Unnamed: 0
int64
0
1.84M
text
stringlengths
76
106k
1,838,700
ലോകത്തെ ഏറ്റവും വലിയ മൊബൈൽ നിർമ്മാണ യൂണിറ്റ് നോയിഡയിൽ തുറന്നു . പ്ലാന്റ് യാഥാർത്ഥ്യമായത് ഇന്ത്യയ്ക്ക് ഏറെ അഭിമാനകരമായ നേട്ടമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു . രാജ്യത്തെ യുവാക്കൾക്ക് തൊഴിൽ ലഭ്യമാക്കാനുളള മേയ്ക്ക് ഇൻ ഇന്ത്യാ ക്യാംപെയിനിന്റെ ശക്തിയാണ് ഇത് തെളിയിക്കുന്നതെന്നും നരേന്ദ്ര മോദി ചടങ്ങിൽ സംസാരിച്ച് പറഞ...
1,838,701
വിമാന ടിക്കറ്റ് റദ്ദാക്കുന്ന യാത്രക്കാരുടെ എണ്ണം കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ഇരട്ടിയായി ഉയർന്നിട്ടുണ്ട് . ഇതുകൊണ്ടുതന്നെയാണ് ടിക്കറ്റ് റദ്ദാക്കുന്നവർക്ക് ഉയർന്ന തുക പിഴയായി ഈടാക്കാൻ വിമാന കമ്പനികൾ ആലോചിക്കുന്നത് . വളരെ ചെലവ് കുറഞ്ഞ എയർലൈൻ സർവ്വീസായ സ്പൈസ് ജെറ്റ് കഴിഞ്ഞദിവസം ക്യാൻസലേഷൻ നിരക്ക് കുത്തനെ ഉയർത്തി . ആഭ്യന്തര സ...
1,838,702
ഷവോമി കഴിഞ്ഞദിനം പുറത്തിറക്കിയ സ്മാർട്ട്ഫോണിനെ സ്മാർട്ട്ഫോൺ എന്ന് വിളിക്കാമോ എന്ന സംശയത്തിലാണ് ടെക് ലോകം . എംഐ മാക്സ് എന്ന പേരിലിറങ്ങിയ ഫോണിൻറെ സ്ക്രീൻ ഡിസ്പ്ലേ 6.44 ഇഞ്ച് വരും . ഡാർക് ഗ്രേ , ഗോൾഡ് , സിൽവർ നിറങ്ങളിൽ ഫോൺലഭ്യമാണ് . എന്നാൽ ഇന്ത്യൻ വില ഇപ്പോഴും തീർപ്പായിട്ടില്ല . ഫോണിന് 3 ജിബി റാമും 32 ജിബി ഇൻറേണൽ സ്റ്റോറേ...
1,838,703
മികച്ച നേട്ടത്തോടെയാണ് രാജ്യത്തെ ഓഹരി വിപണികളിൽ വ്യാപാരം പുരോഗമിക്കുന്നത് . സെൻസെക്സ് 167 പോയിന്റ് ഉയർന്ന് 33,528ൽ എത്തി . 54 പോയിന്റ് ഉയർന്ന നിഫ്റ്റി 10,349ലാണ് വ്യാപാരം നടത്തുന്നത് . രാവിലെ നിഫ്റ്റി 10,350 കടന്നിരുന്നു . ഏഷ്യൻ വിപണികളിലെ നേട്ടമാണ് ഇന്ത്യൻ വിപണികളിലും പ്രതിഫലിക്കുന്നത് . ആഗോള വിപണികളിലും ഇന്ന് മികച്ച ...
1,838,704
ഇന്ത്യൻ ക്രിക്കറ്റ് താരം രോഹിത് ശർമ്മയ്ക്കും ഭാര്യ റിതിക സജ്ദേഹിനും കുഞ്ഞു പിറന്നു . ഓസ്ട്രേലിയയ്ക്കെതിരായ ബോക്സിംഗ് ഡേ ടെസ്റ്റ് വിജയത്തിന് പിന്നാലെയാണ് ഇന്ത്യൻ ഓപ്പണറെ തേടി പെൺകുഞ്ഞ് പിറന്നുവെന്ന സന്തോഷ വാർത്ത എത്തിയത് . റിതികയുടെ കസിനും നടൻ സൊഹൈൽ ഖാന്റെ ഭാര്യയുമായ സീമാ ഖാൻ ആണ് സന്തോഷ വാർത്ത ഇൻസ്റ്റഗ്രാമിലൂടെ ആരാധകരുമ...
1,838,705
അവതരിപ്പിക്കുന്നതിനു മുമ്പ് തന്നെ ജനപ്രിയമായ ഫീച്ചറാണ് വാട്ട്സാപ്പിന്റെ അയച്ച സന്ദേശങ്ങൾ തിരിച്ചെടുക്കാനുള്ള ' ഡിലീറ്റ് ഫോർ എവരിവൺ ' ഫീച്ചർ . പിൻവലിച്ച വാട്സ്ആപ്പ് സന്ദേശങ്ങൾ ഇപ്പോഴും വായിക്കാൻ സാധിക്കുമെന്ന് സ്പാനിഷ് ആൻഡ്രോയ്ഡ് ബ്ലോഗായ ആൻഡ്രോയ്ഡ് ജെഫിന്റെ വെളിപ്പെടുത്തൽ . ആൻഡ്രോയ്ഡ് നോട്ടിഫിക്കേഷൻ ഹിസ്റ്ററി എന്ന ആപ്ലി...
1,838,706
അക്കൌണ്ട് ഉമടകളെ ഇടപാട് വിവരം അറിയിക്കാൻ എസ്എംഎസ് അയക്കുന്നതിന് പണം ഈടാക്കരുതെന്ന റിസർവ് ബാങ്ക് നിർദ്ദേശം ബാങ്കുകൾ അട്ടിമറിക്കുന്നു . എസ് . ബി . ഐ അടക്കമുള്ള ബാങ്കുകൾ ഓരോ മൂന്ന് മാസത്തിലും 15 രൂപയാണ് എസ്എംഎസ് നിരക്കായി ഈടാക്കുന്നത് . ബാങ്ക് ഉപഭോക്താക്കളുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന ബി . സി . എസ് . ബി . ഐയുടെ പഠന...
1,838,707
ഇന്ധന വില വർദ്ധനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് എണ്ണ കമ്പനികളുടെ മേധാവികളുമായി ചർച്ച നടത്തും . എണ്ണ വില 2.50 രുപയായി കുറച്ചെങ്കിലും എണ്ണ വിലയുടെ റീട്ടേയ്ൽ വില കുത്തനെ ഉയരുന്ന സാഹചര്യത്തിലാണ് കൂടിക്കാഴ്ച്ച . ഇന്ധനം ഗ്യാസ് പര്യവേക്ഷണം , ഉൽപ്പാദനം എന്നീ മേഖലകളിൽ നിക്ഷേപം പുനരുജ്ജീവിപ്പിക്കാനുള്ള മാർഗ...
1,838,708
അപ്രതീക്ഷിത മഴയിൽ എസി - റഫ്രിജറേറ്റർ വിപണി കൂപ്പുകുത്തി . മഴ മൂലം ഒരു മാസമായി എയർ കണ്ടീഷനർ - ഫ്രിഡ്ജ് വിപണി ഏറ്റവും മോശമായ അവസ്ഥയിലേക്കാണ് തകർന്നടിഞ്ഞത് . കനത്ത ചൂടിന് മഴ തകർത്ത് പെയ്തു തുടങ്ങിയതോടെ വലിയ ആശ്വാസം വന്നതോടെയാണ് വിൽപ്പന ഇടിഞ്ഞതെന്ന് ജർമ്മനി ആസ്ഥാനമായ മാർക്കറ്റ് റിസർച്ച് സ്ഥാപനം കണ്ടെത്തി . മാർച്ച് മുതലുളള ...
1,838,709
സ്മാർട്ട്ഫോൺ ഇല്ലാതെ ജീവിക്കാൻ കഴിയാത്തവരാണ് നമ്മളിൽ പലരും . എന്നാൽ സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കിൽ സ്മാർട്ട്ഫോൺ മൂലം നിങ്ങൾക്ക് നിരവധി പ്രശ്നങ്ങൾ ഉണ്ടായേക്കാം . അമേരിക്കയിലെ സാൻ ഡീഗോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽനിന്നുള്ള ജീൻ ട്വെംഗെ പുറത്ത് വിട്ട പഠന റിപ്പോർട്ട് പ്രകാരം , സ്മാർട്ട്ഫോണുകളുടെയും കമ്പ്യൂട്ടറുകളുടെയും...
1,838,710
രജനികാന്തിനെ നായകനാക്കി , ഷങ്കർ ഒരുക്കിയ 2.0 മികച്ച പ്രതികരണത്തോടെ പ്രദർശനം തുടരുകയാണ് . ലോകമെമ്പാടുമായി ഇതുവരെ 400 കോടി രൂപയുടെ കളക്ഷനാണ് 2.0 നേടിയിരിക്കുന്നത് . ഹോളിവുഡ് ചിത്രം ഫന്റാസ്റ്റിക് ബീറ്റ്സിനെ പരാജയപ്പെടുത്തിയാണ് 2.0 മുന്നേറുന്നത് . യുഎസ് ബോക്സ് ഓഫീസിൽ ഏറ്റവും കളക്ഷൻ നേടുന്ന ആദ്യ അഞ്ച് തെന്നിന്ത്യൻ ചിത്രങ്ങള...
1,838,711
മോഹൻലാൽ ആരാധകരെയും മറ്റ് സിനിമാപ്രേമികളെയും സംബന്ധിച്ച് കാത്തുകാത്തിരുന്ന ആ ദിവസം എത്തുകയാണ് . ശ്രീകുമാർ മേനോന്റെ സംവിധാനത്തിൽ മോഹൻലാൽ ടൈറ്റിൽ കഥാപാത്രമായെത്തുന്ന ഒടിയൻ തീയേറ്ററുകളിലെത്തുന്ന ദിവസം . ലോകമാകമാനം ഒരേദിവസം തീയേറ്റർ റിലീസ് ചെയ്യുന്ന ആദ്യ മലയാളചിത്രമാവും ഒടിയൻ . ഫ്രാൻസ് , ഉക്രെയ്ൻ , ജപ്പാൻ അടക്കമുള്ള രാജ്യങ്...
