Unnamed: 0 int64 0 1.84M | text stringlengths 76 106k |
|---|---|
1,839,900 | ജിഎസ്ടിയ്ക്ക് പിന്നാലെ ആദായ നികുതി നിയമങ്ങളിൽ മാറ്റങ്ങൾ വരുത്താനൊരുങ്ങി കേന്ദ്രസർക്കാർ . ആദായ നികുതി നിയമത്തിലെ മാറ്റങ്ങളെ കുറിച്ച് പഠിക്കുന്നതിന് ധനമന്ത്രാലയം പ്രത്യേക സമിതി രൂപീകരിച്ചു . സമിതി ആറ് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കും . 56 വർഷം പഴക്കമുള്ള ആദായ നികുതി നിയമങ്ങളിൽ കാലാനുസൃത മാറ്റം വരുത്തി നികുതി പിരിവ് ഊർ... |
1,839,901 | തമിഴകത്തിന്റെ തലയുടെ അന്പത്തിയേഴാം ചിത്രത്തിന്റെ നായകകഥാപാത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നു . രാജ്യാന്തര അന്വേഷണ ഉദ്യോഗസ്ഥനായാണ് അജിത് ചിത്രത്തിൽ അവതരിപ്പിക്കുന്നത് . രാജ്യാന്തരതലത്തിൽ കുപ്രസിദ്ധി നേടിയ ഒരു കുറ്റകൃത്യമാണ് ചിത്രത്തിനു പ്രമേയമാകുന്നതെന്നും വാർത്തകളുണ്ട് . ശിവയാണ് ചിത്രം സംവിധാനം ചെയ്യുന്നത... |
1,839,902 | 176 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ പാക്കിസ്ഥാൻ നാലാം ദിനം വിക്കറ്റ് നഷ്ടമില്ലാതെ 37 റൺസെന്ന നിലയിലാണ് ക്രീസിലിറങ്ങിയത് . സ്കോർ ബോർഡിൽ 48 റൺസെത്തിയപ്പോഴേക്കും മൂന്ന് വിക്കറ്റ് നഷ്ടമായി പതറിയെങ്കിലും നാലാം വിക്കറ്റിൽ ആസാദ് ഷഫീഖും ( 45 ) അസർ അലിയും ചേർന്ന് പാക്കിസ്ഥാന്റെ സ്കോർ 130ൽ എത്തിച്ചു . ഏഴ് വിക്കറ്റ് കൈയിലിരിക്കെ ജയ... |
1,839,903 | വിമാനയാത്രക്കാരെ കൊതിപ്പിക്കുന്ന ഓഫറാണ് എയർ ഏഷ്യ മുന്നോട്ട് വെയ്ക്കുന്നത് . ഇന്ത്യയ്ക്കകത്ത് യാത്ര ചെയ്യാൻ വെറും 99 രൂപ നൽകിയാൽ മതി . രാജ്യത്തിന് പുറത്തേക്കാണെങ്കിൽ 999 രൂപയും മതിയാകും . രാജ്യത്തിനകത്തും പുറത്തും തെരഞ്ഞെടുത്ത സ്ഥലങ്ങളിലേക്കാണ് ഇത്രയും കുറഞ്ഞ നിരക്കിന് എയർ ഏഷ്യ ടിക്കറ്റ് വാഗ്ദാനം ചെയ്യുന്നത് . 2018 മെയ്... |
1,839,904 | സ്മാർട്ട്ഫോൺ ലോകത്തെ ' റോൾസ് റോയ്സ് ' അതാണ് സൊളാരീൻസ്മാർട്ട്ഫോൺ ലോകത്തെ ' റോൾസ് റോയ്സ് ' എന്ന് വിശേഷിപ്പിക്കാവുന്ന ഫോണാണ് ഇസ്രയേലിൽ നിന്നും എത്തുന്ന സൊളാരീൻ എന്ന ഫോണിനുള്ള വിശേഷണം . ഏതാണ്ട് 6 ലക്ഷം വിലയാണ് ഈ ഫോണിന് എന്നാണ് ഇപ്പോഴത്തെ റിപ്പോർട്ട് . ചൈനീസ് ഭാഗങ്ങൾ ഫോണിൻറെ നിർമ്മാണത്തിന് ഉപയോഗിക്കുന്നുണ്ടെങ്കിലും നിർമ്മാത... |
1,839,905 | ജയം രവി നായകനാകുന്ന പുതിയ ചിത്രം അടങ്ക മറു നാളെ തീയേറ്ററിലേക്ക് എത്തുകയാണ് . കാർത്തിക്ക് തങ്കവേലുവാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് . റാഷി ഖന്നയാണ് നായിക . സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു പോലീസ് ഓഫീസർ നായക കഥാപാത്രമാണ് ചിത്രത്തിൽ ജയം രവിയുടേത് . ജയം രവി മക്കൾക്ക് നൽകിയ ഒരുപദേശമാണ് ഇപ്പോൾ ആരാധകർ ചിത്രത്തിനു മുന്നേ ഏറ്റെ... |
