Unnamed: 0
int64
0
1.84M
text
stringlengths
76
106k
1,839,100
തനിക്ക് സംഭവിച്ച ഒരു വൻ ചമ്മലിന്റെ കഥ പറയുകയാണ് യുവതാരം ടൊവീനോ തോമസ് . ഈ സംഭവത്തെക്കുറിച്ച് ആരാധകൻ വരച്ച് നൽകിയ ഒരു കാർട്ടൂണും ടൊവീനോ ഇൻസ്റ്റ ഗ്രാമിൽ പങ്ക് വച്ചിട്ടുണ്ട് . കഥ ഇങ്ങനെ , ഒരിക്കൽ ദുൽഖർ സൽമാനും താനും എയർപോർട്ടിൽ നിൽക്കുകയായിരുന്നു . പെട്ടെന്നാണ് ഒരു മുതിർന്ന സ്ത്രീ ഓടി വരുന്നത് കണ്ടത് . ദുൽഖറിനെയും മറികടന്ന...
1,839,101
ലണ്ടനിൽ ഓൺലൈൻ ടാക്സി സേവനദാതാക്കളായ ഊബറിന്റെ ലൈസൻസ് റദ്ദാക്കി . സെപ്റ്റംബർ 30 വരെ മാത്രമാണ് ഊബറിന് ലൈസൻസോടെ നിരത്തിൽ ഇറങ്ങാൻ കഴിയു എന്ന് ഗതാഗത മന്ത്രാലയം അറിയിച്ചു . പൊതുസമൂഹത്തിന്റെ സുരക്ഷ പരിഗണിച്ചാണ് നടപടിയെന്നാണ് ലണ്ടൻ ഗതാഗത വിഭാഗത്തിന്റെ വിശദീകരണം . സർക്കാരിന്റെ തീരുമാനത്തിനെതിരെ 21 ദിവസത്തിനകം ഊബറിന് അപ്പീൽ നൽകാൻ...
1,839,102
കള്ളപ്പണ വേട്ടയുടെ ഭാഗമായി ബിനാമി സ്വത്തുക്കൾ കൈവശം വച്ചിരിക്കുന്നവർക്കെതിരെയും ആദായനികുതി വകുപ്പ് നടപടികൾ ശക്തമാക്കുന്നു . ഇതിന്റെ ഭാഗമായി ബിനാമി സ്വത്തുക്കൾ കൈവശം വച്ചിരിക്കുന്നവരെന്ന് സംശയിക്കുന്ന അമ്പതിനായിരത്തോളം പേർക്ക് ആദായനികുതി വകുപ്പ് നോട്ടീസ് നൽകി . മ്യൂച്ചൽ ഫണ്ട് നിക്ഷേപങ്ങളിൽ നോമിനിയായി പേരു ചേർക്കപ്പെട്ടവ...
1,839,103
ഈ വർഷത്തെ അവസാന വായ്പാ നയം റിസർവ് ബാങ്ക് പ്രഖ്യാപിച്ചു . പ്രതീക്ഷിക്കപ്പെട്ടത് പോലെ പലിശ നിരക്കുകളിൽ മാറ്റം വരുത്തിയിട്ടില്ല . വാണിജ്യ ബാങ്കുകൾ റിസർവ് ബാങ്കിൽ നിന്നെടുക്കുന്ന വായ്പകൾക്കുള്ള പലിശ നിരക്കായ റിപ്പോ നിരക്ക് ആറ് ശതമാനയും റിവേഴ്സ് റിപ്പോ നിരക്ക് 5.75 ശതമാനമായും തുടരും . ഇന്നലെ ആരംഭിച്ച റിസർവ് ബാങ്ക് അവലോകന സമ...
1,839,104
ബിഗ് ബോസിലെ പെരുമാറ്റത്തിന്റെ പേരിൽ ഇതിനോടകം തന്നെ ശ്രീലക്ഷ്മിയേയും അവരുടെ അമ്മയേയും അപമാനിക്കുന്ന നിരവധി കമന്റുകൾ ആണ് ബിഗ് ബോസിന്റെ ഫേസ്ബുക്ക് , വാട്സാപ്പ് ഗ്രൂപ്പുകളിലെ വ്യാജ അക്കൌണ്ടുകളിൽ നിന്ന് പ്രചരിക്കുന്നത് . എന്താണ് ശ്രീലക്ഷ്മി ചെയ്ത തെറ്റ് ? ബിഗ് ബോസ് ഹൌസിൽ ആരും എത്തിയത് ആരുടേയും കുടുംബ മഹിമ കൊണ്ടല്ല . അവർ അത്...
1,839,105
എന്നാൽ പൊതുവെ ശാന്തപ്രകൃതക്കാരനായ പൂജാര അതിൽ ചേരാൻ അൽപം മടിച്ചുനിന്നപ്പോൾ യുവതാരം റിഷഭ് പന്ത് നിർബന്ധപൂർവം പൂജാരയോട് നൃത്തം ചെയ്യാൻ ആവശ്യപ്പെട്ടു . പിന്നീട് എങ്ങനെയാണ് ചെയ്യേണ്ടതെന്ന് പൂജാരയുടെ കൈപിടിച്ച് കാണിച്ചുകൊടുക്കുകയും ചെയ്തു . മത്സരശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തർ ഡാൻസിനെ്കുറിച്ച് ചോദിച്ചപ്പോൾ ക...
1,839,106
ഇനി ജീവിതത്തിൽ വിവാഹമുണ്ടാകില്ലെന്ന് നടി ചാർമിള . തനിക്ക് നല്ല ദാമ്പത്യം വിധിച്ചിട്ടില്ലെന്നും ചാർമിള പറഞ്ഞു . സിനിമാ ജീവിതത്തിനിടെയുണ്ടായ ഒരു തിക്താനുഭവത്തെ കുറിച്ചും ചാർമിള മഴവിൽ മനോരമയുടെ ഒരു പ്രോഗ്രാമിൽ വെളിപ്പെടുത്തി . ചെറിയ പ്രായത്തിൽ അഭിനയിക്കാൻ വന്ന സമയത്ത് ഈ മേഖലയിൽ നിന്ന് ഒരു മോശം അനുഭവവും ഉണ്ടായിരുന്നില്ല . ...
1,839,107
ലോകത്തിലെ ഒന്നാം നമ്പർ ടെക്നോളജി ബുദ്ധിയെന്നാണ് ഫേസ്ബുക്ക് സ്ഥാപകൻ മാർക്ക് സുക്കർബർഗിനെ വിശേഷിപ്പിക്കുന്നത് . പഠിക്കുന്ന സ്ഥാപനത്തിൻറെ ലോഗിനുകൾ ഹാക്ക് ചെയ്താണ് മാർക്കിൻറെ ടെക് ജീവിതം തന്നെ ആരംഭിച്ചത് എന്നത് പരസ്യമായ രഹസ്യമാണ് . എന്നാൽ ഒടുവിൽ മാർക്കിനെയും ടെക് ലോകത്തെ ഹാക്കർമാർ വെറുതെ വിട്ടില്ലെന്നാണ് വാർത്തകൾ . ഫേസ്ബുക...
1,839,108
സഞ്ജയ് ലീലാ ബൻസാലി ചിത്രം പദ്മാവത് ബോക്സ് ഓഫീസിൽ വൻ ഹിറ്റായി പ്രദർശനം തുടരുന്നതിനിടെ ചിത്രത്തെ അഭിനന്ദിച്ച് ഷാരൂഖ് ഖാൻ രംഗത്ത് . ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളിലൊന്നായ അലാവുദ്ദീൻ ഖിൽജിയായെത്തിയ റൺവീറിന്റെ അഭിനയത്തെയാണ് ഷാരൂഖ് പ്രശംസിച്ചത് . റൺവീർ സിംഗ് തനിക്ക് ഇപ്പോൾ അലാവുദ്ദീമൻ ഖിൽജിയാണ് എന്നായിരുന്നു ഷാരൂഖിന്റെ വാക്...
1,839,109
കഴിഞ്ഞ മൂന്ന് ദിവസമായി രൂപയുടെ മൂല്യത്തിൽ വൻ കുതിപ്പാണ് വിനിമയ വിപണിയിൽ രേഖപ്പെടുത്തുന്നത് . ഇന്ന് രാവിലെ രൂപയുടെ മൂല്യത്തിൽ 50 പൈസയുടെ വർദ്ധനവാണുണ്ടായത് . ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഡോളറിനെതിരെ രൂപയുടെ മൂല്യം 70.05 എന്ന ഉയർന്ന നിലയിലാണ് . അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിൽ വൻ ഇടിവ് രേഖപ്പെടുത്തുന്നതാണ് ഇന്ത്യൻ നാ...
1,839,110
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനം രാജിവെച്ച അനിൽ കുംബ്ലെയുടെ പിൻഗാമിയാകാൻ ഏറ്റവും സാധ്യതയുളളയാളാണ് വീരേന്ദർ സെവാഗ് . അതുകൊണ്ടുതന്നെ അനിൽ കുംബ്ലെ - വിരാട് കോലി പോരിൽ സെവാഗ് എന്ത് നിലപാടായിരിക്കും സ്വീകരിക്കുക എന്നത് ആരാധകർ ഉറ്റുനോക്കുന്ന കാര്യവും . ഒടുവിൽ സെവാഗ് തന്റെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തൊരു ചിത്രത്തി...
1,839,111
ലോർഡ്സ് ടെസ്റ്റിൽ ഇംഗ്ലണ്ടിനോട് ലീഡ് വഴങ്ങിയ ഇന്ത്യയ്ക്ക് രണ്ടാം ഇന്നിംഗ്സിൽ തകർച്ച . 32 ഓവർ പിന്നിടുമ്പോൾ ആറ് വിക്കറ്റിന് 66 റൺസ് എന്ന നിലയിലാണ് ഇന്ത്യ . സ്പെഷലിസ്റ്റ് ബാറ്റ്സ്മാൻമാരായ മുരളി വിജയി , കെ . എൽ രാഹുൽ , അജിങ്ക്യ രഹാനെ , ചേതേശ്വർ പൂജാര , വിരാട് കോലി , ദിനേശ് കാർത്തിക് എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത് . ഓ...