1,838,712
വ നി താ ലോ ക ക പ്പ് ഗ്രൂ പ്പ് മ ത്സ ര ത്തി ൽ ഇ ന്ത്യ യെ ഓ സ്ട്രേ ലി യ എ ട്ടു വി ക്ക റ്റി ന് പ രാ ജ യ പ്പെ ടു ത്തി . ഇ ന്ത്യ ഉ യ ർ ത്തി യ 226 റ ൺ സ് വി ജ യ ല ക്ഷ്യം ഓ സീ സ് 29 പ ന്തു ക ൾ ബാ ക്കി നി ൽ ക്കെ മ റി ക ട ന്നു . ര ണ്ടു വി ക്ക റ്റ് മാ ത്രം ന ഷ്ട പ്പെ ടു ത്തി യാ ണ് ഓ സീ സ് ല ക്ഷ്യ ത്തി ലെ ത്തി യ ത് . സ്കോ ർഃ ഇ ന്...
1,838,713
അമ്മയിൽ നിന്നും ചോര ഊറ്റിക്കുടിക്കുന്ന സംഘടനയാണ് ഡബ്ല്യുസിസിയെന്ന് നടൻ ബാബു രാജ് . അമ്മ എന്ന സംഘടനയെ നാലു കഷ്ണങ്ങളാക്കുകയാണ് അവർ ചെയ്തത് . അവർ ആക്രമിക്കപ്പെട്ട നടിയോട് സംസാരിക്കുന്നുണ്ടോയെന്ന് പോലും സംശയകരമാണെന്ന് ബാബുരാജ് കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു . അവർക്ക് അനുകൂലമായി പറഞ്ഞത് പോലും തെറ്റായ അർത്ഥത്തിലാണ് ഡബ്ല്യുസി...
1,838,714
ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷമാണ് നോക്കിയയുടെ ആദ്യ ആൻഡ്രോയ്ഡ് ഫോൺ നോക്കിയ 6 ഇന്ത്യയിലെത്തിയത് . ഇന്ന് 12 മണിമുതൽ ആമസോൺ ഇന്ത്യയിൽ നോക്കിയ 6 വിൽപ്പന ആരംഭിച്ചു . 10 ലക്ഷം ആളുകളാണ് ഇന്നലെ വരെ ഓൺലൈനിലൂടെ ഫോൺ ബുക്ക് ചെയ്തിരിക്കുന്നതെന്ന് കമ്പനി പറയുന്നു . ഇന്നേക്കുള്ള രെജിസ്ട്രേഷൻ ആമസോൺ ക്ലോസ് ചെയ്യുകയും ആഗസ്റ്റ് 30ലേക്കുള്...
1,838,715
കാനഡയിൽ 21 മിനുട്ട് യാത്ര ചെയ്തതിന് 12 ലക്ഷത്തിന് അടുത്ത് രൂപ ബില്ല് ചുമത്തപ്പെട്ട യുവാവിനോട് യൂബർ മാപ്പ് പറഞ്ഞു . തൻറെ താമസസ്ഥലത്ത് നിന്നും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സുഹൃത്തിനെ സന്ദർശിക്കാനാണ് ഹിഷാം സലാമ എന്ന യുവാവ് യൂബർ ടാക്സി വിളിച്ചത് . എന്നാൽ 21 മിനുട്ട് മാത്രമുള്ള യാത്ര ചെയ്തതതോടെ ഇദ്ദേഹത്തിൻറെ അക്കൌണ്ടിൽ...
1,838,716
Nokia 3.1 Plus , Nokia 8110 Price in India , features : നോക്കിയ 3.1പ്ലസ് , നോക്കിയ 8110 4ജി എന്നിവ ഇന്ത്യൻ വിപണിയിലത്തി . നോക്കിയ “ബനാന” ഫോണെന്ന് വിളിക്കുന്ന 8110 ഒരു വർഷം മുന്നേ ബാർസിലോണയിൽ നടന്ന മൊബൈൽ വേൾഡ് കോൺഗ്രസിൽ അവതരിപ്പിച്ചിരുന്നു . 4ജി സൌകര്യമുള്ള നോക്കിയ 8110 എന്ന ഫോൺ 5,999 രൂപയ്ക്ക് ഒക്ടോബർ 24 - ന് മുതൽ വിപണ...
1,838,717
ഹോണർ ഫോണുകളുടെ വില കുറച്ചു . ഹോണർ ബ്ലാക്ക് ഫ്രൈഡേ വിൽപ്പനയുടെ ഭാഗമായാണ് ഹോണറിൻറെ ഹോണർ 9എൻ , ഹോണർ 9 ലൈറ്റ് , ഹോണർ 7എസ് , ഹോണർ 7എസ് , ഹോണർ 7സി , ഹോണർ പ്ലേ എന്നീ മോഡലുകൾക്കാണ് വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നത് . തിങ്കളാഴ്ച തുടങ്ങിയ വിൽപ്പ ഹായ് ഹോണർ സ്റ്റോർ വഴി അഞ്ച് ദിവസം തുടരും . ഇതിന് ഒപ്പം തന്നെ ഹോണറിൻറെ ഹോണർ 8x പ്രീ...
1,838,718
നിരോഷൻ ഡിക്ക്വെല്ല , ലഹിരു കുമാര , പ്രഭാത് ജയസൂര്യ തുടങ്ങിയ താരങ്ങൾക്ക് ടീമിലിടം കിട്ടാതെപോയി എന്നതും ശ്രദ്ധേയമാണ് . എയ്ഞ്ചലോ മാത്യൂസാണ് നായകൻ . ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏക ടി20 വിജയിച്ചതിൻറെ ആവേശത്തിലാണ് ലങ്ക ടൂർണമെൻറിനെത്തുക . എന്നാൽ ഏകദിന പരമ്പരയിൽ 2 - 3ന് പ്രോട്ടീസിനോട് പരാജയപ്പെട്ടിരുന്നു . ഏഷ്യാകപ്പിൽ ആറാം കിരീട...
1,838,719
ഇൌ സാമ്പത്തിക വർഷത്തി ൻ്റെ ആദ്യപാദത്തിൽ റിലയൻസ് കമ്യൂണിക്കേഷൻസിന് വൻ നഷ് ടത്തി ൻ്റെ ബാലൻസ് ഷീറ്റ് . 1210 കോടി രൂപയുടെ നഷ് ടം വഴി കമ്പനി സാക്ഷ്യം വഹിച്ചത് 33 ശതമാനത്തി ൻ്റെ ഇടിവാണ് . 3591 കോടിയുടെ കുറവാണ് വരുമാനത്തിൽ ഉണ്ടായത് . ചിലസമയങ്ങളിൽ കമ്പനി വൻ വ്യാപാര നഷ് ടമാണ് നേരിടുന്നത് . കഴിഞ്ഞ മാർച്ചിൽ അവസാനിച്ച 2016 - 17 സാ...
1,838,720
ആപ്പിൾ വാച്ചിൻറെ നാലാം തലമുറയുടെ ഇന്ത്യയിലെ പ്രീബുക്കിംഗ് ആരംഭിച്ചു . കഴിഞ്ഞ മാസമാണ് ആപ്പിളിൻറെ കാലിഫോർണിയയിലെ സ്റ്റീവ് ജോബ്സ് തീയറ്ററിൽ നടന്ന ചടങ്ങിൽ ആപ്പിൾ വാച്ചിൻറെ പുതിയ പതിപ്പ് അവതരിപ്പിച്ചത് . പുതിയ ഡിസൈനിലാണ് ആപ്പിൾ ആപ്പിൾ വാച്ച് എത്തുന്നത് . എഡ്ജ് ടു എഡ്ജ് സ്ക്രീനോടെ എത്തുന്ന വാച്ചിൻറെ സ്ക്രീൻ വലിപ്പം 30 ശതമാനത...
1,838,721
സംസ്ഥാനത്ത് സ്വർണ വില കുത്തനെ കുറയുന്നു . രണ്ട് ദിവസത്തിനുള്ളിൽ പവന് 440 രൂപ കുറഞ്ഞു . ഇന്നു പവന് 22600 രൂപയാണ് സ്വർണത്തിന്റെ വില . ഇന്നലത്തെ വിലയെ അപേക്ഷിച്ച് 120 രൂപയാണ് ഇന്ന് പവന് കുറഞ്ഞത് . ഒരു ഗ്രാമിന് 2825 രൂപയാണ് വില . ഓണക്കാലത്ത് സ്വർണവില 23480 രൂപ വരെ ഉയർന്നിരുന്നു . എന്നാൽ പിന്നീട് സ്വർണവില പടിപടിയായി കുറഞ്ഞു...
1,838,722
സാമ്പത്തിക നിക്ഷേപത്തിൽ ആശ്വസിക്കാനായി 15 മേഖലകളിൽ വിദേശ നിക്ഷേപം ഉയർത്താൻ നരേന്ദ്രമോദി സർക്കാർ തീരുമാനിച്ചു . പുതിയ മേഖലകളിൽ കൂടി വിദേശ നിക്ഷേപത്തിന് അനുമതി നൽകിയിട്ടുണ്ട് . എന്നാൽ നിലവിലുള്ള വിദേശ നിക്ഷേപത്തിന് അനുമതിയുള്ള മേഖലകളിൽ അതിനുള്ള പരിധി ഉയർത്തുകയും ചെയ്യും . സർക്കാരിലൂടെയല്ലാതെ നേരിട്ട്് നിക്ഷേപം അനുവദിക്കു...
1,838,723
സാധാരണയായി ഞാൻ ക്രീസിലെത്തിയാൽ നങ്കൂരക്കാരന്റെ റോളാണ് എടുക്കാറുള്ളത് . കാരണം രോഹിത്തും ധവാനും എന്നെക്കാൾ മികച്ച സ്ട്രോക്ക് പ്ലേ കളിക്കുന്നവരാണ് . പക്ഷെ ഇന്ന് ഞാൻ ക്രീസിലെത്തിയപ്പോൾ പതിവിലും കൂടുതൽ ആക്രമിച്ച് കളിക്കാൻ എനിക്ക് കഴിഞ്ഞു . അപ്പോൾ ഞാൻ രോഹിത്തിനോട് പറഞ്ഞു , ഞാൻ ഇതുപോലെ തന്നെ മുന്നോട്ടുപോവും , താങ്കൾ നങ്കൂരക്ക...
1,838,724
രജനികാന്തിന്റെ 2.0ത്തിലെ പുതിയ ഗാനം പുറത്തുവിട്ടു . ഷങ്കർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത് . 29ന് ആണ് ചിത്രം റിലീസ് ചെയ്യുക . രജനികാന്തും നായിക എമി ജാക്സണും തമ്മിലുള്ള പ്രണയരംഗങ്ങളാണ് ഗാനരംഗത്തുള്ളത് . സിദ് ശ്രീറാമും ഷാഷ തിരുപതിയും ഗാനം ആലപിച്ചിരിക്കുന്നു . എന്തിര ലോകത്തിൽ സുന്ദരിയേ . . എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തുവ...