1,839,906 | മലയാളത്തിൽ അടുത്ത് വരാനിരിക്കുന്ന ഫാൻറസി മൂവിയാണ് ഒടിയൻ . മോഹൻലാലിനെ നായകനാക്കി വി എ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ് . അതിനെ തെന്നിന്ത്യൻ താരം പ്രകാശ് രാജ് സിനിമയിൽ എത്തിയതിന് പിന്നാലെ മലയാളത്തിലെ നരേനും ചിത്രത്തിൽ എത്തുന്നു . ഡിസംബറിൽ ആരംഭിക്കുന്ന അടുത്ത ഷെഡ്യൂളിലാ... |
1,839,907 | ഛിന്നഗ്രഹത്തിൻറെ കൂട്ടിയിടി ഭൂമിയിൽ സമീപഭാവിയിൽ വൻ ദുരന്തങ്ങൾ ഉണ്ടാക്കുമെന്ന് മുന്നറിയിപ്പ് . ബ്രിട്ടനിലെ യൂണിവേഴ്സിറ്റി ഓഫ് ബെൽഫാസ്റ്റിലെ അലൻ ഫിറ്റ്സ്മോൻസ് ആണ് ഇത്തരം ഒരു പഠനവുമായി രംഗത്ത് എത്തിയിരിക്കുന്നത് . ജൂൺ 30 ലെ ആസ്ട്രോയ്ഡ് ഡേയ്ക്ക് അനുബന്ധിച്ചാണ് ഇത്തരത്തിൽ ഒരു മുന്നറിയിപ്പ് എത്തുന്നത് . 1908 ൽ ഇതേ ദിവസമാണ് സ... |
1,839,908 | ധൻ ധനാ ധൻ ഓഫറിൽ പുതിയ പ്ലാൻ പുറത്തിറക്കിയതിന് പിന്നാലെ പ്രീപെയ്ഡ് - പോസ്റ്റ് പെയ്ഡ് പ്ലാനുകളിൽ അടിമുടി പരിഷ്കരണവുമായി റിലയൻസ് ജിയോ . റിലയൻസ് ജിയോ വെബ്സൈറ്റിലാണ് പുതിയ ഓഫർ നിരക്കുകൾ പ്രഖ്യാപിച്ചിട്ടുള്ളത് . ജിയോ പ്രൈം അംഗങ്ങൾക്ക് മൂന്ന് മാസത്തേയ്ക്കുള്ള അൺലിമിറ്റഡ് സേവനങ്ങളാണ് ഓഫറിലുള്ളത് . പ്രതിദിനം ഒരു ജിബി ഡാറ്റയും അ... |
1,839,909 | സ്മാർട്ഫോൺ വിപണിയിൽ പുതിയ അങ്കത്തിനെത്തുകയാണ് റിയൽമി യു1 . ഇന്ന് ഉച്ചയ്ക്ക് 12.30ന് ന്യൂഡൽഹിയിൽ നടക്കുന്ന ചടങ്ങിലാണ് റിയൽമി യു 1 വിപണിയിൽ അവതരിപ്പിക്കുന്നത് . റിയൽമി യു1ന് മീഡിയടെക്ക് ഹെലിയോ പി70 ചിപ്പ്സെറ്റാണ് കരുത്തേകുന്നത് . ഇത് കൂടാതെ ‘ഡ്യു ഡ്രോപ്പ്’ നോച്ച് ഡിസ്പ്ലെയാണ് റിയൽമി യു1ന്റെ പ്രത്യേകത . മികച്ച ഫ്രണ്ട് ക്യ... |
1,839,910 | യൂണിയൻ ബജറ്റിന് പിന്നാലെ മിതത്വം പാലിച്ചും വമ്പൻ പ്രഖ്യാപനങ്ങളില്ലാതെയും കേരളസർക്കാരിന്റെ ബജറ്റ് . സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലും ജിഎസ്ടിയുടെ ഭാവി എന്തായിരിക്കുമെന്ന ആശങ്ക വെളിപ്പെടുത്തിയും കടുത്ത ചിലവു ചുരുക്കൽ നടപടികളാണ് ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നത് . അതേസമയം ഓഖി ചുഴലിക്കാറ്റിന്റെ പ... |
1,839,911 | വളരെ ആവേശകരമായി മുന്നേറുകയാണ് ബിഗ് ബോസ് . 71ാം എപ്പിസോഡിൽ എത്തിനിൽക്കുമ്പോൾ ഏറെ പ്രതീക്ഷയോടെ കണ്ട മത്സരാർഥികളെല്ലാം പുറത്തായിരിക്കുന്നു . വാശിയേറിയ മത്സരം നടക്കുന്നതിനിടയിൽ ചില പിണക്കങ്ങളും ഇണക്കങ്ങളും ബിഗ് ഹൌസിൽ പൊടിപൊടിക്കുകയാണ് . പേളിയും ശ്രീനിഷും പ്രണയം തുറന്നു പറഞ്ഞ് മുന്നോട്ട് പോകുന്നു . അതിനിടയിൽ വിവാഹിതനായ സാബു... |
