Unnamed: 0
int64
0
1.84M
text
stringlengths
76
106k
1,839,300
പൊതുമേഖല ബാങ്കുകളുടെ പ്രവർത്തനം വിലയിരുത്തിയ ശേഷം വാർത്താ സമ്മേളനത്തിൽ സംസാരിയ്ക്കുകയായിരുന്നു പി ചിദംബരം . അറ്റ നിഷ്കൃത ആസ്തി ഉയരുന്നത് അപകടമാണെന്ന് അദ്ദേഹം പറഞ്ഞു . കോർപ്പറേറ്റുകൾക്കൊപ്പം തന്നെ ചെറുകിട വ്യവസായ സംരഭങ്ങളും കിട്ടാക്കടം വരുത്തുന്നതിൽ പിന്നിലല്ല . കഴിഞ്ഞ സാന്പത്തിക വർഷം മൊത്തം വായ്പയുടെ 3.84 ശതമാനമായിരുന്...
1,839,301
നടി തമന്നയുടെ സൌന്ദര്യം സിനിമാലോകം വല്ലപ്പോഴെങ്കിലും ചർച്ച ചെയ്യാറുണ്ട് . തമന്നയുടെ സൌന്ദര്യരഹസ്യത്തിന് പിന്നിലെന്താണ് , തമന്ന തടിവയ്ക്കാതിരിക്കാൻ എന്ത് ഭക്ഷണമാണ് കഴിക്കുക ഇങ്ങനെ നിരവധി കാര്യങ്ങളാണ് ആരാധകർ ചർച്ച ചെയ്യുന്നത് . ഇസ്റ്റാഗ്രമിലൂടെയാണ് തമന്ന തന്റെ സൌന്ദര്യരഹസ്യത്തെ കുറിച്ച് വെളിപ്പെടുത്തിയത് . ശരീരം ഫിറ്റായി...
1,839,302
3000 മീറ്ററിൽ റവന്യൂ ജില്ലാ മേളയിലെ വെങ്കലം സംസ്ഥാന മേളയിൽ സ്വർണമാക്കി മാറ്റിയിരിക്കുകയാണ് കല്ലടി സ്കൂളിന്റെ ചാന്ദ്നി സി . മഴയിൽ ചെളി നിറഞ്ഞ ട്രക്കാണ് ജില്ലാ മേളയിൽ ചാന്ദ്നിക്ക് തിരിച്ചടിയായത് . ജൂനിയർ പെൺകുട്ടികളുടെ 3000 മീറ്ററിൽ കല്ലടി സ്കൂളിന്റെ ചാന്ദ്നി സിയുടെ സ്വർണ നേട്ടത്തിന് തിരിച്ചുവരവിന്റെ തിളക്കമുണ്ട് . കഴിഞ്...
1,839,303
രഞ്ജി ട്രോഫിയിൽ 11,000 റൺസ് പിന്നിടുന്ന ആദ്യ താരമെന്ന നേട്ടത്തിലെത്തി മുൻ ഇന്ത്യൻ ഓപ്പണർ വസീം ജാഫർ . ബറോഡക്കെതിരെ വിദർഭക്കായി വ്യക്തിഗത സ്കോർ 97ൽ നിൽക്കേയാണ് ജാഫർ നേട്ടത്തിലെത്തിയത് . രഞ്ജിയിൽ പതിനായിരം ക്ലബിലെത്തിയ ആദ്യ താരം കൂടിയാണ് ജാഫർ . അമോൽ മസുംദാറും ( 9,202 ) ദേവേന്ദ്ര ബന്ദേലയുമാണ് ( 9,201 ) രണ്ടും മൂന്നും സ്ഥാന...
1,839,304
ഇന്ത്യൻ മൊബൈൽ വിപണിയിലെ ചൈനീസ് കടന്നുകയറ്റത്തിൽ ഒന്നു പതറിയിരിക്കുകയാണ് തദ്ദേശീയ ഫോൺ നിർമാതാക്കളായ മൈക്രോമാക്സ് . അതിനിടയിലാണ് മൈക്രോമാക്സ് പുതിയ സ്മാർട്ട് ഫോൺ ഇവോക് ഡ്യുവൽ നോട്ട് ഇന്ത്യൻ വിപണിയിലെത്തിക്കുന്നു . 9 , 999 രൂപയാണ് ഇതിൻറെ വിലയെന്നാണ് റിപ്പോർട്ട് . ആൻഡ്രോയിഡ് ന്യൂഗട്ടിൽ പ്രവർത്തിക്കുന്ന ഫോണിന് ഡ്യുവൽ ക്യാമറ...
1,839,305
ചാമ്പ്യൻസ് ട്രോഫിക്ക് തൊട്ടുമുമ്പാണ് ഭിന്നത പരസ്യമായതെങ്കിലും ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോലിയും കോച്ച് അനിൽ കുംബ്ലെയും തമ്മിൽ കണ്ടാൽ മിണ്ടാതായിട്ട് ആറുമാസമായെന്ന് ബിസിസിഐ ഭാരവാഹിയുടെ വെളിപ്പെടുത്തൽ . കുംബ്ലെയുടെ കാലാവധി നീട്ടുന്ന കാര്യത്തിൽ ബിസിസിഐ ഉപദേശകസമിതിക്ക് അനുകൂല നിലപാടായിരുന്നു . എന്നാൽ ഇരുവരും പരസ്...
1,839,306
സെൽഫി പ്രേമികൾക്ക് എന്നും ആവേശം ഉണ്ടാക്കുന്നതിനായുള്ള പരിശ്രമത്തിലാണ് വിവിധ സ്മാർട്ട് ഫോൺ നിർമ്മാതാക്കൾ . അതിൻറെ ഭാഗമായി പോപ്പ് അപ് സെൽഫി ക്യാമറകൾ അടക്കം വിവിധ ഫോണുകളിൽ വന്നു കഴിഞ്ഞു . ഇതിൻറെ കൂടിയ പതിപ്പാണ് സാംസങ്ങ് അടുത്തഘട്ടത്തിൽ അവതരിപ്പിക്കുന്നത് എന്നാണ് റിപ്പോർട്ട് . ജിഎസ്എം ആരീനയുടെ റിപ്പോർട്ട് പ്രകാരം ഇൻ - സ്ക്...
1,839,307
സ്ഥിരമായി കഞ്ചാവ് ഉപയോഗിക്കുന്നതു ലൈംഗിക താൽപ്പര്യം വർധിപ്പിക്കും എന്ന് റിപ്പോർട്ട് . സ്റ്റാൻഫോർഡ് സർവ്വകലാശാല മെഡിക്കൽ സെൻററിലെ അസിസ്റ്റൻറ് പ്രൊഫഃ ഡോ . മൈക്കൽ എയ്സെൻബെർഗിൻറെ നേതൃത്വത്തിലാണ് ഇങ്ങനെയൊരു പഠനം നടന്നത് . സ്ഥിരമായി കഞ്ചാവ് ഉപയോഗിക്കുന്നവരിൽ ലൈംഗിക താൽപ്പര്യം കൂടും എന്ന ഇവർ പറയുന്നു . സ്ഥിരമായി കഞ്ചാവ് ഉപയോഗ...
1,839,308
പെർത്തിലേതുപോലുള്ള പിച്ച് തന്നെയാണ് ഇന്ത്യയും ആഗ്രഹിച്ചത് . കാരണം എതിരാളികളെ സമ്മർദ്ദത്തിലാക്കാനുള്ള ബൌളിംഗ് നിര നമുക്കുമുണ്ട് . ഇതുപോലുള്ള പിച്ച് നമുക്ക് പുതുമയുള്ള കാര്യമൊന്നുമല്ല . ഇത്തരം പിച്ചുകളിൽ നമ്മൾ നിരവധി തവണ കളിച്ചിട്ടുണ്ട് . ഇത്തരം പിച്ചുകളിൽ ഫേവറൈറ്റുകളില്ല . ആരാണ് നന്നായി കളിക്കുന്നത് അവർ ജയിക്കും . അതിഥേ...
1,839,309
സ്മാർട്ട്ഫോണുകളിൽ കൂടുതൽ സമയം ചിലവിടുന്നത് സ്ത്രീകളാണെന്ന് പഠനം . ദക്ഷിണകൊറിയയിൽ നടത്തിയ പഠനമാണ് ഇത്തരം ഒരു നിഗമനവുമായി എത്തിയിരിക്കുന്നത് . പഠനത്തിൽ പങ്കെടുത്ത സ്ത്രീകളിൽ 54 ശതമാനം പേർ ദിവസം 4 മണിക്കൂറിൽ കൂടുതൽ സ്മാർട്ട്ഫോണിൽ സമയം ചിലവഴിക്കുന്നതായി കണ്ടെത്തി . എന്നാൽ സ്മാർട്ട്ഫോൺ ഉപയോഗത്തിൽ 29.4 ശതമാനം പുരുഷന്മാർ മാത്...
1,839,310
രാജ്യാന്തര ചലചിത്രമേളയുടെ രജിസ്ട്രേഷൻ ഫീസ് വർദ്ധിപ്പിക്കേണ്ടി വന്നേക്കാമെന്ന് മന്ത്രി എ . കെ . ബാലൻ . പ്രതിനിധികളുടെ എണ്ണവും ഇത്തവണ വെട്ടിച്ചുരുക്കേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു . ഡെലിഗേറ്റ് പാസിന്റെ നിരക്ക് അറുനൂറ്റിയമ്പത് രൂപയായി വർദ്ധിപ്പിച്ചു . കഴിഞ്ഞ വർഷം ഇത് അഞ്ഞൂറ് രൂപയായിരുന്നു . ഡെലിഗേറ്റുകളുടെ എണ്ണം നിയന്ത്ര...
1,839,311
ഫ്ലിപ്പ്കാർട്ടിനും തനിക്കും അടുത്ത രണ്ട് വർഷങ്ങൾ ഗ്രോസറി ബിസിനസ്സിൽ പഠനത്തിൻറെ നാളുകളാണെന്ന് ബിന്നി ബൻസാൽ . ഞങ്ങൾ ബാംഗ്ലൂർ കേന്ദ്രീകരിച്ച് കുറച്ച് മാസങ്ങളായി ഗ്രോസറി ബിസിനസ് തുടങ്ങി . ഒരു പുതിയ ബിസിനസ് തുടങ്ങുകയെന്നത് ഏറെ ശ്രമകരമായ ഒന്നാണ് . പുതിയ ഒരു സപ്ലേ ചെയിൻ രൂപീകരിക്കേണ്ടതുണ്ട് . പുതിയ വെൻറർമാരെ തയ്യാറാക്കിയെടുക്...
