണ് ഷൂട്ട് ചെയ്ത് സോഷ്യൽ... |
1,838,637 | ഇന്ത്യൻ ഓഹരി വിപണി സകല റെക്കോഡുകളും തകർത്തുകൊണ്ട് കുതിക്കുകയാണ് . എക്സിറ്റ് പോൾ ഫലങ്ങൾ നൽകുന്ന സൂചനയനുസരിച്ച് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ അധികാരത്തിലെത്തുമെന്ന റിപ്പോർട്ടുകളാണ് വിപണിയെ ഉത്തേജിപ്പിക്കുന്നത് . സെൻസെക്സ് 400 പോയിന്റിലധികം വർധിച്ച് 24000ത്തിനടുത്തെത്തി കഴിഞ്ഞു . നിഫ്റ്റി 126.75 പോയിന്... |
1,838,638 | ഒക്ടോബർ 30ന് ബ്രൂക്ലിൻ അക്കാഡമി ഓഫ് മ്യൂസിക്കിലെ വേദിയിൽ വെച്ച് തങ്ങളുടെ പുതിയ പ്രോഡക്ടുകൾ ഇറക്കാൻ ഇരിക്കുകയാണ് ആപ്പിൾ . പരിപാടിയിലൂടെ എന്താണ് കമ്പനി പുറത്തിറക്കുന്നത് എന്ന് ഇതുവരെ വ്യക്തമായിട്ടില്ല . പുതിയ ഐഫോണുകൾ സെപ്റ്റംബറിൽ പുറത്തിറക്കിയിട്ടുള്ള സാഹചര്യത്തിൽ മറ്റേതെങ്കിലും ഉപകരണം അവതരിപ്പിക്കുകയാവും ആപ്പിളിൻറെ ലക്ഷ... |
1,838,639 | ഫ്രഞ്ച് ഓപ്പൺ ടെന്നീസിൽ സെറീന വില്യംസ് ധരിച്ച ബ്ലാക് പാന്തർ ക്യാറ്റ് സ്യൂട്ട് അടുത്ത സീസൺ മുതൽ ധരിക്കാനാവില്ലെന്ന് ഫ്രഞ്ച് ടെന്നീസ് ഫെഡറേഷൻ . ഈ വർഷം ഫ്രഞ്ച് ഓപ്പണിൽ സെറീന ധരിച്ച ബ്ലാക് സ്യൂട്ട് പരിധികൾ ലംഘിക്കുന്നതാണെന്ന് ഫ്രഞ്ച് ടെന്നീസ് ഫെഡറേഷൻ പ്രസിഡന്റ് ബെർണാഡ് ഗ്യൂഡിസെല്ലി വ്യക്തമാക്കി . ഈ വർഷത്തെ ഫ്രഞ്ച് ഓപ്പണിലാ... |
1,838,640 | മികച്ച അഭിനയ പ്രകടനത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നടനാണ് ആര്യ . എന്നാൽ ആര്യയ്ക്ക് വിവാഹ പ്രായമായി . കല്യാണം കഴിക്കാൻ ഒരു പെൺകുട്ടിയെ തേടുന്നുവെന്ന് പറഞ്ഞ് ഫേസ്ബുക്കിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരിക്കുകയാണ് നടൻ . മാട്രിമോണിയൽ സൈറ്റുകളിൽ കൊടുക്കുന്ന പരസ്യം കൊടുക്കാനും വീട്ടുകാരും ബന്ധുക്കളും പോയി പെണ്ണുകണ്ട് വിവാ... |
1,838,641 | ഒരു വർഷത്തിനുള്ളിൽ ലോകത്തുള്ള പോൺ കാഴ്ചക്കാർക്കിടയിൽ സ്ത്രീകളുടെ എണ്ണത്തിൽ വൻ വർദ്ധനവ് എന്ന് പുതിയ റിപ്പോർട്ട് . പ്രമുഖ പോൺസൈറ്റുകളായ പോൺഹബ്ബ് , യൂപോൺ എന്നിവയുടെ കണക്കുകളാണ് പുതിയ വസ്തുതയിലേക്ക് വിരൽചൂണ്ടുന്നത് . ഈ സൈറ്റുകളിലെ സ്ത്രീകാഴ്ചക്കാരിൽ സ്വവർഗ്ഗരതിയുടെ കാഴ്ചക്കാർ ആയിരുന്നു കൂടുതലെന്നും പുറത്തുവിട്ട ഡാറ്റ പറയുന... |
1,838,642 | മഴ നനഞ്ഞ് മഞ്ഞ് കൊണ്ട് ബുള്ളറ്റ് പായിക്കാമോ ? അങ്ങനെയെങ്കിൽ പുതിയ സിനിമയിലേക്ക് അവസരം . 20നും 26നും ഇടയിൽ പ്രായമുള്ള പെൺകുട്ടികൾക്കാണ് പുതിയ സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിക്കുക . ജെ ജെ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ചിത്രത്തിലേക്ക് അവസരം . നായികയെ മാത്രമല്ല ബുള്ളറ്റിന്റെ മുന്നിലിരിക്കാൻ അഞ്ചിനും പത്തിനുമിടയിൽ പ്രായമുള്ള ഒര... |
1,838,643 | ഇന്ത്യയിൽ ഏറെ ഉപഭോക്താക്കളുളള ഓൺലൈൻ ടാക്സി സർവീസാണ് ഊബർ . ഇന്ത്യയിൽ തങ്ങളുടെ സാന്നിധ്യം ഒന്നുകൂടി മെച്ചപ്പെടുത്താനായി കമ്പനി പുതിയ ആപ്ലിക്കേഷൻ അവതരിപ്പിച്ചു . 5 എംബി മാത്രം സൈസുളള ‘ഊബർ ലൈറ്റ്’ ആപ്പ് ആണ് കമ്പനി അവതരിപ്പിച്ചത് . ഒട്ടുമിക്ക ആൻഡ്രോയിഡ് ഫോണുകളിലും സപ്പോർട്ട് ചെയ്യുന്ന ലളിതമായ ആപ്പാണ് അവതരിപ്പിച്ചത് . കുറഞ്ഞ... |
1,838,644 | ' അമ്മ ' സംഘടനയിലേക്ക് തിരിച്ചു പോകാനോ മാപ്പ് പറയാനോ ഉദ്ദേശിക്കുന്നില്ലെന്ന് രമ്യ നമ്പീശൻ . ഏഷ്യാനെറ്റ് ന്യൂസിൻറെ ന്യൂസ് അവറിലാണ് രമ്യയുടെ പ്രതികരണം . കെപിഎസി ലളിതയും സിദ്ദിഖും നടത്തിയ വാർത്താസമ്മേളനത്തെ കുറിച്ചും രമ്യ പ്രതികരിച്ചു . ഇന്നത്തെ സംഭവങ്ങളിൽ ഏറെ അസ്വസ്ഥയാണ് . ഒരു സ്ത്രീയെന്ന നിലയിൽ കെപിഎസി ലളിത സ്വീകരിച്ച ന... |