1,839,912 | സംസ്കൃതത്തിൽ ഗജമെന്നാൽ ആനയെന്നാണ് അർഥം . തമിഴ്നാട്ടിൽ അതിരാമപട്ടണത്തിന് പടിഞ്ഞാറ് മണിക്കൂറിൽ 95 കിലോമീറ്റർ വേഗത്തിൽ വീശിയടിച്ച ചുഴലിക്കാറ്റിന് പേരിട്ടത് ശ്രീലങ്കയാണ് . ആനയുടെ ശക്തിയുള്ള കാറ്റ് എന്ന അർഥത്തിൽ . ഗജ വെള്ളിയാഴ്ച മൂന്നു മണിയോടെ ന്യൂനമർദമായി മാറി കേരള തീരത്തിലെത്തി ഇടുക്കി , പാലക്കാട് ജില്ലകളിലൂടെ കേരളം കടന്ന... |
1,839,913 | യുവതാരങ്ങൾക്ക് അവസരമൊരുക്കാനായി എംഎസ് ധോണി ട്വന്റി - 20യിൽ നിന്ന് വിരമിക്കണമെന്ന മുൻ ഇന്ത്യൻ താരം വിവിഎസ് ലക്ഷ്മണിന്റെ പ്രതികരണത്തിന് മറുപടിയുമായി ഇന്ത്യൻ നായകൻ വിരാട് കോലി . കാര്യവട്ടത്ത് നടന്ന മൂന്നാം ട്വന്റി - 20 മത്സരശേഷം നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു ധോണിയ്ക്ക് ഉറച്ച പിന്തുണയുമായി കോലി രംഗത്തെത്തിയത് . ഒരു ... |
1,839,914 | റിസർവ് ബാങ്കിന്റെ വായ്പാ നയ അവലോകനം ചൊവ്വാഴ്ച . . നടപ്പു സാമ്പത്തിക വർഷത്തിലെ രണ്ടാമത്തെ വായ്പാ നയമാകും ചൊവ്വാഴ്ച പ്രഖ്യാപിക്കുക . രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയിൽ കുതിപ്പുണ്ടായെങ്കിലും ഈ നയ അവലോകനത്തിൽ വായ്പാ നിരക്കുകളിൽ കുറവു വരുത്താൻ സാധ്യതയില്ലെന്നാണു വിലയിരുത്തൽ . കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ 7.9... |
1,839,915 | ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള സന്ദേശ കൈമാറ്റ ആപ്പ് വാട്ട്സ്ആപ്പ് പുതിയ ഫീച്ചർ അവതരിപ്പിക്കുന്നു . ലോകത്തിൽ ഏറ്റവും കൂടുതൽപ്പേർ ഉപയോഗിക്കുന്ന ഇൻസ്റ്റൻറ് മെസേജ് ആപ്പിൽ ഇനി ഫിംഗർപ്രിൻറ് ഓതൻറിഫിക്കേഷൻ വരുന്നു . വാട്ട്സ്ആപ്പ് ബീറ്റ ഇൻഫോ റിപ്പോർട്ട് പ്രകാരം ഈ ഫീച്ചർ ആദ്യം എത്തുക ആൻഡ്രോയ്ഡ് ഫോണിലാണ് . 2 . 19 . 3 ബീറ്റ പതിപ്പിൽ ഈ ... |
1,839,916 | മോഹൻലാൽ ടൈറ്റിൽ റോളിലെത്തുന്ന വി എ ശ്രീകുമാർ മേനോൻ ചിത്രം ഒടിയൻ തീയേറ്ററുകളിലെത്താൻ ഇനി ഒൻപത് ദിനങ്ങൾ മാത്രം . ഒരു മലയാളചിത്രത്തിനും ഇതേവരെ ലഭിക്കാത്ത തരത്തിലുള്ള വമ്പൻ റിലീസിനാണ് നിർമ്മാതാക്കൾ ഒരുങ്ങുന്നത് . ഫ്രാൻസ് , ഉക്രെയ്ൻ തുടങ്ങി ഇന്നേവരെ ഒരു മലയാള ചിത്രവും ആദ്യദിനം റിലീസ് ചെയ്യാത്ത നിരവധി രാജ്യങ്ങളിൽ ഒടിയൻ ഡിസംബ... |