1,839,312
നിങ്ങളുടെ ഉള്ളിൽ ബിസിനസായി വളർത്തിയെടുക്കാൻ കഴിയുന്ന സംരംഭക ആശയമുണ്ടെങ്കിൽ സഹായവുമായി എയർ ബസ് എത്തുന്നു . എയ്റോസ്പെയ്സ് രംഗത്തെ സ്റ്റാർട്ടപ്പുകൾക്ക് ശക്തമായ പിന്തുണ നൽകി വരുന്ന മൾട്ടി നാഷണൽ കമ്പനിയാണ് എയർ ബസ് . സംരംഭക ആശയങ്ങളുടെ വികാസത്തിനായി ടെക്നോപാർക്കിൻറെ നാലാം ഘട്ടമായ ടെക്നോസിറ്റിയിൽ എയർ ബസ് പങ്കാളിയാവും . ടെക്നോസ...
1,839,313
പുലിമുരുകന്റെ റെക്കോർഡ് കളക്ഷനെ കുറിച്ചുള്ള വാർത്തകളാണെങ്ങും . റെക്കോർഡുകൾ ഭേദച്ച് മുന്നേറുന്ന പുലിമുരുകൻ മലയാളത്തിലെ ആദ്യ 100 കോടി ചിത്രമാകുമെന്ന ചർച്ചകൾക്കിടെ കളക്ഷനിൽ മുരുകൻ മാത്രമല്ല ജോപ്പനും പുലിയാണെന്ന് തെളിയിക്കുന്ന കണക്കുകളാണ് പുറത്തുവരുന്നത് . തോപ്പിൽ ജോപ്പന്റെ സംവിധായകൻ ജോണി ആന്റണി തന്നെയാണ് ചിത്രത്തിന്റെ ആദ്...
1,839,314
വ്യാജവാർത്തകൾക്കെതിരെ സർക്കാർ രം ഗത്ത് വന്നതോടെ ഈ പ്രശ്നം പരിഹരിക്കുന്നതിനുള്ള തിരുമാനമെടുത്ത് വാട്ട്സ് ആപ്പ് . പുതിയ പരീക്ഷണ ഉപകരണങ്ങൾ വാട്ട്സ് ആപ്പിൽ സ്ഥാപിക്കാനുള്ള നീക്കത്തിലാണ് . സംശയാസ്പദമായ സാഹചര്യത്തിൽ കാണപ്പെടുന്ന ഉപഭോക്താക്കളെ തിരിച്ചറിയാനുള്ള ലിങ്ക് ഡിറ്റക്ഷൻ ഫീച്ചർ ആണ് വാട്ട്സ് ആപ്പിലെ മെസ്സേജിം ഗ് ആപ്ലിക്ക...
1,839,315
സ്വിറ്റ്സർലന്റിലെ ബാങ്കുകളിൽ അക്കൌണ്ടുള്ള ഇന്ത്യക്കാരുടെ വിവരങ്ങൾ കൈമാറുന്നതിനുള്ള തടസ്സങ്ങൾ നീങ്ങുന്നു . ഇന്ത്യ ഉൾപ്പെടെ 40 രാജ്യങ്ങൾക്ക് തങ്ങളുടെ പൌരന്മാരുടെ അക്കൌണ്ട് വിവരങ്ങൾ എപ്പോഴും കൈമാറാനുള്ള ഓട്ടോമാറ്റിക് സംവിധാനത്തിന് സ്വിസ് പാർലമെന്ററി സമിതി അംഗീകാരം നൽകി . എന്നാൽ വ്യക്തികളുടെ സ്വകാര്യരത സംബന്ധിച്ച് നിയമനടപട...
1,839,316
കൊട്ടിഘോഷിച്ച് തുടങ്ങിയ കാവ്യ മാധവന്റെ ഓൺലൈൻ വസ്ത്രവ്യാപാര സ്റ്റോർ ആദ്യ ദിവസം തന്നെ പൂട്ടിപ്പോയോ . . . ? അതോ അത് തുടങ്ങാനിരിയ്ക്കുന്നതേ ഉള്ളോ . . ? ലക്ഷ്യ എന്ന് പേരിട്ടിരിക്കുന്ന ഷോപ്പിന്റെ വെബ്സൈറ്റിൽ പോയി നോക്കിയാൽ അങ്ങനെ ഒരു സംശയം തോന്നും . കാരണം കമിംഗ് സൂൺ എന്നാണ് അവിടെ എഴുതി വച്ചിരിയ്ക്കുന്നത് . ഓൺലൈനിൽ വസ്ത്രം വാ...
1,839,317
പ്രോവിഡന്റ് ഫണ്ട് നിക്ഷേപത്തിന് 2015 - 2016 വർഷം 8.8 ശതമാനം പലിശ നൽകാൻ ഫെബ്രുവരിയിൽ ചേർന്ന പ്രൊപിഡന്റ് ഫണ്ട് ട്രസ്റ്റികളുടെ ബോർഡ് യോഗം ശുപാർശ ചെയ്തിരുന്നു . എന്നാൽ ഇതിൽ ധനമന്ത്രാലയം കുറവ് വരുത്തി 8.7 ശതമാനമാക്കി കുറച്ചതോടെയാണ് തൊഴിലാളി സംഘടനകളുടെ പ്രതിഷേധം ശക്തിപ്പെട്ടത് . നിലവിൽ പണം അടക്കാത്ത ജീവനക്കാരുടെ നിക്ഷേപങ്ങൾക...
1,839,318
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ചെൽസിക്ക് ജയം . ഒന്നിനെതിരെ രണ്ട് ഗോളിന് ബ്രൈറ്റണിനെ ചെൽസി തോൽപ്പിച്ചു . ഈഡൻ ഹസാർഡിൻറെ തകർപ്പൻ പ്രകടനമാണ് ചെൽസിക്ക് ജയമൊരുക്കിയത് . പതിനേഴാം മിനിറ്റിൽ പെഡ്രോയിലൂടെ ചെൽസി മുന്നിലെത്തി . 33 - ാം മിനിറ്റിൽ ഹസാർഡ് ലീഡുയർത്തി . അറുപത്തിയാറാം മിനിറ്റിൽ മാർച്ചിൻറെ വകയായിരുന്നു ആശ്വാസഗോൾ . ഇതേദ...
1,839,319
അമേരിക്കൻ പ്രതിനിധി സഭയിൽ ചോദ്യങ്ങളിൽ വിയർത്ത ഫേസ്ബുക്ക് തലവൻ മാർക്ക് സുക്കർബർഗിന് അടുത്തപണി വരുന്നു എന്ന് റിപ്പോർട്ട് . ഫേസ്ബുക്കിന് ഫെഡറൽ ട്രേഡ് കമ്മീഷൻ വൻതുക പിഴ ചുമത്താൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട് . ഫേസ്ബുക്കിൻറ ആസ്ഥിയെക്കാൾ വലിയ തുക പിഴയായി എഫ് ടി സിക്ക് ചുമത്താൻ സാധിക്കും എന്നാണ് നിയമവിദ്ഗധർ പറയുന്നത് . 7 . 1...
1,839,320
2018ൽ ഇന്ത്യൻ ജനത ഏറ്റവും കൂടുതൽ വിശ്വസിച്ച മൂന്ന് വലിയ വ്യാജ വാർത്തകളും യാഹു പുറത്തുവിട്ടു . പട്ടികയിലെ ആദ്യത്തെ രണ്ടെണ്ണവും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരിലാണ് . മോദി ശരിക്കും ഒവൈസിയുടെ കാല് തൊട്ട് വന്ദിച്ചോ ? എന്ന കീവേഡാണ് ഒരു വ്യാജ ചിത്രത്തിനായി സെർച്ച് ചെയ്യപ്പെട്ടത് . എന്നാൽ അത് ഫോട്ടോഷോപ്പ് ചെയ്ത ച്തിരമായിരു...
1,839,321
അനുരാഗ കരിക്കിൻ വെള്ളം എന്ന ചിത്രത്തിലെ ക്ലൈമാക്സ് ചുംബനരംഗം മോശം രീതിയിൽ പ്രചരിപ്പിക്കുന്നതിനെതിരെ നടൻ ആസിഫലി . ചിത്രത്തിലെ നായിക രജിഷ വിജയനും ആസിഫലിയും തമ്മിലുള്ള ചുംബനരംഗമാണ് വാട്സ്ആപ്പിൽ പ്രചരിക്കുന്നത് . ചിത്രത്തിലെ ക്ലൈമാക്സിലാണ് ഈ ചുംബനം . ചിത്രത്തിൻറെ സ്ക്രീൻ ഷോട്ട് എടുത്താണ് പ്രചാരണം . തങ്ങൾ ഒരിക്കൽ പോലും ഉദ്ദ...
1,839,322
ഒക്ടോബർ 14 മുതൽ 17വരെ ഫ്ലിപ്പ്കാർട്ട് , ആമസോൺ എന്നിവർ വൻ ഓഫറുകളാണ് ഉപയോക്താക്കൾക്ക് നൽകുന്നത് . ഫ്ലിപ്പ്കാർട്ട് ബിഗ് ദീവാലി സെയിൽ എന്ന പേരിൽ കച്ചവടം പൊടിപൊടിക്കാൻ ഒരുങ്ങുമ്പോൾ . ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റ്വെൽ എന്ന പേരിലാണ് ഓഫർ പൂത്തിരി കത്തിക്കുന്നത് . ടിവി , ലാപ്ടോപ്പ് , ഫോണുകൾ , വീട്ടുപകരണങ്ങൾ എന്നിവയാണ് ഇരു സൈറ്...
1,839,323
ഏറെ കൊട്ടിഘോഷിച്ച് പുറത്തിറക്കിയ ഷവോമി റെഡ്മി നോട്ട് 4 ഫോൺ പൊട്ടിത്തെറിച്ചത് വിവാദമാകുന്നു . ബംഗളുരുവിലെ ഒരു കടയിൽവെച്ചാണ് പുതിയ റെഡ്മി നോട്ട് 4 പൊട്ടിത്തെറിച്ചത് . ബോക്സ് പൊട്ടിച്ച കടയുടമ , ഫോണിൽ സിം ഇടാൻ ശ്രമിക്കവെ , ഉപഭോക്താവിന്റെ മുന്നിൽവെച്ച് പൊട്ടിത്തെറിക്കുകയായിരുന്നു . ഈ ഫോൺ പൂർണമായും കത്തിനശിച്ചു . സാധാരണഗതിയി...
1,839,324
റിലയൻസ് ജിയോ സിം കിട്ടാൻ വേണ്ടിയുള്ള പരക്കംപാച്ചിലുകൾ ഇപ്പോഴും അവസാനിച്ചിട്ടില്ല . അൾലിമിറ്റഡ് 4ജി അനുഭവിക്കുക എന്നത് തന്നെ ആളുകളുടെ ലക്ഷ്യം . പക്ഷേ അൺലിമിറ്റഡ് കോൾ പ്രതീക്ഷിച്ച് ജിയോ സിം എടുത്തവരുടെ കാര്യം കഷ്ടമാണ് . Read Also : ജിയോയിൽ നിന്ന് വോഡഫോണിലേക്ക് വിളിച്ച് നോക്കിയോ . . . ഒളിച്ചുവച്ച സംഗതികൾ പലതും പുറത്ത് ജിയ...