1,838,645 | സ്വന്തം പ്രൊഡക്ഷൻ കമ്പനിയുടെ ബാനറിൽ പൃഥ്വിരാജ് ആദ്യമായി നിർമ്മിക്കുന്ന 9ൻറെ ചിത്രീകരണം ഇപ്പോൾ ഹിമാലയത്തിലാണ് പുരോഗമിക്കുന്നത് . ഇടുക്കിയിലെ കുട്ടിക്കാനത്തെ ആദ്യ ഷെഡ്യൂൾ പൂർത്തിയാക്കിയ ശേഷമാണ് പൃഥ്വിയും സംവിധായകൻ ജെനൂസ് മുഹമ്മദും സംഘവും ഹിമാലയത്തിലേക്ക് പോയത് . ചിത്രീകരണസ്ഥലത്തുനിന്നുള്ള ഒരു ചെറിയ അപ്ഡേഷൻ ഒരു ചിത്രത്തില... |
1,838,646 | സാംസങ്ങ് എ സീരിസ് ഫോണുകൾക്ക് ഇന്ത്യയിൽ 5000 രൂപ വിലക്കുറവ് . സാംസങ്ങ് ഗ്യാലക്സി എ5 28,990 രൂപയ്ക്കും , സാംസങ്ങ് ഗ്യാലക്സി എ7 33,49 രൂപയ്ക്കായിരുന്നു ആദ്യം ഇന്ത്യയിൽ ഇറക്കിയത് . എന്നാൽ പിന്നീട് ഇതിൻറെ വില യഥാക്രമം ഗ്യാലക്സി എ5ന് 26,900 ഗ്യാലക്സി എ7ന് 30,900 എന്ന രീതിയിൽ സാംസങ്ങ് കുറച്ചിരുന്നു . അതിന് പിന്നാലെയാണ് ഇപ്പോഴ... |
1,838,647 | ആഫ്രിക്കയിലെ ഒരു കോടിജനങ്ങൾക്ക് സാങ്കേതിക വിദ്യയിൽ പരിശീലനം നൽകി ജോലിക്ക് പ്രാപ്തരാക്കാനൊരുങ്ങി ഗൂഗിൾ . അഞ്ചു വർഷത്തേക്കാണ് പരിശീലനം . 2016 എപ്രിലിൽ പ്രാബല്യത്തിൽ വന്ന ഈ പദ്ധതിയിലൂടെ ഒരു കോടി ജനങ്ങൾക്ക് ട്രെയിനിങ്ങ് നൽകാൻ കഴിഞ്ഞു ഇതുവരെ . നേരിട്ടും , ഓൺ ലൈനായും ഇനി പരിശീലനം കൊടുക്കും . പ്രാദേശിക ഭാഷകളിൽ ആയിരിക്കും പരിശ... |
1,838,648 | പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി സംസാരിച്ചെന്ന പ്രചരണത്തിന് മറുപടിയുമായി ടിനി ടോം രംഗത്ത് . ഫെയ്സ്ബുക് ലൈവിലൂടെയാണ് ആരോപണം ടിനി ടോം നിഷേധിച്ചത് . ‘ഉളിയന്നൂർ തച്ചൻ’ എന്ന വ്യാജ ഫെയ്സ്ബുക് അക്കൌണ്ടിൽ താൻ ഒരു പ്രത്യേക രാഷ്ട്രീയ പാർട്ടിയെ പിന്തുണയ്ക്കുന്നതായി വാർത്ത വന്നിരുന്നു . ഇത് തികച്ചും വാസ്തവ വിരുദ്ധമാണ് . അങ്... |
1,838,649 | കൊച്ചിയിൽ യുവനടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് അറസ്റ്റിലായതോടെ സോഷ്യൽമീഡിയകളിൽ ഒന്നടങ്കം ചർച്ചയായി . കഴിഞ്ഞ രണ്ടു ദിവസമായി ഫെയ്സ്ബുക്ക് , ട്വിറ്റർ , വാട്സാപ്പ് എന്നിവിടങ്ങളിലെ പ്രധാന ചർച്ചാ വിഷയം ദിലീപ് തന്നെ . കഴിഞ്ഞ ദിവസം ട്വിറ്ററിലെയും ഫെയ്സ്ബുക്കിലെ ട്രൻറിങ്ങ് വിഷയം ദിലീപിൻറെ അറസ്റ്റായിരുന്നു . ഇതിനു പുറമെ ദിലീപിൻറെ... |
1,838,650 | ബോളിവുഡിലെ സൈസ് സീറോ ഗേൾ . ഫിറ്റ്നെസിനെപറ്റിയും ലുക്കിനെപറ്റിയും ഏറ്റവും ശ്രദ്ധാലുവായ നടി . കരീന കപൂർ ഗർഭിണിയാണ് എന്ന വാർത്തകൾ വന്നപ്പോൾ തന്നെ അഭ്യൂഹം തുടങ്ങി . നടന്നുകൊണ്ടിരിക്കുന്ന പ്രോജക്റ്റുകൾ മുടങ്ങുമോ ? പുതിയവ വേണ്ടെന്നുവയ്ക്കുമോ . പതിവ് സംശയങ്ങൾ . വീരേ ഡീ വെഡ്ഡിംഗ് എന്ന പുതിയ ചിത്രത്തിൽനിന്ന് പിന്മാറുന്നുവെന്ന് ... |
1,838,651 | മലയാളത്തിൻറെ പ്രിയനടി ശ്രീവിദ്യ നമ്മെ വിട്ട് പിരിഞ്ഞിട്ട് ഇന്നേക്ക് 11 വർഷം തികയുന്നു . അഭിനയത്തിൽ പലതും എത്തിപിടിക്കാൻ കഴിഞ്ഞെങ്കിലും ജീവിതത്തിൽ പലതും നേടാനായില്ല ശ്രീവിദ്യയ്ക്ക് . ശ്രീത്വം തുളുമ്പുന്ന മുഖവും കുസൃതി നിറഞ്ഞ നോട്ടവും നിഷ്കളങ്കമായ ചിരിയുമായിരുന്നു ശ്രീവിദ്യയ്ക്ക് . 80 കളിൽ മലയാളത്തിൽ വെല്ലുവിളികൾ ഇല്ലാത്... |
1,838,652 | കൃത്യമായി നാലുവട്ടമാണ് പോലീസ് സ്റ്റേഷനിൽ കയറിയിട്ടുള്ളത് . അഞ്ച് ആൺകുട്ടികളും ഒരു പെൺകുട്ടിയും കൂടി രാത്രി ഹോട്ടലിൽ കയറി മീൻബിരിയാണി കഴിച്ച ' തെറ്റിന് ' പോലീസ് സ്റ്റേഷനിലേക്ക് പോവാൻ , പോലീസ് വണ്ടിയിൽ കയറൂ എന്ന് അധികാരികൾ സദാചാരം പറഞ്ഞപ്പോൾ ' നടക്കില്ലാ സാറേ ' എന്ന് തീർത്തു പറഞ്ഞത് കൊണ്ട് മാത്രം തുള്ളിക്ക് രക്ഷപ്പെട്ടതു... |