1,839,112
ഇന്ത്യൻ കമ്പനിയായ ഐബോൾ രാജ്യത്തെ ഏറ്റവും വിലകുറഞ്ഞ ലാപ്ടോപ്പ് പുറത്തിറക്കി . തങ്ങളുടെ ലോ ബഡ്ജറ്റ് ലാപ്ടോപ്പ് സീരിയസിലെ പുതിയ മോഡലുകളാണ് ഐബോൾ പുറത്തിറക്കിയത് . കോമ്പ് ബുക്ക് എക്സലൻസ് , കോമ്പ് ബുക്ക് എക്സപ്ലിയേർ എന്നീ മോഡലുകളാണ് യഥാക്രമം 9,999 രൂപയ്ക്കും , 13,999 രൂപയ്ക്കും ഐബോൾ പുറത്തിറക്കിയിരിക്കുന്നത് . കോമ്പ് ബുക്ക് ...
1,839,113
പ്രായത്തേക്കാൾ കൂടുതലുള്ള ഒരു പെണ്ണിനെ വിവാഹം ചെയ്താൽ എങ്ങനെയിരിക്കും . ഒട്ടേറെ പ്രമുഖർ ഇത്തരത്തിൽ വിവാഹം ചെയ്തിട്ടുണ്ടെങ്കിലും ഇവിടെ പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ഒരു സിനിമ തയാറാവുകയാണ് . നടൻ മണിയൻ പിള്ള രാജുവിൻറെ മകൻ നിരഞ്ജൻ പ്രധാന വേഷത്തിൽ എത്തുന്ന സിനിമയാണ് ബോബിയാണ് അണിയറയിൽ തയാറാവുന്നത് . തന്നെക്കാൾ പ്രായം കൂടുതലുള്ള ഒ...
1,839,114
വർഷങ്ങൾ പ്രവാസ ജീവിതം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികൾക്കായി കേരള സർക്കാർ ഡിവിഡൻറ് പെൻഷൻ പദ്ധതി തുടങ്ങുന്നു . പ്രവാസികളിൽ നിന്ന് നിക്ഷേപമായി സമാഹരിക്കുന്ന തുക കിഫ്ബിയിൽ നിക്ഷേപമായി സ്വീകരിച്ച് മാസം നിശ്ചിത തുക പെൻഷനായി മടക്കി നൽകുന്നതാണ് പദ്ധതി . പ്രവാസികൾക്ക് സാമ്പത്തിക സുരക്ഷിതത്വം നൽകുകയെന്നതിനൊപ്പം കി...
1,839,115
ആപ്പിളിന് വെല്ലുലിളി ഉയർത്തിയുള്ള ഗൂഗിളിന്റെ സ്മാർട് ഫോണുകൾ വിപണിയിലെ മത്സരം കടുപ്പിക്കുമെന്നുറപ്പാണ് . സാൻഫ്രാൻസിസ്കോയിൽ നടന്ന ചടങ്ങിൽ പിക്സൽ , പിക്സൽ XL എന്നീ ഫോണുകൾ ഗൂഗിൾ ലോകത്തിനു മുന്നിൽ അവതരിപ്പിച്ചു . പിക്സലിന് 5 ഇഞ്ചും എക്സലിന് 5.5 ഇഞ്ചും ആണ് സ്ക്രീൻ വലിപ്പം . ഇന്ത്യയിൽ ഒക്ടോബർ 20 മുതൽ ഓർഡറുകൾ സ്വീകരിച്ച് തുടങ്...
1,839,116
പണമിടപാടുകൾക്ക് രാജ്യത്തെ പ്രമുഖ ബാങ്കുകൾ ഏർപ്പെടുത്തിയ അധിക ചാർജ്ജുകൾ നീക്കം ചെയ്യാൻ കേന്ദ്രനിർദേശം . എസ്ബിഐ , ആക്സിസ് ബാങ്ക് , എച്ച്ഡിഎഫ്സി ബാങ്കുകൾക്കാണ് അധിക ചാർജ്ജ് നീക്കാനുള്ള നിർദേശം . ഒരു മാസത്തിൽ നാല് ഇടപാടുകൾക്ക് ശേഷമുള്ള ഓരോ ഇടപാടുകൾക്കും 150 രൂപ വീതം ഈടാക്കുന്ന എച്ച്ഡിഎഫ്സി ഉൾപ്പെടെയുള്ള ബാങ്കുകളുടെ നീക്കവു...
1,839,117
ഫോർച്യൂണർ പൂർണ്ണ എസ്യുവികൾക്ക് മികച്ച പ്രതികരണം . ഇന്ത്യൻ എസ്യുവി ലോകത്തെ അതികായനാണ് ടൊയോട്ട ഫോർച്യൂണർ . ഫോർച്യൂണർ കഴിഞ്ഞേയുള്ളൂ ഇന്ത്യൻ ജനതയ്ക്ക് മറ്റേതു വലിയ എസ്യുവിയും . ഒരുലക്ഷത്തിൽപരമുള്ള സംതൃപ്ത ഫോർച്യൂണർ ഉടമകൾ ടൊയോട്ട എസ്യുവിയുടെ പ്രചാരം തുറന്നുകാട്ടുന്നു . 2009ൽ ഇറങ്ങഇയ ഫോർച്യൂണറിനെ പ്രായം ഒരിക്കലും പിൻനിരയിലെത...
1,839,118
ഫ്ലിപ്പ്കാർട്ട് ഐഫോൺ 6ൻറെ വിലയിൽ വൻ കുറവ് വരുത്തി . ഐഫോൺ 6 ൻറെ 16 ജിബി പതിപ്പിന് 36,990 രൂപയിൽ നിന്നും 31,990 രൂപയായാണ് ഫ്ലിപ്പ്കാർട്ട് കുറച്ചിരിക്കുന്നത് . ഈ 5000 രൂപയുടെ കുറവിന് പുറമേ ഫോൺ എക്സേഞ്ച് ചെയ്യുകയാണെങ്കിൽ ഈ ഫോൺ 22,000 രൂപയ്ക്ക് ലഭിക്കും എന്ന ഓഫറുമുണ്ട് . പുറമേ ആക്സിസ് ബാങ്ക് ബിസിനസ് കാർഡ് ഉപയോഗിച്ചാൽ 5 ശതമാ...
1,839,119
തുടർച്ചയായ രണ്ടാം ദിവസവും ഇന്ത്യൻ ഓഹരി വിപണി നഷ്ടത്തിൽ വ്യാപാരം തുടരുന്നു . സെൻസെക്സ് 166 പോയിന്റ് നഷ്ടത്തിലും നിഫ്റ്റി 51 പോയിന്റ് നഷ്ടത്തിലുമാണ് ഇന്ന് വ്യാപാരം തുടങ്ങിയത് . എൻടിപിസി , ഒഎൻജിസി , അദാനി പോർട്ട്സ് എന്നീ ഓഹരികൾ ഇന്ന് നേട്ടത്തിലാണ് . ടാറ്റ മോട്ടോഴ്സ് , ടാറ്റ സ്റ്റീൽ , ഇൻഡസ് ഇൻഡ് ബാങ്ക് എന്നീ ഓഹരികളിലും നഷ്...
1,839,120
സാങ്കേതിക വിദ്യയിൽ അതിവൈദഗ്ധ്യമുളള യുവ ജനത സ്വന്തമായുളള ഇന്ത്യയ്ക്ക് അവരുടെ സഹായത്തോടെ നാലാം വ്യാവസായിക വിപ്ലവത്തെ നയിക്കാനാകുമെന്ന് മുകേഷ് അംബാനി . 24 മത് മൊബൈൽ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു റിലയൻസ് ചെയർമാൻ . ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തി ആകാനുളള മുന്നേറ്റത്തിലാണ് ഇന്ത്യയെന്നും അദ്ദേഹം അഭിപ്രായ...
1,839,121
ഐപിഎല്ലിൽ ഓസീസ് സ്പിൻ ഇതിഹാസം ഷെയ്ൻ വോൺ രാജസ്ഥാൻ റോയൽസിൽ . വോണിനെ ടീം ഉപദേശകനായി രാജസ്ഥാൻ റോയൽസ് നിയമിച്ചു . ഐപിഎൽ 11 - ാം സീസണിൽ താനുണ്ടാകുമെന്ന് വോൺ നേരത്തെ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു . ഐപിഎൽ ആദ്യ സീസണിൽ നായകനും പരിശീലകനുമായ ഷെയ്ൻ വോണിന് കീഴിൽ റോയൽസ് കപ്പുയർത്തിയിരുന്നു . ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വോൺ രാജസ്ഥ...
1,839,122
ലോക അത്ലറ്റിക് ചാന്പ്യൻഷിപ്പിൽ ഉസൈൻ ബോൾട്ടിന്റെ കുതിപ്പിന് തുടക്കം . 100 മീറ്ററിൽ ബോൾട്ട് സെമിയിലെത്തി . അമേരിക്കയുടെ ജസ്റ്റിൻ ഗാഡ്ലിൻ , ജമൈക്കയുടെ യോഹാൻ ബ്ലേക്ക് എന്നിവരും സെമിയിൽ എത്തിയിട്ടുണ്ട് . ഹീറ്റ്സിൽ 10.07 സെക്കന്റ് കുറിച്ചാണ് സെമിയിലേക്ക് ബോൾട്ട് ഓടിക്കയറിയത് . എന്നാൽ പത്ത് സെക്കന്റിൽ താഴെ ഫിനിഷ് ചെയ്യാൻ പറ്റ...
1,839,123
റിലയൻസ് ജിയോക്ക് എതിരെ മൊബൈൽ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ കേന്ദ്രടെലികോം മന്ത്രാലയത്തിന് പരാതി നൽകി . പരീക്ഷണ പ്രവർത്തനം എന്ന പേരിൽ ജിയോ പൂർണ സേവനങ്ങളാണ് ലഭ്യമാക്കുന്നതെന്നാണ് ആരോപണം . റിലയൻസ് ഒരുക്കുന്ന 4ജി സേവനം കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽ ആഗസ്റ്റ് 15ന് അവതരിപ്പിക്കാൻ ഇരിക്കെയാണ് പുതിയ ആരോപണം . ടെലികോം ഓപ്പറേറ്റർമാർ ത...
1,839,124
ഏഷ്യൻ ഗെയിംസിന് ഇന്ന് ജക്കാർത്തയിൽ കൊടിയിറക്കം . വൈകീട്ട് നാലരയ്ക്ക് തുടങ്ങുന്ന സമാപന ചടങ്ങിൽ വനിതാ ഹോക്കി ടീം ക്യാപ്റ്റൻ റാണി രാംപാൽ ഇന്ത്യൻ പതാക വഹിക്കും . വനിതാ ഹോക്കിയിൽ 20 വർഷത്തിനിടെ ആദ്യമായി റാണിയും സംഘവും ഇന്ത്യയെ ഫൈനലിലെത്തിച്ചിരുന്നു . ഗെയിംസ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച മെഡൽ വേട്ടയുമായാണ് ഇന്ത്യൻ സംഘം ...