1,839,325
ഇറാൻ വനിതാ ടീമിന്റെ പരിശീലകയായ 62കാരിയായ ഷൈലജ ജെയിൻ . കഴിഞ്ഞവർഷമാണ് ഷൈലജ ഇറാൻ വനിതാ കബഡി ടീമിന്റെ പരിശീലകയായത് . മഹാരാഷ്ട്രയിലെ നൂറു കണക്കിന് കുട്ടികൾക്ക് മൂന്ന് ദശകത്തോളം കബഡിയുടെ പാഠങ്ങൾ പകർന്നുനൽകിയ അനുഭവസമ്പത്തുമായാണ് ഷൈലജ ഇറാന്റെ പരിശീലക ചുമതല ഏറ്റെടുത്തത് . ജക്കാർത്തയിൽ നിന്ന് ഇന്ത്യയുടെ വനിതാ - പുരുഷ ടീമുകൾ തലകു...
1,839,326
ഒരു കമ്പ്യൂട്ടർ ആദ്യമായി കിട്ടിയപ്പോൾ നിങ്ങൾ തുടങ്ങിയ ആപ്ലികേഷൻ ഏതാണ് . ഭൂരിഭാഗത്തിൻറെയും ഉത്തരം എംഎസ് പെയ്ൻറ് എന്നായിരിക്കും . എന്നാൽ പെയ്ൻറ് വിടവാങ്ങുന്നു . വിൻ്റോസ് 10ൽ നിന്നും മൈക്രോസോഫ്റ്റ് പെയ്ൻ്റ് ഉടൻ നീക്കം ചെയ്യും . കമ്പിനിയിൽ നിന്നും ഔദ്ധ്യോഗികമായി ഒരു നോട്ടീസ് വരുന്നവരെ വിൻ്റോസ് 10ൽ പെയ്ൻ്റ് സോഫ്റ്റ് വെയർ ലഭ...
1,839,327
ബാങ്കിംഗ് മേഖലയിൽ പുതിയ വിപ്ളവത്തിന് തുടക്കമിട്ട് രാജ്യത്താകെ പേയ്മെന്റ് ബാങ്കുകൾ വരുന്നു . മറ്റ് ബാങ്കുകളുടെ ഒരു ചെറിയ പതിപ്പ് എന്ന് വേണമെങ്കിൽ നമുക്കി പേയ്മെൻറ് ബാങ്കുകളെ പറയാം . അതായത് വളരെ ചുരുങ്ങിയാ കാര്യങ്ങൾ മാത്രം കൈകാര്യം ചെയ്യുന്ന ഒരു കുഞ്ഞൻ ബാങ്ക് . സാധാരണക്കാർക്കാണ് ഇത് ഏറ്റവും പ്രയോജനകരമാവുക . പണമടയ്ക്കാനും...
1,839,328
ആധുനിക ഫുട്ബോളിലെ വിസ്മയതാരമായ ലയണൽ മെസ്സിയുടെ പാത പിന്തുടർന്ന് മകൻ തിയാഗോയും . മെസ്സിയുടെ മകൻ തിയാഗോ ബാഴ്സയുടെ ഫുട്ബോൾ അക്കാഡമിയിൽ ചേർന്നു . മൂന്നുവയസ്സുകാരൻ തിയാഗോ ബാഴ്സയുടെ പുതിയ ബേബി ടീമിലാണ് അംഗമായത് . മൂന്നിനും ആറിനും ഇടയിൽ പ്രായമുളള കുട്ടികളാണ് ബേബി ടീമിലുള്ളത് . ഇതുവരെ ആറുവയസ്സുമുതലായിരുന്നു അക്കാഡമിയിൽ പ്രവേശന...
1,839,329
ഫേസ്ബുക്ക് മെസഞ്ചർ , വാട്ട്സ്ആപ്പ് , സ്നാപ് ചാറ്റ് സന്ദേശങ്ങൾ കൈമാറാനുള്ള ആപ്പുകൾ ഏറെയാണ് . എന്നാൽ അമേരിക്ക പോലുള്ള നാടുകളിൽ ഈ വൻകിട കമ്പനികളെ തറപറ്റിച്ച് ആപ്പ് സ്റ്റോറുകളിൽ മുൻപിലെത്തിയ ഒരു ആപ്പാണ് സറാഹ . ഇതും ഒരു സന്ദേശ കൈമാറ്റ ആപ്പ് തന്നെയാണ് . ജൂലൈ അവസാനത്തെ റിപ്പോർട്ട് അനുസരിച്ച് ഐഒഎസ് ആപ്പ് സ്റ്റോറിൽ ഈ അപ്പ് ഒന്ന...
1,839,330
ബുള്ളറ്റുകൾ സാധാരണഗതിയിൽ ചോപ്പർ , ക്രൂയിസർ മോഡലുകളിലേക്കാണ് മോഡിഫൈഡ് ആക്കുന്നത് . വാഹനത്തിന്റെ അടിസ്ഥാനഘടനയിൽ മാറ്റം വരുത്തുന്നത് പല നിയമപ്രശ്നങ്ങൾക്കും കാരണമാകും . മോട്ടോർവാഹന വകുപ്പിനെ്റ അനുമതിയുണ്ടായിരിക്കണം മോഡിഫിക്കേഷന് എന്നാണ് നിയമം . നിറം മാറ്റുന്നത് നിയമവിരുദ്ധമാണ് . ഇത്തരം കാര്യങ്ങൾ ചെയ്യുന്നതിനുമുമ്പ് മോട്ടോർ...
1,839,331
ഇന്ത്യൻ റെയിൽവേയുടെ പ്രീമിയം ട്രെയിനുകളായ ശതാബ്ദി , രാജ്യധാനി , തുരന്തോ തീവണ്ടികളുടെ ടിക്കറ്റ് നിരക്ക് കുറയ്ക്കുന്ന കാര്യം പരിശോധിച്ചു വരികയാണെന്ന് റെയിൽവേ മന്ത്രി പീയുഷ് ഗോയൽ അറിയിച്ചു . ഓഫ് സീസണുകളിലും , മുഴുവൻ ടിക്കറ്റുകളും ബുക്ക്ഡ് ആവാത്ത സാഹചര്യങ്ങളിലും ടിക്കറ്റ് നിരക്കിൽ ഇളവുകൾ നൽകാനാണ് റെയിൽവേ ഇപ്പോൾ ആലോചിക്കുന്...
1,839,332
തനത് തൃശ്ശൂർ സ്ലാങ്ങിലും അഗർബത്തീസിലെ മടുപ്പിക്കാത്ത സംഭാഷണശൈലിയിലും പിടിച്ചുതൂങ്ങി കഥയിലേക്ക് കയറിവരുന്നതാണ് ചിത്രത്തിന്റെ ആദ്യഭാഗം . ഇവിടെ പുണ്യാളൻ അഗർബത്തീസിൽ നിന്ന് പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡിലേക്ക് എന്തിന് എന്ന് ചോദിച്ചാൽ മറുപടി പ്രയാസമാകും . എന്നാൽ ഈ അലസതകളെ മറികടക്കാനും അഗർബത്തീസിന്റെ ഹാങ്ങോവറിൽ നിന്ന് പ്രൈവറ്റ...
1,839,333
തിങ്കളാഴ്ച്ച വ്യാപാരത്തിൻറെ ആദ്യ മണിക്കൂറുകളിൽ ഇന്ത്യൻ ഓഹരി വിപണി ആത്മവിശ്വാസത്തിൽ . 10900 ന് മുകളിലാണ് നിഫ്റ്റി ഇന്ന് വ്യാപാരം തുടങ്ങിയത് . സെൻസെക്സ് 200 പോയിന്റ് നേട്ടത്തിലാണിപ്പോൾ വ്യാപാരം നടന്നുവരുന്നത് . മെറ്റൽ , ബാങ്കിംഗ് , ഐടി മേഖലകളിലെ ഓഹരികളാണ് ഇന്ന് കരുത്ത് കാട്ടിയത് . ആഗോളവിപണിയുടെ നേട്ടത്തിന്റെ ചുവടുപിടിച്ച...
1,839,334
മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിൻറെ ഓഫീസ് ഒരു ദിവസം കുടിച്ചു തീർക്കുന്നത് 18,591 കപ്പ് ചായയെന്ന് വിവരാവകാശ രേഖ . കഴിഞ്ഞ വർഷം മാത്രം മുഖ്യമന്ത്രിയുടെ ഓഫീസ് ഇതിനായി ചെലവാക്കിയത് 3.34 കോടി രൂപയെന്നും രേഖകൾ പറയുന്നു . പല തരം കുംഭകോണങ്ങൾ രാജ്യം കണ്ടിട്ടുണ്ട് എന്നും ആദ്യമായാണ് ചായ കുംഭകോണം രാജ്യത്ത് ഉണ്ടാകുന്നത് എ...
1,839,335
പ്രത്യുൽപ്പാദന രീതികൾ വ്യത്യസ്തമാണ് ഒരോ ജീവിയിലും . ചില ജീവികളിൽ അതീവ വിചിത്രമാണ് ഇണചേരുന്ന രീതി . അത്തരത്തിൽ ഇതുവരെ ലോകം കാണാത്ത ഏറ്റവും വിചിത്രമാണ് ഇണചേരൽ രീതിയുടെ വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് ഒരു കൂട്ടം ഗവേഷകർ . ആംഗ്ലർ എന്ന ജീവികളുടെ ഇണചേരൽ രീതിയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത് . ആൺമത്സ്യങ്ങൾ ഇണചേരുമ്പോൾ പെൺമത്സ്യത്...
1,839,336
ടെലികോം കമ്പനികളുടെ കമ്പോളപരിഷ്കരണവും താരിഫ് യുദ്ധവും കാരണം ഇന്ത്യൻ വിപണിയിൽ സൌജന്യ മൊബൈൽ ഡാറ്റയുടെ ഒഴുക്കാണ് . ഇത് കാരണം വലിയൊരു ശതമാനം ആളുകൾക്കും തങ്ങളുടെ മൊബൈൽ ഡാറ്റ ഉപയോഗത്തെ കുറിച്ച് വലിയ ധാരണയില്ല . പക്ഷേ നിങ്ങൾ പോലും അറിയാതെ നിങ്ങളുടെ മൊബൈൽ ഡാറ്റയുടെ 10 ജിബിയോളം പ്രതിമാസം നഷ്ടമാകുന്നുണ്ടെങ്കിൽ അതിനെ കുറിച്ച് കൂട...