1,838,653 | മുൻ മിസ് ഇന്ത്യയും സിനിമാ താരവുമാണ് പൂജ ചോപ്രേ . സിനിമയിൽ അത്ര തിളങ്ങിയില്ലെങ്കിലും നീരജ് പാണ്ഡേ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ രണ്ടാംവരവിന് ഒരുങ്ങി നിൽക്കുകയായിരുന്നു താരം . അതിനിടയിലാണ് നടിയെ തളർത്തുന്ന കാര്യങ്ങളുണ്ടായത് . കാമുകൻ വിശ്വാസ വഞ്ചന കാണിച്ചതാണ് പൂജയെ തളർത്തിയതെന്ന് ബോളിവുഡ് ഗോസിപ്പ് സൈറ്റുകൾ റിപ്പോർട്ടു ... |
1,838,654 | അടുത്തിടെ നിരന്തരം വിമർശനങ്ങൾക്ക് വിധേയനായിക്കൊണ്ടിരിക്കുകയാണ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി . മിച്ചൽ ജോൺസൺ ഉൾപ്പെടെയുള്ള ഓസീസിന്റെ മുൻ താരങ്ങൾ കോലിക്കെതിരെ തിരിഞ്ഞിരുന്നു . ഓസീസ് ക്യാപ്റ്റൻ ടിം പെയ്നുമായി കോലി കോർത്തതൊന്നും അത്ര പെട്ടന്നൊന്നും ഓസീസ് താരങ്ങളുടെയോ ആരാധകരുടെയോ മനസിൽ നിന്ന് മായില്ല . എന്നാൽ കോലിക്ക് പ്രശ... |
1,838,655 | നടിയെ ആക്രമിച്ച കേസിൽ പോലീസ് നടൻ ദിലീപിനെ അറസ്റ്റ് ചെയ്തതോടെ പ്രതിസന്ധിയിലായിരിക്കുന്ന മൂന്ന് പുതുമുഖ സംവിധായകരാണ് . അതിൽ ഇപ്പോൾ ഏറ്റവും പ്രതിസന്ധി നേരിടുന്ന ഉടൻ റിലീസ് ചെയ്യേണ്ട ദിലീപിൻറെ രാമലീല എന്ന ചിത്രമാണ് . പുലിമുരുകന് ശേഷം ടോമിച്ചൻ മുളകുപാടം സംവിധാനം ചെയ്യുന്ന ചിത്രം സംവിധാനം ചെയ്യുന്ന അരുൺ ഗോപിയാണ് . ഏതാണ്ട് മൂ... |
1,838,656 | തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വി . എസി തുടങ്ങിയ ഫേസ്ബുക്ക് പേജ് ഹിറ്റായിരുന്നു . ലക്ഷകണക്കിന് ലൈക്കുണ്ടായിരുന്നു ഫേസ്ബുക്ക് പേജ് ഏതാനും ദിവസം മുൻപാണ് നിശ്ചലമായത് . തെരഞ്ഞെടുപ്പ് കാലത്ത് സജീവമായിരുന്ന ഫേസ്ബുക്ക് എതിരാളികൾക്ക് തലവേദനയായിരുന്നു . എൽഡിഎഫ് അധികാരത്തിൽ വന്നതിനുശേഷവും ദിനവും വി . എസ് . പോസ്റ്റുകൾ അപ്ലോഡ് ചെയ്ത... |
1,838,657 | ലോകത്തെ അതിസമ്പന്നരുടെ പട്ടികയിൽ ഫെയ്സ്ബുക്ക് സഹസ്ഥാപകൻ മാർക് സുക്കർബർഗ് മൂന്നാം സ്ഥാനത്ത് . വാരൻ ബഫറ്റിനെ മറികടന്നാണ് സുക്കർബർഗ് ഈ നേട്ടം കൈവരിച്ചത് . ആമസോണിന്റെ സ്ഥാപകൻ ജെഫ് ബിസോസും മൈക്രോസോഫ്റ്റിന്റെ സഹ സ്ഥാപകൻ ബിൽ ഗേറ്റ്സുമാണ് സുക്കർബർഗിന് മുന്നിൽ ഇപ്പോഴുളളത് . ചരിത്രത്തിലാദ്യമായാണ് അതിസമ്പന്നരുടെ പട്ടികയിൽ ആദ്യ മൂ... |
1,838,658 | നടൻ ദിലീപിനെതിരെ ആഞ്ഞടിച്ച് സംവിധായകൻ രാജസേനൻ . മലയാള സിനിമയിൽ ആളുകളെ അകറ്റി നിർത്തുന്ന വലിയ സംഘത്തിൻറെ നേതാവാണ് ദിലീപ് എന്ന് രാജസേനൻ ഏഷ്യാനെറ്റ് ന്യൂസ് അവറിൽ ആരോപിച്ചു . വളരെ വർഷങ്ങളായി ഇതു തുടങ്ങിയിട്ടെന്ന് രാജസേനൻ പറഞ്ഞു . ദിലീപ് സിനിമയിൽ നിരവധി നെഗറ്റീവ് സംഭവങ്ങൾ ഉണ്ടാക്കി . തനിക്കും ഇത്തരം അനുഭവങ്ങളുണ്ടായി . കോൺഫി... |
1,838,659 | ഇന്ത്യൻ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ബാറ്റിംഗ് വിസ്ഫോടനങ്ങളിലൊന്നാണ് മുൻ ഓപ്പണർ വീരേന്ദർ സെവാഗ് . അക്രമണോത്സുക ശൈലി കൊണ്ട് ടെസ്റ്റ് ക്രിക്കറ്റിലേക്ക് കാണികളെ തിരികെ കൊണ്ടുവന്ന താരങ്ങളിലൊരാളാണ് വീരു . തെല്ല് ഭയമില്ലാതെ ബൌളർമാരെ തലങ്ങുംവിലങ്ങും ശിക്ഷിക്കുന്ന വീരു ശൈലിക്ക് ക്രിക്കറ്റിൽ വലിയ പിന്തുണയാണുള്ളത് . അന്... |
1,838,660 | ദിലീപിനെ തിരിച്ചെടുത്തതിൽ പ്രതിഷേധിച്ച് താരസംഘടനയായ എ എം എം എയിൽ നിന്ന് രാജിവച്ച നടിമാർക്ക് പിന്തുണയേറുന്നു . ആക്രമണത്തെ അതിജീവിച്ച നടി , ഗീതു മോഹൻദാസ് , റിമ കല്ലിങ്കൽ , രമ്യ നമ്പീശൻ എന്നിവരാണ് രാജിവച്ചത് . ഇവർക്ക് പിന്തുണയുമായി രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖരടക്കം രംഗത്ത് എത്തിയിരുന്നു . നൂറോളം ചലച്ചിത്ര പ്രവർത്തകർ ... |