1,838,725
ഇന്ത്യയിൽ സോഷ്യൽമീഡിയ സംബന്ധിച്ച വിവാദങ്ങളിൽ 156 ശതമാനം വർദ്ധനവ് . ലോകത്ത് ഇപ്പോൾ അരങ്ങേറുന്ന സോഷ്യൽമീഡിയ വിവാദങ്ങളുടെ എണ്ണത്തിൽ ഇന്ത്യയുടെ സ്ഥാനം മൂന്നാമതാണെന്നും സെക്യൂരിറ്റി സോഫ്റ്റ്വെയർ സ്ഥാപനമായ സിമൻടെക്ക് നടത്തിയ പഠനം പറയുന്നു . ഏഷ്യൻ രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ സൈബർ ആക്രമണങ്ങൾക്ക് വിധേയമാകുന്ന രണ്ടാമത്തെ രാജ്യവും...
1,838,726
ചൈനീസ് മൊബൈൽ നിർമാതാക്കളായ ഷാവോമി ' മി എക്സേഞ്ച് ' ഓഫർ രാജ്യത്ത് അവതരിപ്പിച്ചു . പഴയ മൊബൈൽ ഫോൺ മാറ്റി പുതിയ മൊബൈൽ എടുക്കാനുള്ള അവസരമാണ് ഷാവോമി ഉപയോക്താക്കൾക്ക് നൽകുന്നത് . ക്യാഷിഫൈയുമായി സഹകരിച്ചാണ് പദ്ധതി കമ്പനി അവതരിപ്പിച്ചത് . മി എക്സേഞ്ച് ഓഫർ ഉപയോഗപ്പെടുത്തുന്നതിന് ഉപയോക്താക്കൾ കമ്പനിയുടെ ഏതെങ്കിലും സ്റ്റോറുകൾ സന്ദ...
1,838,727
ഏഴ് തവണയായി കൂട്ടിക്കൊണ്ടിരിക്കുന്ന പെട്രോൾ വില അൽപം കുറയാൻ സാധ്യത . പെട്രോളിയം മന്ത്രി വീരപ്പ മൊയ്ലി തന്നെയാണ് ഈ സൂചന നൽകിയത് . ഡോളറിനെതിരെ രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞുകൊണ്ടിരുന്നതായിരുന്നുവത്രെ പെട്രോൾ വില കൂടാൻ കാരണം . രൂപ ഇപ്പോൾ തിരിച്ചു വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പെട്രോൾ വില രണ്ട് രൂപ കുറച്ചേക്കും എന്ന് ത...
1,838,728
ചാർജ്ജ് ചെയ്യാൻ വച്ച ഷവോമിയുടെ റെഡ്മീ 4എ ഫോൺ പൊട്ടിത്തെറിച്ചു . കർണ്ണാടകയിലെ ഗദഗ് ജില്ലയിലാണ് ഈ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത് എന്നാണ് പ്രദേശിക മാധ്യമമായ പബ്ലിക് ടിവി റിപ്പോർട്ട് ചെയ്യുന്നു . വിരീഷ് ഹിരമേത് എന്ന യുവാവിന്റെ റെഡ്മി 4എ വിഭാഗത്തിലുള്ള ഫോണാണ് പൊട്ടിത്തെറിച്ചത് . ചിത്രം - കടപ്പാട് പബ്ലിക് ടിവി ചാർജ്ജ് ചെയ്യ...
1,838,729
മിസ്റ്റർ ഇന്ത്യ പട്ടം കിട്ടിയ ആദ്യ മലയാളിയായ വിഷ്ണു രാജ് വെള്ളിത്തിരയിലേക്ക് . വിനോദ് ഗുരുവായൂർ സംവിധാനം ചെയ്യുന്ന സകലകലാശാല എന്ന ചിത്രത്തിലാണ് വിഷ്ണു രാജ് അവതരിപ്പിക്കുക . ചിത്രത്തിൽ പ്രാധാന്യമുള്ള കഥാപാത്രത്തേയാണ് അവതരിപ്പിക്കുക . ഹിന്ദിയിൽ നിന്നും അനവധി അവസരങ്ങൾ വന്നു എങ്കിലും സകലകലാശാലയിലെ കഥാപാത്രം ഇഷ്ടപ്പെട്ടതിനാ...
1,838,730
ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും വലിയ എന്റർടെയ്നറായിരുന്ന വീരേന്ദർ സെവാഗിന്റെ കടുത്ത ആരാധികയായിരുന്നു വനിതാ ലോകകപ്പിൽ ഇന്ത്യയെ ഫൈനലിലെത്തിച്ച ഹർമൻപ്രീത് . എന്നാൽ സെമി ഫൈനലിൽ ഓസ്ട്രേലിയക്കെതിരായ വെടിക്കെട്ട് ഇന്നിംഗ്സിനുശേഷം സാക്ഷാൽ സെവാഗ് പോലും ഹർമൻപ്രീതിന്റെ കടുത്ത ആരാധികയായിരിക്കുന്നു . ' എന്തൊരു ഇന്നിംഗ്സായിരുന്നു അത് ...
1,838,731
അടുത്തകാലത്തായി ഓൺലൈൻ പോൺവീഡിയോകളുടെ കൈമാറ്റ സ്ഥലമായി സന്ദേശ ആപ്ലികേഷനുകൾ മാറിയിട്ടുണ്ട് . വാട്ട്സ്ആപ്പ് തന്നെ ഇതിൽ മുന്നിൽ . എന്നാൽ ലൈംഗികാതിക്രമ വീഡിയോകൾ പ്രചരിക്കുന്നത് തടയുന്നിതിൻറെ ഭാഗമായി വാട്സാപ്പ് തന്നെ പോൺ വീഡിയോകൾ തടഞ്ഞേക്കും . വാട്സാപ്പിന് ഇത് സംബന്ധിച്ച് സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്ങ് മൂലത്തിലാണ് ഈ കാര്യം...
1,838,732
ട്രംപ് ഇവിടെയുണ്ട് . . . . . നിങ്ങൾക്ക് ക്ഷണമുണ്ടോ . . . . . ഈ അടിക്കുറിപ്പോടെ കഴിഞ്ഞ രണ്ടു ദിവസമായി ദില്ലിയിലെ പ്രമുഖ ദിനപത്രങ്ങളിൽ പ്രത്യക്ഷപ്പെട്ട മുൻപേജ് പരസ്യത്തിൽ നിറഞ്ഞു നില്ക്കുന്നത് ട്രംപ് കുടുംബമാണ് . അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പേര് പരസ്യത്തിലെവിടെയുമില്ല . എന്നാൽ മൂത്ത മകൻ ടോണൾഡ് ട്രംപ് ജൂനിയറിന്...
1,838,733
ക്രിക്കറ്റിൻറെ മൂന്ന് ഫോർമാറ്റുകളിലും ഏങ്ങനെ ഒരുപോലെ മികവ് തെളിയിക്കാമെന്നതിന് ഉദാഹരണമാണ് വിരാട് കോലിയെന്ന് ഇതിഹാസ ക്രിക്കറ്റർ രാഹുൽ ദ്രാവിഡ് . നിങ്ങൾ ടെസ്റ്റ് കളിക്കുന്നില്ലെങ്കിൽ പരീക്ഷിക്കാൻ ക്രിക്കറ്റിൻറെ മറ്റ് ഫോർമാറ്റുകളുണ്ട് . എകദിനവും ടി20യും എനിക്കേറെ ഇഷ്ടമാണ് . ക്രിക്കറ്റിലെ മനോഹരമായ ശൈലികളാണ് ഇവ . വിരാട് കോല...
1,838,734
ഐപിഎൽ ഫൈനൽ മത്സരം ബംഗളുരുവിൽ നടത്തും . വരൾച്ചയെത്തുടർന്ന് മഹാരാഷ്ട്രയിൽനിന്ന് ഏപ്രിൽ 30നു ശേഷം മത്സരങ്ങൾ മാറ്റണമെണു ബോംബൈ ഹൈക്കോടതി നിർദേശിച്ചിരുന്നു . ഫൈനൽ മത്സരവും ഒന്നാം ക്വാളിഫയർ മത്സരവും ബംഗളുരുവിൽ നടക്കും . കൂടാതെ , മഹാരാഷ്ട്രയിൽനിന്നു മാറ്റിയ രണ്ടാം ക്വാളിഫയറും എലിമിനേറ്റർ മത്സരവും കൊൽക്കത്തയിൽ നടത്തുമെന്നും ഐപി...
1,838,735
ഇന്ത്യയിൽ നിന്ന് പരസ്യ ഇനത്തിൽ സമ്പാദിക്കുന്ന വരുമാനത്തിന് നികുതി അടയ്ക്കാതെ ഗൂഗിൾ വെട്ടിപ്പ് നടത്തുന്നുവെന്ന് ആദായ നികുതി അപ്പലേറ്റ് ട്രിബ്യൂണൽ വിധിച്ചു . ആറ് വർഷം നീണ്ട നിയമ യുദ്ധത്തിനൊടുവിലാണ് ആദായ നികുതി വകുപ്പിന് അനുകൂലമായ വിധിയുണ്ടായിരിക്കുന്നത് . ഇതോടെ നിരവധി ബഹുരാഷ്ട്ര കമ്പനികളുടെ നികുതി വെട്ടിപ്പിനെതിരെ ശക്തമാ...
1,838,736
കേരളത്തിലെ രാഷ്ട്രീയപാർട്ടികൾക്ക് സംസ്ഥാനത്ത് കിട്ടുന്ന സമ്പത്ത് മാത്രം മതിയാകാതെ വന്നപ്പോഴാണ് രണ്ട് പതിറ്റാണ്ടുകൾ മുൻപ് ഗൾഫ് കേന്ദ്രീകരിച്ചുള്ള ഫണ്ട് ശേഖരണം ആരംഭിച്ചത് . ധനസമാഹരണത്തിന് സിപിഎം ഉൾപ്പടെയുള്ള പാർട്ടികൾ ചിലർക്ക് ചുമതല നല്കി . ഈ നേതാക്കൾക്കിടയിലെ അവിശുദ്ധ കൂട്ടുകെട്ടുകൾ പിന്നീട് കേരളരാഷ്ട്രീയത്തെ സ്വാധീനിച്...