1,839,337
റിയാലിറ്റി ഷോയിൽ തന്റെ രൂപത്തെ അപമാനിച്ച ഡാൻസ് മാസ്റ്റർ പ്രസന്നയ്ക്ക് സന്തോഷ് പണ്ഡിറ്റിൻറെ ചുട്ട മറുപടി . മോനെ മഹാനായ പ്രസന്ന കുട്ടാ . . . ഏലൂർ ജോർജ് ആകരുത് എന്ന് തുടങ്ങുന്ന കുറിപ്പ് ഫേസ്ബുക്കിലൂടെയാണ് സന്തോഷ് പണ്ഡിറ്റ് പുറത്തുവിട്ടത് . ജനിച്ചപ്പോൾ ഇത്ര സൌന്ദര്യമേ ദൈവം തന്നുള്ളൂവെന്നത് എൻറെ കുറ്റമല്ല . എല്ലാവർക്കും തന്...
1,839,338
ലോകത്ത് ഏറ്റവുമധികം പ്രതിഫലം പറ്റുന്ന ഫുട്ബോൾ താരങ്ങളിൽ ഒരാളാണ് ഗരെത് ബെയ്ൽ . അത്ര വലിയ ടീമൊന്നും അല്ലാതിരുന്നിട്ടും , ബെയ്ലിന്റെ ചുമലിലേറിയാണ് വെയ്ൽസ് യൂറോകപ്പിൽ ആദ്യ റൌണ്ട് പിന്നിട്ടത് . റയൽ മാഡ്രിഡിനുവേണ്ടി കളിക്കുന്ന ബെയ്ൽ , മദ്ധ്യനിരയിൽ കളി നിയന്ത്രിക്കാനും , ഗോളവസരങ്ങൾ ഒരുക്കുന്നതിലും ഗോളടിക്കുന്നതിലും ബഹു കേമനാണ...
1,839,339
രാജ്യത്തെ പ്രമുഖ ടാക്സി സേവനദാതാക്കളായ ഒല ബസ് സർവീസും ഗ്രോസറി സ്റ്റോറുമായി എത്തുന്നു . ആരംഭിക്കുന്നു . ടാക്സി സേവനം നൽകുന്ന പോലെതന്നെയായിരിക്കും ബസ് സർവീസും തുടങ്ങുക . ടൂറിസ്റ്റ് സർവീസ് , ചാർട്ടേഡ് സർവീസ് എന്നിവയാണ് ആദ്യഘട്ടത്തിൽ ആരംഭിക്കുകയെന്ന് കമ്പനി അധികൃതർ പറയുന്നു . അടുത്ത രണ്ടുമാസത്തിനകം ബസ് സർവീസ് ആരംഭിക്കാനാണ്...
1,839,340
ചിത്രങ്ങളെ പെയ്ൻറിംഗ് രൂപത്തിൽ അവതരിപ്പിച്ച പ്രിസ്മ വീഡിയോ ഫീച്ചറും അവതരിപ്പിച്ചു . 15 സെക്കൻറ് വരെ ദൈർഘ്യമുള്ള വീഡിയോകളെ പ്രിസ്മ ഉഗ്രൻ പെയിൻറിംഗ് ദൃശ്യങ്ങളായി തിരികെ തരും . ഐഒഎസ് യൂസർമാർക്കായാണ് നിലവിൽ വീഡിയോ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത് . ആൻഡ്രോയിഡ് പതിപ്പ് ഉടൻ പുറത്തിറക്കും . വീഡിയോക്കായി 9 ഫിൽറ്ററുകളാണ് ആപ്പിലുള...
1,839,341
ഈജിപ്തിന്റെ ലോകകപ്പ് പ്രതീക്ഷകൾക്ക് നിറം പകരുന്ന വാർത്തകളാണ് ഫുട്ബോൾ ലോകത്ത് നിന്ന് പുറത്ത് വരുന്നത് . ചാംപ്യൻസ് ലീഗ് ഫൈനലിൽ റയൽ മാഡ്രിഡിനെതിരേ പരിക്കേറ്റ ലിവർപൂൾ താരത്തിന് റഷ്യൻ ലോകകപ്പ് കളിക്കാനാവുമെന്ന് തന്നെയാണ് അവസാനം പുറത്തുവരുന്ന വാർത്തകൾ . പരിക്ക് സാരമുള്ളതല്ലെന്നും , രണ്ടാഴ്ചക്കൊണ്ട് താരം പൂർണ കായികക്ഷമത കൈവരി...
1,839,342
അവധിക്കു ശേഷം തുറന്നപ്പോൾ ഓഹരി വിപണികളിൽ നഷ്ടം . സെൻസെക്സ് 28,000ത്തിനും നിഫ്റ്റി 8,700നും താഴെ എത്തി . ആഗോള വിപണികളിലെ നഷ്ടമാണ് ഇന്ത്യ വിപണികളിലും പ്രതിഫലിക്കുന്നത് . അമേരിക്കൻ ഫെഡറൽ റിസർവ് പലിശ നിരക്ക് കുറക്കുമെന്ന സൂചനകളാണ് ആഗോള വിപണികളെ ബാധിച്ചിരിക്കുന്നത് . എണ്ണ , വാതക , ഓഹരികളെല്ലാം നഷ്ടത്തിലാണ് . അദാനി പോർട്സ് ,...
1,839,343
കുഞ്ഞുങ്ങളെ ദത്തെടുത്ത നിരവധി പേരാണ് ബോളിവുഡിലുള്ളത് . സുഷ്മിത , രവീണ തുടങ്ങിയ നടിമാരെല്ലാം ഈ ലിസ്റ്റിലെ ആദ്യകാല പേരുകളാണ് . സൽമാൻ ഖാന്റെ പിതാവ് സലിം ഖാൻ , സുഭാഷ് ഗായ് , സമീർ സോണി - അങ്ങനെ എത്രയോ സിനിമാപ്രവർത്തകരും കുഞ്ഞുങ്ങളെ ദത്തെടുത്തിരുന്നു . ഇക്കൂട്ടത്തിലേക്ക് എത്തിയിരിക്കുകയാണ് നടിയും ടെലിവിഷൻ താരവുമായ സാക്ഷി തൻവ...
1,839,344
ഫോർബ്സ് മാസികയുടെ അതിസമ്പന്നരുടെ പട്ടികയിൽ മുകേഷ് അംബാനി 6 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി പതിമൂന്നാം സ്ഥാനത്തെത്തി . ആമസോൺ സ്ഥാപകൻ ബെസോസ് ( 55 ) ആണ് ലോകത്തിലെ ഏറ്റവും സമ്പന്നനായ വ്യക്തി . ബിൽ ഗേറ്റ്സ് , വാറൻ ബഫറ്റ് എന്നിവരെ മറികടന്നാണ് ബെസോസ് ഈ നേട്ടം സ്വന്തമാക്കിയത് . 131 ബില്യൺ ഡോളറാണ് ഇപ്പോൾ അദ്ദേഹത്തിന്റെ ആസ്തി . ഫോബ്സ്...
1,839,345
വിഖ്യാത ശാസ് ത്രജ് ഞൻ ആൽബർട്ട് ഐൻസ് റ്റി ൻ്റെ മസ് തിഷ് കം പഠന വിധേയമാക്കിയ പ്രമുഖ ന്യൂറോസയൻറിസ് റ്റ് മരിയൻ ക്ലീവ് സ് ഡയമണ്ട് വിടവാങ്ങി . ഒാക് ലാൻറിലെ വസതിയിൽ 90ാമത്തെ വയസിൽ ആയിരുന്നു അന്ത്യം . അനുഭവജ് ഞാനത്തിലൂടെ മസ് തിഷ് കത്തെ മാറ്റിയെടുക്കാനും പോഷിപ്പിക്കാനും കഴിയുമെന്ന് ഐൻസ് റ്റി ൻ്റെ മസ് തിഷ് കവുമായി ബന്ധപ്പെട്ട് ന...
1,839,346
അ പൂ ർ വ വൈറസ് ബാ ധി ച്ച് ചി ത്ര ശ ല ഭപ്പുഴു ക്ക ൾ സ്വയം പൊട്ടിത്തെറിക്കുന്നു . ബ്രി ട്ട നി ലാ ണ് അ ത്യ പൂ ർ വ മാ യ ഈ പ്രതിഭാസം ന ട ക്കു ന്ന ത് . സോം ബി വൈ റ സ് എ ന്നു പേ രി ട്ടി രി ക്കു ന്ന ഈ വൈ റ സ് ബാ ധ കാ ര ണം ചി ത്ര ശ ല ഭപ്പുഴു ക്ക ൾ സൂ ര്യ പ്ര കാ ശം ല ഭി ക്കു ന്ന സ്ഥ ല ങ്ങ ളി ൽ വ രി ക യും ഉ ട ൻ ത ന്നെ പൊ ട്ടി ത്ത...
1,839,347
ഇതിഹാസ അത്ലറ്റ് ബ്രിട്ടന്റെ മോ ഫറ ട്രാക്കിനോട് വിട പറയുന്നു . അടുത്തമാസത്തെ ബർമിംഗ്ഹാം ഗ്രാൻപ്രിയോടെ വിരമിക്കുമെന്ന് നാല് തവണ ഒളിംപിക് ചാമ്പ്യനായ മോ ഫറ പറഞ്ഞു . ഓഗസ്റ്റ് ഇരുപതിനാണ് ബർമിംഗ്ഹാം ഗ്രാൻപ്രി . ഇതിന് മുൻപ് ലോക അത്ലറ്റിക്സ് ചാമ്പ്യഷിപ്പിലും 34 - കാരനായ ഫറ മത്സരിക്കും . ദീർഘദൂര ഓട്ടത്തിലെ എക്കാലത്തെയും മികച്ച അ...
1,839,348
തൻറെ സിനിമയുടെ റിലീസിന് സമയമാകുമ്പോൾ ഫേസ്ബുക്കിലൂടെ നാട്ടിലെ സംഭവങ്ങളെ കുറിച്ചുള്ള പ്രതികരണങ്ങളുമായെത്തുന്ന നന്മമരമെന്നുള്ളത് ജയസൂര്യക്കെതിരെയുള്ള വിമർശനമാണ് . പല സംഭവങ്ങളിലും തൻറെ നിലപാട് താരം വ്യക്തമാക്കുമ്പോൾ , ചിലർ സാമൂഹ്യ മാധ്യമങ്ങളിൽ ഇത്തരം പ്രചാരണങ്ങൾ ഉയർത്തി വിടും . ഇപ്പോൾ അത്തരം വിമർശനങ്ങൾക്ക് ജയസൂര്യ മറുപടി പ...