1,839,917 | ഒരു ഓണപ്പതിപ്പിൽ പ്രിയദർശൻ നൽകിയ അഭിമുഖത്തിലെ ഈ വാക്കുകൾ പ്രമുഖ പത്രം വാചകമേളയിൽ എടുത്തുനൽകിയതിനെ തുടർന്നാണ് സോഷ്യൽ മീഡിയയിൽ പ്രിയദർശനെതിരെ പൊങ്കാല ആരംഭിച്ചത് . വിവാഹ മോചനത്തിന്റെ പശ്ചാത്തലത്തിൽ താനനുഭവിക്കുന്ന ഏകാന്തതയെക്കുറിച്ച് പറയുകയായിരുന്നു പ്രിയൻ . എന്നാൽ , സദ്യ വിളമ്പിയ സഹായി ഷാനവാസിനെ കൂടെയിരുത്താതെ പ്രിയദർശൻ ... |
1,839,918 | അ മേ രി ക്ക ൻ സന്ദർശനം നടത്താൻ ഉദ്ദേശിക്കുന്ന സോ ഷ്യ ൽ മീ ഡി യ ഉ പ യോ ക്താ ക്ക ൾ ശ്ര ദ്ധി ക്കു ക . ഒ ക് ടോ ബ ർ 18 മു ത ൽ അ മേ രി ക്ക യി ലെ ഏ തെ ങ്കി ലും വി മാ ന ത്താ വ ള ത്തി ൽ ചെ ന്നി റ ങ്ങി യാ ൽ അ വി ടു ത്തെ സു ര ക്ഷാ ജീ വ ന ക്കാ ർ അ ടു ത്തെ ത്തി കൈ യി ലു ള്ള ലാ പ്ടോ പ്പോ മൊ ബൈ ൽ ഫോ ണോ അ വ ശ്യ പ്പെ ടാം . യാ ത്ര ക്കാ ... |
1,839,919 | നാല് വർഷത്തെ കാത്തിരിപ്പിന് ശേഷം കൃത്രിമ ബീജസങ്കലനത്തിലൂടെ റോബർട്ട് സിൽവിയ ദമ്പതികൾക്ക് ലഭിച്ച കുഞ്ഞാണ് പൌല . സാധാരണ തലയിൽ വച്ചാൽ ഉറുമ്പരിക്കുമോ , തലയിൽ വച്ചാൽ പേനരിക്കുമോ എന്ന് ഭയന്ന് മക്കളെ വളർത്തുന്ന മാതപിതാക്കളുടെ സ്നേഹം കാണാറുണ്ട് . എന്നാൽ മകളുടെ സ്നേഹം കാരണം അവളുടെ മിഴികളിൽ ഉറക്കം വാരതെ നോക്കുകയാണ് ഈ ദമ്പതികൾ . ഓ... |
1,839,920 | ഇന്റർകോണ്ടിനെന്റൽ കപ്പ് ഫുട്ബോളിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് തകർപ്പൻ ജയം . ചൈനീസ് തായ്പേയിയെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്കാണ് ഇന്ത്യ തോൽപ്പിച്ചത് . ക്യാപ്റ്റൻ സുനിൽ ഛേത്രിയുടെ ഹാട്രിക് ബലത്തിലാണ് ഇന്ത്യ തകർപ്പൻ വിജയം സ്വന്തമാക്കിയത് . മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ ഛേത്രി രണ്ട് ഗോൾ നേടി . പതിനാലാം മിനിറ്റിലായിരുന്നു... |
1,839,921 | എങ്കെയും എപ്പോതും എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ ജോടിയായിരുന്നു അഞ്ജലിയും ജെയ്യും . ആ സിനിമ ഹിറ്റായതിനു പിന്നാലെ ഇരുവരും പ്രണയത്തിലാണെന്നും വാർത്തകൾ വന്നു . എന്നാൽ പിന്നീട് ഇവർ പ്രണയ വാർത്ത നിഷേധിക്കുകയും ചെയ്തു . വ്യക്തിപരമായ പ്രശ്നങ്ങളെ തുടർന്ന് അഞ്ജലി വിവാദത്തിൽ പെടുകയും ചെയ്തു . ഇപ്പോൾ അഞ്ജലിയും ജെയ്യും വീണ്ടും അട... |
1,839,922 | ഫിഫ അണ്ടർ പതിനേഴ് ലോകപ്പിൽ കരുത്തരായ ജർമനിയ്ക്ക് നാളെ ജീവൻ മരണ പോരാട്ടം . കൊച്ചിയിൽ ഗ്വിനിയയെ പരാജയപ്പെടുത്തിയാൽ മാത്രമാകും ജർമിനിയുടെ പ്രീക്വാർട്ടർ പ്രവേശനം . കരുത്തരായ സ്പെയിനും പ്രീക്വാർട്ടർ ലക്ഷ്യമിട്ട് നാളെ വടക്കൻ കൊറിയയെ നേരിടും . ഗോവയിലെ അപ്രതീക്ഷിത അട്ടിമറിയുടെ ഞെട്ടൽ കൊച്ചിയിലെത്തിയ ജർമൻ ടീമിനുണ്ട് . ലോകകപ്പില... |