1,839,125
റിയോ ഒളിംപിക്സിന് യോഗ്യത നേടാൻ അവസരമൊരുക്കണമെന്ന് ആവശ്യപ്പെട്ടാണ് ഗുസ്തി താരം സുശീൽ കുമാർ ദില്ലി ഹൈക്കോടതിയിൽ എത്തിയത് . ട്രയൽസ് നടത്തണമെന്ന ആവശ്യം റസലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ നിരസിച്ചതോടെയാണ് സുശീൽ കുമാർ കോടതിയെ സമീപിച്ചത് . പരിക്ക് മൂലം കഴിഞ്ഞ ഓഗസ്റ്റിൽ നടന്ന ട്രയൽസിൽ സുശീലിന് പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല . ഇതോടെ 74 ...
1,839,126
ഫഹദ് തമിഴിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു . തനി ഒരുവൻ എന്ന ഹിറ്റ് ചിത്രത്തിൻറെ സംവിധായകൻ മോഹൻരാജ് ഒരുക്കുന്ന ചിത്രത്തിലാണ് ഫഹദ് അഭിനയിക്കുന്നത് . അരവിന്ദ് സ്വാമിയുടെ സിദ്ധാർത്ഥ് അഭിമന്യുവിനേക്കാൾ സുന്ദരനും ശക്തനുമായ വില്ലൻ . മോഹൻരാജ പുതിയ ചിത്രം ഒരുക്കുന്പോൾ ഫഹദ് ആരാധകർ പ്രതീക്ഷിക്കുന്നത് അതാണ് . കഴിഞ്ഞ വർഷം തമിഴിൽ മ...
1,839,127
റിലയൻസ് ജിയോയുടെ വരവോടെ രാജ്യത്തെ ടെലികോം മേഖലയിലെ മൽസരം കനക്കുന്നു . റിലയൻസ് ജിയോയുടെ ഓഫറുകളെ വെല്ലാൻ മൈ ജാക്പോട്ട് എന്ന പേരിൽ 5 ജിബി സൌജന്യ ഡാറ്റാ ഓഫർ പ്രഖ്യാപിച്ചിരിക്കുകയാണ് രാജ്യത്ത് ഏറ്റവും കൂടുതൽ ഉപയോക്താക്കളുള്ള എയർടെൽ . മൈജാക്ക്പോട്ട് ഓഫർ പ്രകാരം 5 ജിബി ഫ്രീ നൈറ്റ് ഡേറ്റയാണ് നൽകുന്നത് . പ്രീപെയ്ഡ് ഉപഭോക്താക്കൾ...
1,839,128
ലോകത്ത് ശതകോടീശ്വരൻമാർ ഒരു പാടുണ്ട് . ബിൽഗേറ്റ്സും , അംബാനിയും മിത്തലും , സുക്കർബർഗും അങ്ങനെ പലർ . . . ഇതിൽ പലരും സ്വന്തം ബിസിനസ്സുകൊണ്ട് കോടീശ്വരൻമാരായവരാണ് . ചിലർക്ക് ഭാഗ്യത്തിന്റെ അനുഗ്രഹം വാരിക്കോരി ലഭിച്ചിട്ടുണ്ടെങ്കിൽ , മറ്റ് ചിലർക്ക് കഠിനാധ്വാനം നടത്തേണ്ടി വന്നിട്ടുണ്ട് . ചിലരൊക്കെ അപ്പനപ്പൂപ്പൻമാർ ഉണ്ടാക്കി വച്...
1,839,129
പന്ത് ചുരണ്ടൽ വിവാദത്തിൽ ശിക്ഷിക്കപ്പെട്ടതിന് ശേഷം എന്ത്ക്കൊണ്ട് വീണ്ടും അപ്പീലിന് പോയില്ലെന്ന ചോദ്യത്തിന് ഉത്തരവുമായി മുൻ ഓസീസ് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് . ഇന്നലെ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സ്റ്റീവ് സ്മിത്ത് . തെറ്റ് ചെയ്തുവെന്നുള്ള ബോധ്യം ഉണ്ടായിരുന്നത് കൊണ്ടാണ് ഇക്കാര്യത്തിൽ പിന്നീട് അപ്പീലിന് പോക...
1,839,130
ഇംഗ്ലണ്ട് പര്യടനത്തിൽ അവശേഷിക്കുന്ന രണ്ട് ടെസ്റ്റുകളും ഇന്ത്യയ്ക്ക് നിർണായകമാണ് . പരമ്പര കൈവിടാതിരിക്കാൻ രണ്ട് മത്സരങ്ങളിലും ഇന്ത്യയ്ക്ക് ജയിച്ചേ മതിയാകൂ . മൂന്നാം ടെസ്റ്റിൽ തോറ്റ് ആത്മവിശ്വാസം നഷ്ടപ്പെട്ട ഇംഗ്ലണ്ടിനെ വരിഞ്ഞുമുറുക്കാൻ ഇന്ത്യയ്ക്ക് ഉപദേശം നൽകുകയാണ് മുൻ ഓപ്പൺ വീരേന്ദർ സെവാഗ് . നാലാം ടെസ്റ്റിൽ സ്പിന്നർമാര...
1,839,131
സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവിലയിൽ വർദ്ധനവ് രേഖപ്പെടുത്തി . ഗ്രാമിന് അഞ്ച് രൂപയും പവന് 40 രൂപയുമാണ് ഇന്ന് കൂടിയത് . ഗ്രാമിന് 2,910 രൂപയും പവന് 23,280 രൂപയുമാണ് ഇന്നത്തെ നിരക്ക് . ഗ്രാമിന് 2,905 രൂപയും പവന് 23,240 രൂപയുമായിരുന്നു വെള്ളിയാഴ്ച്ചത്തെ സ്വർണ്ണ നിരക്ക് . ഡിസംബർ രണ്ടിനായിരുന്നു സ്വർണ്ണത്തിന് ഈ മാസത്തെ ഏറ്റവും കുറ...
1,839,132
84 വർഷത്തിനിടെ 32 ക്യാപ്റ്റന്മാർ ആണ് ഇന്ത്യയെ ടെസ്റ്റ് ക്രിക്കറ്റിൽ നയിച്ചത് . ഇവരിൽ പട്ടൌഡിയും ഗാംഗുലിയും ധോണിയുമാണ് കേമന്മാർ . വിദേശത്തെ നേട്ടങ്ങൾ ഗാംഗുലിക്ക് മുൻതൂക്കം നൽകും 1932ൽ ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യയെ നയിച്ചത് സി കെ നായുഡു . എന്നാൽ ആദ്യ ജയത്തിനായി രണ്ട് പതിറ്റാണ്ടോളം ഇന്ത്യൻ ക്രിക്കറ്റ് കാത്തിരുന...
1,839,133
പിൻവലിച്ച നോട്ടുകൾ മാറ്റിയെടുക്കാൻ കഴിയാത്തവർക്ക് ഇനിയും അവസരം നൽകണമെന്ന് കേന്ദ്ര സർക്കാറിനോട് സുപ്രീം കോടതി നിർദ്ദേശിച്ചു . ന്യായമായ കാരണങ്ങൾ കൊണ്ട് ഡിസംബർ 31നകം നോട്ട് മാറ്റിവാങ്ങാൻ കഴിയാത്തവർക്ക് ഇനിയും അവസരം നൽകേണ്ടതാണെന്ന് കോടതി നിരീക്ഷിച്ചു . ഇക്കാര്യത്തിൽ സർക്കാറിന്റെ തീരുമാനം ഈ മാസം 17ന് അറിയിക്കാനും സുപ്രീം കോ...
1,839,134
ടെസ്റ്റിൽ മാത്രം കളിക്കുന്ന പൂജാരയെ എങ്ങനെ എ പ്ലസ് കാറ്റഗറിയിലേക്ക് ഉയർത്താമെന്നത് ചർച്ച ചെയ്യാനായി സുപ്രീംകോടതി നിയോഗിച്ച വിനോദ് റായ് സമിതി വൈകാതെ യോഗം ചേരുമെന്നാണ് സൂചന . നിലവിൽ എല്ലാ ഫോർമാറ്റിലും കളിക്കുന്ന താരങ്ങളാണ് എ പ്ലസിലുള്ളത് . ക്യാപ്റ്റൻ വിരാട് കോലിക്ക് പുറമെ , രോഹിത് ശർമ , ശീഖർ ധവാൻ , ജസ്പ്രീത് ബൂംമ്ര , ഭുവ...
1,839,135
ഫേസ്ബുക്ക് ജോലി സമയത്ത് ഉപയോഗിക്കാമോ , ഉപയോഗിച്ചാൽ അത് പ്രശ്നമാകില്ലെ , ഇങ്ങനെ ഒക്കെയാണ് ചിന്തയെങ്കിൽ ആ കാലം മാറുന്നു . അതെ ഫേസ്ബുക്ക് അറ്റ് വർക്ക് സംവിധാനം ഉടൻ നിലവിൽ വരും . ഇൻറർപ്രൈസ് സോഷ്യൽ നെറ്റ്വർക്കിംഗ് ( ഇഎസ്എൻ ) എന്ന പദ്ധതിയുടെ ഭാഗമായാണ് Facebook at Work എന്ന സംവിധാനം ഫേസ്ബുക്ക് അവതരിപ്പിക്കുന്നത് . ഫേസ്ബുക്ക് ...
1,839,136
ജീവൻ സാധ്യമാകുന്ന ഇരുപത് അന്യഗ്രഹങ്ങൾ കണ്ടുപിടിച്ച് നാസ . മനുഷ്യൻ ഇതുവരെ പ്രപഞ്ചത്തിൽ കണ്ടെത്തിയവയിൽ ജീവൻറെ സാന്നിധ്യം ഉറപ്പിക്കാൻ കഴിയുന്ന ഗ്രഹങ്ങൾ എന്നാണ് ഇതിനെ നാസ തന്നെ വിളിക്കുന്നത് . അന്യഗ്രഹങ്ങളിലെ ജീവൻ തേടിയുള്ള ഗവേഷണങ്ങളിൽ ഏറ്റവും പ്രതീക്ഷ പുലർത്തുന്ന കണ്ടുപിടുത്തത്തെ നാസ വിശേഷിപ്പിക്കുന്നത് . ഭൂമി 2.0 എന്ന ലക...