1,839,349
പ്രാദേശികമായി ലഭിക്കാൻ ബുദ്ധിമുട്ടുള്ളതും നിങ്ങളെ കൊതിപ്പിക്കുന്നതുമായ ഭക്ഷണ വിഭവം ഒാൺലൈനായി ലഭ്യമാക്കാനാണ് ടേസ് റ്റ് ഒാഫ് മൈ സ് റ്റേറ്റ് വഴി ലക്ഷ്യമിടുന്നത് . മധുരപലഹാരങ്ങൾ , ലഘുഭക്ഷണം , ഡ്രൈ ഫ്രൂട് സ് , നംകീൻ , അച്ചാറുകൾ , ജാമുകൾ , തേയില , കോഫി , മറ്റ് പ്രധാന മുഖ്യ ഭക്ഷണ ഇനങ്ങൾ തുടങ്ങിയ എത്തിക്കാനാണ് ലക്ഷ്യമിടുന്നത് ...
1,839,350
ബാഴ്സലോണ വിട്ടുപോവാതിരിക്കാൻ സഹതാരം ലയണൽ മെസി നെയ്മർക്ക് ബാലൺ ഡി ഓർ വരെ വാഗ്ദാനം ചെയ്തിരുന്നതായി വെളിപ്പെടുത്തൽ . മെസി , നെയ്മർ എന്നിവരുമായി അടുത്ത കേന്ദ്രങ്ങളെ ഉദ്ധരിച്ച് സ്പാനിഷ് പത്രമായ ഡിയാറിയോ സ്പോർട്ട് ആണ് ഇക്കാര്യം പുറത്തുവിട്ടത് . പ്രീ സീസൺ ടൂർണമെന്റിനായി ജൂലായിൽ യുഎസിലെത്തിയപ്പോഴാണ് ടീം വിടാനുള്ള നെയ്മറിന്റെ ത...
1,839,351
മോഹൻലാൽ നായകനായി അഭിനയിക്കുന്ന വില്ലൻ എന്ന സിനിമയ്ക്കായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ . ബി ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്യുന്ന സിനിമ 27നാണ് റിലീസ് ചെയ്യുക . വില്ലന്റെ പ്രത്യേകതകൾ 1 . സിനിമയുടെ ഏറ്റവും വലിയ ആകർഷണം മോഹൻലാൽ എന്ന നടൻ തന്നെ . സ്റ്റൈലിഷ് ലുക്കിൽ വരുന്ന മോഹൻലാലിന്റെ പ്രകടനം പ്രേക്ഷകർക്ക് ആസ്വാദ്യകരമാകുമെന്നാണ് ...
1,839,352
മൊബൈൽ മെസേജിംഗ് ആപ്ലിക്കേഷൻ വാട്സ്ആപ്പ് പേയ്മന്റ് ഫീച്ചർ അവതരിപ്പിച്ചിട്ട് ദിവസങ്ങൾ മാത്രമേ ആയിട്ടുള്ളൂ . എന്നാൽ രാജ്യത്തെ ഡിജിറ്റൽ പേയ്മെന്റ് സംവിധാനത്തിന് മികച്ച കുതിപ്പാണ് ഉണ്ടാക്കിയിട്ടുള്ളത് . കഴിഞ്ഞ വർഷമാണ് വാട്സ്ആപ്പ് രാജ്യത്തെ സ്വകാര്യ ബാങ്കുകളുമായി സഹകരിച്ച് ഡിജിറ്റൽ വാലറ്റ് ആരംഭിക്കാനുള്ള നീക്കം കഴിഞ്ഞ വർഷമാണ...
1,839,353
വാലന്റൈൻസ് ഡേ ആഘോഷിക്കാൻ ഓഫറുകളുമായി ജെറ്റ് എയർവേയ്സ് . രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ എയർലൈനായ ജെറ്റ് എയർവെയ്സ് ചൊവ്വാഴ്ചയാണ് വലന്റൈൻസ് ഡേ ഓഫറുകൾ പ്രഖ്യാപിച്ചത് . 999 രൂപ മുതലാണ് ടിക്കറ്റ് നിരക്കുകൾ ആരംഭിയ്ക്കുന്നത് . നാല് ദിവസം നീണ്ടുനിൽക്കുന്ന പ്രമോഷണൽ ഓഫറിൽ ഫെബ്രുവരി 17 മുതൽ മാർച്ച് ഒന്നുവരെയുള്ള കാലയളവിനുള്ളിലുള്...
1,839,354
മോഹൻലാലിൻറെ സിനിമപ്രേമികൾ കാത്തിരിക്കുന്ന ഒടിയൻ വെള്ളിയാഴ്ച തന്നെ റിലീസ് ചെയ്യുമെന്ന് അണിയറക്കാർ . ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഈ കാര്യം അറിയിച്ചത് . മുൻനിശ്ചയിച്ചിരുന്നത് പോലെ തന്നെ നാളെ പുലർച്ചെ 4.30 മുതൽ ഒടിയന്റെ എല്ലാ ഷോകളും ഉണ്ടായിരിക്കുന്നതാണ് എന്നാണ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത് . അതേ സമയം നാളെ സംസ്ഥാന വ്യ...
1,839,355
‘ചീക്കു’ എന്ന ഇരട്ടപ്പേര് വന്നതി ൻറെ രഹസ്യം തുറന്നുപറഞ്ഞ് ഇന്ത്യൻ ക്യാപ് റ്റൻ വിരാട് കോലി . ബോളിവുഡ് താരം ആമിർഖാനുമായി ടി . വി ഷോയിൽ നടത്തിയ ചാറ്റിലാണ് താരം രഹസ്യം പുറത്തുപറഞ്ഞത് . അണ്ടർ 17 ടീമിൽ കളിക്കുന്ന സമയത്ത് നടത്തിയ മുടിവെട്ടാണ് ചീക്കു എന്ന പേരി ന് കാരണമായതെന്ന് കോലി പറഞ്ഞു . മുടി വെട്ടിയതോടെ തൻറെ ചെവി വലുതായി ത...
1,839,356
ഓസീസിനെതിരെ ആദ്യ ടെസ്റ്റിൽ ലോക റെക്കോഡിനൊപ്പമെത്തി ഇന്ത്യൻ വിക്കറ്റ് കീപ്പർ ഋഷഭ് പന്ത് . ഒരു ഇന്നിങ്സിൽ ഏറ്റവും കൂടുതൽ ക്യാച്ചുകളെന്ന റെക്കോഡിനൊപ്പമാണ് പന്തെത്തിയത് . 11 ക്യാച്ചുകളാണ് പന്ത് ടെസ്റ്റിൽ ഒന്നാകെ സ്വന്തമാക്കിയത് . ഇതിൽ ആറെണ്ണം ആദ്യ ഇന്നിങ്സിലും അഞ്ച് ക്യാച്ചുകൾ രണ്ടാം ഇന്നിങ്സിലും . ഒരു ടെസ്റ്റ് ഇന്നിങ്സിൽ ...
1,839,357
കാൽപ്പന്തുകളിയുടെ ലോകത്തു നിന്നും കാൽപ്പനീക ഈണങ്ങളുമായി വന്നു മലയാളികളെ നിരന്തരം പാട്ടുപാടിച്ചയാളാണ് എ ടി ഉമ്മർ എന്ന വടക്കേ മലബാറുകാരൻ . കണ്ണൂരിലെയും തലശേരിയിലെയും ഫുട്ബോൾ മൈതാനങ്ങളിൽ നിന്നും 1960 കളുടെ മധ്യത്തിലാണ് മലയാള സിനിമാസംഗീത ലോകത്തേക്ക് ഉമ്മർ കടന്നുവരുന്നത് . കെ രാഘവനും ദക്ഷിണാമൂർത്തിയും ബാബുരാജും ദേവരാജനുമൊക്...
1,839,358
ഹോളിവുഡ് ആക്ഷൻ താരം ടോം ക്രൂസിന് ചിത്രീകരണത്തിനിടെ പരിക്ക് . മിഷൻ ഇംപോസിബിൾ എന്ന ആഗോള ഹിറ്റ് ആക്ഷൻ പരമ്പരയുടെ ആറാം ഭാഗത്തിൻറെ ചിത്രീകരണത്തിനിടെ ഞായറാഴ്ച രാവിലെയാണ് അപകടം . തുടർന്ന് ചിത്രീകരണം നിർത്തിവച്ചു . കാലിന് പരിക്കേറ്റ താരത്തെ വിദഗ്ധപരിശോധനയ്ക്ക് വിധേയമാക്കി . അപകടത്തിൻറെ വീഡിയോ ദൃശ്യങ്ങൾ വൈറലാണ് . ബഹുനില കെട്ടിട...
1,839,359
സ്മാർഫോൺ വിപണിയിലെ മുൻനിര കമ്പനിയായ കൂൾപാഡ് നോട്ട് 3 പുതിയ ഫീച്ചറുകൾ വിപണിയിലിറക്കി ആളുകളെ ആകർഷിക്കുകയാണ് . ഉത്തർപ്രദേശ് വിപണിയിലും തരംഗമാകാൻ ഒരുങ്ങിയിരിക്കുകയാണ് കൂൾ പാഡ് നോട്ട് 3 . ഇതിനോടകം 270,000 കൂൾപാഡ് നോട്ട് 3 സ്മാർട്ട് ഫോണുകൾ കമ്പനി വിറ്റു കഴിഞ്ഞു . ഇനി ഉത്തർപ്രദേശ് വിപണി കീഴടക്കുക എന്നതാണ് കമ്പനി ലക്ഷ്യമിടുന്ന...
1,839,360
ഡോളറുമായുള്ള വിനിമയത്തിൽ രൂപയുടെ മൂല്യം 13 മാസത്തെ താഴ്ന്ന നിരക്കിൽ . രൂപ 66ന് താഴേക്ക് പതിച്ചു . 30 പൈസയുടെ നഷ്ടമാണ് മൂല്യത്തിൽ ഇന്ന് ഉണ്ടായിരിക്കുന്നത് . രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില വർദ്ധിക്കുന്നതാണ് മൂല്യം ഇടിവിനുള്ള പ്രധാന കാരണം . ക്രൂഡോയിൽ വാങ്ങുന്നതിനായി വൻ തോതിലാണ് ഡോളർ ചെലവഴിക്കുന്നത് . ധനക്കമ്മി ഉയരുന്നത...
1,839,361
ഹൃദയം പ്രവർത്തനം നിലച്ചശേഷവും മനുഷ്യൻറെ ബോധം മറയുന്നില്ലെന്ന് പുതിയ കണ്ടുപിടുത്തം . ഹൃദയം നിലച്ച് 30 സെക്കൻറിനുള്ളിൽ മസ്തിഷ്കം പ്രവർത്തനം നിർത്തുമെന്നും പിന്നീട് തിരിച്ചു വരില്ലെന്നുമാണ് നമ്മുടെ ഇതുവരെയുള്ള ധാരണ . മസ്തിഷ്കം പ്രവർത്തനം നിർത്തിയാൽ ബോധം മറയുമെന്നായിരുന്നു കരുതിയിരുന്നത് . എന്നാൽ ഇത് പൂർണ്ണമായും ശരിയല്ലെന്...