1,838,661 | ഡാറ്റ പരിധി ഉയർത്തി എയർടെൽ 499 രൂപ പ്ലാൻ പരിഷ്കരിച്ചു . നേരത്തെ ഈ പ്ലാനിൽ 40 ജിബി ഡാറ്റയാണ് ലഭിച്ചത് . എയർടെല്ലിൻറെ ബെസ്റ്റ് സെല്ലിംഗ് പോസ്റ്റ് പെയ്ഡ് പ്ലാനുകളിൽ ഒന്നാണ് 499 ഓഫർ . റിലയൻസ് ജിയോ , വോഡഫോൺ എന്നീ എതിരാളികളെ നേരിടാനാണ് എയർടെല്ലിൻറെ ഓഫർ പരിഷ്കരണം . ഇതോടെ 499 പ്ലാനിന് ഒപ്പം 75 ജിബി 3ജി , 4ജി ഡാറ്റ ഒരുമാസത്തേക്... |
1,838,662 | കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് നാലാം സ്വർണം . പുരുഷൻമാരുടെ ഭാരദ്വേഹനം 85 കിലോ ഗ്രാം വിഭാഗത്തിൽ രഗല വെങ്കട് രാഹുൽ ആണ് ഇന്ത്യക്ക് ഗെയിംസിലെ നാലാം സ്വർണം സമ്മാനിച്ചത് . സ്നാച്ചിൽ 147 കിലോഗ്രാം ഉയർത്തിത്തുടങ്ങിയ രാഹുൽ ക്ലീൻ ആൻഡ് ജെർക്കിൽ രണ്ടാം ശ്രമത്തിൽ 151 കിലോ ഗ്രാം ഉയർത്തി . ആകെ 338 കിലോ ഭാരമുയർത്തിയാണ് രാഹുൽ സ്വർണനേട... |
1,838,663 | മഴ രസം കൊല്ലിയാകില്ലെന്ന പ്രതീക്ഷയിലാണ് , ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഒന്നാം നമ്പർ ആരാധകൻ സുധീർ കുമാറും . ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സ് കിരീടം നേടുന്നതിനായി കൂടിയാണ് സുധീർ കാത്തിരിക്കുന്നത് . സുധീർ കുമാർ . സച്ചിൻ ടെൻഡുൽക്കറുടെയും ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെയും കടുത്ത ആരാധകൻ . മത്സരത്തലേന്ന് വൈകീട്ട് തമ്പാനൂരിലെ ഒരു ... |
1,838,664 | ഒടിയൻറെ പ്രതികാരവും ജീവിതവും വിസ്മയപ്പെടുത്താൻ എത്തുന്ന ദിവസത്തിനായി മലയാള സിനിമ കാത്തിരിക്കുകയാണ് . മോഹൻലാൽ നായകനായി വി . എ . ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ബ്രാഹ്മാണ്ട ചിത്രമായ ഒടിയൻറെ ട്രെയിലർ എത്തിയപ്പോൾ മുതൽ ആകാംക്ഷയോടെയാണ് പ്രേക്ഷകർ റിലീസ് ദിവസത്തിനായി നോക്കിയിരിക്കുന്നത് . ഇതിനിടെ ചിത്രത്തെ കുറിച്ച് പുറത്ത് ... |
1,838,665 | ഉപയോക്താക്കളുടെ എണ്ണം കൂടുന്നതോടെ ജിയോ 4ജിയുടെ വേഗത കുത്തനെ ഇടിഞ്ഞു . ടെലികോം റഗുലേറ്ററി അതോറിറ്റി ( ട്രായി ) യുടെ കണക്കുകൾ തന്നെയാണ് ഇത് ശരിവയ്ക്കുന്നത് . അതേ സമയം എയർടെൽ 4ജിയിൽ ഉപയോക്താവിന് നൽകുന്ന വേഗത നിലനിർത്തുന്നുണ്ട് . ടെലികോം കമ്പനികളുടെ ഡേറ്റാ കൈമാറ്റ വേഗത റിപ്പോർട്ട് ചെയ്യാൻ ട്രായിയുടെ തന്നെ മൈസ്പീഡ് ആപ്പ് നൽ... |
1,838,666 | ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് സൂപ്പർ പോരാട്ടം . നിലവിലെ ജേതാക്കളായ മാഞ്ചസ്റ്റർ സിറ്റി - മുൻ ചാംപ്യന്മാരായ ചെൽസിയെ നേരിടും . ഇന്ത്യൻ സമയം രാത്രി 11ന് ചെൽസിയുടെ ഹോംഗ്രൌണ്ടായ സ്റ്റാംഫോഡ് ബ്രിഡ്ജിലാണ് മത്സരം . 15 മത്സരങ്ങളിൽ സിറ്റിക്ക് 41ഉം , ചെൽസിക്ക് 31ഉം പോയിന്റുണ്ട് . മാത്രമല്ല , മാഞ്ചസ്റ്റർ സിറ്റി സീസണിൽ തോൽവി അറിഞ്ഞി... |
1,838,667 | സാമൂഹ്യ പ്രതിബന്ധതയുള്ള കാര്യ പ്രസക്തിയുള്ള വിഷയങ്ങൾ സിനിമയിലൂടെ അവതരിപ്പിക്കുന്ന സംവിധായകനാണ് ആർ . ബൽകി . എന്നാൽ ആർ . ബൽക്കിയുടെ പുതിയ പരാമർശം ആരേയും അമ്പരപ്പെടുത്തും . പ്രേക്ഷകരെ രസിപ്പിക്കുന്ന കഥകളുണ്ടാക്കുകയെന്നതാണ് തൻറെ ലക്ഷ്യമെന്നാണ് ആർ . ബൽക്കി പറഞ്ഞത് . അരുണാചലം മുരുകനന്ദൻറെ ജീവിതകഥയെ ആസ്പദമാക്കി എടുത്ത പാഡ്മാന... |
1,838,668 | സൈബർ ലോകത്ത് എത്തുന്ന , കൌമാരപ്രായക്കാരായ പെൺകുട്ടികളിൽ മൂന്നിലൊന്ന് ഭാഗം ലൈംഗികമായ അധിക്ഷേപത്തിനും പീഡനത്തിനും ഇരയാകുന്നുവെന്ന് ചൈൽഡ്നെറ്റ് ഇൻറർനാഷണൽ റിപ്പോർട്ട് . പീഡനത്തിനിരയാകുന്ന 13 - 17 വയസ് പ്രായമുള്ളവരിൽ 31 ശതമാനം പെൺകുട്ടികളാണ് . എന്നാൽ 11 ശതമാനം ആൺകുട്ടികളും ഓൺലൈൻ ലൈംഗിക പീഡനത്തിനിരയാകുന്നുവെന്ന് ഇത് സംബന്ധിച... |