1,839,137
സെർച്ച് എഞ്ചിൻ വമ്പന്മാരായ യാഹൂ 1700 ജീവനക്കാരെ പുറത്താക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട് . ബഹുരാഷ്ട്ര കുത്തക കമ്പനിയായ യാഹൂവിലെ ആകെ ജീവനക്കാരുടെ 15 ശതമാനത്തോളം വരും ഇത് . 2015 ലെ അവസാന പാദവർഷത്തെ വരുമാനക്കണക്കുകൾ നൽകുന്ന ആശങ്കയുടെ പുറത്താണ് ഈ നീക്കം . സെർച്ച് എഞ്ചിൻ രംഗത്ത് ഗൂഗിളിന് ഏറെ പിന്നിലായിപ്പോയ യാഹൂ ഇന്റർനെറ്റ് ...
1,839,138
സാമൂഹ്യമാധ്യമങ്ങളിലൂടെ ആരാധകരോട് വിശേഷങ്ങൾ പങ്കുവയ്ക്കാറുള്ള താരമാണ് സാമന്ത . ആംസ്റ്റെർഡമിൽ റൈജ്ക്സ് മ്യൂസിയത്തിൽ നിന്നുള്ള ഫോട്ടോയാണ് സാമന്ത പുതുതായി ഷെയർ ചെയ്തിരിക്കുന്നത് . ഒറ്റയ്ക്കല്ല എന്ന അടിക്കുറിപ്പോടെയാണ് ഫോട്ടോ . ഭർത്താവ് നാഗ ചൈതന്യയ്ക്ക് ഒപ്പമാണ് സാമന്ത ആംസ്റ്റെർഡമിൽ എത്തിയിരിക്കുന്നത് . അതേസമയം സാമന്തയും നാ...
1,839,139
രാജ്യത്തെ ബാങ്കുകൾ നേരിടുന്ന ഏറ്റവും വലിയ സുരക്ഷാ ഭീഷണിക്കുള്ള പ്രതിവിധിയാണ് റിസർവ് ബാങ്ക് തേടുന്നത് . ഇതിന്റെ ഭാഗമായാണ് പുതിയ നിർദേശം . എടിഎം കാർഡിനൊപ്പം ബയോ മെട്രിക് സംവിധാനം കൂടി ബാങ്കുകൾ പരീക്ഷിക്കണം . എടിഎമ്മിൽ നിന്ന് പണമെടുക്കുന്നതിന് കണ്ണിലെ കൃഷ്ണമണിയുടെ പ്രതിഫലനമോ വിരലടയാളമോ എടിഎം മെഷീനിൽ പതിപ്പിക്കണം . ആധാർ കാ...
1,839,140
വനിതാ ലോകകപ്പ് ഫൈനലിൽ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ ആരാധകരുടെയെല്ലാം കണ്ണുടക്കിയ ഒരു ഇംഗ്ലീഷ് താരമുണ്ടായിരുന്നു . കുട്ടിത്തം വിട്ടുമാറാത്ത മുഖവും നിഷ്കളങ്കമായ ചിരിയുമായി വിക്കറ്റിന് പിന്നിൽ നിന്ന് കലപില ഒച്ചവെച്ചുകൊണ്ടേയിരുന്ന ഇംഗ്ലീഷ് വീക്കറ്റ് കീപ്പർ സാറാ ടെയ്ലറുടേത് . എന്നാൽ 28കാരിയായ സാറാ ടെയ്ലർ ഇംഗ...
1,839,141
ഫിഫ ലോകകപ്പിനോട് അനുബന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസ് ഡോട്ട് കോമിന്റെ മൈ ഹീറോ പംക്തിയിൽ സ്പെയിൻ താരമായിരുന്ന ഡേവിഡ് വിയ്യ സാഞ്ചസിനെക്കുറിച്ച് വിനയകൃഷ്ണൻ എഴുതുന്നു 2010 ലോകകപ്പ് മാത്രം മതി ഈ താരത്തിനെ അറിയാൻ . അഞ്ചു ഗോളുകളോടെ ടോപ്പ് സ്കോറർ ആയി സ്പെയിൻ ടീമിന് കപ്പ് നേടി കൊടുത്ത അവരുടെ സൂപ്പർ സ്ട്രൈക്കർ . 2008 യൂറോ കപ്പ് നേടിയ...
1,839,142
നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളിൽ നടൻ ദിലീപിന് പിന്തുണയുമായി നിർമാതാവ് ടോമിച്ചൻ മുളകുപാടം രംഗത്ത് . താൻ നിർമിക്കുന്ന ദിലീപിന്റെ പുതിയ സിനിമയായ രാമലീല പ്രഖ്യാപിച്ചതിന് ശേഷമാണ് വിവാദങ്ങൾക്ക് ശക്തിയാർജ്ജിച്ചതെന്ന് ടോമിച്ചൻ മുളകുപാടം ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞു . കുതന്ത്രങ്ങൾ മെനയുന്നവർ സജീവമായതിന...
1,839,143
ജൂൺ 16മുതൽ ഇന്ധന വില ദിവസവും മാറുന്ന സാഹചര്യത്തിൽ ഉപഭോക്താക്കൾക്ക് വില കൃത്യമായി അറിയാൻ മൊബൈൽ ആപ്ലിക്കേഷൻ . ഇന്ത്യൻ ഓയിൽ കോർപ്പറേഷനാണ് ആപ് പുറത്തിറക്കിയിരിക്കുന്നത് . ഇതിന് പുറമേ എസ്എംഎസിലൂടെയും ഉപഭോക്താക്കൾക്ക് ഇന്ധന വില അറിയാനാകും . RSP Dealer code ടൈപ്പ് ചെയ്ത ശേഷം 922492249 എന്ന നമ്പറിലേക്കാണ് എസ്എംഎസ് അയക്കേണ്ടത് ...
1,839,144
ലക്ഷക്കണക്കിന് യൂറോ വിലമതിക്കുന്ന ആഭരണങ്ങളാണ് മുറിയിൽ നിന്ന് നഷ്ടമായിരിക്കുന്നതെന്ന് ഫ്രഞ്ച് പോലീസും സ്ഥിരീകരിച്ചിട്ടുണ്ട് . സംഭവത്തെക്കുറിച്ച് ഫ്രഞ്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട് . മോഷണം മാത്രമായിരുന്നോ അക്രമികളുടെ ലക്ഷ്യമെന്ന് ഇപ്പോൾ വ്യക്തമാക്കാനാവില്ലെന്നും പോലീസ് വ്യക്തമാക്കി . പാരീസ് ഫാഷൻ ഷോയിൽ പങ്ക...
1,839,145
1 . പുതിയ സംവിധാനത്തിലൂടെ നിങ്ങൾക്ക് വീട്ടിലെ കേബിൾ\ഡിടിഎച്ച് കണക്ഷനുകളിൽ ഏതൊക്കെ ചാനലുകൾ ഉൾപ്പെടുത്തണമെന്ന് തീരുമാനിക്കാം , ഇഷ്ടപ്പെട്ട ചാനലുകൾ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമാണ് പുതിയ ഭേദഗതി നൽകുന്നത് . 2 . എന്നാൽ 100 ചാനലുകൾ ഉള്ള അടിസ്ഥാന പാക്ക് നിങ്ങൾക്ക് ലഭിക്കും . 130 രൂപയായിരിക്കും ഈ പാക്കിന് ജിഎസ്ടിയും ചേർത്ത്...
1,839,146
ദേശീയ വനിതാ ക്രിക്കറ്റ് ടീം പരിശീലകൻ രമേശ് പവാർ , കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റേഴ്സ് അംഗം ഡയാന എദുൽജി എന്നിവർക്കെതിരെ ആഞ്ഞടിച്ച ഇന്ത്യൻ താരം മിതാലി രാജ് . ബി . സി . സി . ഐക്ക് എഴുതിയ കത്തിലാണ് ഇരുവർക്കുമെതിരെ മിതാലി വിമർശനമുന്നയിച്ചിരിക്കുന്നത് . ട്വന്റി 20 ലോകകപ്പ് സെമിയിൽ ഇംഗ്ലണ്ടിനെതിരെ മിതാലി രാജിനെ കളിപ്പിക്കാതിര...
1,839,147
വിജയ് മല്യയുടെ കിങ്ഫിഷർ എയർലൈൻസിന്റെ ലോഗോയും ട്രേഡ് മാർക്കും ബാങ്കുകൾ ലേലം ചെയ്യാൻ ഒരുങ്ങുന്നു . ഈ മാസം 30നു ലേലം നടത്താനാണു നീക്കം . എസ്ബിഐ കാപ്സ് ട്രസ്റ്റിയാണ് ഓൺലൈനിലൂടെ ലേലം നടത്തുക . കിങ്ഫിഷറിന്റെ ഫ്ലൈയിങ് മോഡൽസ് , ഫ്ലൈ ദ ഗുഡ് ടൈംസ് , ഫൺലൈനർ , ഫ്ലൈ കിങ്ഫിഷർ , ഫ്ലൈയിങ് ബേഡ് ഡിവൈസ് എന്നിവയ്ക്കെല്ലാം കൂടി 336 രൂപയാണു...
1,839,148
സെൻസർ ബോർഡ് അധികാരം ദുരുപയോഗം ചെയ്യുന്നുവെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ . സിനിമയ്ക്ക് സർട്ടിഫിക്കേഷൻ നൽകേണ്ട ബോർഡ് പരിധിവിട്ട് പ്രവത്തിക്കുകയാണെന്നും അടൂർ കുറ്റപ്പെടുത്തി . സിനിമ ജീവിതത്തിൽ 50 വർഷം പിന്നിടുന്നവേളയിൽ പുതിയ ചിത്രത്തിന്റെ വിഷേങ്ങൾ പങ്കുവയ്ക്കാനായി മുംബൈയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് അടൂർ സെൻസർ ബോർഡ...
1,839,149
ക്രിക്കറ്റ് പിച്ചിൽ വീണ്ടും ദുരന്തം . പാക്ക് ബാറ്റ്സ്മാൻ സുബൈർ അഹമ്മദാണ് ബൌൺസർ തലയിലേറ്റ് മരിച്ചത് . പാക്കിസ്ഥാൻറെ സ്വാതന്ത്ര്യദിനമായ ആഗസ്റ്റ് 14 നു നടന്ന ക്ലബ് ക്രിക്കറ്റ് മത്സരത്തിനിടെയാണ് ക്രിക്കറ്റിനെ വീണ്ടും സുരക്ഷാ ആശങ്കയിലാഴ്ത്തി താരം ബൌൺസർ ഏറ്റു പിടഞ്ഞു വീണത് . അതേദിവസം തന്നെ ഓസ്ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണറുടെ ...