1,839,923 | ബെസൽ ലെസ് ഫോണുകളാണ് ഇപ്പോൾ തരംഗം . സാംസങ്ങ് തുടങ്ങിയെന്ന് പറയാവുന്ന ഈ തരംഗം ആപ്പിൾ പോലും ഏറ്റെടുത്തു . അതിൻറെ ഏറ്റവും വലിയ ഉദാഹരണം ഐഫോൺ എക്സ് തന്നെ . എന്നാൽ ഇപ്പോൾ ഇതാ നോക്കിയയും ഈ വഴിക്ക് എത്തുന്നു . ഈ വർഷം അവസാനം ഇറക്കാനിരിക്കുന്ന നോക്കിയ 9 ആണ് ഇത്തരത്തിൽ എത്തുന്നത് . ഒപ്പം തന്നെ ഇരട്ട ക്യാമറ എന്ന പ്രത്യേകതയും ഈ ഫോണി... |
1,839,924 | തമിഴ്നാടിനെതിരായ രഞ്ജി ട്രോഫിയിൽ ഒന്നാം ഇന്നിങ്സ് ആരംഭിച്ച കേരളത്തിന് ബാറ്റിങ് തകർച്ച . ഒടുവിൽ വിവരം ലഭിക്കുമ്പോൾ കേരളം ആറിന് 104 എന്ന പരിതാപകരമായ അവസ്ഥയിലാണ് . വി . എ . ജഗദീഷ് ( 7 ) , അക്ഷയ് ചന്ദ്രൻ ( 1 ) എന്നിവരാണ് ക്രീസിൽ . 59 റൺസെടുത്ത പി . രാഹുലാണ് കേരളത്തിന്റെ ടോപ് സ്കോറർ . വിക്കറ്റ് കീപ്പർ സ്ഥാനം മാറിയിട്ടും സഞ്... |
1,839,925 | 303 മില്യൺ ഉപഭോക്താക്കളുമായി സുനിൽ മിത്തലിന്റെ ഉടമസ്ഥതയിലുള്ള ഭാരതി എയർടെൽ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ മൊബൈൽ ഓപ്പറേറ്റർ എന്ന സ്ഥാനം നേടി . ഇന്ത്യ , ബംഗ്ളാദേശ് , ശ്രീലങ്ക , ആഫ്രിയ്ക്ക എന്നിങ്ങനെ ഇരുപതോളം രാജ്യങ്ങളിൽ എയർടെൽ സർവീസ് ലഭ്യമാണ് . വേൾഡ് സെല്ലുലർ ഇൻഫർമേഷൻ സർവീസ ( WCIS ) പുറത്തുവിട്ട കണക്കുകൾ പ്രകാരമാണ് ല... |
1,839,926 | ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യക്കെതിരെ പാക്കിസ്ഥാന് മികച്ച സ്കോർ . നാല് വിക്കറ്റിന് 338 റൺസ് ആണ് പാക്കിസ്ഥാൻ നേടിയത് . ടോസ് നേടിയ ഇന്ത്യ ബൌളിംഗ് തെരഞ്ഞെടുത്ത് നല്ല തീരുമാനമല്ലായിരുന്നുവെന്നാണ് പാക്കിസ്ഥാന്റെ സ്കോർ സൂചിപ്പിക്കുന്നത് . എന്താണ് ഇന്ത്യക്ക് പറ്റിയത് . ഇതാ asianenews . tvയുടെ ഫേസ്ബുക്ക് പേജിൽ ക്രിക്കറ്റ് ആര... |
1,839,927 | 1 . രാജ്യം വിട്ടുകഴിഞ്ഞാൽ പൌരൻമാരെ NRI ആയാണ് കണക്കാക്കുക . അതിനാൽ സേവിംഗ്സ് അക്കൌണ്ടുകളും സ്ഥിരനിക്ഷേപങ്ങളും NRO അക്കൌണ്ടായി മാറ്റേണ്ടതാണ് . വാടക , പലിശ , നിക്ഷേപങ്ങൾ തുടങ്ങിയവയിലൂടെ ലഭിക്കുന്ന സാമ്പത്തിക വരവുകൾ NRO അക്കൌണ്ടിലാണ് നിക്ഷേപിക്കേണ്ടത് . കൂടാതെ വിദേശത്തു നിന്ന് ഇന്ത്യയിലേക്കു പണമയയ്ക്കാൻ NRE അക്കൌണ്ടുകളാണ് ... |
1,839,928 | അടുത്ത വർഷം അവസാനം ലോകം അവസാനിക്കുമെന്ന് പ്രവചനം . മഹാദുരന്തത്തോടെയാകും ലോകാവസാനം . അമേരിക്കയിലും ബ്രിട്ടനിലും തുടങ്ങുന്ന സൂര്യഗ്രഹണം ഭൂമിയെ ഇരുട്ടിലാക്കുമെന്നുമാണ് പ്രവചനം . ഒരുസംഘം ക്രിസ്തീയ വിശ്വാസികളാണ് പ്രവചനവുമായി രംഗത്തെത്തിയത് . സാത്താൻറെ സാന്നിധ്യമാണ് മഹാദുരന്തത്തിന് കാരണമെന്നും പ്രവചനമുണ്ട് . 2017 ആഗസ്ത് 21ന്... |