1,838,737
ദക്ഷിണാഫ്രിക്കയുടെ പോൾ ആഡംസ് എന്ന നിഗൂഡ സ്പിന്നറെ ആരാധകർ മറന്നിട്ടുണ്ടാവില്ല . വിക്കറ്റെടുത്തുകഴിഞ്ഞാൽ പിച്ചിലൂടെയുള്ള തലകുത്തിമറിഞ്ഞുള്ള ആ കരണം മറിച്ചിലും . അതുവരെ അധികമാരും കാണാത്ത ആക്ഷനുമായി എത്തിയെങ്കിലും ആഡംസിന്റെ രാജ്യാന്തര കരിയറിന് അധികം ആയുസൊന്നുമുണ്ടായില്ല . എന്നാൽ ഇന്നലെ ഐപിഎല്ലിൽ റൈസിംഗ് പൂനെ സൂപ്പർ ജയന്റസും...
1,838,738
വിപണിയിൽ എത്തും മുൻപേ തങ്ങളുടെ കുഞ്ഞിനെ കൊലപ്പെടുത്തിയിരിക്കുകയാണ് ഗൂഗിൾ . മോഡുലാർ ഫോൺ എന്ന സ്വപ്നമാണ് ഗൂഗിൾ ഉപേക്ഷിക്കുന്നത് . പ്രോജക്ട് ആർക് എന്നാണ് ഈ പദ്ധതിക്ക് ഗൂഗിൾ നൽകിയിരുന്ന പേര് . ഗൂഗിൾ അഡ്വാൻസ് റിസർച്ച് തലവൻ റെഗീന ഡംഗൻ ആയിരുന്നു ഇതിൻറെ തലവൻ . തങ്ങളുടെ താൽപ്പര്യം അനുസരിച്ച് ഉപയോക്താവിന് ഫോൺ പുനർനിർമ്മിക്കാം എന...
1,838,739
കന്നഡ സിനിമയുടെ അതിർത്തികൾ വിപുലപ്പെടുത്തുന്ന ചിത്രമായിരിക്കുകയാണ് കെജിഎഫ് . സംസ്ഥാനത്തിന് പുറത്ത് അധികം മാർക്കറ്റുകളൊന്നും ഇല്ലാതിരുന്ന സാൻഡൽവുഡ് സിനിമകൾക്ക് പുതിയ മേൽവിലാസം ഉണ്ടാക്കിക്കൊടുക്കുകയാണ് ചിത്രം . മുൻപ് തമിഴിനും തെലുങ്കിനും ബോളിവുഡിനും ഭേദപ്പെട്ട ഷെയർ ലഭിക്കുമായിരുന്ന കേരളമാണ് കെജിഎഫ് പുതുതായി വഴി വെട്ടുന്ന...
1,838,740
സാംസങ്ങ് ഗ്യാലക്സി ജെ7 പ്രോ വില ഇന്ത്യയിൽ വീണ്ടും കുറയ്ക്കും . മുംബൈ റിട്ടെയീലുകളെ ഉദ്ധരിച്ച് എൻഡിടിവി ഗാഡ്ജറ്റ് 360യാണ് ഈ കാര്യം റിപ്പോർട്ട് ചെയ്യുന്നത് . 16 , 900 രൂപയ്ക്കാണ് ഇപ്പോൾ ഗ്യാലക്സി ജെ7 പ്രോ ഇന്ത്യൻ വിപണിയിൽ ലഭ്യമാകുന്നത് . കഴിഞ്ഞവർഷം ജൂണിലാണ് ഈ ഫോൺ ഗാലക്സി ജെ7 മാക്സിമൊപ്പം അവതരിപ്പിച്ചത് . നേരത്തെ അവതരിപ്പ...
1,838,741
ബിസിനസ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ടാറ്റ സൺസിൽ അധികാരമാറ്റം . നിലവിലെ ചെയർമാൻ ആയസൈറസ് മിസ്ത്രിയെ ബോർഡ് യോഗം ചെയർമാൻ സ്ഥാനത്ത് നിന്ന് പുറത്താക്കി . രത്തൻ ടാറ്റയായിരിക്കും ഇടക്കാല ചെയർമാൻ . നാല് വർഷം മുമ്പായിരുന്നു സൈറസ് മിസ്ത്രി ടാറ്റ സൺസിന്റെ ചെയർമാൻ സ്ഥാനം ഏറ്റെടുത്തത് . എന്നാൽ കഴിഞ്ഞരണ്ട് വർഷത്തെ കമ്പനിയുടെ പ്രകടനം തീര...
1,838,742
ഡോണാൾഡ് ട്രംപിൻറെ പുതിയ ഉത്തരവിനെ ഞെട്ടലോടെയാണ് ലോകം കഴിഞ്ഞ ദിവസം കേട്ടിരുന്നത് . ചൈനയിൽ നിന്നുളള ഇറക്കുമതി സാധനങ്ങൾക്ക് 10 ശതമാനം നികുതി ചുമത്താനായിരുന്നു യുഎസ് പ്രസിഡൻറ് ഉത്തരവ് . ഇതോടെ , യുഎസ് - ചൈന വ്യാപാര യുദ്ധം ഇനിയും കടുക്കുമെന്നുറപ്പായി . ഈ മാസം 24 മുതൽ പുതിയ നികുതി നടപ്പിൽ വരും . ചൈനയിൽ നിന്നുളള 20,000 കോടി ഡോ...
1,838,743
സാമ്പത്തിക ഉദാരവത്കരണ നടപടികളുമായി മുന്നോട്ടുപോകുമെന്ന അമേരിക്കൻ ഫെഡറൽ റിസർവിന്റെ പ്രഖ്യാപനം ഇന്ത്യൻ ഓഹരി വിപണികളിൽ വൻ കുതിപ്പുണ്ടാക്കി . വ്യാപാരം തുടങ്ങി അൽപ്പ സമയത്തിനകം തന്നെ സെൻസെക്സ് 570.99 പോയിന്റും നിഫ്റ്റി 187.35 പോയിന്റും മുന്നോട്ടുകയറി . ബാങ്കിങ് ഓഹരികളിലാണ് മുന്നേറ്റം ഏറെ പ്രകടമായത് . യെസ് ബാങ്ക് 16 ശതമാനവും...
1,838,744
ഇന്ത്യ - ശ്രീലങ്ക മൂന്നാം ഏകദിനത്തിന് വിശാഖപട്ടണത്ത് തുടക്കം . ടോസ് നേടിയ ഇന്ത്യ ശ്രീലങ്കക്കെതിരെ ബൌളിംഗ് ആരംഭിച്ചു . അസുഖം ബാധിച്ച വാഷിംഗ്ടൺ സുന്ദറിന് പകരം കുൽദീപ് യാദവ് ഇന്ത്യയുടെ ആദ്യ ഇലവനിൽ ഇടം നേടി . ലങ്കൻ നിരയിൽ തിരിമന്നെക്ക് പകരം സന്ദീര സമരവിക്രമ കളിക്കുന്നു . ഓരോ ജയവുമായി ഇരുടീമും ഒപ്പത്തിനൊപ്പം ആണിപ്പോൾ . മൊഹാ...
1,838,745
ഇന്ത്യാ - ന്യൂസിലൻഡ് ട്വന്റി - 20 മത്സരത്തിനായി കാത്തിരിക്കുന്ന ആരാധകർക്ക് നിരാശ സമ്മാനിച്ച് തിരുവനന്തപുരത്ത് കനത്ത മഴ . ഉച്ചയ്ക്ക് മൂന്നു മണിയോടെ ആരംഭിച്ച മഴ ഇപ്പോഴും തുടരുകയാണ് . ഇന്നലത്തേതിനെ അപേക്ഷിച്ച് ശക്തികുറഞ്ഞ മഴയാണ് ഇപ്പോൾ പെയ്യുന്നത് . എങ്കിലും മഴ പൂർണമായും മാറി നിൽക്കാത്തത് ആരാധകരെ ആശങ്കയിലാക്കുന്നുണ്ട് . ഏ...
1,838,746
ജോലിക്കു കയറാൻ വ്യാജ രേഖയുണ്ടാക്കി മുൻ കേരള രജ്ഞി ക്യാപ്റ്റൻ രോഹൻ പ്രേമിനെതിരെ പൊലീസ് കേസെടുത്തു . എജീസ് ഓഫീസിൽ ഓഡിറ്ററായിരുന്ന രോഹൻ പ്രേമിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു . ഝാൻസിയിലെ ബുന്തേൽഗണ്ട് സർവ്വകലാശാലയുടെ പേരിലുള്ള ബികോം . സർട്ടിഫിക്കറ്റാണ് ജോലിക്കായി രോഹൻ പ്രേം ഹാജരാക്കിയത് . 2015ൽ ഓഡിറ്ററായി മുൻ രജ്ഞി ക്യാപ്...
1,838,747
സ്റ്റേറ്റ് ബാങ്ക് ഗ്രൂപ്പിനും പുതുതലമുറ ബാങ്കുകൾക്കുമൊപ്പം 19 ബാങ്കുകളുടെ എടിഎം കാർഡ് വിവരങ്ങൾ ഓൺലൈൻ തട്ടിപ്പുകാർ ചോർത്തിയെന്നാണ് വ്യക്തമായിരിക്കുന്നത് . റിസർവ് ബാങ്കിന്റെ നിയന്ത്രണത്തിലുള്ള നാഷണൽ പെയ്മന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയാണ് ഇക്കാര്യം അറിയിച്ചത് . തട്ടിപ്പ് നടന്നെന്ന് കാണിച്ച് 641ഇടപാടുകാർ ബാങ്കുകളെ സമീപിച്ചെന്...
1,838,748
ശതാബ്ദി കോപ്പ അമേരിക്ക ഫൈനലിൽ ചിലെയോട് പെനൽറ്റി ഷൂട്ടൌട്ടിൽ അർജന്റീന കീഴടങ്ങിയതിന് പിന്നാലെ , ഫുട്ബോളിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച ലയണൽ മെസിയെ ആർക്കും പെട്ടെന്ന് മറക്കാനാകില്ല . പിന്നീട് കളിത്തട്ടിലേക്ക് മടങ്ങിയെത്തിയ അതേ മെസി , ഇന്ന് അർജന്റീനയ്ക്ക് ജീവശ്വാസം പകർന്നിരിക്കുന്നു . ഫുട്ബോൾ നിശ്വസിക്കുന്ന ഒരു രാഷ്ട്രം മു...
1,838,749
പൂനെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ചെയർമാൻ സ്ഥാനം നടൻ അനുപം ഖേർ രാജിവെച്ചു . അന്തർദേശീയ ടിവി ഷോയുടെ തിരക്കുള്ളതിനാലാണ് രാജിവയ്ക്കുന്നത് എന്നാണ് വിശദീകരണം . 2017ലാണ് അനുപം ഖേർ ചെയർമാൻ സ്ഥാനം ഏറ്റെടുത്തത് . അനുപം ഖേറിന്റെ രാജിക്കത്ത് വാർത്ത വിതരണ വകുപ്പ് മന്ത്രി രാജ്യവർദ്ധൻ സിംഗ് സ്വീകരിച്ചു . ഗജേ...