1,839,150
ഇൻറർനെറ്റിൽ പ്രചരിച്ച നഗ്നദൃശ്യത്തിൻറെ പേരിൽ ആക്ഷേപവുമായെത്തിയ സദാചാര വാദികൾക്ക് ഒരു നടി നൽകിയ മറുപടിയാണ് ഇപ്പോൾ കന്നഡ സിനിമാലോകത്തെ ചർച്ച . ദണ്ഡുപാളയ രണ്ട് എന്ന സിനിമയിൽ നഗ്നയായി അഭിയനിച്ച സഞ്ജന ഗൽറാണി കന്നഡ സംസ്കാരത്തെ അപമാനിച്ചെന്നായിരുന്നു വിമർശനങ്ങൾ . എന്നാൽ ദൃശ്യങ്ങളിലുളളത് തൻറെ ശരീരമല്ലെന്ന് വിശദീകരിച്ച നടി അത്ത...
1,839,151
ഉപഭോക്താക്കൾക്ക് സാമ്പത്തിക നേട്ടമുണ്ടാക്കി കൊണ്ട് ഭീം ആപ്പ് ഉപയോഗിക്കാൻ പുതിയ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ . ഉപഭോക്താക്കൾക്ക് ഇൻസെൻറീവും വ്യാപാരികൾക്ക് കാഷ് ബാക്കും നൽകുന്ന രണ്ട് പദ്ധതികളാണ് അംബേദ്കർ ജയന്തി ദിനത്തിൽ പ്രധാനമന്ത്രി പ്രഖ്യാപിച്ചിത് . ഭീം ആപ്പിന്റെ ആധാർ അധിഷ്ഠിത സേവനവും സർക്കാർ ഇന്ന് ലോഞ്ച് ചെയ്തു ...
1,839,152
സിദ്ധിഖിൻറെ വാർത്താസമ്മേളനത്തെച്ചൊല്ലി താരസംഘടനയായ അമ്മയുടെ ഭരണസമിതിയിൽ രൂക്ഷമായ ചേരിപ്പോര് . സിദ്ധിഖിൻറെ നിലപാട് സംഘടനാ നിലപാടല്ലെന്നാവർത്തിച്ച് ഭാരവാഹികളായ ബാബുരാജും ജഗദീഷും രംഗത്തെത്തി . നിലവിലെ ചേരിതിരിവിൻറെ പശ്ചാത്തലത്തിൽ വരുന്ന 19ന് അമ്മയുടെ അടിയന്തര എക്സിക്യുട്ടീവ് യോഗം വിളിക്കാനും തീരുമാനിച്ചു . ഇതിനിടെ വാർത്താ...
1,839,153
ആപ്പിൾ ഔദ്യോഗികമായി വിതരണക്കാരാക്കിയിരിക്കുന്ന ഇന്ത്യൻ കമ്പനിയാണ് ഫ്ലിപ്പ്കാർട്ട് . ഒക്ടോബർ 7 മുതൽ ഫ്ലിപ്പ്കാർട്ട് ഐഫോൺ 7 , ഐഫോൺ 7 പ്ലസ് എന്നിവ ഫ്ലിപ്പ്കാർട്ട് ലഭ്യമാക്കും എന്നാണ് ഫ്ലിപ്പ്കാർട്ട് പറയുന്നത് . 60000 രൂപ മുതലാണ് പ്രീഓഡർ ആരംഭിക്കുന്നത് . ഐഫോൺ 7നും , 7പ്ലസും 32 ജിബി , 128 ജിബി , 256 ജിബി പതിപ്പുകൾ ഫ്ലിപ്പ്ക...
1,839,154
അമേരിക്കയിലെ ഏറ്റവും വലിയ ഷോപ്പിംഗ് ഫെസ്റ്റായ ബ്ലാക് ഫ്രൈഡേയുടെ വേളയിൽ ഗൂഗിൾ പരസ്യത്തിൻറെ പേരിൽ തട്ടിപ്പ് നടന്നതായി റിപ്പോർട്ട് . ഗൂഗിൾ പരസ്യങ്ങളിൽ ആമസോണിൻറെ ഓഫറുകൾ എന്ന പേരിൽ പ്രത്യക്ഷപ്പെട്ട പരസ്യങ്ങളാണ് വിവാദങ്ങൾക്ക് കാരണമായത് . ഈ പരസ്യങ്ങളിൽ ക്ലിക്ക് ചെയ്ത പലരും വിവിധ സ്കാം സൈറ്റുകളിലേക്ക് എത്തിയെന്നാണ് പറയുന്നത് ....
1,839,155
കൃത്രിമ ബുദ്ധി അഥവ ആർട്ടിഫിഷൽ ഇൻറലിജൻസ് സംബന്ധിച്ച് ഏറെ ചർച്ചകൾ നടക്കുകയാണ് . മനുഷ്യൻറെ വിനാശമാണ് ഇത്തരം ഒരു ആശയം എന്നാണ് സ്റ്റീഫർ ഹോക്കിംഗ്സിനെപ്പോലുള്ള ശാസ്ത്രകാരന്മാരുടെ അഭിപ്രായം . എന്നാൽ എഐയ്ക്ക് വേണ്ടി മന്ത്രിമാരെ വരെ നിയമിക്കുന്ന തരത്തിലേക്ക് ചില രാജ്യങ്ങൾ ഈ സാങ്കേതികതയെ ഉപയോഗിക്കുന്നു . ഇതിനിടയിൽ കൃത്രിമ ബുദ്ധി...
1,839,156
ഈഡനിൽ ബംഗാളിനെതിരെ ടോസ് നേടിയ കേരളം ബൌളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു . ഓപ്പണർ കൌശിക് ഘോഷിനെ ( 0 ) അരുൺ കാർത്തിക്കിന്റെ കൈകളിലെത്തിച്ച് ബേസിൽ തമ്പിയാണ് ബംഗാളിന്റെ തകർച്ചക്ക് തുടക്കമിട്ടത് . സുദീപ് ചാറ്റർജിയെ സഞ്ജു സാംസണിന്റെ കൈകളിലെത്തിച്ച് സന്ദീപ് വാര്യരും ആഞ്ഞടിച്ചതോടെ ബംഗാളിന്റെ തുടക്കം പാളി . അനുസ്തൂപ് മജൂംദാറും ( 5...
1,839,157
ഹോളിവുഡിനെ പിടിച്ചുലച്ച ലൈംഗിക ചൂഷണ പരാതികളെ തുടർന്ന് പ്രമുഖ നിർമ്മാതാവ് ഹാർവി വെയ്ൻസ്റ്റീനെ പൊലീസ് അറസ്റ്റ് ചെയ്തു . വെയ്ൻസ്റ്റീൻ പീഡിപ്പിച്ചെന്ന രണ്ട് നടികളുടെ പരാതിയിലാണ് അറസ്റ്റ് . പീഢനം , ഭീഷണിപ്പെടുത്തൽ , തെളിവ് നശിപ്പിക്കൽ , പ്രകൃതി വിരുദ്ധ പീഢനം തുടങ്ങിയ കുറ്റങ്ങളാണ് ഹാർവി വെയ്ൻസ്റ്റീനെതിരെ ചുമത്തിയിരിക്കുന്നത്...
1,839,158
സഞ്ജയ് ലീല ബെൻസാലിയുടെ വിവാദ ചിത്രം " പദ്മാവത് ' വെള്ളിത്തിരയിൽ വിജയഗാഥ തുടരവെ വീണ്ടും വിമർശനങ്ങളും പരിഹാസവുമായി രജപുത്ര കർണിസേന . ചിത്രം കണ്ട ചരിത്രകാരന്മാർ പോലും " പദ്മാവതി ' നെക്കുറിച്ച് മികച്ച അഭിപ്രായം പറഞ്ഞതിനു പിന്നാലെയാണ് കർണിസേന വിമർശനവുമായി രംഗത്തെത്തിയത് . " പദ്മാവതി ' ൽ , ചരിത്രത്തിന് കോട്ടം തട്ടുന്ന തരത്തി...
1,839,159
നടിയെ ആക്രമിച്ച കേസിൽ രണ്ടാംഘട്ട ചോദ്യം ചെയ്യൽ ഉടൻ നടക്കും . നിർണ്ണായക ഫോൺ വിളികൾ കേന്ദ്രീകരിച്ചാണ് അന്വേഷണം . നാദിർഷായുടെ മൊഴിയിൽ അവ്യക്തതയുണ്ടെന്നാണ് പോലീസ് പറയുന്നത് . അതേസമയം നടിയെ അക്രമിക്കുന്നതിന് പ്രതിഫലം വാങ്ങുന്നതുമായി ബന്ധപ്പെട്ട വിലപേശലിന് ദൃക്സാക്ഷിയുണ്ടെന്നും പോലീസ് കണ്ടെത്തി . പൾസർ സുനി ജയിലിൽ നിന്ന് ആദ്യ...
1,839,160
പെട്രോൾ , ഡീസൽ വില ദിവസവും മാറ്റം വന്ന് തുടങ്ങിയതോടെ ആരോരുമറിയാതെ വൻ വർദ്ധവനാണ് ഇന്ധന വിലയിൽ ഉണ്ടാകുന്നത് . കഴിഞ്ഞ ഒരു മാസത്തിനിടെ പെട്രോളിന് ഏകദേശം നാല് രൂപയും ഡീസലിന് മൂന്നര രൂപയുമാണ് വർദ്ധിച്ചത് . ദിവസവും ഏതാനും പൈസയുടെ വർദ്ധനവുണ്ടാകുന്നതിനാൽ ഇത് ഉപഭോക്താക്കൾ ശ്രദ്ധിക്കുന്നുമില്ല . കഴിഞ്ഞ ജൂൺ 16 മുതലാണ് പെട്രോൾ , ഡീ...
1,839,161
ശരിയായി മനസിലാക്കാതെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചാൽ , പിന്നീട് വലിയ ബാധ്യതയായി മാറും . നിങ്ങളുടെ സമ്പത്ത് കൃത്യമായി കൈകാര്യം ചെയ്യാൻ സാധിക്കുന്നില്ലെങ്കിൽ , ഒരിക്കലും ക്രെഡിറ്റ് കാർഡ് എടുക്കരുതെന്നാണ് ഈ രംഗത്തെ വിദഗ്ദ്ധർ നിർദ്ദേശിക്കുന്നത് . ക്രെഡിറ്റ് കാർഡിന്റെ പേമെന്റ് കൃത്യസമയത്ത് നടത്താനായില്ലെങ്കിൽ , വൻ തുക പിഴ ഒടുക...