1,838,669 | മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉൾപ്പെടെയുള്ള യുഡിഎഫ് നേതാക്കൾക്കെതിരെ കടുത്ത പരാമർശങ്ങളുള്ള സോളാർ കമ്മിഷൻറെ അന്വേഷമ റിപ്പോർട്ട് അപ്ലോഡ് ചെയ്തതിനു പിന്നാലെ നിയമസഭയുടെ വെബ്സൈറ്റ് നിശ്ചലമായി . ഇംഗ്ലിഷിലുള്ള നാലുഭാഗങ്ങളാണ് ആദ്യം പ്രസിദ്ധീകരിച്ചത് . സഭാ സമ്മേളനം തീർന്ന് ഏറെ നേരത്തിനു ശേഷമാണ് മലയാളം പരിഭാഷ സൈറ്റിൽ ചേർത്തത് . ഇ... |
1,838,670 | ഉൽപാദനം നിയന്ത്രിക്കുന്നതിനെ ചൊല്ലി ഇറാനും സൌദി അറേബ്യയും തമ്മിലുള്ള ഭിന്നത രൂക്ഷമായതിനെ തുടർന്ന് ഇന്ന് ദോഹയിൽ ചേർന്ന എണ്ണയുൽപാദക രാജ്യങ്ങളുടെ സമ്മേളനം തീരുമാനമാകാതെ പിരിഞ്ഞു . ലോകത്തിലെ എണ്ണ ഉൽപാദനത്തിന്റെ പകുതിയിലധികം പങ്കാളിത്തമുള്ള 18 രാജ്യങ്ങളാണ് യോഗത്തിൽ പങ്കെടുത്തത് . ഉൽപാദന നിയന്ത്രണത്തെ പരസ്യമായി എതിർത്ത് ഇറാൻ... |
1,838,671 | മെ സേ ജിം ഗ് ആ പ്ലി ക്കേ ഷ നാ യ വാ ട്സ്ആ പ് ഉ പ യോ ഗി ക്കു ന്ന തി നു ള്ള പ്രാ യ പ രി ധി ഉ യ ർ ത്തി . യൂ റോ പിൽ ഇനി മുതൽ വാ ട്സ്ആ പ് ഉ പ യോ ഗി ക്കു ന്ന തി നു ള്ള കു റ ഞ്ഞ പ്രാ യം 16 ആ യിരിക്കുമെന്ന് വാ ട്സ്ആ പ് ഉ ട മ ക ളാ യ ഫെയ്സ്ബു ക്ക് അ റി യി ച്ചു . മു ന്പ് വാ ട്സ്ആ പ് ഉ പ യോ ഗി ക്കു ന്ന തി നു ള്ള പ്രാ യ പ രി ധി 13 വ... |
1,838,672 | ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ രണ്ടാമത്തെ മൽസരത്തിൽ ഇന്ത്യ പിടിമുറുക്കി . ന്യുസീലൻഡിനെതിരെ , രണ്ടാം ഇന്നിംഗ്സിൽ രണ്ടു വിക്കറ്റ് ബാക്കി നിൽക്കെ , ഇന്ത്യയുടെ ഓവറോൾ ലീഡ് 339 ആയി . 112 റൺസ് ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ ശേഷം രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് തുടങ്ങിയ ഇന്ത്യയുടെ തുടക്കം തകർച്ചയോടെയായിരുന്നു . എ... |
1,838,673 | ഇനിമുതൽ ഇന്ത്യക്കാർക്ക് ഗൂഗിളിൽ നിന്ന് വായ്പയും ലഭിക്കാൻ പോകുന്നു . ഗൂഗിളിൻറെ ഓൺലൈൻ പെയ്മെൻറ്സ് സംവിധാനത്തിലൂടെയാവും വായ്പകൾ ലഭ്യമാക്കുക . ഗൂഗിൾ തേസ് എന്ന പേരിൽ അറിയപ്പെടുന്ന ആപ്പിലൂടെയാവും സേവനം ഗൂഗിൾ നടപ്പാക്കുക . സേവനം നടപ്പാക്കുന്നതോടെ ആപ്പിനെ ഗൂഗിൾ പേ എന്ന പേരിൽ ഗൂഗിൾ റീ ബ്രാൻഡ് ചെയ്യും . കേരളം ആസ്ഥാനമായ ഫെഡറൽ ബാങ... |
1,838,674 | സ്പൈസ്ജെറ്റിൽനന്നു വമ്പൻ ഓഫർ . ആഭ്യന്തര യാത്രയ്ക്ക് 511 രൂപയുടെ ടിക്കറ്റ് നൽകുമെന്നാണ് ഓഫർ . സ്പൈസ് ജെറ്റിന്റെ 11ാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് ഇളവു പ്രഖ്യാപിച്ചിരിക്കുന്നത് . ടിക്കറ്റ് നിരക്കിനു പുറമേ നികുതിയുമാകും . ജൂൺ 15നും സെപ്റ്റംബർ 30നും ഇടയിലുള്ള കാലയളവിലെ യാത്രയ്ക്കാണ് ഓഫർ ലഭിക്കുക . കൊച്ചി , ഡെറാഡൂൺ , ഉദയ്പുർ... |
1,838,675 | വെള്ളപ്പൊക്കത്തിലും ഉരുൽപൊട്ടലിലും കാണാതായി പോയവരെ കണ്ടെത്താൻ സഹായഹസ്തം നീട്ടി ഗൂഗിൾ പേഴ്സൺ ഫൈൻഡർ . ഗൂഗിൾ ക്രൈസിസ് റെസ്പോൺസ് ടീം ആണ് ഈ സൌകര്യം ഒരുക്കിയിരിക്കുന്നത് . വെള്ളപ്പൊക്കത്തിൽ പെട്ട് കാണാതായ ആളുകളെ കണ്ടെത്താനും രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കാനും സഹായിക്കുന്ന ഒരു ടൂളാണ് ഗൂഗിൾ പേഴ്സൺ ഫൈൻഡർ . പ്രളയക്കെടുതിയിൽപ്പെട്ട... |