1,838,750
കഴിഞ്ഞദിവസം പുറത്തിറങ്ങിയ ' അയ്യൻ ' എന്ന ആൽബത്തിലെ വരികളാണിത് . പാട്ടു കേട്ട് ചിലർ ഇങ്ങനെ കുറിച്ചുഃ ' ഇതാണെൻറെ അയ്യൻ . സാധിക്കുമെങ്കിൽ ശബരിമലയിലെ ഉണർത്തുപാട്ടാക്കണമിത് . എന്നാൽ ചിലർ എതിർത്തു . ഋതുമതിയെ ആചാരത്തിൻറെ പൊരുളറിയിച്ച് ഏകത്വമോതുന്ന നൈഷ്ഠിക ചേതസ്സാണ് അയ്യൻ എന്നാണ് ഒരാൾ വിയോജനക്കുറിപ്പെഴുതിയത് . പക്ഷേ അങ്ങനെയുള്...
1,838,751
എന്നാൽ കഴിഞ്ഞ എപ്പിസോഡിൽ ഇദ്ദേഹത്തിന്റെ പ്രകടനം വളരെയധികം നിരാശ ഉളവാക്കി . മാത്രമല്ല ക്യാപ്റ്റൻസി ടാസ്കിൽ രഞ്ജിനിയോട് പരാജയപ്പെട്ട ബഷീർ വളരെയധികം അവശനായി കാണപ്പെട്ടു . ഒരു ടാസ്കിൽ പരാജയപ്പെട്ടത് മാത്രമല്ല ഷിയാസിനെപ്പറ്റി ബഷീർ ശ്രീനേഷിനോടും , സുരേഷ് ഏട്ടനോടും പറഞ്ഞത് തീർത്തും വിചിത്രമായി തോന്നി . സംഗതി ഇതാണ് ഹിമയ്ക്ക് ല...
1,838,752
2019ൽ ടെക് ലോകത്ത് ഏറ്റവും കൂടുതൽ ഭീഷണിയുണ്ടാകുക ഡീപ്പ് ഫെയ്ക്ക് ടൂളുകൾ ഉപയോഗിച്ചുള്ള വീഡിയോകളാണ് എന്ന് ടെക് ലോകത്ത് മുന്നറിയിപ്പ് . ഫോട്ടോകൾ കൃത്രിമമായി ചയമയ്ക്കുന്ന മോർഫിംഗ് വിദ്യകൾ ഫോട്ടോഷോപ്പ് പോലുള്ള സോഫ്റ്റുവെയറുകൾ വഴി ചെയ്യാം എങ്കിൽ ഇപ്പോൾ വളരെ ലളിതമായി ലഭിക്കുന്ന ടൂളുകൾ വ്യാജവീഡിയോ നിർമ്മാണത്തിൽ വ്യാപകമാകുന്നു ...
1,838,753
ബി സി സി ഐ സ്വന്തമായി ക്രിക്കറ്റ് സ്റ്റേഡിയം നിർമിക്കാനൊരുങ്ങുന്നു . പലകാരണങ്ങളാൽ മത്സര വേദികൾ അവാസന നിമിഷം മാറ്റേണ്ടി വരുന്ന പശ്ചാത്തലത്തിലാണ് ബി സി സി ഐയുടെ നീക്കം . പ്രധാന മത്സരങ്ങളുടെ വേദികൾ അവസാന നിമിഷം മാറ്റേണ്ടി വരുന്നതിലൂടെ ഉണ്ടാകുന്ന പ്രയാസങ്ങൾ ഇല്ലാതാക്കാനാണ് ബി സി സി ഐ സ്വന്തം സ്റ്റേഡിയം നിർമിക്കാൻ ഒരുങ്ങുന്...
1,838,754
റിലയൻസിൻറെ ജിയോ 4ജി നെറ്റ് വർക്ക് അടുത്താഴ്ച ഇന്ത്യയിൽ ഔദ്യോഗികമായി വരുന്നു . ഒരു കിടിലൻ ഓഫറുമായാണ് ജിയോ വരുന്നത് . വെറും 93 രൂപ നൽകി ജിയോ കണക്ഷൻ എടുത്താൽ 10 ജിബി 4ജി ഡാറ്റയും ലഭിക്കുന്നതാണ് . നിലവിലുള്ള റിലയൻസ് കമ്യൂണിക്കേഷൻ സിഡിഎംഎ ഉപയോക്താക്കൾക്കാണ് പുതിയ ജിയോ 4 ജി അപ്ഡേഷൻ ലഭിക്കുക . ആർകോം സിഡിഎംഎയ്ക്ക് 30 ദശലക്ഷം ഉ...
1,838,755
നേരം എന്ന സിനിമയിലെ വട്ടി രാജ എന്ന ഒറ്റകഥാപാത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ കയറിയ താരമാണ് ബോബി സിംഹ . ദേശീയ അവാർഡ് ജേതാവു കൂടിയായ ബോബി സിംഹ നായകനാകാതെ തന്നെ തെന്നിന്ത്യൻ സിനിമകളിൽ ഇപ്പോൾ നിറഞ്ഞു നിൽക്കുകയാണ് . എന്നാൽ ബോബി സിംഹയെയും ഭാര്യയും നടിയുമായ രശ്മിയെയും വിഷമിപ്പിച്ച് കഴിഞ്ഞ ദിവസമാണ് വിവാഹ മോചന വാർത്തകൾ പ്രചരിച്ച...
1,838,756
കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ ബ്രാഡ് ഹോഗിന്റേയും സുനിൽ നരൈന്റെയും കീഴിൽ വളർന്ന വന്ന കുൽദീപ് യാദവ് ഇന്ത്യയുടെ ലക്ഷ്ണമൊത്ത റ്വിസ്റ്റ് സ്പിന്നറാണ് . ഐപിഎൽ 11ാം സീസണോട് അടുക്കുമ്പോൾ ഒരാഗ്രഹമുണ്ട് കുൽദീപിന് . ഇന്ത്യൻ ക്രിക്കറ്റിലെ മഹാമേരുക്കളായ രണ്ട് താരങ്ങളുടെ വിക്കറ്റുകൾ . എം . എസ് . ധോണിയുടേയും ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ...
1,838,757
പസഫിക്ക് സമുദ്രത്തിൽ നിന്ന് ഉയർന്നുവന്ന ദ്വീപ് ശാസ്ത്രലോകത്തെ അത്ഭുതപ്പെടുത്തുന്നു . ഹംഗ ടോംഗ - ഹംഗ ഹാപേ എന്ന പ്രദേശിക പേരിൽ അറിയപ്പെടുന്ന ദ്വീപ് തെക്കൻ പസഫിക് സമുദ്രത്തിന്നടിയിൽ സജീവമായിരിക്കുന്ന ഒരു അഗ്നിപർവതം പൊട്ടിത്തെറിച്ച് 2014ൽ രൂപം കൊണ്ടതാണ് . ചാരം സമുദ്രത്തിനു മേലെ കൂനകൂടി ഒടുവിൽ തിരകളിൽപ്പെട്ട് ഒഴുകിപ്പോകുകയാ...
1,838,758
ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു . മഹേന്ദ്ര സിംഗ് ധോനി ക്യാപ്റ്റനായി മടങ്ങിയെത്തുമ്പോൾ ടെസ്റ്റ് പരമ്പരയിൽ കളിച്ച അശ്വിൻ , ജഡേജ , ഷാമി എന്നിവർക്ക് സെലക്ടർമാർ വിശ്രമം അനുവദിച്ചു . ഒരുവർഷത്തെ ഇടവേളയ്ക്കുശേഷം സുരേഷ് റെയ്ന ഏകദിന ടീമിൽ തിരിച്ചെത്തിയതാണ് മറ്റൊരു പ്രധ...
1,838,759
സുഡാനി ഫ്രൈം നൈജീരിയ സിനിമയിലെ നായകൻ സാമുവൽ റോബിൻസൺ ഉന്നയിച്ച ആരോപണത്തിൽ പ്രതികരണവുമായി സംവിധായകൻ ഡോക്ടർ ബിജു . യാതൊരു വിധ തൊഴിൽ നിയമങ്ങളും ഇല്ലാത്ത യാതൊരു വിധത്തിലുള്ള സോഷ്യലിസ്റ്റ് മനോഭാവവുമില്ലാത്ത , ചെറുതല്ലാത്ത വംശീയ മനോഭാവം നിലനിൽക്കുന്ന ഒരു മേഖലയാണ് ഭൂരിപക്ഷം മലയാള സിനിമാ സൈറ്റുകൾ എന്ന് ഇദ്ദേഹം ആരോപിക്കുന്നു . ര...
1,838,760
പരസ്യ ആവശ്യങ്ങൾക്കായി ജിമെയിൽ സ്കാൻ ചെയ്തു കൊണ്ടിരുന്നത് അവസാനിപ്പിക്കുകയാണെന്ന് സെർച്ച് എൻജിൻ ഭീമനായ ഗൂഗിൾ . ജിമെയിൽ പരസ്യങ്ങൾ മറ്റ് ഉത്പന്നങ്ങളിലെ പരസ്യങ്ങൾക്ക് സമാനമായ രീതിയിലാക്കാൻ തീരുമാനിച്ചതിന്റെ ഭാഗമായിട്ടാണ് ജിമെയിൽ സ്കാനിംഗ് അവസാനിപ്പിച്ചതെന്ന് ഗൂഗിൾ ക്ലൌഡ് സീനിയർ വൈസ് പ്രസിഡന്റ് ഡയൻ ഗ്രീൻ പറഞ്ഞു . യൂസർ സെറ്റ...
1,838,761
തെന്നിന്ത്യൻ , ഹിന്ദി ചലച്ചിത്രങ്ങളിലൂടെ പരിചിതയായ നടി എമി ജാക്സൺ വിവാഹിതയാവുന്നു . ബ്രിട്ടീഷുകാരനായ ശത കോടീശ്വരൻ ജോർജ് പനയോറ്റുവിനെയാണ് എമി ജീവിതപങ്കാളിയാക്കുന്നത് . ഇൻസ്റ്റഗ്രാമിൽ പുതുവർഷദിനത്തിൽ പങ്കുവെച്ച ചിത്രത്തിലൂടെയാണ് ജീവിതത്തിലെ പുതിയ തുടക്കത്തിന്റെ വിവരം എമി പുറത്തുവിട്ടത് . ഇരുവരുടെയും 2015 മുതലുള്ള ബന്ധമാണ...