1,839,162
ജൂലൈ ഒന്നുമുതൽ ആദായ നികുതി റിട്ടേൺ സമർപ്പിക്കണമെങ്കിൽ ആധാർ നമ്പർ നിർബന്ധമാണ് . പാൻ കാർഡും ആധാർ കാർഡുമുള്ളവർ റിട്ടേൺ സമർപ്പിക്കുന്നതിന് മുമ്പ് ഇവ രണ്ടും ബന്ധിപ്പിക്കുകയും വേണം . ഇല്ലെങ്കിൽ ഭാവിയിൽ പാൻ കാർഡ് എവിടെയും ഉപയോഗിക്കാൻ കഴിയില്ല . ആധാർ കാർഡും പാൻ കാർഡും ബന്ധിപ്പിക്കാൻ ആദായ നികുതി വകുപ്പിന്റെ വെബ്സൈറ്റിൽ സൌകര്യമൊ...
1,839,163
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ദീപാ നിശാന്ത് ഉൾപ്പടെയുള്ളവർ നടത്തിയ ഹൈസ്കൂൾ വിഭാഗം ഉപന്യാസരചനാ മത്സരത്തിന്റെ മൂല്യനിർണയം റദ്ദാക്കിയതിന് പിന്നാലെ ദീപ നിശാന്തിനെതിരെ വിമർശനവുമായി സംവിധായകൻ മിഥുൻ മാനുവൽ തോമസ് . ധാർമികത എന്നൊന്ന് ഉണ്ടെന്ന കാര്യം വിസ്മരിക്കരുതെന്ന് മിഥുൻ പറയുന്നു . വിധികർത്താവാകുന്നതിൽ നിന്ന് സ്വയം മാറി നിൽക്കാ...
1,839,164
ഹിറ്റ് കൂട്ടുക്കെട്ടായ പ്രിയദർശനും മോഹൻലാലും ഒന്നിക്കുന്ന കുഞ്ഞാലിമരയ്ക്കാറിൽ അണിനിരക്കുക വൻ താരനിര . ചിത്രത്തിലെ പ്രധാനപ്പെട്ട താരങ്ങളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ് പ്രിയൻ . ആൻറണി പെരുന്പാവൂരും കോൺഫിഡൻറ് ഗ്രൂപ്പും മൂൺഷോട്ട് എൻറർടെയ്ൻമെൻറും ചേർന്ന് നിർമിക്കുന്ന ചിത്രത്തിൻറെ പേര് മരക്കാർ - അറബിക്കടലിൻറെ സിംഹം എന്നാണ്...
1,839,165
ടി20 പരമ്പരയിലെ ആദ്യ മൽസരത്തിന് ഇറങ്ങുമ്പോൾ ഇന്ത്യയ്ക്കെതിരെ കളിച്ച അഞ്ചു മൽസരങ്ങളും ജയിച്ചിട്ടുണ്ടെന്ന ആ റെക്കോർഡായിരുന്നു ന്യൂസിലാൻഡിന്റെ ആത്മവിശ്വാസം . ഇതുവരെ തോൽപ്പിക്കാനാകാത്ത ടീം എന്ന വെല്ലുവിളി ഇന്ത്യയുടെ മുന്നിലും ഉണ്ടായിരുന്നു . എന്നാൽ തകർപ്പൻ ഫോമിലുള്ള കോലിയും കൂട്ടരും കീവികളെ പറപ്പിച്ചു . മൂന്നു മൽസരങ്ങളുടെ ...
1,839,166
ഷൂട്ടിങിനിടെ ബോളിവുഡ് താരം കങ്കണ റണാവതിന് പരിക്ക് . പുറത്തിറങ്ങാനിരിക്കുന്ന ' മണികർണിക - ദ ക്യൂൻ ഒാഫ് ജാൻസി’ എന്ന ചിത്രത്തി ൻറെ ചിത്രീകരണത്തിനിടെയാണ് കങ്കണയുടെ കണങ്കാലിന് പരിക്കേറ്റത് . ജോധപൂർ മെഹറങ്ക കോട്ടയിൽ ചി ത്രീകരണത്തിനിടെ 40 അടി ഉയരമുള്ള ചുമരിൽ നിന്ന് ചാടുന്നതിനിടെയായിരുന്നു അപകടം . ചിത്രത്തിൽ ദത്തെടുത്ത കുഞ്ഞിന...
1,839,167
ദക്ഷിണാഫ്രിക്കയ്ക്കെതിരെ രണ്ടാം ടെസ്റ്റിലും പാക്കിസ്ഥാന് ബാറ്റിങ് തകർച്ച . കേപ്ടൌണിൽ നടക്കുന്ന രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ പാക്കിസ്ഥാൻ 177ന് എല്ലാവരും പുറത്തായി . ടോസ് നേടിയ ആതിഥേയർ പാക്കിസ്ഥാനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു . ഡുവാന്നെ ഒലിവറിന്റെ നാല് വിക്കറ്റും ഡേൽ സ്റ്റെയ്നിന്റെ മൂന്ന് വിക്കറ്റ് പ്രകടനവുമാണ്...
1,839,168
ഇന്ത്യൻ സാമ്പത്തിക മേഖലയുടെ വളർച്ച വളരെ ആകർഷകമാണെന്ന് ആർ . ബി . ഐ . മുൻ ഗവർണർ രഘുറാം രാജൻ . ഇത്തരത്തിലൊരു സാമ്പത്തിക രംഗത്തെ ചൈനയോട് താരതമ്യം ചെയ്ത് അതിൻറെ വിലകുറയ്ക്കരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു . കേംബ്രിഡ്ജിലെ ഹാർവാർഡ് കെന്നഡി സ്കൂളിലെ ക്ലാസിനിടയിലാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടിയത് . ഇന്ത്യയും ചൈനയും വളരെയ...
1,839,169
വിജയ് ഹസാരെ ട്രോഫിയിലും കുഞ്ഞ് പൃഥ്വി ഷാ ബാറ്റുകൊണ്ട് വിസ്മയിപ്പിക്കുകയാണ് . സെമി ഫൈനലിൽ ഹൈദരാബാദ് പേസർ മുഹമ്മദ് സിറാജിനെതിരെ ഷാ താണ്ഡവമാടി . മൂന്ന് പന്തിൽ അതിർത്തികടന്നത് 16 റൺസ് . രണ്ട് ക്യാച്ചുകൾ ഹൈദരാബാദ് ഫീൽഡർമാർ വിട്ടുകളഞ്ഞ ശേഷമായിരുന്നു ഷാ ഷോ . മുംബൈ സ്കോർ 55ൽ നിൽക്കെയാണ് ഷാ ആദ്യ പന്ത് അപ്പർ കട്ടിലൂടെ ബൌണ്ടറിക്ക...
1,839,170
ഐപിഎല്ലിൽ സഞ്ജു സാംസൺ വെടിക്കെട്ടിൽ രാജസ്ഥാൻ റോയൽസിന് 19 റൺസിൻറെ തകർപ്പൻ ജയം . സീസണിൽ രാജസ്ഥാൻ റോയൽസിൻറെ രണ്ടാം വിജയമാണിത് . രാജസ്ഥാൻ ഉയർത്തിയ 218 റൺസ് വിജയലക്ഷ്യം പിന്തുടർന്ന റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 198 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ . ബാംഗ്ലൂരിനായി നായകൻ വിരാട് കോലി അർദ്ധ സെഞ്ചുറി നേടിയ...
1,839,171
ജയറാമിന് ഷൂട്ടിംഗിനിടെ അപകടം പറ്റിയതുമായി ബന്ധപ്പെട്ട് വാർത്ത പ്രചരിച്ചിരുന്നു . ജയറാം ഓടിച്ച വാഹനം അപകടത്തിൽ പെട്ടതായിട്ടായിരുന്നു വാർത്ത . അപകടത്തിന്റെ വീഡിയോയും വൈറലായിരുന്നു . എന്നാൽ അത് ജയറാമല്ല എന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ പറയുന്നത് . ടൊയോട്ടാ ലാൻഡ് ക്രൂയിസർ ജീപ്പാണ് വീഡിയോയിലുള്ളത് . കയറ്റം കയറിയെത്തിയ ...
1,839,172
കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണനെ ഫേസ്ബുക്കിൽ തെറിവിളിച്ച് നടൻ സാബുമോൻ . സാബുവിനെ ഉൾപ്പെടെയുള്ളവരെ മൂന്നാം മുറയിൽ പോലീസ് ചോദ്യം ചെയ്യണമെന്ന രാമകൃഷ്ണൻറെ പ്രസ്താവനയ്ക്കെതിരെയാണ് സാബു തെറി വാക്കുകളുമായി രംഗത്തെത്തിയത് . കലാഭവൻ മണിയുടേത് ആസൂത്രിത കൊലപാതകമെന്ന് ഒപ്പം ഉണ്ടായിരുന്ന ഡോക്ടറുടേയും മാനേജർ ജോബിയുടേയും ഒത്താശ...
1,839,173
വായനക്കാരുടെ ഹൃദയം കവർന്ന എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിത കഥയെ ആസ്പദമാക്കി കമൽ സംവിധാനം ചെയ്ത ചിത്രം ആമി മികച്ച പ്രതികരണത്തോടെ തിയേറ്ററുകളിൽ മുന്നേറുകയാണ് . അതേസമയം ചിത്രത്തെ വിമർശിച്ചും ഒട്ടേറെ പേർ രംഗത്ത് എത്തിയിരുന്നു . ഈ സാഹചര്യത്തിൽ ഫേസ്ബുക്കിലൂടെ പ്രതികരിച്ച് മഞ്ജുവാര്യർ രംഗത്ത് എത്തി . ആമിക്ക് ലഭിക്കുന്ന ഓരോ...
1,839,174
നടിയെ ആക്രമിച്ച കേസിൽ ദിലീപ് അറസ്റ്റിലായതോടെ താരം നായകനാകുന്ന ചിത്രങ്ങൾ അനിശ്ചിതത്വത്തിൽ . ജൂലൈ 7ന് തീയറ്ററുകളിൽ എത്താനിരുന്ന രാമലീല റിലീസ് മാറ്റി വെച്ചതുൾപ്പെടെ മൂന്ന് ചിത്രങ്ങളാണ് കുരുക്കിൽ . രാമലീല ജൂലൈ 21ന് തീയറ്ററിലെത്തുമെന്നും സാങ്കേതിക ജോലികൾ ബാക്കിയുണ്ടെന്നുമാണ് നിർമ്മാതാവ് ടോമിച്ചൻ മുളകുപാടം പറഞ്ഞത് . എന്നാൽ അ...