1,839,362
ഓഹരി വിപണിയിൽ വീണ്ടും കറുത്തവെള്ളി . യൂറോപ്യൻ യൂണിയൻ വിടാനുള്ള ബ്രീട്ടീഷ് ജനതയുടെ തീരുമാനം ആഗോള ഓഹരി വിപണികളെ നഷ്ടത്തിലേക്ക് തള്ളിവിട്ടു . ഇന്ത്യൻ ഓഹരി സൂചികയായ സെൻസെക്സ് 26,000ത്തിനും നിഫ്റ്റി 8,000ത്തിനും താഴെയെത്തി . ബ്രിട്ടനിൽ നിക്ഷേപമുള്ള കമ്പനികളുടെ ഓഹരിമൂല്യം ഇടിഞ്ഞു . ടാറ്റ മോട്ടോഴ്സ് 10 ശതമാനം നഷ്ടം നേരിട്ടു ....
1,839,363
മികച്ച നടിക്കുള്ള ദേശീയ അവാർഡ് ലഭിച്ച സുരഭിയാണ് ഇപ്പോൾ താരം . സുരഭി ഒരു സംവിധായകന് നൽകിയ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച . സംഭവത്തെക്കുറിച്ച് സുരഭി ഒരു അഭിമുഖത്തിൽ പറഞ്ഞത് ഇങ്ങനെ . വാട്സാപ്പിൽ വന്ന ഒരു സ്ത്രീയുടെ ഫോട്ടോ കാണിച്ചു സംവിധായകൻ ചോദിച്ചു . സുരഭി ഇതുപോലെയാക്കെ ആകേണ്ടേയെന്ന് , അത് അത്യാവശ്യം മോശമായ ചിത...
1,839,364
നാസയുടെ അടുത്തകാലത്തെ ഏറ്റവും വലിയ ഭൌതിക ശാസ്ത്ര പരീക്ഷണത്തിന് പിന്നിൽ ഇന്ത്യൻ വംശജയായ വനിത . ബംഗാളിൽ പിതൃവേരുകൾ ഉള്ള അനിത സെൻഗുപ്തയാണ് നാസ അടുത്തിടെ വികസിപ്പിത്ത കോൾഡ് ആറ്റം ലാബോറട്ടറി ( സിഎഎൽ ) വികസിപ്പിക്കുന്നതിൻറെ ബുദ്ധി കേന്ദ്രമായി പ്രവർത്തിച്ചത് . ശൂന്യാകാശത്തേക്കാൾ 10 ദശലക്ഷം കൂടുതൽ തണുപ്പായിരിക്കും സിഎഎല്ലിൽ . ...
1,839,365
മലയാളികളെ മനസ്സറിഞ്ഞ് ചിരിച്ചിച്ച ജഗതി ശ്രീകുമാർ നേരിടേണ്ടിവന്ന വാഹനാപകടം ഏവരെയും ഇപ്പോഴും വേദനിപ്പിക്കുകയാണ് . ആ തമാശകൾ വെള്ളിത്തിരയിൽ വീണ്ടും പ്രത്യക്ഷപ്പെടാൻ ആഗ്രഹിക്കുന്നവരാണ് സിനിമാ പ്രേമികൾ . വാഹനാപകടത്തിൽ നിന്ന് ജീവിതത്തിലേക്ക് ചിരിച്ചുകൊണ്ട് കടന്നെത്തിയെങ്കിലും പരിപൂർണ സുഖം പ്രാപിക്കാനായിട്ടില്ല . വീൽചെയറിൽ നിന...
1,839,366
വിപണിയിൽ വൻ വിൽപ്പനയാണ് ആപ്പിൾ ഐഫോൺ X ഉണ്ടാക്കുന്നത് . ഫേസ് ഐഡി സംവിധാനവുമായി എത്തിയ ആപ്പിളിൻറെ ആദ്യഫോൺ എന്നതാണ് ഐഫോണിൻറെ പത്താം എഡിഷനെ വ്യത്യസ്തമാക്കുന്നത് എന്ന് പറയാം . ആപ്പിൾ ഐഫോൺ അവതരിപ്പിക്കുമ്പോൾ തന്നെ ഒരു മനുഷ്യ മുഖം മാത്രം തിരിച്ചറിയാൻ സാധിക്കുന്ന തരത്തിലാണ് ഈ സംവിധാനം ഉണ്ടാക്കിയത് എന്നാണ് ആപ്പിൾ സീനിയർ വൈസ് പ്...
1,839,367
ഹൃത്വിക് റോഷനെതിരായ പരാമർശത്തിന്റെ പേരിൽ കങ്കണ റണാവത്ത് വീണ്ടും വാർത്തകളിൽ നിറയുന്നു . ഇത്തവണ ഹൃത്വിക്കിനെ മാത്രമല്ല , പ്രിയങ്ക ചോപ്രയേയും വെറുതെ വിട്ടിട്ടില്ല . ഒരു ടെലിവിഷൻ പരിപാടിക്കിടെയാണ് ഹൃത്വിക് റോഷനെതിരായ കങ്കണയുടെ ബൂമെറാങ് വന്നത് . ഒരു ടെലിവിഷൻ പരിപാടിക്കിടെ അവതാരക ചോദിച്ച ഒരു ചോദ്യം , കങ്കണ സ്വത സിദ്ധമായ ശൈലി...
1,839,368
ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയെ വിമർശിച്ച് ഗൌതം ഗംഭീർ . ഓസീസ് പര്യടനത്തിൽ കോലിയുടെ സ്ലെഡ്ജിങ്ങും മറ്റുമാണ് ഗംഭീറിനെ ചൊടിപ്പിച്ചത് . കോലി ഒരു രാജ്യത്തെ മുഴുവൻ പ്രതിനിധീകരിക്കുന്ന നായകനാണെന്ന് ഓർക്കണമെന്നും ഒരുപാട് പേർക്ക് മാതൃകയാണെന്നും ഗംഭീർ ഓർമിപ്പിച്ചു . ഗംഭീർ തുടർന്നു . . . ആക്രമണോത്സുകതയും സ്ലെഡ്ജിങ്ങും നല്ലതാണ് ....
1,839,369
സെഞ്ചൂറിയനിലും സെഞ്ചുറി അടിച്ച് ടീമിനെ ജയിപ്പിച്ച ക്യാപ്റ്റൻ വിരാട് കോലി സ്വന്തമാക്കിയത് ഒരുപിടി റെക്കോർഡുകൾ . പിന്നിലാക്കിയതാകട്ടെ സാക്ഷാൽ സച്ചിൻ ടെൻഡുൽക്കർ ഉൾപ്പെടെയുള്ളവരെയും . സച്ചിനുശേഷം ഒരു ഏകദിന പരമ്പരയിൽ 500 റൺസ് പിന്നിടുന്ന ആദ്യ ഇന്ത്യൻ ബാറ്റ്സ്മാനെന്ന നേട്ടം സ്വന്തമാക്കിയ കോലി ഒരു കലണ്ടർ വർഷം 47 ദിവസം കൊണ്ട് ...
1,839,370
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനായുള്ള അപേക്ഷ സമർപ്പിക്കേണ്ട സമയം ബിസിസിഐ നീട്ടി . അപേക്ഷിക്കാവുന്ന അവസാന തീയതി ജൂലൈ 9 വരെയാക്കി . നേരത്തെ അപേക്ഷിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ലെന്നും ബിസിസിഐയുടെ അറിയിപ്പിൽ പറയുന്നു . അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതിക്ക് ശേഷം ഒരാഴ്ചയ്ക്കുള്ളിൽ നേരിട്ടോ വീഡിയോ കോൺഫറൻസിങ്...
1,839,371
നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി സുനിൽ കുമാർ കാവ്യ മാധവന്റെ ഡ്രൈവർ ആയിരുന്നു എന്ന് അന്വേഷണ സംഘത്തിന് സൂചന കിട്ടി . ഇതേക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി . അതേസമയം , ദിലീപിന്റെ മാനേജർ അപ്പുണ്ണി ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകില്ല . ഇതിനിടെ ദിലീപിന്റെ ഡി സിനിമാസ് ഭൂമി കയ്യേറിയെന്ന പരാതിയിൽ തൃശൂർ വിജിലൻസ് കോടതി ...
1,839,372
കാസ്റ്റിംഗ് കൌച്ച് വിവാദത്തിൽ പുതിയ വെളിപ്പെടുത്തലുമായി ശ്രീ റെജ്ജി . തെന്നിന്ത്യൻ നടന്മാരെക്കുറിച്ച് മാദകനടി ശ്രീ റെഡ്ഡിയുടെ വെളിപ്പെടുത്തലുകളിൽ വിയർത്ത് ഒലിക്കുകയാണ് ടോളിവുഡും കോളിവുഡും . കഴിഞ്ഞ ദിവസം സൂപ്പർഹിറ്റ് സംവിധായകൻ മുരുകദോസിന്റെയും നടൻ ശ്രീകാന്തിന്റെയും പേരുകൾ പുറത്തുവിട്ട ശ്രീറെഡ്ഡിയുടെ പട്ടികയിലെ ഏറ്റവും പ...
1,839,373
സംസ്ഥാനത്ത് വിൽപന തുടങ്ങിയ മിസോറാം ലോട്ടറി നിയമവിരുദ്ധമെന്ന് ധനമന്ത്രി ഡോ . തോമസ് ഐസക്ക് . ഇതിന് പിന്നിൽ സാന്റിയാഗോ മാർട്ടിനാണെന്നും അദ്ദേഹം ആരോപിച്ചു . ടിയുവിടെ മറവിൽ ലോട്ടറി മാഫിയ്ക്ക് സംസ്ഥാന സർക്കാർ കളമൊരുക്കുന്നുവെന്ന് വി . ഡി സതീശൻ വിമർശിച്ചു . രജിസ്ട്രേഷനെടുത്ത തൃപ്പൂണിത്തുറയിലെ എജൻസിക്ക് സംസ്ഥാന ജി . എസ് . ടി വ...
1,839,374
സാഫ് കപ്പ് ഫുട്ബോളിലെ ആദ്യ മത്സരത്തിൽ ഇന്ത്യ മികച്ച വിജയമാണ് സ്വന്തമാക്കിയത് . ശ്രീലങ്കയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ഇന്ത്യ പരാജയപ്പെടുത്തിയത് . ഓറഞ്ച് കുപ്പായത്തിൽ കളത്തിലിറങ്ങിയ ഇന്ത്യക്കായി മലയാളി താരം ആഷിഖ് കരുണിയനും ( 35 ) ലാലിയൻസ്വാല ചാങ്തെയുമാണ് ( 47 ) ശ്രീലങ്കൻ വല തുളച്ചത് . അതിൽ ചാങ്തെയുടെ ഗോൾ കണ്ട ഞെട്ടല...