1,838,762
കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് രാജ്യത്തെ ഒൻപത് പ്രമുഖ ബാങ്കുകൾ കൂടി നിരീക്ഷണത്തിൽ . ബാങ്ക് ഓഫ് ബറോഡിയിൽ കള്ളപ്പണം വെളുപ്പിയ്ക്കലുമായി ബന്ധപ്പെട്ട് നടന്ന വൻ ഇടപാടുകൾ പുറത്ത് വന്ന സാഹചര്യത്തിലാണ് ഒൻപത് ബാങ്കുകൾ കൂടി നിരീക്ഷണത്തിലാകുന്നത് . ബാങ്കുകൾ കേന്ദ്രീകരിച്ച് കള്ളപ്പണ ഇടപാട് നടത്തിയിരുന്നതിലെ മുഖ്യ കണ്ണിയായ മനീഷ് ...
1,838,763
രണ്ടാമൂഴം തിരക്കഥ തിരികെ വേണമെന്ന് ആവശ്യപ്പെട്ട് എം . ടി . വാസുദേവൻ നായർ നൽകിയ ഹർജി കോഴിക്കോട് മുൻസിഫ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും . നേരത്തെ എംടി യുടെ ഹർജി പരിഗണിച്ച കോടതി തിരക്കഥ ഉപയോഗിക്കുന്നതിന് താത്കാലിക വിലക്ക് ഏർപ്പെടുത്തുകയും സംവിധായകനും നിർമ്മാണ കമ്പനിക്കും നോട്ടീസ് അയക്കുകയും ചെയ്തിരുന്നു . തിരക്കഥ നൽകി മൂ...
1,838,764
ബോളിവുഡ് നടി അനുഷ്കാ ശർമയുമായുള്ള വിരാട് കൊഹ്ലിയുടെ പ്രണയവും പിന്നീടുണ്ടായ പ്രണയത്തകർച്ചയും ആരാധകർ ഒരുപാട് ആഘോഷിച്ചതാണ് . ട്വന്റി - 20 ലോകകപ്പിൽ കൊഹ്ലിയുടെ മിന്നുന്ന പ്രകടനത്തിന് കാരണം അനുഷ്കയുമായുള്ള ബന്ധം തകർന്നതാണെന്നുവരെ പ്രചാണവുമുണ്ടായി . എന്നാൽ അന്ന് അനുഷ്കയെ ട്രോൾ ചെയ്തതിനെതിരെ കൊഹ്ലി പ്രതിരോധവുമായി രംഗത്തെത്തി ...
1,838,765
ഗൂഗിൾ ക്രോം , മോസില്ല ഫയർഫോക്സ് , സഫാരി പോലുള്ള ബ്രൌസറുകളിലെല്ലാം ഇടത് ഭാഗത്ത് മുകളിൽ ചില വെബ്സൈറ്റ് ലിങ്കുകളുടെ തുടക്കത്തിൽ പച്ച പാഡ് ലോക്ക് ചിഹ്നം കാണാൻ സാധിക്കും . അത്തരം വെബ്സൈറ്റ് ലിങ്കുകൾ തുടങ്ങുന്നത് https : / / എന്നായിരിക്കും . വെബ്സൈറ്റുകളുടെ വിശ്വാസ്യത ഉറപ്പുവരുത്താനും ഈ ചിഹ്നം പരിഗണിക്കാറുണ്ട് . എന്നാൽ ഉപയോക...
1,838,766
കഴിഞ്ഞ ദിവസത്തെ ബിഗ്ബോസ് എപ്പിസോഡിലാണ് പേളിയും ശ്രീനിഷും തമ്മിൽ വഴക്കുണ്ടായത് . പേളി തന്നെ എപ്പോഴും അവഗണിക്കുകയാണെന്ന് ശ്രീനിഷ് പറഞ്ഞു . സംസാരിക്കാൻ താത്പര്യം ഇല്ലാത്തത് പോലെയാണ് പേളിയുടെ പെരുമാറ്റമെന്നും ശ്രീനിഷ് തുറന്നടിച്ചു . എന്നാൽ ശ്രീനിഷ് അനാവശ്യമായി വഴക്കുണ്ടാക്കുകയാണെന്ന് പറഞ്ഞ് പേളി എഴുന്നേറ്റ് പോയി . തുടർന്ന്...
1,838,767
അരുൺ ജെയ്റ്റ്ലിയുടെ ധനകാര്യ ബജറ്റിലേയ്ക്ക് പുതിയ നിർദേശങ്ങളുമായി ആർഎസ്എസിന്റെ കർഷക സംഘടന . ആർഎസ്എസ് അംഗീകൃത കർഷക സംഘടന ഭാരതീയ കിസാൻ സംഘാണ് പച്ചക്കറി എംആർപി നിരക്കിൽ ലഭ്യമാക്കണമെന്നും ഇതിന്റെ ഫലം കർഷകർക്ക് ലഭിക്കണമെന്നുമുള്ള ആവശ്യവുമായി രംഗത്തെത്തിയിട്ടുള്ളത് . പച്ചക്കറി ഉൾപ്പെടെയുള്ള കാർഷിക ഉൽപ്പന്നങ്ങളുടെ വില സർക്കാർ ...
1,838,768
കേരളത്തിൻറെ സ്വന്തം പച്ചക്കറിത്തോട്ടമാണ് മറയൂർ . പ്രളയം മറയൂരിലെ പച്ചക്കറി കർഷകരെ വലിയ രീതിയിൽ പ്രതിസന്ധിയിലാക്കിയിരുന്നു . എന്നാൽ , പെയ്തിറങ്ങിയ പ്രകൃതിക്ഷോഭത്തിന്റെ കെടുതിയനുഭവിക്കുന്ന മറയൂരിലെ പച്ചക്കറി കർഷകർ ഉൽപന്നങ്ങളുടെ വിലയിടിവ് കൂടി വന്നതോടെ ശരിക്കും വിഷമവൃത്തത്തിലായി . പ്രതികൂല സാഹചര്യം മുതലാക്കി തമിഴ്നാട് വ്യ...
1,838,769
47 - ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളക്ക് ഈമാസം 20ന് ഗോവയിൽ മിഴിതുറക്കും . 194 ചിത്രങ്ങൾ ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കാൻ തെരഞ്ഞെടുത്തതായി കേന്ദ്ര വാർത്ത പ്രക്ഷേപണ മന്ത്രി വെങ്കയ്യനായിഡു പറഞ്ഞു . സിനിമാരംഗത്തിന് നൽകിയ മികച്ച സംഭാവനത്തുക്കുള്ള പുരസ്കാരം മേളയിൽ എസ് . ബി . ബാലസുബ്രഹ്മണ്യത്തിന് സമ്മാനിക്കും . 1032 എൻട്രികളാണ...
1,838,770
റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരേ റൈസിങ് പൂനെ സൂപ്പർജയന്റ്സ് ക്യാപ്റ്റനായ മഹേന്ദ്ര സിങ് ധോണിയുടെ ഇന്നിംഗ്സിനെ കളിയാക്കി ഹർഷ ഭോഗ്ലെയുടെ ട്വീറ്റ് . 180 റൺസിന് മുകളിലുള്ള ലക്ഷ്യം പിന്തുടരുമ്പോൾ 38 പന്തിൽ 41 റൺസെടുത്താൽ ടീമിനെ ജയത്തിലേക്കെത്തിക്കാൻ കഴിയില്ല . ചില ദിവസങ്ങളിൽ അത് സാധ്യമാകും , എന്നാൽ മിക്കപ്പോഴും അങ്ങനെയൊരവസ്ഥയ...
1,838,771
ഉസൈൻ ബോൾട്ട് ട്രാക്കിനോട് വിടപറയുന്നതോടെ അത്ലറ്റിക്സ് ചരിത്രത്തിലെ ഒരു സുവർണ അധ്യായത്തിനുകൂടിയാണ് തിരശീല വീഴുന്നത് . ട്രാക്കിനപ്പുറം കായികലോകത്ത് നിറഞ്ഞു നിന്ന ബോൾട്ട് വിരമിച്ചതിന് ശേഷം എന്തായിരിക്കും ചെയ്യുക എന്നാണിപ്പോൾ എല്ലാവരും ആലോചിക്കുന്നത് . അത്ലറ്റിക്സിലെ അതിവേഗക്കാരുടെ ചരിത്രം രണ്ടായി പിളരുകയാണ് . ബോൾട്ടിന് മു...
1,838,772
രാജ്യദ്രോഹക്കുറ്റം ആരോപിക്കപ്പെട്ട വരാണാസിയിലെ ഒരു മുസ്ലീം കുടുംബത്തിലുണ്ടായ യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള ചിത്രമാണ് മുൾക് . ചിത്രത്തിൽ തപ്സി പന്നുവും റിഷി കപൂറും മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു . ആരതി മുഹമ്മദ് എന്ന അഭിഭാഷകയുടെ വേഷമാണ് തപ്സി കൈകാര്യം ചെയ്യുന്നത് . മുർദ് അലി മുഹമ്മദ് എന്ന കഥാപാത്രത്തെയാണ് റ...
1,838,773
കാത്തു കാത്തിരുന്ന പദ്മാവതിയുടെ ട്രെയിലർ ഒടുവിൽ പുറത്തിറങ്ങി . കാത്തിരിപ്പിന് തക്ക ദൃശ്യ വിരുന്നാണ് ട്രെയിലറിലുള്ളത് . മുൻ നിര താരങ്ങൾ അണിനിരക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രം സംവിധാനം ചെയ്തത് സഞ്ജയ് ലീല ബൻസാലിയാണ് . ദീപിക പദുക്കോൺ , രൺവീർ സിംഗ് , ഷാഹിദ് കപൂർ തുടങ്ങിയവരാണ് അഭിനേതാക്കൾ . അലാവുദ്ദീൻ ഖിൽജിക്ക് ചിറ്റോർ രാജകുമാരി...
1,838,774
അക്കൌണ്ടിൽ കാശുണ്ട് . പക്ഷേ ഉപയോഗിക്കാൻ പറ്റുന്നില്ല . കയ്യിൽ എ ടി എം കാർഡുണ്ട് . പക്ഷേ പോയി എടുക്കാൻ പറ്റില്ല . കിലോമീറ്ററുകളോളം നീളുന്ന ക്യൂ . ബാങ്കിൽ പോയി എടുക്കാമെന്ന് വെച്ചാലോ അവിടെ അതിലും വലിയ തിരക്ക് . അഥവാ എങ്ങനെയെങ്കിലും ബാങ്ക് വരെ എത്തിയാലോ കിട്ടുന്നത് 2000ത്തിന്റെ നോട്ട് . പൊതിയാത്തേങ്ങ പോലെ അതങ്ങനെ കിടക്കും...