1,839,175
പുതുവർഷത്തിൽ നേട്ടത്തോടെ തുടങ്ങിയെങ്കിലും ആ നേട്ടം നിലനിർത്താൻ വിപണിക്ക് കഴിഞ്ഞില്ല . സെൻസെക്സ് 45ഉം നിഫ്റ്റി 12 ഉം പോയിൻറ് നേട്ടത്തിലാണ് ഇന്നത്തെ ട്രേഡിംഗ് തുടങ്ങിയത് . എന്നാൽ , അരമണിക്കൂറിനുള്ളിൽ തന്നെ വിപണി നഷ്ടത്തിലേക്ക് വീണു . ഫാർമ , ഇൻഫ്ര , കൺസംപ്ഷൻ ഓഹരികളെല്ലാം ഇന്ന് നേട്ടത്തിലാണ് . ഓട്ടോമൊബൈൽ , ഐടി ഓഹരികൾ നഷ്ടത...
1,839,176
ഒരു ജോലി കിട്ടിയാൽ അതിൽ തന്നെ കടിച്ചുതൂങ്ങി കിടക്കുന്ന ചിലരുണ്ട് . പത്തുവർഷം കഴിഞ്ഞാലും ജോലിയ്ക്ക് ചേർന്ന സമയത്തുള്ള ശമ്പളവുമായി ഇഴഞ്ഞുനീങ്ങുന്നവർ . വേറെ ജോലി കിട്ടാഞ്ഞിടൊന്നുമല്ല . ജോലിക്കിടയിൽ കിടന്ന് ഉറങ്ങുന്നവർ എന്നുവേണമെങ്കിൽ നമുക്ക് ഇവരെ വിളിയ്ക്കാം . എത്ര വിളിച്ചാലും വിളി കേൾക്കാത്തവർ . എന്നാൽ ഒടുവിൽ ഇവർ വിളി കേ...
1,839,177
ഫേസ്ബുക്ക് ഉപയോക്താക്കളുടെ എണ്ണത്തിൽ ഇന്ത്യ ഒന്നാമതെത്തി . ഇത്രയുംകാലം ഒന്നാമതായിരുന്ന അമേരിക്കയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഫേസ്ബുക്ക് ഉപയോഗത്തിൽ ഇന്ത്യ ഒന്നാം സ്ഥാനത്തെത്തിയത് . ജൂലൈ 13ലെ കണക്ക് അനുസരിച്ച് 241 മില്യൺ ഇന്ത്യക്കാരാണ് ഫേസ്ബുക്കിലുള്ളത് . ഫേസ്ബുക്ക് ഉപയോഗിക്കുന്ന അമേരിക്കക്കാരുടെ എണ്ണം 240 മില്യണ...
1,839,178
കേരളത്തിലും സൈബർ ആക്രമണം . തിരുവനന്തപുരം റൂറൽ എസ് . പി ഓഫീസിലാണ് സൈബർ ആക്രമണം നടന്നത് 50 ഒളം കമ്പ്യൂട്ടറുകൾ പ്രവർത്തനരഹിതമായി . നേരത്തെ ഇന്ത്യയുടെ ഏറ്റവും വലിയ ചരക്കു തുറമുഖമായ മുംബൈ ജവഹർലാൽ നെഹ് റു തുറമുഖ ത്താണ് ( ജെ . എൻ . പി . ടി ) റാൻസംവെയർ ആക്രമണം നടന്നിരുന്നു . വാനാക്രൈയുടെ മാതൃകയിലുള്ള മറ്റൊരു റാൻസംവെയറായ പിയെച്...
1,839,179
രാജ്യത്ത് അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ഓഹരി വിപണിയെ ബാധിക്കുമെന്ന് വിദഗ്ദർ . ഡിസംബർ 11ന് മധ്യപ്രദേശ് , രാജസ്ഥാൻ , മിസോറാം , ഛത്തീസ്ഗഡ് , തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാനിരിക്കെയാണ് വിദ്ഗ്ദരുടെ പ്രഖ്യാപനം . രാഷ്ട്രീയ രംഗത്തെ സംഭവ വികാസങ്ങൾക്ക് അനുസൃതമായ പ്രത്യാഘാതാങ്ങളാണ് ഓഹര...
1,839,180
ബാങ്കുകളിൽ നിന്ന് പരധിയിൽ കവിഞ്ഞ് പണം നിക്ഷേപിക്കുന്നവരിൽ നിന്ന് നികുതി ഈടാക്കാനുള്ള ആലോചനയുമായി കേന്ദ്രസർക്കാർ . ബാങ്കിംഗ് ക്യാഷ് ട്രാൻസാക്ഷൻ ടാക്സ് എന്ന പേരിലാണ് നികുതി ഈടാക്കുക . രാജ്യത്ത് ഡിജിറ്റൽ പണമിടപാടുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാനിരിക്കുന്ന 2017 - 2018 വർഷത്തെ ബജറ്റിൽ അവതരിപ്...
1,839,181
പ്രളയബാധിതരുടെ വായ്പയ്ക്ക് മൊറട്ടോറിയം നടപ്പാക്കുന്നതിൽ പ്രായോ ഗിക ബുദ്ധിമുട്ടുണ്ടെന്ന് അറിയിച്ച് ബാങ്കുകൾ . സംസ്ഥാനത്തെ മുഴുവൻ പ്രളയബാധിതമായി പ്രഖ്യാപിക്കാതെ മൊറട്ടോറിയം നടപ്പിലാക്കുന്നത് പ്രായോഗികമായി ബുദ്ധിമുട്ടാണെന്നാണ് ബാങ്കുകൾ അറിയിച്ചത് . അതേസമയം , ബാങ്കുകളുടെ ആവശ്യം പ്രായോഗികമല്ലെന്നും പ്രശ്നം പരിഹരിക്കാൻ ചീഫ് ...
1,839,182
വിവാഹം കഴിഞ്ഞ് ഏറെ നാളായിട്ടും ആഘോഷങ്ങൾ ഒട്ടും കുറക്കാതെ അടിച്ചുപൊളിക്കുകയാണ് ബോളിവുഡിലെ താരജോഡികളായ ദീപിക പദുക്കോണും രൺവീൺ സിം ഗും . അവതാരകനും നടനുമായ കപിൽ ശർമയുടെ വിവാഹസത്കാരത്തിന് ആടി തിമിർക്കുന്ന നവദമ്പതികളുടെ വീഡിയോയാണ് സമൂഹ്യമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത് . വിവാഹം കഴിഞ്ഞാൻ പ്രണയം അവസാനിക്കുമെന്നൊക്കെ പറയുമെങ്കി...
1,839,183
മലയാള സിനിമാ ലോകത്തെ തന്നെ നടുക്ക തരത്തലാണ് അബിയുടം മരണം . ഒരു കാലത്ത് സ്റ്റേജ് ഷോകളിൽ നിറഞ്ഞു നിന്നിരുന്ന നടനാണ് അബി മുഹമ്മ . ആമിന താത്തയായും അമിതാഭ് ബച്ചനായും സ്റ്റേജിലെത്തി കാണികളെ കുടുകുടാ ചിരിപ്പിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്ത മലയാളത്തിന് സ്വന്തം നടനാണ് അബി . ഇങ്ങനെ കഴിവുള്ള ഒട്ടേറെ കലാകാരൻമാരുണ്ടെഅങ്കിലും അബ...
1,839,184
അനിൽ അംബാനി വഞ്ചിച്ചെന്ന് റിലയൻസ് കമ്മ്യൂണിക്കേഷൻസിന്റെ കേരളത്തിലെ വിതരണക്കാർ . അപ്രതീക്ഷിതമായി കമ്പനി പൂട്ടിയതോടെ മുൻകൂറായി നൽകിയ അഞ്ച് കോടിയോളം രൂപ ആർകോം തിരിച്ച് നൽകുന്നില്ലെന്നും വിതരണക്കാർ ആരോപിക്കുന്നു . സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന അനിൽ അംബാനിയുടെ റിലയൻസ് കമ്മ്യൂണിക്കേഷൻസ് ഒക്ടോബർ 27ന് കേരളത്തിലെ സേവന...
1,839,185
ഐഎസ്എല്ലിൽ മഞ്ഞപ്പടക്ക് ഭീഷണിയായി നീലപ്പടക്ക് വിജയത്തുടക്കം . കന്നിയങ്കത്തിനെത്തിയ ബെംഗലുരു എഫ്സി ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് മുംബൈ സിറ്റിയെ പരാജയപ്പെടുത്തി . ഇന്ത്യൻ നായകൻ സുനിൽ ഛേത്രിയും സ്പാനിഷ് താരം എഡു ഗാർസ്യമാണ് ബെംഗലുരുവിൻറെ പ്രതീക്ഷ കാത്തത് . 4 - 4 - 2 രണ്ട് ശൈലിയിലിറങ്ങിയ നീലപ്പട തുടക്കം മുതൽ ആക്രമിച്ചു കളിച്...
1,839,186
ദീപാവലിക്ക് ഇന്ത്യയിൽ മുഴുവൻ ഫ്രീ റോമിംഗ് നൽകാൻ വോഡഫോണിൻറെ തീരുമാനം . മറ്റു 4 ജി ഓഫറുകളും വോഡഫോൺ നൽകുന്നുണ്ട് . ഡബിൾ ദമാക്ക 4 ജി ഓഫറുകൾ ഇതിനോടകംതന്നെ അവർ പുറത്തു വിട്ടിട്ടുണ്ട് . അടുത്തിടെ ജിയോയുടെ കടന്നുവരവ് വിപണിയിൽ വെല്ലുവിളി ഉയരും എന്ന സൂചനയിൽ നേരത്തെ വോഡഫോൺ നെറ്റ് ചാർജുകളിൽ മാറ്റം വരുത്തിയിരുന്നു . ഇതിന് പിന്നാലെയ...