1,839,929 | കോപ്പ അമേരിക്ക ശതാബ്ദി ടൂർണമെന്റിൽ സെമിയിലെത്തുന്ന ആദ്യ ടീമായി ആതിഥേയരായ അമേരിക്ക . ക്വാർട്ടറിൽ ഇക്വഡോറിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് കീഴടക്കിയാണ് അമേരിക്ക സെമിയുറപ്പിച്ചത് . അമേരിക്കയ്ക്കായി ക്ലിന്റ് ഡെംപ്സിയും ഗ്യാസി സാർഡെസും സ്കോർ ചെയ്തപ്പോൾ മൈക്കൽ അരോയോ ആണ് ഇക്വഡോറിന്റെ ആശ്വാസ ഗോൾ നേടിയത് . ഇരു ടീമിലെയും ഓരോ താരങ... |
1,839,930 | മാസങ്ങളുടെ ഇടവേളയ്ക്കുശേഷം ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ വ്യാഴാഴ്ച വീണ്ടും രാജ്യസഭയിലെത്തി . എന്നാൽ സഭാ നടപടികൾ വീക്ഷിക്കുക മാത്രം ചെയ്ത സച്ചിൻ ഒറ്റ ചോദ്യം പോലും ചോദിക്കുകയോ സഭാ നടപടികളിൽ ഇടപെടുകയോ ചെയ്തില്ല . ബോക്സിംഗ് ഇതിഹാസം മേരി കോമും ഇന്നലെ സഭയിൽ എത്തിയിരുന്നു . സച്ചിന്റെയും ബോളിവുഡ് താരം രേഖയുടെയും രാജ്യസ... |
1,839,931 | സ്വപ്നങ്ങളുടെ കൂടാണ് സിനിമ . ഉടലും മനസ്സും സ്വപ്നങ്ങളിൽ നിറയുന്ന കാലമാണ് സിനിമയ്ക്ക് ഏറ്റവും പ്രിയം . സ്വപ്നങ്ങളുടെ ദൃശ്യഭാഷയ്ക്ക് ചേരുന്ന വിധം ഉടലഴക് ഏറ്റവും പ്രസരിക്കുന്ന പ്രായക്കാരെ സിനിമ സദാ തിരയുന്നതും ഇതിനാലാണ് , പ്രത്യേകിച്ചും നായികമാരുടെ കാര്യത്തിൽ . സിനിമയുടെ തിരക്കുകളും ആരാധകരുടെ ബാഹുല്യവും ഗ്ലാമറുമെല്ലാം അറി... |
1,839,932 | ലോകത്തിലെ ഏറ്റവും ചിലവ് കുറഞ്ഞ സിനിമ എന്ന വിശേഷണത്തോടെ എത്തുന്ന പോരാട്ടം ടീമ്മിൻറെ മ്യൂസിക്കൽ വീഡിയോ വൈറലാകുന്നു . പ്രണയം വിഷയമാക്കിയ ‘ഹരം’ എന്നു പേരിട്ടിരിക്കുന്ന വീഡിയോ ഗാനമാണ് പ്രണയദിനത്തിൽ പുറത്തിറങ്ങിയിരിക്കുന്നത് . ബിലഹരിയാണ് സംവിധാനം നിർവഹിച്ചിരിക്കുന്നത് . വിഷ്ണു ഉണ്ണിക്കൃഷ്ണനും സിനിമാ താരം മേഘയും കഥാപാത്രങ്ങളാ... |
1,839,933 | ഐപിഎൽ പതിനൊന്നാം സീസണിൽ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം ചെന്നൈ സൂപ്പർ കിംഗ്സിൻറെ ഹോം മത്സരങ്ങൾക്ക് വേദിയാകില്ല . മത്സരങ്ങൾ മുൻ നിശ്ചയിച്ച പ്രകാരം എംഎ ചിദംബരം സ്റ്റേഡിയത്തിൽ തന്നെ നടക്കുമെന്ന് ഉറപ്പായി . കാവേരി വിഷയത്തിൽ ഉയരുന്ന പ്രതിഷേധങ്ങൾ പുതിയതല്ലെന്നും വേദി മാറ്റില്ലെന്നും ബിസിസിഐ വ്യക്തമാക്കിയതായി എൻഡി ടിവി റിപ്പ... |
1,839,934 | കാലാവസ് ഥാമാറ്റം രാജ്യത്തെ ഉൽപ്പാദനമേഖലയിൽ കനത്ത പ്രത്യാഘാതങ്ങൾക്ക് വഴിവെക്കുന്നുവെന്ന് കണ്ടെത്തലുകൾ . പ്രതിവർഷം പത്ത് ബില്യൺ ഡോളറി ൻ നഷ് ടമാണ് ഇൌ മേഖലയിൽ സംഭവിക്കുന്നത് . അതായത് 6418 കോടിയോളം രൂപയുടെ നഷ് ടം . 2020ഒാടെ ഇതി ൻ്റെ തീവ്രത വർധിക്കും . കാർഷിക ഉൽപ്പാദനത്തിൽ സമീപവർഷങ്ങളിൽ നേരിയ കുറവായിരിക്കുമെങ്കിലും 2100 ആകു ... |