1,839,375
ആപ്പിൾ ഐഫോൺ 7 പ്ലസിനെതിരെ പുതിയ പരാതി . 512 പിക്സൽസ് എന്ന ബ്ലോഗിലൂടെ സ്റ്റീഫൻ ഹാക്കറ്റാണ് ആദ്യം ഈ വിവരം പുറത്തുവിട്ടത് . ആപ്പിൾ ഈയിടെ പുറത്തിറക്കിയ ഐഫോൺ 7 പ്ലസിൽ നിന്നും പാമ്പ് ചീറ്റുന്ന തരത്തിലുള്ള ശബ്ദം പുറത്തു വരുന്നതായാണ് സ്റ്റീഫന്റെ പരാതി . ഐഫോണിന്റെ പുറകുവശത്തു നിന്നാണ് ഈ ശബ്ദം കേൾക്കുന്നതെന്ന് സ്റ്റീഫൻ പറഞ്ഞു . ...
1,839,376
വാട്ട്സ്ആപ്പ് കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽപ്പേർ ഉപയോഗിക്കുന്ന സന്ദേശകൈമാറ്റ ആപ്പ് ആണ് മെസഞ്ചർ . ഡെവലപ്പർമാർക്ക് പണം സമ്പാദിക്കാൻ പുതിയ അവസരമാണ് ഫേസ്ബുക്ക് മെസഞ്ചറിലൂടെ തുറന്നിടുന്നത് . മെസഞ്ചറിനായി പ്രത്യേക ആഡുകളും വീഡിയോ ഗെയിമുകളും നിർമ്മിച്ച് നൽകണം എന്നതാണ് ഡീൽ ഇപ്പോൾ പരീക്ഷണാർത്ഥം അവതരിപ്പിക്കുന്ന ഘട്ടത്തിൽ ഉപയോക...
1,839,377
ഓൺലൈൻ ഷോപ്പിംഗ് ഭീമൻ ആമസോൺ പ്രൈം വാർഡ്രോബ് എന്ന പദ്ധതി തുടങ്ങി . അമേരിക്കയിലെ പ്രൈം ഉപയോക്താക്കൾക്കാണ് ഈ പദ്ധതി . വസ്ത്രങ്ങൾ വാങ്ങുന്ന ഉപയോക്താവിനാണ് ഇത്തരത്തിൽ ഒരു പദ്ധതിയുടെ പ്രയോജനം ലഭിക്കുക . ഇത് പ്രകാരം ഒരു തുണിക്കടയിൽ ട്രയൽ നോക്കുവാൻ എടുക്കും പോലെ ആമസോണിൽ നിന്നും നിങ്ങൾക്ക് തുണിയെടുക്കാം . അത് ഫ്രീയായി ആമസോൺ ഡെലി...
1,839,378
ചൈനീസ് സ്മാർട്ട് ഫോൺ നിർമാണ കമ്പനിയായ ഷവോമിയുടെ ജനപ്രിയ ഹാൻഡ്സെറ്റ് റെഡ്മി നോട്ട് 4 പൊട്ടിത്തെറിക്കുന്ന വീഡിയോ വൈറലായിരുന്നു . അപകടത്തിൽ കടയുടമക്ക് പൊള്ളലേറ്റു എന്നാണ് ഈ ദൃശ്യങ്ങൾ പുറത്തുവിട്ട ദേശീയ മാധ്യനമങ്ങൾ പറയുന്നത് . സംഭവത്തിൻറെ സിസിടിവി ദൃശ്യങ്ങളാണ് പ്രചരിച്ചത് . ബെംഗളൂരുവിലാണ് സംഭവം എന്നായിരുന്നു റിപ്പോർട്ട് . ...
1,839,379
ഇന്ത്യ - ഓസ്ട്രേലിയ ട്വൻറി20 പരമ്പരയിലെ നിർണായക മൂന്നാം മത്സരം നാളെ സിഡ്നി ക്രിക്കറ്റ് ഗ്രൌണ്ടിൽ നടക്കും . ആദ്യ കളിയിൽ ഓസീസ് ജയിച്ചപ്പോൾ രണ്ടാം മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു . പരുക്കേറ്റ ബില്ലി സ്റ്റാൻലേക്കിന് പകരം മിച്ചൽ സ്റ്റാർക്കിനെ ഓസ്ട്രേലിയ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട് . പരിശീലനത്തിനിടെയാണ് ബില്ലിക്ക് പരുക്കേറ്...
1,839,380
മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി തങ്ങളുടെ മോഡലുകൾ മെയ് 15വരെ പ്രത്യേക ഓഫറുകൾ ഏർപ്പെടുത്തി സാംസങ്ങ് . ഇതിൽ ഏറ്റവും ആകർഷകമായ ഓഫർ സാംസങ്ങിൻറെ ഫ്ലാഗ്ഷിപ്പ് മോഡലായ ഗ്യാലക്സി എസ്6 , ഗ്യാലക്സി നോട്ട്5 എന്നിവ ഒരു രൂപയുടെ ഡൌൺ പേമൻറിൽ സ്വന്തമാക്കാം എന്നതാണ് . പിന്നീട് പത്ത്മാസത്തെ ഇൻസ്റ്റാൾമെൻറിൽ ബാക്കി തുക അടച്ച് തീർക്കാം ...
1,839,381
ആദായനികുതി നിയമം അനുസരിച്ച് കുട്ടികളുടെ വിദ്യാഭ്യാസത്തിന് പണം ചെലവഴിക്കുന്നവർക്ക് നികുതിയിളവ് ലഭിക്കും . ആദായനികുതി വകുപ്പ് നിയമത്തിലെ 80 സി , 80 ഇ വകുപ്പുകൾ പ്രകാരം കുട്ടികളുടെ വാർഷിക ട്യൂഷൻ ഫീസും നികുതി ഒഴിവാക്കൽ പരിധിയായ 1.5൦ ലക്ഷത്തിൽ ഉൾപ്പെടുന്നുണ്ടെങ്കിൽ മാത്രമേ കൂട്ടിച്ചേർക്കുന്നുണ്ടെങ്കിൽ മാത്രമേ ഈ ഇളവ് ലഭിക്കു...
1,839,382
നാട്ട്യങ്ങളില്ലാതെ അഭിനയത്തെ നെഞ്ചോടു ചേർത്തുവച്ച നടൻ . എഴുത്തും നാടകവും അഭിനയവും ഒത്തുചേർന്ന പ്രതിഭ . നാടക രംഗത്തുനിന്ന് മലയാള സിനിമയുടെ അഭ്രപാളിയിലേക്ക് പറിച്ചുനട്ട അനുഗ്രഹീത നടൻ . അനുജനായും ജേഷ്ഠനായും അച്ഛനായും മുത്തച്ഛനായും നായക കഥാപാത്രത്തെ അതിജീവിക്കാൻ വില്ലനായുമൊക്കെ കെട്ടിയാടിയ നിരവധി വേഷങ്ങൾ . ഒരു നടന്റെ ഓർമ്മ...
1,839,383
കഴിഞ്ഞ വർഷത്തെ മികച്ച ഫുട്ബോൾ താരത്തിനുള്ള ബാലൺ ദി ഓർ പുരസ്കാരം ഇന്ന് പ്രഖ്യാപിക്കും . ഇന്ത്യൻ സമയം രാത്രി ഒരു മണിക്ക് ശേഷമാണ് പ്രഖ്യാപനം . 2008ന് ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോയും ലിയോണൽ മെസ്സിയും മാത്രം സ്വന്തമാക്കിയിട്ടുള്ള ലോക ഫു്ടബോളർ പട്ടത്തിന് പുതിയ അവകാശിയെത്തുമോ ? . ബാലൺ ഡി ഓർ പുരസ്കാരപ്രഖ്യാപനത്തിന് ഫ്രാൻസ് ഫുട്...
1,839,384
മുംബൈയിൽ ഏറ്റവും വില കൂടിയ ഒരു കച്ചവടം നടന്നു . കച്ചവടം ചെയ്യപ്പെട്ടത് ഒരു ബംഗ്ളാവ് . മലബാർ ഹില്ലിലെ ജതിയ ഹൌസ് ആണ് വിറ്റത് . എത്ര രൂപയ്ക്കാണ് ജതിയ ഹൌസ് വിറ്റ് പോയതെന്ന് അറിയാമോ ? 425 കോടി രൂപയ്ക്ക് . ആദിത്യ ബിർള ഗ്രൂപ്പിന് വേണ്ടി കുമാർ മംഗളമാണ് 425 കോടി രൂപയ്ക്ക് ജതിയ ഹൌസ് വാങ്ങിയത് . കഴിഞ്ഞ ദിവസമാണ് ജതിയ ഹൌസ് ലേലം ചെയ...
1,839,385
എ എഫ് സി ഏഷ്യൻ കപ്പിൽ ഇരട്ട ഗോൾ നേടി ഇന്ത്യൻ താരം സുനിൽ ഛേത്രി ചരിത്രനേട്ടത്തിൽ . നിലവിൽ കളിക്കുന്ന താരങ്ങളിൽ അന്താരാഷ്ട്ര മത്സരങ്ങളിൽ കൂടുതൽ ഗോൾ നേടുന്ന രണ്ടാമത്തെ താരമെന്ന നേട്ടത്തിലെത്തി ഛേത്രി . അർജൻറീനൻ ഇതിഹാസം ലിയോണൽ മെസിയെയാണ് പിന്തള്ളിയത് . പോർച്ചുഗൽ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ മാത്രമാണ് പട്ടികയിൽ ഛേത്രിക്ക്...
1,839,386
ജീത്തു ജോസഫ് തിരക്കഥയൊരുക്കുന്ന പുതിയ സിനിമിയൽ ബിജു മേനോൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു . ജീത്തു ജോസഫിന്റെ തിരക്കഥയിൽ അൻസാർ ഖാനാണ് ചിത്രം സംവിധാനം ചെയ്യുന്നത് . ഇതാദ്യമായാണ് മറ്റൊരു സംവിധായകനു വേണ്ടി ജീത്തു ജോസഫ് തിരക്കഥ എഴുതുന്നത് . ബിജു മേനോനൊപ്പം ഇന്ദ്രജിത്തും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു . ശിവദ...
1,839,387
പേരു തന്നെയാണ് സിനിമയുടെ വൺലൈൻ ; അല്ലെങ്കിൽ സിനിമ മൊത്തവും . നായകന് ഒപ്പം സഞ്ചരിക്കുന്ന കൊലയാളി അഥവാ വില്ലൻ . കൊലയാളി ഒപ്പം ഉണ്ടെന്ന് അറിയാവുന്ന നായകൻ . കൊലയാളിയെ അറിയാമെങ്കിലും ആരാണ് അതെന്നു മറ്റുള്ളവരെ കാട്ടിക്കൊടുക്കാനോ അയാളെ നിയമത്തിനു മുന്നിൽ കൊണ്ടുവരാനോ കഴിയാതെ വരുന്നു അന്ധനായ ജയരാമൻ എന്ന നായകന് . തന്റെ പിന്നാലെയ...