1,839,187
ബ്രസീലിയൻ ഫുട്ബോൾ വിസ്മയം റൊണാൾഡീഞ്ഞോ വിരമിക്കുന്നു . അടുത്ത സീസണോടെ വിരമിക്കുമെന്ന് റൊണാൾഡീഞ്ഞോ പറഞ്ഞു . ഇന്ത്യൻ സൂപ്പർ ലീഗിൽ കളിക്കാൻ റൊണാൾഡീഞ്ഞോ എത്തുമെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു . എന്നാൽ റൊണാൾഡീഞ്ഞോയുടെ വിരമിക്കൽ പ്രഖ്യാപനം ഇന്ത്യൻ രാധകരെയും നിരാശരാക്കി . രണ്ട് തവണ ലോകഫുട്ബോളർ . ലോകകപ്പ് , കോപ്പ അമേരിക്...
1,839,188
ആപ്പിളിന്റെ കഴിഞ്ഞ 13 വർഷത്തെ ചരിത്രത്തിനിടയിൽ വരുമാനത്തിൽ ആദ്യ ഇടിവ് . നടപ്പു സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ 13 ശതമാനം ഇടിവാണുണ്ടായിരിക്കുന്നത് . ഐഫോണിന്റെ വിൽപ്പനയിലുണ്ടായ ഇടിവാണ് ആപ്പിളിനു തിരിച്ചടിയായത് . രണ്ടാം പാദത്തിലെ ആകെ വിൽപ്പന 50.56 ബില്യൺ ഡോളറിന്റേതായിരുന്നു . തൊട്ടു മുൻ വർഷം ഇതേ കാലയളവിൽ ഇത് 58 ബില...
1,839,189
ഫിഫ ക്ലബ് ലോകകപ്പ് കിരീടം റയൽ മാഡ്രിഡ് നിലനിർത്തി . തുടർച്ചയായ മൂന്നാം കിരീടമാണ് റയൽ സ്വന്തമാക്കിയത് . ഒന്നിനെതിരേ നാലു ഗോളുകൾക്ക് ആതിഥേയരായ അൽഐനെ തകർത്താണ് റയൽ കിരീടത്തിൽ മുത്തമിട്ടത് . ക്ലബ് ലോകകപ്പിൽ ഹാട്രികത് നേടുന്ന ആദ്യ ടീം എന്ന ചരിത്ര നേട്ടവും ഇതോടെ സ്പാനിഷ് വമ്പൻമാർ സ്വന്തമാക്കി . ലോക ഫുട്ബോളർ ലൂക്കാ മോഡ്രിച്ചി...
1,839,190
നോട്ട് നിരോധനത്തിന് ശേഷം റിസർവ് ബാങ്കിന്റെ പുതിയ പണനയം പ്രതീക്ഷയോടെ കാത്തിരുന്നവർക്ക് ഇരുട്ടടി . പലിശ നിരക്കിൽ കാര്യമായ കുറവ് പ്രതീക്ഷിച്ചിരുന്നെങ്കിലും നിലവിലുള്ള സ്ഥിതി തുടരാനായിരുന്നു തീരുമാനം . നോട്ട് നിരോധനം മൂലം ആവശ്യത്തിന് പണം ബാങ്കിലെത്തിയതിനാൽ അടിസ്ഥാന പലിശ നിരക്ക് കുറച്ച് പണലഭ്യത ഉയർത്തേണ്ട സാഹചര്യം നിൽനിൽക്ക...
1,839,191
മലയാളി നടി മേഘ്ന രാജ് വിവാഹിതയാകാൻ ഒരുങ്ങുകയാണ് . കന്നഡ നടൻ ചിരഞ്ജീവിയാണ് വരൻ . തമിഴ് നടൻ അർജുൻറെ അനന്തിരവനാണു ചിരഞ്ജീവി . 10 വർഷമായുള്ള പ്രണയമാണ് വിവാഹത്തിലെത്തുന്നതെന്ന് മേഘ്ന രാജ് പറയുന്നു . ദീപികയ്ക്കു നൽകിയ അഭിമുഖത്തിലാണ് മേഘ്ന രാജ് ഇക്കാര്യം പറഞ്ഞത് . നേരത്തെ അനൂപ് മേനോനുമായി പ്രണയമുണ്ടായിരുന്നുവെന്ന ഗോസിപ്പുകളോട...
1,839,192
ചെറുകിട മേഖലക്കും കയറ്റുമതിക്കും ജി . എസ് . ടി ഇളവുകൾ പ്രഖ്യാപിച്ചു . ചെറുകിട വ്യാപാരികൾക്കുള്ള കോമ്പൌണ്ടിംസ് പദ്ധതിയുടെ പരിധി ഒരു കോടി രൂപയാക്കി . 27 ഉല്പനങ്ങളുടെ നികുതി കുറച്ചു . കയർ , ഗ്യാസ് സ്റ്റൌ , ഗൃഹോപകരണ സാധനങ്ങൾ എന്നിവയുടെ നികുതി വില കുറയും . രണ്ട് ലക്ഷം വരെ സ്വർണ്ണം വാങ്ങുന്നതിന് പാൻകാർഡ് നൽകേണ്ട . ടിയാണെന്ന ...
1,839,193
ഇന്ത്യയിൽ അശ്ലീല സൈറ്റുകൾ ഏറ്റവും കൂടുതൽ കാണുന്ന സ്ത്രീകളുള്ള സംസ്ഥാനം കേരളമാണെന്ന് സർവേ . ഒരു സർ വേയാണ് ഇക്കാര്യം വ്യക്തമാക്കുന്നത് . രണ്ടാംസ്ഥാനത്ത് ദില്ലിക്കും ഏറ്റവും കുറവ് ആന്ധ്രയിലുമാണ് . അസമിലാണ് ഏറ്റവും കൂടുതൽ ആളുകൾ അശ്ലീല സൈറ്റ് കാണുന്നത് . അമേരിക്കയിലെയും ജർമനിയിലെയും ഇൻറർനെറ്റ് സ്ഥാപനങ്ങൾ പോൺഹബ്ബ് പോലുള്ള സൈ...
1,839,194
ആൻറോണിയോ ഗ്രീസ്മാൻ ബാഴ്സലോണയിലേക്ക് കൂട് മാറാൻ തയാറെടുക്കുന്നതായി അഭ്യൂഹങ്ങൾ പ്രചരിക്കാൻ തുടങ്ങിയിട്ട് കുറച്ചു നാളുകളായി . ലയണൽ മെസിയും സുവാരസുമെല്ലാം ഈ വാർത്തകളെ ശരിവെയ്ക്കുന്ന പ്രസ്താവനകളുമായി രംഗത്ത് വരികയും ചെയ്തു . എന്നാൽ , ബാഴ്സ മോഹത്തെപ്പറ്റി സൂചന നൽകിയെങ്കിലും തന്നെ വളർത്തിയ അത്ലറ്റിക്കോ മാഡ്രിഡ് വിടുന്ന കാര്യത...
1,839,195
ഇംഗ്ലണ്ടിനെതിരായ വനിതാ ലോകപ്പ് ക്രിക്കറ്റിന്റെ ഫൈനലിൽ ഇന്ത്യയുടെ തോൽവിക്കുള്ള കാരണങ്ങളിലൊന്ന് ക്യാപ്റ്റൻ മിതാലി രാജിന്റെ അപ്രതീക്ഷിത റണ്ണൌട്ടായിരുന്നു . 31 പന്തിൽ 17 റൺസെടുത്തു നിൽക്കെ അതിവേഗ സിംഗിളിന് ശ്രമിച്ച പൂനം റാവുത്തിന്റെ വിളിക്ക് അതേരീതിയിൽ പ്രതികരിക്കാൻ മിതാലിക്ക് ആയിരുന്നില്ല . ഒറ്റക്കാഴ്ചയിൽ വളരെ അലസമായാണ് മ...
1,839,196
ഓസ്ട്രേലിയയിൽ ചരിത്രനേട്ടം കുറിച്ച് കോലിപ്പട . സിഡ്നിയിൽ അഞ്ചാം ദിനവും മഴയെടുത്തതോടെ ടെസ്റ്റ് സമനിലയിലായതായി പ്രഖ്യാപിക്കുകയായിരുന്നു . ഇതോടെ പരമ്പര ഇന്ത്യ 2 - 1ന് സ്വന്തമാക്കി . ചരിത്രത്തിലാദ്യമായിട്ടാണ് ഇന്ത്യ ഓസ്ട്രേലിയയിൽ ടെസ്റ്റ് പരമ്പര സ്വന്തമാക്കുന്നത് . വെളിച്ചക്കുറവും മഴയുമാണ് ഇന്ത്യയുടെ മൂന്നാം ടെസ്റ്റ് വിജയത...
1,839,197
നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന എയർ ഇന്ത്യയെ സ്വന്തമാക്കാൻ ഒടുവിൽ പഴയ ഉടമകൾ തന്നെ തയ്യാറെടുക്കുന്നെന്ന് റിപ്പോർട്ട് . 1953ൽ ദേശസാത്കരിക്കുന്നതിന് മുമ്പ് വരെ എയർ ഇന്ത്യയുടെ ഉടമകളായിരുന്ന ടാറ്റാ ഗ്രൂപ്പിലേക്ക് തന്നെ എയർ ഇന്ത്യ തിരികെയെത്താനുള്ള സാധ്യതകളുണ്ടെന്ന് ഇക്കണോമിക് ടൈംസാണ് റിപ്പോർട്ട് ചെയ്യുന്നത് . ടാറ്റാ ഗ്രൂപ്പി...
1,839,198
ടെസ്റ്റ് ക്യാപ്റ്റൻ വിരാട് കോഹ്ലിയെ രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരത്തിനും ബാറ്റ്സ്മാൻ അജിങ്ക്യ രഹാനയെ അർജുന അവാർഡിനും ബിസിസിഐ ശിപാർശ ചെയ്തു . നാല് വർഷത്തിന് ശേഷമാണ് രാജ്യത്തെ പരമോന്നത സ്പോർട്സ് ബഹുമതിയായ ഖേൽരത്നയ്ക്ക് വേണ്ടി ബിസിസിഐ ഒരു താരത്തെ ശിപാർശ ചെയ്യുന്നത് . 2012 - ൽ രാഹുൽ ദ്രാവിഡാണ് ഒടുവിൽ ഖേൽരത്ന പുരസ്കാരത്തിന...
1,839,199
ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കമ്മാര സംഭവം . രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വ്യത്യസ്തമായ വേഷങ്ങളും ഗെറ്റപ്പുകളോടു കൂടിയാണ് ദിലീപ് എത്തുന്നത് . ദീലീപിന്റെ ചിത്രത്തിലെ ഇപ്പോഴത്തെ ലുക്കുകളാണ് ആരാധകരെ ത്രില്ലടിപ്പിക്കുന്നത് . ഇതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായികൊണ്ടിരിക്കുന്നതും . കട്ട ത...