1,839,935 | പുതിയ പ്രീ പെയ്ഡ് റീചാർജ് പാക്ക് അവതരിപ്പിച്ച് വോഡഫോൺ . ഛോട്ടാ ചാമ്പ്യൻ എന്ന പേരിലാണ് വോഡഫോൺ 38 രൂപയ്ക്ക് പ്രീ പെയ്ഡ് പ്ലാൻ അവതരിപ്പിച്ചിട്ടുള്ളത് . 28 ദിവസത്തെ കാലാവധിയുള്ള ഓഫറിൽ 100 മിനിറ്റ് ലോക്കൽ - എസ്ടിഡി കോളുകളും വാലിഡിറ്റി കാലയളവിനുള്ളിൽ 100 എംബി ഡാറ്റയും ലഭിക്കും . റീട്ടെയിൽ ഔട്ട് ലെറ്റുകൾ , മൈ വോഡഫോൺ ആപ്പ് , മ... |
1,839,936 | ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഫൈനൽ കാണാതെ പുറത്ത് . എലിമിനേറ്റർ റൌണ്ടിൽ സൺറൈസേഴ്സ് ഹൈദരാബാദിനോട് റൺസിന് തോറ്റതോടെയാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പുറത്തായത് . നൈറ്റ് റൈഡേഴ്സിനെ തോൽപ്പിച്ച സൺറൈസേഴ്സ് , രണ്ടാം ക്വാളിഫയറിൽ ഗുജറാത്ത് ലയൺസിനെ നേരിടും . രണ്ടാം ക്വാളിഫയർ മെയ് 27ന് ദില്ലിയിൽ നടക്കും . സൺറൈസേഴ്സ് ഉയർത്തിയ 1... |
1,839,937 | ഇന്ത്യൻ ക്രിക്കറ്റ് താരം രോഹിത് ശർമ്മയ്ക്കും ഭാര്യ ഭാര്യ റിതിക സജ്ദേഹിനും ഡിസംബർ അവസാനം പെൺകുഞ്ഞ് പിറന്നിരുന്നു . ഇതോടെ ഓസ്ട്രേലിയൻ പര്യടനം പൂർത്തിയാകാതെ രോഹിത് നാട്ടിലേക്ക് മടങ്ങി . ഇപ്പോൾ പൊന്നോമനയുടെ പേര് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരിക്കുകയാണ് ഹിറ്റ്മാൻ . സമൈറ എന്നാണ് തങ്ങളുടെ ആദ്യ കുട്ടിക്ക് രോഹിതും റിതികയും ... |
1,839,938 | ശ്രീലങ്കക്കെതിരായ രണ്ടാം ഏകദിനത്തിലാണ് രോഹിത് ശർമ്മ ഏകദിനത്തിൽ തൻറെ മൂന്നാം ഇരട്ട സെഞ്ചുറി നേടിയത് . ഏകദിന ചരിത്രത്തിൽ മൂന്ന് ഇരട്ട സെഞ്ചുറികൾ നേടിയ ഏക താരമെന്ന റെക്കോർഡ് രോഹിത് സ്വന്തമാക്കി . എന്നാൽ ശ്രീലങ്കക്കെതിരായ പരമ്പരയിൽ നിന്ന് രോഹിത് കൂടുതൽ ഓർക്കാൻ ശ്രമിക്കുന്നത് മറ്റൊരു നിമിഷമാണ് . ശ്രീലങ്കക്കെതിരെ ആദ്യ ഏകദിനത... |
1,839,939 | വാട്ട്സ്ആപ്പിൽ അടുത്തതായി വരുന്ന ഫീച്ചർ ചില സ്വഭാവക്കാർക്ക് പണിയാകുമെന്ന് റിപ്പോർട്ട് . പുതിയ അപ്ഡേഷൻ ആദ്യം എത്തുക ഐഒഎസ് ഡിവൈസുകളിലാണ് . വാട്ട്സ്ആപ്പ് വാർത്തകൾ ആദ്യം പുറത്തുവിടുന്ന ഡബ്യൂഎ ബീറ്റ ഇൻഫോ റിപ്പോർട്ട് പ്രകാരം ആദ്യഘട്ടത്തിൽ ഐഒഎസ് പ്ലാറ്റ്ഫോമിലാണ് ഈ ഫീച്ചർ പരീക്ഷിച്ചത് . ഇത് മൂലം വീഡിയോകൾ അനാവശ്യമായി ഡൌൺലോഡ് ചെ... |
1,839,940 | ഗൂഗിൾ നേരിട്ട് മേൽനോട്ടം വഹിക്കുന്ന നെക്സസ് ഡിവൈസുകൾക്കായി മറ്റു കമ്പനികളെ തന്നെ ആശ്രയിക്കും . കലിഫോർണിയയിൽ നടന്ന കോഡ് കോൺഫറൻസിലായിരുന്നു ഈ പ്രസ്താവന . നെക്സസ് ഫോണുകൾ കൂടുതൽ മികച്ചതാക്കാനാണ് ശ്രമം . ഇതിനായി വിവിധ അഭിപ്രായങ്ങളും നിരീക്ഷണങ്ങളും സ്വീകരിക്കാനും നീക്കമുണ്ട് . ഹാർഡ്വെയർ പങ്കാളികളുമായുള്ള കൂട്ട് തുടരുമെന്നും ... |