1,838,676 | ആഗോള വിപണിയിൽ എണ്ണ വില ഇടിയുന്നതും സ്വർണത്തിന്റെ വില കുറയുന്നതുമാണ് അടുത്തിടെ നാം കണ്ടത് . എന്ത് കൊണ്ട് എണ്ണ വില ഇടിയുന്നു . ഒപ്പം സ്വർണത്തിന്റെ വില കുറയുന്നു നൂറു ചോദ്യങ്ങളാണ് ഉയരുന്നത് . അഞ്ച് വർഷത്തെ എക്കാലത്തെയും വലിയ ഇടിലേയ്ക്കാണ് എണ്ണ വില കൂപ്പ് കുത്തിയത്യ ജൂൺ മുതൽ 40 ശതമാനത്തോളം ഇടിവ് എണ്ണ വിലയിൽ ഉണ്ടായി . ബാരലി... |
1,838,677 | യൂട്യൂബിൽ ലോകത്ത് തന്നെ ഏറ്റവും കൂടുതൽ സബ്സ്ക്രൈബേഴ്സ് എന്ന റെക്കോഡിലേക്ക് നീങ്ങി ഇന്ത്യന് യൂട്യൂബ് ചാനലായ ടി - സീരിസ് . ഇപ്പോൾ സ്വീഡിഷ് ഗെയിമിംഗ് ചാനലായ പ്യൂഡൈപൈ എന്ന യൂട്യൂബ് ആക്കൌണ്ടാണ് ഇപ്പോൾ ലോകത്ത് ഏറ്റവും കൂടുതൽ സബ്സ്ക്രൈബേഴ്സ് ഉള്ളത് . ഫെലിക്സ് ജെൽബർഗ് എന്ന വ്യക്തിയുടെതാണ് ഈ അക്കൌണ്ട് . ഇന്ത്യയിലെ ഓഡിയോ രംഗത്തെ... |
1,838,678 | ഹാർലി ഡേവിഡ്സൺ , ട്രയംഫ് , ഡ്യൂകാട്ടി , കാവസാക്കി , ബെനലി , മോട്ടോ ഗൂച്ചി വിദേശ കമ്പനികളുടെ സൂപ്പർ ബൈക്കുകൾ മലയാളികൾക്ക് ഇന്ന് പുത്തരിയല്ല . കൊച്ചിയിലും കോഴിക്കോട്ടും മാത്രമല്ല ഗ്രാമനിരത്തുകളിലും സൂപ്പർ ബൈക്കുകൾ ചീറിപായുകയാണ് . 600 സിസിക്കും അഞ്ച് ലക്ഷം രൂപയ്ക്കും മുകളിൽ വിലയുള്ളയാണ് സൂപ്പർ ബൈക്ക് ഗണത്തിൽ വരുന്നത് . തല... |
1,838,679 | സാംസങ്ങ് ഗ്യാലക്സി എസ് 9 ന് ഇപ്പോൾ 7,990 രൂപയ്ക്ക് സ്വന്തമാക്കാം . കഴിഞ്ഞ മാർച്ചിൽ ഇന്ത്യൻ വിപണിയിൽ ഇത്തിയ ഫോണിൻറെ യഥാർത്ഥ വില 57,900 രൂപയാണ് . മൊത്തത്തിൽ 50,000 രൂപയുടെ കിഴിവാണ് നൽകിയിരിക്കുന്നത് . ക്യാഷ്ബാക്ക് , എക്സ്ചേഞ്ച് ഓഫറുകളിലൂടെ ഇപ്പോൾ കേവലം 7,990 രൂപയ്ക്ക് ഗാലക്സി എസ് 9 സ്വന്തമാക്കാം . ഗാലക്സി എസ് 9 സ്മാർട്ട്... |
1,838,680 | ശ്രീലങ്കയ്ക്കെതിരായ ഏക ട്വന്റി 20 മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ഫീൽഡിംഗ് തെരഞ്ഞെടുത്തു . മഴമൂലം മത്സരം വൈകിയാണ് തുടങ്ങുന്നത് . അഞ്ചാം ഏകദിനം കളിച്ച ടീമിൽ രണ്ടു മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങുന്നത് . ഓപ്പണർ അജിങ്ക്യാ രഹാനെ , പേസ് ബൌളർ ശർദ്ദുൽ ഠാക്കൂർ എന്നിവർ അന്തിമമ ഇലവനിൽ ഇടം നേടിയില്ല . ഇവർക്ക് പകരം കെഎൽ രാഹുലും അക്ഷർ പ... |
1,838,681 | ഫേസ്ബുക്കിലെ സുരക്ഷ പിഴവ് കണ്ടെത്തിയ മലയാളി വിദ്യാർത്ഥിക്ക് ഫേസ്ബുക്കിന്റെ പാരിതോഷികം . ഫേസ്ബുക്കിലെ ഗൌരവകരമായ തെറ്റ് കണ്ടെത്തിയ കൊല്ലം ചാത്തന്നൂർ എംഇഎസ് ഇൻസ്റ്റ്യൂട്ട് ഓഫ് ടെക്നോളജി ആന്റ് മാനേജ്മെന്റിലെ വിദ്യാർത്ഥി അരുൺ എസ് കുമാറിനാണ് ഫേസ്ബുക്ക് സമ്മാനം നൽകിയത് . 6 . 65 ലക്ഷം രൂപയാണ് ഫേസ്ബുക്കിൽ നിന്നും ഈ ഇരുപതുവയസുകാ... |
1,838,682 | അയച്ച സന്ദേശങ്ങൾ തിരിച്ചെടുക്കാനുള്ള ഫീച്ചർ വാട്ട്സ്ആപ്പ് ഉടൻ അവതരിപ്പിക്കുമെന്ന് റിപ്പോർട്ട് . ഒരു നിശ്ചിത സമയത്തിനുള്ളിൽ മാത്രമാണ് മെസെജ് തിരിച്ചെടുക്കാൻ സാധിക്കുക . വാട്സ്ആപ്പിന്റെ പുതിയ ഫീച്ചറുകൾ പരീക്ഷിക്കുന്ന വാബ് ബീറ്റ് ഇൻഫോം എന്ന സൈറ്റാണ് വാട്സ്ആപ്പ് പുതിയ ഫീച്ചർ ഉടൻ ഇറക്കുമെന്ന് സൂചന നൽകിയത് . ഒരു സന്ദേശം അയച്... |
1,838,683 | ഏറെ പ്രേക്ഷക ശ്രദ്ധനേടുന്ന ജോജു നായകനായി എം . പദ്മകുമാർ സംവിധാനം ചെയ്ത ജോസഫ് എന്ന ചിത്രത്തിനെതിരെ വിമർശനവുമായി ഡോക്ടർ രംഗത്ത് . ഡോക്ടർമാരുടെ സംഘടനയായ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഭാരവാഹിയാണ് ചിത്രത്തിനെതിരെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത് . ചിത്രം മരണാനന്തര അവയവദാനത്തെക്കുറിച്ച് തെറ്റായ സന്ദേശം പരത്തുന്നു എന്നതാണ്... |