1,838,775
ആപ്പിൾ ഐഫോൺ അടുത്തതായി മൂന്ന് മോഡലുകൾ ഇറക്കുമെന്ന് റിപ്പോർട്ട് . ഐഫോൺ Xന് ശേഷം പുറത്തിറങ്ങുന്ന ഫോണിനെക്കുറിച്ചാണ് ഇപ്പോൾ അഭ്യൂഹങ്ങൾ ഉയർന്നുകേൾക്കുന്നത് . മൂന്ന് ഫോണുകളാണ് പുറത്തിറക്കാൻ കമ്പനി ഉദ്ദേശിക്കുന്നത് എന്നാണ് വാർത്ത . ഐഫോൺ X ൻറെ പിൻഗാമിയായി എത്തുന്ന ഫോണും കൂട്ടത്തിലുണ്ടാകുമെന്നാണ് റിപ്പോർട്ട് . ഇതിൽ 5.8 ഇഞ്ച് സ...
1,838,776
സംസ്ഥാനത്ത് ഇന്ധന വില ഇന്നും നേരിയ തോതിൽ കുറഞ്ഞു . പെട്രോളിന് 7 പൈസയും ഡീസലിന് 6 പൈസയുമാണ് കുറഞ്ഞത് . തിരുവനന്തപുരത്ത് പെട്രോളിന് 82 രൂപ 54 പൈസയും ഡീസലിന് 75 രൂപ 13 പൈസയാണ് നിരക്ക് . രാജ്യാന്തര വിപണിൽ ക്രൂഡോയിൽ വില കുറഞ്ഞതിനെ തുടർന്നാണ് ഇന്ധന വില കുറച്ചതെന്ന് എണ്ണക്കമ്പനികൾ അറിയിച്ചു . തുടർച്ചയായ 16 ദിവസത്തെ വർദ്ധനയ്ക്...
1,838,777
മോഹൻലാലിന്റെ ഏറ്റവും പുതിയ ചിത്രമായ ഒടിയൻ നേരിടുന്ന വിമർശനങ്ങൾ ഗൂഢാലോചനയുടെ ഭാ ഗമാണെന്ന് ഡബ്ബിം ഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി . രണ്ട് തവണ ഒടിയൻ കണ്ടെന്നും ഭാ ഗ്യലക്ഷ്മി പറയുന്നു . തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ഈ അഭിപ്രായം കുറിച്ചിരിക്കുന്നത് . തന്റെ സിനിമയ്ക്കെതിരെ നടക്കുന്ന ആക്രമണങ്ങളിൽ നടി മഞ്ജു വാര്യർ പ്രതികരിക്കണമെന...
1,838,778
സാംസങ്ങ് ഗ്യാലക്സി എസ്9 വിപണിയിൽ എത്തിയതോടെ ഇന്ത്യയിൽ സാംസങ്ങിൻറെ വിൽപ്പന കുറഞ്ഞ ഫോൺ ആണ് സാംസങ്ങ് ഗ്യാലക്സി എസ്8 പ്ലസ് . ഇപ്പോൾ ഇതാ സാംസങ്ങ് ഗ്യാലക്സി എസ്8 പ്ലസിൻറെ വില വെട്ടിക്കുറച്ചതായി റിപ്പോർട്ട് . 12 , 000 രൂപയുടെ കുറവാണ് ഈ ഫോണിന് ഓഫ്വൈൻ വിപണിയിൽ ലഭിക്കുക എന്നാണ് സൂചന . ഇത് സംബന്ധിച്ച് മുംബൈയിലെ ഒരു ഓഫ് ലൈൻ സ്റ്റോ...
1,838,779
ലോകത്തെ ഏറ്റവും വലിയ മൊബൈൽ നിർമ്മാണ ഫാക്ടറി ഉത്തർപ്രദേശിലെ നോയിഡയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ദക്ഷിണകൊറിയൻ പ്രസിഡന്റ് മൂൺ ജൈ ഇന്നും ചേർന്ന് ഉദ്ഘാടനം ചെയ്തു . ആ ഗോള ഇലക്ട്രോണിക് വ്യാവസായരം ഗത്തെ മുൻനിരക്കാരായ കൊറിയൻ കമ്പനി സാംസം ഗിന്റേതാണ് ഇൌ ഫാക്ടറി . പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മെയ്ക്ക് ഇൻ പദ്ധതിയിലെ പൊൻതൂവലായാ...
1,838,780
കേരളത്തിൽ ആളുകൾ എന്തിനാണ് ഇപ്പോഴും ജാതിവാൽ ചേർക്കുന്നത് , ഈ ചോദ്യത്തിന് മുന്നിൽ ഉത്തരം മുട്ടിയത് ഒരു മലയാളി നടിക്കാണ് . തമിഴ് ടെലിവിഷൻ ചാനലിൻറെ ടോക്ക് ഷോയിലായിരുന്നു സംഭവം . പ്രേക്ഷകൻറെ ചോദ്യവും അതിന് പാർവതി നൽകിയ മറുപടിയും ചൂടേറിയ ചർച്ചകൾക്ക് വഴിമരുന്നിട്ടിരിക്കുകയാണ് . സ്റ്റാർ വിജയ് ചാനലിലെ നീയാ നാനാ എന്ന പരിപാടിയിലാ...
1,838,781
സ്വർണ്ണവിലയിൽ നേരിയ വർദ്ധന . പവന് എൺപതു രൂപയുടെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത് . പവന് 23360 രൂപയാണ് ഇന്നത്തെ ഗ്രാമിന് 2920 യായി ഉയർന്നു . ഇന്നലെ 23,280 രൂപയിൽ നിന്നാണ് ഇന്ന് നിരക്ക് ഉയർന്നത് . ഓണക്കാലമായതോടെ വിപണി ഉണർന്നതാണ് വിലവർദ്ധനയ്ക്ക് ഇടയാക്കിയത് . ആഗസ്റ്റ് ആദ്യവാരം 22,960 രൂപയായിരുന്നു പവനു വില . ഈ മാസത്തെ ഏറ്റവു...
1,838,782
ചരക്ക് സേവന നികുതി നടപ്പിൽ വന്ന് ഒരു മാസം പൂർത്തിയാകുമ്പോഴും എല്ലാം പഴയ പടി തന്നെ . ദിവസവും ലക്ഷക്കണക്കിന് രൂപയുടെ കച്ചവടം നടക്കുന്ന ജ്വല്ലറികളിൽ പോലും ഉപഭോക്താക്കൾക്ക് ബില്ല് കൊടുക്കുന്നില്ല . ആലപ്പുഴ മുല്ലയ്ക്കലിൽ ഒരു ജ്വല്ലറിക്കകത്ത് തന്നെ കെട്ടിട ഉടമയറിയാതെ കെട്ടിട നമ്പറോ രജിസ്ട്രേഷനോ ഇല്ലാതെ മറ്റൊരു ജ്വല്ലറി നടത്ത...
1,838,783
ഇന്ത്യൻ നായകൻ വിരാട് കോലിയും ദക്ഷിണാഫ്രിക്കൻ ഇതിഹാസം എബി ഡിവില്ലിയേഴ്സും തമ്മിലുള്ള സൌഹൃദം ആരാധകർക്കറിയാവുന്നതാണ് . ക്രീസിൽ ഒരുമിച്ച് ബാറ്റ് ചെയ്യാൻ ഇരുവർക്കും ഒരുപോലെ ഇഷ്ടവുമാണ് . എന്നാൽ കോലിയാണോ എബിഡിയുടെ പ്രിയപ്പെട്ട ഇന്ത്യൻ ക്രിക്കറ്റർ എന്നു ചോദിച്ചാൽ എന്തായിരിക്കും മറുപടി . വിക്രം സതായെയുടെ വാട്ട് ദ് ഡക്ക് ടോക് ഷോ...
1,838,784
ഐസിസിയുടെ മൂന്ന് പ്രധാന ടൂർണമെന്റുകളും സ്വന്തമാക്കിയ ഏക ക്യാപ്റ്റനാണ് ധോണി . രാജ്യാന്തര ട്വന്റി 20യിൽ ഏറ്റവും കൂടുതൽ ജയമെന്ന റെക്കോഡും ധോണിയുടെ പേരിലാണ് . ഇന്ത്യൻ ക്രിക്കറ്റിൽ സുവർണ ലിപികളിലെഴുതിയ ഒരു യാത്രയുടെ തുടക്കമായിരുന്നു ഇത് . ഐസിസിയുടെ നിർബന്ധം കൊണ്ടുമാത്രം പ്രഥമ ടി 20 ലോകകപ്പിന് ടീമിനെ അയച്ച ബിസിസിഐ പരീക്ഷണാർത...
1,838,785
ആരാണ് മോഷ്ടിച്ചത് ആരാണ് , ലോകകപ്പ് മോഷ്ടിച്ചത് . . ലോകകപ്പ് തിരിച്ച് കിട്ടിയതോടെ സ്കോട്ട്ലാൻറ് യാർഡും മറ്റും അന്വേഷണം അവിടെ അവസാനിപ്പിച്ചോ , ഇതുവരെ ലോകം ചോദിച്ച ആ ചോദ്യത്തിന് ഒടുവിൽ ഉത്തരം ലഭിക്കുന്നു . ഇംഗ്ലീഷ് പത്രമായ ഡെയ്ലി മിറർ പത്ത് മാസമായി നടത്തിയ അന്വേഷണത്തിൻറെ ഫലമായി റഷ്യയിൽ 2018 ലോകകപ്പ് തുടങ്ങുന്നതിന് മുൻപായി...
1,838,786
ഒരു ദിവസം 1ജിബി ഇൻറർനെറ്റും അൺലിമിറ്റഡ് കോളും , ഫ്രീ എസ്എംഎസും അടങ്ങുന്ന 448 രൂപയുടെ പ്ലാൻ അവതരിപ്പിച്ച് ഏയർടെൽ . റിലയൻസ് ജിയോയുടെ 399 പ്ലാനിന് സമാനമായി അതിനെ മറികടക്കുന്നതാണ് പുതിയ പ്ലാൻ . 448 രൂപയ്ക്ക് റീചാർജ് ചെയ്യുന്ന ഒരു വ്യക്തിക്ക് ഫ്രീ ലോക്കൽ എസ്ടിഡി കോൾ ചെയ്യാൻ സാധിക്കും . ഇതിന് ഒപ്പം ഒരുദിവസം 100 എസ്എംഎസ് വരെ ...