1,839,388
ആധാറുമായി ബന്ധിപ്പിക്കാത്ത ബാങ്ക് അക്കൌണ്ടുകളുടെ പ്രവർത്തനം തടസ്സപ്പെടുത്തുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ . ഡിസംബർ മാസത്തിനുള്ളിൽ ആധാർ - ബാങ്ക് അക്കൌണ്ട് ബന്ധിപ്പിക്കൽ നടപടികൾ പൂർത്തിയാക്കാത്ത അക്കൌണ്ടുകൾ ബ്ലോക്ക് ചെയ്യുമെന്നാണ് എസ്ബിഐ ട്വീറ്റിൽ അറിയിച്ചിട്ടുള്ളത് . ഡിജിറ്റൽ ബാങ്കിംഗ് സേവനങ്ങളുടെ ആനുകൂല്യം ലഭിക്കു...
1,839,389
ലോകത്താകമാനം വ്യാപിച്ചു കിടക്കുന്ന ജ്വല്ലറി ശൃംഖലയുടെ ഉടമകളായ ജോയ് ആലുക്കാസ് തങ്ങളുടെ ദീപാവലി ഓഫറുകൾ പ്രഖ്യാപിച്ചു . ലോകത്താകമാനമുളള ജോയ് ആലുക്കാസിൻറെ ജ്വല്ലറികളിലൂടെ സ്വർണ്ണം വാങ്ങുന്നവർക്ക് ആനുകൂല്യങ്ങൾ ലഭിക്കും . മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി പുതിയ അനേകം ഓഫറുകളും വിപുലമായ കളക്ഷനുമാണ് ജോയ് ആലുക്കാസ് ഉപഭോക്താക്കൾ...
1,839,390
രാജസ്ഥാനെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളം ശക്തമായ നിലയിൽ . രാജസ്ഥാനെ 243 റൺസിന് പുറത്താക്കിയ കേരളം ഒന്നാം ഇന്നിംഗ്സിൽ 92 റൺസ് ലീഡ് നേടി . എട്ട് വിക്കറ്റ് വീഴ്ത്തിയ ജലജ് സക്സേനയാണ് രാജസ്ഥാനെ തകർത്തത് . മൂന്നാം ദിവസം കളിനിർത്തുമ്പോൾ കേരളം രണ്ടാം ഇന്നിംഗ്സിൽ 3 വിക്കറ്റിന് 217 റൺസെടുത്തിട്ടുണ്ട് . ഒരു ദിവസത്തെ കളി ശേഷ...
1,839,391
വിനിമയ വിപണിയിൽ ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ വൻ മുന്നേറ്റം . അഞ്ച് മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് രൂപയുടെ വ്യാപാരം പുരോഗമിക്കുന്നതെന്ന് ദേശീയ ഓൺലൈൻ മാധ്യമമായ ലൈവ് മിൻറ് റിപ്പോർട്ട് ചെയ്യുന്നു . വിനിമയ വിപണിയിൽ ഡോളറിനെതിരെ 33 പൈസ മൂല്യമുയർന്ന് രൂപയുടെ മൂല്യം 69.39 എന്ന നിലയിലെത്തി . വെള്ളിയാഴ്ച വ്യാപാരം അവസാനിക്കുമ്പോ...
1,839,392
മാരുതിയുടെ എൻട്രി ലെവൽ കാർ , ഓൾട്ടോയാണ് ഏറ്റവും കൂടുതൽ വിൽപ്പന നടക്കുന്നത് . 1 , 20 , 720 യൂണിറ്റ് കാറുകളാണ് ഇതു വരെ വിറ്റത് . വാഗൺആർ ആണ് രണ്ടാം സ്ഥാനത്ത് . 86 , 939 യൂണിറ്റുകൾ ആണ് വിൽപ്പന . ഡിസയർ , സ്വിഫ്റ്റ് മോഡലുകളാണ് തൊട്ടുപിന്നിൽ . അഞ്ചാം സ്ഥാനത്ത് ഹ്യൂണ്ടായ് കമ്പനിയുടെ ഗ്രാൻഡ് ഐ10 ആണ് . ഈ സെപ്തംബർ മാസത്തിലെ മാത്ര...
1,839,393
മൂന്നു ദിവസത്തിനകം ഒരു കോടിയിലധികം യൂണിറ്റുകൾ വിറ്റു പോയ ഐ ഫോൺ 6 വളയുന്നെന്ന പരാതിയുമായി ഉപഭോക്താക്കൾ രംഗത്തെത്തി . വളരെ കനം കുറഞ്ഞ ബോഡിയുള്ള ഐ ഫോണിന്റെ പ്രധാന പ്രത്യേകതകളിലൊന്ന് അതിന്റെ രൂപഭംഗി തന്നെയായിരുന്നു . എന്നാൽ അതിനുവേണ്ടി ഉപയോഗിച്ച അലുമിനിയം പാളിയാണ് ഫോൺ വളയുന്നതിന് കാരണമാകുന്നതെന്നാണ് വിദഗ്ധർ പറയുന്നത് . ഐ ഫ...
1,839,394
ചാമ്പ്യൻസ് ലീഗിൽ ഗോൾവർഷത്തോടെ ഷാക്തറിനെ കീഴടക്കി മാഞ്ചസ്റ്റർ സിറ്റി . ഏകപക്ഷീയമായ ആറ് ഗോളിനാണ് സിറ്റിയുടെ ജയം . സിറ്റിക്കായി ബ്രസീലിയൻ താരം ഗബ്രിയേൽ ജീസസ് ഹാട്രിക് നേടി . ഡേവിഡ് സിൽവ , റഹീം സ്റ്റെർലിംഗ് , റിയാദ് മഹ്രെസ് എന്നിവരുടെ വകയായിരുന്നു മറ്റ് ഗോളുകൾ . എന്നാൽ ഒരു ഗോൾ പോലും മടക്കാൻ ഷാക്തറിനായില്ല . കളി തുടങ്ങി 13 ...
1,839,395
വെബ് ഡെസ്ക് മോഹൻലാലിന്റെ തകർപ്പൻ ആക്ഷൻ രംഗങ്ങളുള്ള പുലിമുരുകൻ തീയേറ്ററുകളിൽ കളക്ഷൻ റെക്കോർഡുകൾ ഭേദിച്ചുമുന്നേറുകയാണ് . വൈശാഖ് സംവിധാനം ചെയ്ത പുലിമുരുകൻ തന്നെയാണ് തന്റെ ഏറ്റവും മികച്ച ആക്ഷൻ സിനിമയെന്ന് മോഹൻലാലും സമ്മതിക്കുന്നു . പുലിമുരുകനിലെ ആക്ഷൻ രംഗങ്ങൾ ഗംഭീരമാണെന്നാണ് പ്രേക്ഷകർ പറയുന്നതെന്നും അത്തരം അവസരങ്ങൾ ഇനിയും ...
1,839,396
ബിഗ്ബോസ് ഹൌസിലെ പുതിയ ആഴ്ചയിലെ ക്യാപ്റ്റനായി ഷിയാസ് കരീമിനെ തിരഞ്ഞെടുത്തു . ബിഗ്ബോസിൻറെ തീറ്റമത്സരത്തിൽ ജയിച്ചാണ് ഷിയാസ് ക്യാപ്റ്റൻ സ്ഥാനത്തേക്ക് എത്തിയത് . ഇത്തവണത്തെ ക്യാപ്റ്റൻ ടാസ്കിന് ബിഗ്ബോസ് ഇതുവരെ ക്യാപ്റ്റനാകാത്തവർക്കാണ് അവസരം നൽകിയത് . ഇത് പ്രകാരം ബിഗ്ബോസ് ഹൌസിലെ നിലവിലെ ക്യാപ്റ്റൻ അർച്ചനയുടെയും മറ്റ് അംഗങ്ങളു...
1,839,397
മലയാള സിനിമയിൽ ആഭ്യന്തര പരാതി പരിഹാര സമിതി ( ഐസിസി ) രൂപീകരിക്കണമെന്നാവശ്യപ്പെട്ട് ഡബ്ല്യൂസിസി നൽകിയ ഹർജിയിൽ നോട്ടീസ് വരുന്നതിന് മുമ്പ് തന്നെ സ്ത്രീകൾക്ക് പരാതി പറയാൻ അമ്മയിൽ കമ്മിറ്റിയുണ്ടെന്ന് മോഹൻലാൽ . പ്രസിഡൻറ് സ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ സ്ത്രീ സംരക്ഷണത്തിന് കമ്മിറ്റി രൂപീകരിച്ചു . കെപിഎസി ലളിത , പൊന്നമ്മ ബാബു ...
1,839,398
എതിരാളികളുടെ പേടിസ്വപ്നമായിരുന്നു സച്ചിനും സെവാഗുമടങ്ങുന്ന ഇന്ത്യയുടെ ഓപ്പണിങ് സഖ്യം . ക്രിക്കറ്റിൽ നിന്ന് വിരമിച്ചശേഷവും സച്ചിനോടുള്ള സ്നേഹവും ബഹുമാനവും സെവാഗ് അതുപോലെ കാത്തുസൂക്ഷിക്കുന്നു . സച്ചിനാകട്ടെ സെവാഗ് തന്റെ പ്രിയപ്പെട്ട കൂട്ടുകാരിലൊരാളുമാണ് . എന്നാൽ സച്ചിന്റെ സൌമ്യമുഖം മാത്രം കണ്ടിട്ടുള്ള തനിക്ക് ഒരിക്കൽ സച്...
1,839,399
ആപ്പിളിൻറെ ഹൈഎൻറ് ഐഫോണുകൾ 2019 അവസാനത്തോടെ ഇന്ത്യയിൽ നിന്നും നിർമ്മിക്കും . ഫോക്സ്കോണിൻറെ ചെന്നൈയിലെ പ്ലാൻറിലാണ് ഐഫോണിൻറെ അസബ്ലിംഗ് യൂണിറ്റ് തുടങ്ങുന്നത് . ആദ്യമായണ് തായ്വാൻ കോൺട്രാക്ട് നിർമ്മാതാക്കൾ രാജ്യത്തിന് പുറത്തേക്ക് ഐഫോൺ നിർമ്മാണം കൊണ്ടുപോകുന്നത് . ഐഫോൺ x മോഡലുകളാണ് ഇന്ത്യയിൽ നിർമ്മിക്കാൻ ഒരുങ്ങുന്നത് എന്നാണ് സ...