1,838,684 | കോഴിമുട്ടയുടെ വില ചില്ലറ വിപണിയിൽ 40 ശതമാനത്തിലധികമാണ് ഒറ്റയടിക്ക് വർദ്ധിച്ചിരിക്കുന്നത് . രാജ്യത്ത് മിക്കയിടത്തും ഏഴ് രൂപയ്ക്ക് മുകളിലാണ് ഇപ്പോൾ കോഴി മുട്ടയ്ക്ക് . വിപണിയിൽ കടുത്ത ക്ഷാമം ഇപ്പോൾ നേരിടുന്നുണ്ടെന്നും പൌൾട്രി ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ് രമേശ് കാട്രി പറഞ്ഞു . കഴിഞ്ഞ വർഷം കോഴിമുട്ടയ്ക്ക് വിലയിടിഞ്ഞത് മൂലം... |
1,838,685 | ചാനലുകൾ സംഘടിപ്പിക്കുന്ന അവാർഡ് നിശകളിൽ പങ്കെടുക്കുന്നതിൽനിന്ന് താരങ്ങളെ വിലക്കാൻ നീക്കം . ഫിലിം ചേംബറിൻറെ നേതൃത്വത്തിൽ തിങ്കളാഴ്ച കൊച്ചിയിൽ ചേരുന്ന യോഗത്തിൽ ഈ വിഷയം ചർച്ച ചെയ്യും . യോഗത്തിത്തിൽ താര സംഘടനായ അമ്മയുടെ ഭാരവാഹികൾ ഉൾപ്പെടെ പങ്കെടുക്കുന്നുണ്ട് . പുതിയ ഭാരവാഹികൾ ചുമതലയേറ്റതിൻറെ പശ്ചാത്തലത്തിലാണ് തിങ്കളാഴ്ച യോ... |
1,838,686 | ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപറേഷൻ ( ഐ . ആർ . സി . ടി . സി . ) വഴി തത്കാൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള സൌകര്യം ലഭ്യമാണ് . ഐആർസിടിസി വെബ്സൈറ്റ് , www . irctc . co . in , ഇന്ത്യൻ റയിൽവേ കൌണ്ടറുകൾ എന്നിവയിലൂടെ തത്ക്കാൽ ടിക്കറ്റുകൾ തലേ ദിവസം ബുക്ക് ചെയ്യാം . ഹോളി ആഘോഷം അടുത്തതിനാൽ നിരവധി ആളുകൾ സ്വന്തം നാടു... |
1,838,687 | സിനിമാലോകത്തെ ഒരുപിടി കലാകാരന്മാരും , സാങ്കേതികപ്രവർത്തകരും പിന്നണിയിൽ അണിനിരന്നപ്പോൾ മലയാള മ്യൂസിക് വീഡിയോ ഇൻഡസ്ട്രിക്ക് പുതിയൊരുണർവായി ' ഹോപ്പ് - ദ ലവ് ദാറ്റ് ഹീൽസ് ' . പരസ്യചിത്രസംവിധായകനായ ആർട്ടെസ് ജോളി തിരക്കഥയെഴുതി , സംവിധാനം ചെയ്ത ഈ ആൽബത്തിന് വരികളെഴുതി സംഗീതം പകർന്നിരിക്കുന്നത് യദു കൃഷ്ണയാണ് . വിധു പ്രതാപിൻറെ ആ... |
1,838,688 | ചന്ദ്രോപരിതലത്തിൽ പരിവേഷണ വാഹനം ഇറക്കി ചൈന . ഇതുവരെ മനുഷ്യസ്പർശം ഏൽക്കാത്ത ചന്ദ്രൻറെ ഇരുണ്ട മേഖലയിലാണ് ചൈനയുടെ ചാങ് ഇ - 4 എന്ന പേടകം ഇറങ്ങിയത് . ചൈനീസ് പ്രദേശിക സമയം 10.26നാണ് പരിവേഷണ വാഹനം ചന്ദ്രൻറെ മണ്ണിൽ തൊട്ടത് . ചന്ദ്രിനിലെ ദക്ഷിണധ്രുവത്തിലെ എയ്ത്കെൻ ബേസിനിലാണ് പരിവേഷണ വാഹനം ഗവേഷണം നടത്തുക . ചൈനീസ് നാഷണൽ സ്പൈസ് അഡ... |
1,838,689 | നോട്ട് നിരോധനത്തിന് ശേഷം റിസർവ് ബാങ്ക് പുതിയതായി പുറത്തിറക്കിയ 200,2000 രൂപാ നോട്ടുകൾക്ക് അംഗീകാരം നൽകുന്ന രേഖകളൊന്നും റിസർവ് ബാങ്കിന്റെ കൈവശമില്ല . പ്രമുഖ വിവരാവകാശ പ്രവർത്തകനായ എം . എസ് റോയിക്ക് റിസർവ് ബാങ്ക് നൽകിയ മറുപടിയിലാണ് പുതിയ നോട്ടുകൾ പുറത്തിറക്കുന്നത് സംബന്ധിച്ച് കേന്ദ്ര സർക്കാറിന്റെ പ്രമേയമോ ( Government Re... |
1,838,690 | ലോക സമ്പദ് വ്യവസ്ഥയെ ബാധിച്ചുതുടങ്ങിയിട്ടും വ്യാപാരയുദ്ധത്തിൽ നിന്ന് പിന്നോട്ടില്ലെന്ന പ്രഖ്യാപനവുമായി യുഎസ്സും ചൈനയും . വ്യാപാരയുദ്ധം കടുത്തതോടെ ഇന്ത്യൻ രൂപയടക്കമുളള നാണയങ്ങളുടെയെല്ലാം മൂല്യം കുത്തനെ ഇടിയുകയാണ് . കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് ഔദ്യോഗികമായി യുഎസ് പ്രസിഡൻറ് ഡെണാൾഡ് ട്രംപ് വ്യാപാര യുദ്ധത്തിന് തുടക്കം കുറിച്ചത്... |
1,838,691 | ഇന്ത്യയുടെ പ്രകൃതിദത്ത റബ്ബർ ഇറക്കുമതിയിൽ വൻ വർദ്ധനവ് . ഒക്ടോബറിൽ റബ്ബറിൻറെ ഇറക്കുമതിയിലുണ്ടായ വർദ്ധനവ് 63 ശതമാനമാണ് . കഴിഞ്ഞമാസം 62,047 ടൺ റബ്ബറാണ് രാജ്യം ഇറക്കുമതി ചെയ്തതെന്ന് റബ്ബർ ബോർഡ് അറിയിച്ചു . ആഭ്യന്തര വിപണിയിൽ ആവശ്യകത വർദ്ധിച്ചതാണ് ഇറക്കുമതി ഉയരാനുളള പ്രധാനകാരണം . ആഗോള വിപണിയിലുണ്ടായ വിലയിടിവും ഇറക്കുമതിയെ സഹ... |