1,838,787
ഓഹരി വിപണികളിൽ നേട്ടം തുടരുന്നു . ഗുജറാത്ത് , ഹിമാചൽ പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പുകളിൽ ബിജെപി പ്രതീക്ഷിച്ച വിജയം നേടിയതാണ് വിപണികളെ നേട്ടത്തിൽ നിലനിർത്തുന്നത് . മുംബൈ ഓഹരി സൂചികയായ സെൻസെക്സ് 143 പോയൻറ് ഉയർന്നു . ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 40 പോയൻറ് നേട്ടമുണ്ടാക്കി . ആഗോള വിപണികളിലെ നേട്ടവും ഇന്ത്യൻ വിപണികളിൽ പ്രതിഫലിക...
1,838,788
നിലത്ത് വീണാൽ പൊട്ടാത്ത ഡിസ്പ്ലേയുള്ള ഫോൺ എന്നതാണ് മോട്ടോറോള വിപണിയിലെത്തിച്ച ' മോട്ടോ എക്സ് ഫോഴ്സ് ' . കേടുപാട് സംഭവിക്കാത്ത 5.4 ഇഞ്ച് ക്യൂഎച്ച്ഡി സ്ക്രീനോടെയാണ് ഈ ഫോൺ വിപണിയിലെത്തിയത് . വേരിസോണിനായി മോട്ടോറോള പുറത്തിറക്കിയ മോട്ടോ ഡ്രോയ്ഡ് - 2 വിൻറെ ഗ്ലോബൽ വേരിയൻറാണ് മോട്ടോ എക്സ് ഫോഴ്സ് അറിയപ്പെടുന്നത് . 3 ജിബി എൽപിഡി...
1,838,789
ബിഗ് ബോസ് വേദിയിൽ തുറന്നുപറയാൻ പറ്റാത്ത ഒട്ടേറെ ദുരനുഭവങ്ങൾ തനിക്ക് ജീവിതത്തിൽ ഉണ്ടായിട്ടുണ്ടെന്ന് അരിസ്റ്റോ സുരേഷ് . 22 - ാം ദിന എപ്പിസോഡിൽ നിയന്ത്രണം വിട്ട് കരഞ്ഞ പേളി മാണിയോട് ഉപദേശ രൂപേണ തൻറെ അനുഭവം പറയുകയായിരുന്നു സുരേഷ് . ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ട് കരയാൻ നിൽക്കരുതെന്നും അത് കരുത്തുറ്റ വ്യക്തികൾക്ക് ...
1,838,790
ഓൺ ലൈനിൽ തരംഗമായി കണ്ണൂർ കൈത്തറി ഉൽപന്നങ്ങൾ . കാൻലൂം എന്ന പേരിൽ ബ്രാൻഡ് ചെയ്ത ജില്ലയിലെ പതിനാലോളം കൈത്തറി സൊസൈറ്റികളുടെ ഉൽപ്പന്നങ്ങൾക്ക് ഓൺലൈൻ ഷോപ്പിംഗ്സൈറ്റുകളിൽ ഇഷ്ടക്കാരേറെയാണ് . ഓണവിപണി ലക്ഷ്യമിട്ട് വിൽപ്പന കൂട്ടാനുള്ള നീക്കത്തിലാണ് ഇവരിപ്പോൾ . കണ്ണൂർ കൈത്തറി ലഭിക്കണമെങ്കിൽ കണ്ണൂരിൽതന്നെ പോകണം , ബാക്കിയൊക്കെ ഡ്യൂപ്...
1,838,791
ആപ്പിൾ ഐഫോൺ7 പുറത്തിറങ്ങിയതോടെ എപ്പോൾ ഇന്ത്യയിൽ എത്തും , എന്താകും വില തുടങ്ങിയ ചർച്ചകൾ സജീവമാണ് . ഐഫോൺ പ്രേമികളായ ഇന്ത്യക്കാർക്ക് ഒരു സന്തോഷവാർത്ത . ആപ്പിൾ ഐഫോൺ 7 നുമായി ഒക്ടോബറിൽ ഇന്ത്യയിൽ എത്തും . കഴിഞ്ഞ ദിവസം അമേരിക്കയിൽ നടന്ന ചടങ്ങിൽ ആപ്പിൾ ഐഫോൺ 7 നും ഐഫോൺ 7 പ്ളസും വാച്ച് എസും ആപ്പിൾ അവതരിപ്പിച്ചു . ബിൽ ഗ്രഹാം സിവി...
1,838,792
നാല് സുന്ദരിമാർ ഒത്തുചേരുന്ന ഒരു സ്ത്രീപക്ഷ ബോളിവുഡ് ചിത്രമാണ് വീരെ ദ വെഡ്ഡിങ് . കരീന കപൂർ , സോനം കപൂർ , സ്വര ഭാസ്കർ , ശിഖ ടൽസാനിയ എന്നിവരാണ് ചിത്രത്തിലെ താരങ്ങൾ . പെൺസൌഹൃദത്തിൻറെ കഥപറയുന്ന ചിത്രം ഇതിനോടകം തന്നെ ഹിറ്റായി . കൂടാതെ പല വിമർശനങ്ങളും ഏറ്റുവാങ്ങി . എ സർട്ടിഫിക്കറ്റ് ലഭിച്ച ഈ ചിത്രത്തിൽ സ്വര ഭാസ്ക്കറിന്റെ ഒരു...
1,838,793
സി . വി . സിനിയ നല്ല തിരക്കഥയുടെ പിൻബലമുള്ള സിനിമകൾ കണ്ടുശീലിച്ച പ്രേക്ഷകർക്ക് " കളി ' ഒരു ഹരം പകരുന്ന ചിത്രമാണ് . വലിയ താരങ്ങളുടെ അകമ്പടിയില്ലാതെ തീർത്തും പുതുമുഖ താരങ്ങളെ ഉൾപ്പെടുത്തിയ ചെയ്ത നല്ല ചിത്രം . ഓഗസ്റ്റ് സിനിമയുടെ ബാനറിൽ തിരക്കഥാകൃത്ത് നജീം കോയ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് കളി . തന്റെ ആദ്യ സിനിമയെ കുറി...
1,838,794
മണിരത്നത്തിൻറെ ഏറ്റവും പുതിയ ചിത്രം ചെക്ക ചിവന്ത വാനത്തിൻറെ ട്രെയിലർ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത് . ഏറെ ശ്രദ്ധേയമായ ട്രെയിലർ വൻ വിജയം ആകുമ്പോഴും മലയാളിക്ക് ഒരു സങ്കടമുണ്ട് . മലയാളത്തിൻറെ പ്രിയതാരം ഫഹദും അഭിനയിക്കേണ്ട ചിത്രമായിരുന്നു അത് . ഫഹദ് പിന്മാറിയത് ഈ ചിത്രത്തിൻറെ ഷൂട്ടിംഗ് തുടങ്ങിയ സമയത്ത് വലിയ വാർത്തയായിരുന്...
1,838,795
പുതുതായി അവതരിപ്പിക്കാനിരിക്കുന്ന ആദായനികുതിയിനത്തിൽ മധ്യവർഗ്ഗക്കാർക്ക് പ്രതീക്ഷയ്ക്ക് വകയുണ്ടാകുമെന്ന് സൂചന . നികുുതിയൊഴിവ് പരിധി ഉയർത്തുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ എൻഡിഎ സർക്കാർ പുതിയ ബജറ്റിൽ പരിഗണിക്കുമെന്നാണ് ചില വൃത്തങ്ങളെ ഉദ്ധരിച്ച് ഇക്കണോമിക്സ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത് . ആദായനികുതി ഒഴിവ് പരിധി 2.5 ലക്ഷത്ത...
1,838,796
റിലയൻസ് ജിയോ ഒരു വർഷത്തെ കാലവധിയിൽ പ്രീപെയ്ഡ് ഉപയോക്താക്കൾക്കായി പുതിയ ഓഫർ പ്രഖ്യാപിച്ചു . 365 ദിവസം വാലിഡിറ്റിയിൽ വോയ്സ് , ഡാറ്റാ , എസ്എംഎസ് ആനുകൂല്യങ്ങൾ ലഭിക്കുന്ന 1699 രൂപയുടെ ഓഫറാണ് ജിയോ അവതരിപ്പിച്ചത് . ഒക്ടോബർ 18 മുതൽ നവംബർ 30 വരെയാണ് ഉപയോക്താക്കൾക്ക് ഈ ഓഫർ ചെയ്യാനുള്ള സമയം . മൈജിയോ അക്കൌണ്ടിലെ ഡിജിറ്റൽ കൂപ്പണുകള...
1,838,797
ഭൂ മി ക്കാ വ ശ്യ മാ യ ഊ ർ ജോ ത്പാ ദ നം ല ക്ഷ്യ മി ട്ട് കൃത്രിമ സൂര്യനെ ഒരുക്കാൻ ചൈന ഒരുങ്ങുന്നു . പു റ ത്തു വ ന്ന റി പ്പോ ർ ട്ട നു സ രി ച്ച് ചൈ ന യി ലെ ഹെ ഫി ഇ ൻ സ്റ്റി റ്റ്യൂ ട്ട് ഓ ഫ് ഫി സി ക്ക ൽ സ യ ൻ സ സി ലെ ശാ സ്ത്ര ജ്ഞ ർ ഭൌ മാ ധി ഷ്ഠി ത മാ യ സ ൺ സി മു ലേ റ്റ ർ നി ർ മി ക്കാ നു ള്ള ശ്ര മം തു ട ങ്ങി ക്ക ഴി ഞ്ഞു . അ ...
1,838,798
രാജ്യത്തെ 80 ശതമാനം എടിഎമ്മുകളിലും പണുമുണ്ടെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി ശിവ് പ്രസാദ് ശുക്ല . ചിലയാളുകൾ രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയാണ് . ഭവനയിൽ വിരയുന്ന പ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്നും ശുക്ല പറഞ്ഞു . അതിനിടെ രാജ്യത്ത് 70,000 കോടി രൂപയുടെ കറൺസി ക്ഷാമം ഉണ്ടെന്നാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്ക് . കഴിഞ്ഞ ...
1,838,799
ഇന്ത്യൻ പരമ്പയ്ക്കൊരുങ്ങുന്ന ഓസ്ട്രേലിയൻ ടീമിന് ഉപദേശവുമായി മുൻ നായകൻ മൈക്കൽ ക്ലാർക്ക് . ഓസ്ട്രേലിയൻ ടീമിന് ഇന്ത്യയിൽ നന്നായി കളിക്കാനായേക്കും . എന്നാൽ അവരെ തോല്പിക്കുക എളുപ്പമായിരിക്കില്ലെന്ന് ക്ലാർക്ക് പറയുന്നു . ഇന്ത്യ എക്കാലത്തും അവരുടെ നാട്ടിൽ കരുത്തരാമെന്നും മുൻ നായകൻ ചൂണ്ടിക്കാട്ടി . തുടർച്ചയായ ഒമ്പത് ടെസ്റ്റ് വ...