1,838,692 | ഗ്യാലക്സി എസ് 7 ലെ വാട്ടർപ്രൂഫ് സംവിധാനം പ്രഹസനമോ , ഇതിനെ അനുകൂലിക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ് . 48 , 900 രൂപ വരുന്ന ഫോണിൻറെ വാട്ടർ പ്രൂഫ് സംവിധാനം പണികൊടുത്തവരുടെ അനുഭവമാണ് വീഡിയോയിൽ . ഗ്യാലക്സി എസ് 7ൽ വെള്ളം തട്ടിയത്തോടെ സ്ക്രീനുകൾ മങ്ങുകയും ടച്ച് സ്ക്രീൻ പ്രവർത്തനരഹിതമാക്കുകയും ചെയ്യുന്നു എന്ന ഉ... |
1,838,693 | ഗ്യാലക്സി എസ്8 വിപണിയിൽ ആശ്വാസമാണ് സാംസങ്ങിന് സമ്മാനിക്കുന്നത് . ഐഫോൺ 8 വലിയ തരംഗം സൃഷ്ടിക്കാത്ത ആനുകൂല്യം ലഭിച്ചിരിക്കുന്നതും സാംസങ്ങിന് തന്നെ . ഇപ്പോൾ ഇതാ ഗ്യാലക് സി എസ് 9 വിപണിയിൽ അവതരിപ്പിക്കാനുള്ള ഒരുക്കങ്ങൾ സാംസങ്ങ് ആരംഭിച്ചു കഴിഞ്ഞെന്നാണ് വിവരം . 2018 പകുതിയോടെ ഗ്യാലക്സി എസ് 9 , എസ് 9 പ്ലസ് എന്നീ പതിപ്പുകൾ പുറത്... |
1,838,694 | ഓസ്ട്രേലിയൻ ഓപ്പണിൽ ഇന്ത്യൻ പ്രതീക്ഷയായ സാനിയ മിർസ കളിക്കാനിടയില്ല . വലത് കാൽമുട്ടിനേറ്റ പരിക്കാണ് 31കാരിയായ സാനിയയെ പിൻവാങ്ങാൻ പ്രേരിപ്പിക്കുന്നത് . നടക്കാൻ കഴിയുന്നുണ്ടെങ്കിലും കടുത്ത വേദന മൂലം കളിക്കാൻ പ്രയാസപ്പെടുന്നതായി സാനിയ വ്യക്തമാക്കി . വിശ്രമമെടുക്കാൻ ഡോക്ടർമാർ നിർദേശിച്ചതായും സാനിയ പറഞ്ഞു . വിശ്രമത്തിനൊടുവിൽ... |
1,838,695 | അനധികൃത കെട്ടിട നിർമാണത്തിനെതിരെ നടി പ്രിയങ്ക ചോപ്രയ്ക്കെതിരെതിരെ നിയമ നടപടി . മുംബൈ മുനിസിപ്പൽ കോർപ്പറേഷനാണ് നോട്ടീസ് അയച്ചത് . ആന്ധേരിയിലെ ഓഷിവാരയിൽ പ്രവർത്തിക്കുന്ന പ്രിയങ്കയുടെ ഉടമസ്ഥതയിലുള്ള ചരിസ്മാ ബ്യൂട്ടി സ്പാ ആൻഡ് സലൂണിനെതിരെയാണ് നടപടി . കൂടാതെ ചോപ്ര കുടുംബം ഓഫീസായി ഉപയോഗിക്കുന്ന മറ്റൊരു കെട്ടിടത്തിനും നോട്ടീസ... |
1,838,696 | 32 , 64 , 128 , 256 ജിഗാബൈറ്റ് കാർഡുകളാണ് പുറത്തിറക്കിയിരിക്കുന്നത് . ഇപ്പോൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന കാർഡുകളേക്കാൾ അഞ്ചുമടങ് വേഗതയുള്ള യു . എഫ് . എസ് കാർഡിന് ഒരു സെക്കൻഡിൽ 530 മെഗാബൈറ്റ്സ് വരെ വേഗത ലഭിക്കും എന്നാണ് കമ്പിനിയുടെ അവകാശവാദം . അതായത് 5GB ഉള്ള ഒരു ഫുൾ എച്ച് . ഡി സിനിമ റീഡ് ചെയ്യാൻ 10 സെക്കൻഡ് മതി . എസ് വൺ ... |
1,838,697 | ലോകത്തിലെ ഏറ്റവും വലിയ മഞ്ഞുപാളിയായ അൻറാറ്റിക്കയിലെ ലാർസൻ സിയിലെ വിള്ളലുകൾ കൂടുന്നു . ഇത് കാലാവസ്ഥയിൽ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നാണ് ശാസ്ത്ര ലോകത്തിന്റെ വിലയിരുത്തൽ . അൻറാറ്റിക്കയിലെ ഭീമൻ മഞ്ഞുപാളിയായ ലാർസൻ സിയുടെ വിള്ളൽ 130 കിലോമീറ്ററോളംകൂടിയതായാണ് പുതിയ കണക്കുകൾ . 2011 മുതൽ 2015 വരെ മാത്രം 30 കിലോമീറ്റർ വിള്ള... |
1,838,698 | പിന്നിൽ മൂന്ന് റെയർ ക്യാമറ സെറ്റപ്പുമായി ആപ്പിൾ ഐഫോൺ എത്തുന്നു എന്ന് റിപ്പോർട്ടുകൾ . വാവ്വേ അടുത്തിടെ പുറത്തിറക്കിയ പി20 പ്രോയാണ് ആദ്യമായി 3 റെയർ ലെൻസുമായി ലോക വിപണിയിൽ എത്തിയ ഫോൺ . ഈ സെറ്റപ്പിലാണ് ആപ്പിൾ 2019 ൽ പുതിയ ഐഫോൺ ഇറക്കുക എന്നാണ് വിവരം . ഐഫോൺ xൻറെ മൂന്നാം തലമുറയിൽ ആയിരിക്കും മൂന്ന് റെയർ ക്യാമറ സെറ്റപ്പ് എന്നാണ... |
1,838,699 | പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയതോടെ പ്രമുഖ സമൂഹ മാധ്യമമായ ട്വിറ്ററിൽ ഇനി കൂടുതൽ എഴുതാം . നേരത്തേ 140 ആയിരുന്ന അക്ഷരങ്ങളുടെ പരിധി 280 ആക്കിയുള്ള പരീക്ഷണമാണ് വിജയമായതോടെ ഈ സൌകര്യം ട്വിറ്റർ ഉപയോക്താക്കൾക്ക് ലഭ്യമാക്കിയത് “കൂടുതൽ വേഗത്തിലും വിശദമായും അഭിപ്രായങ്ങൾ പങ്കുവയ്ക്കാനും അതുവഴി ട്വിറ്ററിന്റെ സ്വീകാര്യത കൂടുതൽ വർ... |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.