1,839,941 | നടനും മിമിക്രി താരവുമായ കലാഭവൻ അബി വിടവാങ്ങിയിട്ട് ഇന്ന് ഒരാണ്ട് തികയുന്നു . കഴിഞ്ഞ വർഷം നവംബർ 30 ാം തിയതിയായിരുന്നു 54ാം വയസിൽ അബി അപ്രതീക്ഷിതമായി വിടവാങ്ങിയത് . കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിൽ ചികിസ്തയിലിരിക്കെയാണ് അബി യാത്രയായത് . ഒരാണ്ട് പിന്നിടുമ്പോഴും അബിയുടെ ഓർമ്മകൾക്കും ആ കലാകാരൻ അവശേഷിപ്പിച്ച ശൂന്യതയ്ക്കും... |
1,839,942 | പ്രത്യേക ഉത്സവകാല ഓഫറുകളുമായി സ്പൈസ് ജെറ്റ് . തിരഞ്ഞെടുക്കപ്പെട്ട ആഭ്യന്തര സർവ്വീസുകളിൽ 888 രൂപയ്ക്ക് യാത്ര ചെയ്യാമെന്നതാണ് ഓഫറിന്റെ മേന്മ . ഒക്ടോബർ ഏഴിന് അർദ്ധരാത്രി വരെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കാണ് ഉത്സവകാല ഓഫർ ലഭിക്കുക . നാല് ദിവസം നീണ്ടുനിൽക്കുന്ന ടിക്കറ്റ് ബുക്കിംഗ് ഇതിനകം തന്നെ ആരംഭിച്ചുകഴിഞ്ഞു . നവംബർ എട്ട... |
1,839,943 | ഒട്ടേറെ മുൻനിര നായകന്മാർ സിനിമയിൽ ഒന്നിച്ചെത്തുന്നത് നാം ഇടയ്ക്കിടെ കാണാറുണ്ട് . എന്നാൽ ഒരു കൂട്ടം സംവിധായകന്മാർ സിനിമയിൽ അഭിനയിച്ചാൽ എങ്ങനെയിരിക്കും . മലയാളം ഉൾപ്പെടെ ഇന്ത്യയിലെ വിവിധ ഭാഷകളിൽ സംവിധായകർ അഭിനയിക്കാറുണ്ടെങ്കിലും ഇത്രയും അധികം സംവിധായകന്മാർ ഒരുമിച്ച് അഭിനയിക്കുന്നത് ആദ്യമായിരിക്കും . സിനിമ സംവിധായകന്റെ കല... |
1,839,944 | ക്യാൻസറും ഹൃദ്രോഗവും ഇന്ന് അത്ര അപരിചതമായ അസുഖങ്ങളല്ല . നേരത്തെ വിവിധ രോഗങ്ങൾക്ക് ഒരുമിച്ചായിരുന്നു ആരോഗ്യ ഇൻഷുറൻസ് സ്കീമുകൾ ഉണ്ടായിരുന്നതെങ്കിൽ ഇപ്പോൾ ക്യാൻസറിനും ഹൃദ്രോഗത്തിനും മാത്രമായി ഇൻഷുറൻസ് സ്കീമുകളുണ്ട് . രോഗ നിർണ്ണയം നടത്തിയാൽ ഉടൻ തന്നെ ഇൻഷ്വർ ചെയ്ത മുഴുവൻ തുകയും ലഭിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത . പൊതുവെ അഞ... |
1,839,945 | ഇടപാടുകൾ മുഴുവൻ ഓൺലൈനിലേക്ക് മാറിയതോടെ ഹൈ ടെക് തട്ടിപ്പ് സംഘങ്ങളും സജീവമാകുന്നു . ജാർഖണ്ഡ് കേന്ദ്രീകരിച്ചുള്ള പ്രഫഷണൽ തട്ടിപ്പ് സംഘമാണ് പിന്നിലെന്ന സൂചന പൊലീസിന് കിട്ടിയിട്ടുണ്ട് . ഇടപാടുകൾക്കായി ബാങ്കുകൾ നൽകുന്ന ഒറ്റത്തവണ പാസ്വേഡുകൾ മറ്റാർക്കും കൈമാറരുതെന്നാണ് പോലീസ് പൊതുജനങ്ങളോട് ആഭ്യർത്ഥിക്കുന്നത് . ഓൺലൈനിലെ തട്ടിപ്... |
1,839,946 | പൃഥ്വിരാജിനെ വിലക്കിയതിനാൽ നടക്കാതെ പോയ സിനിമയെ കുറിച്ച് വെളിപ്പെടുത്തലുമായി സംവിധായകൻ പ്രിയനന്ദനൻ . ഫേസ്ബുക്കിലൂടെയാണ് പ്രിയനന്ദനൻ ഇക്കാര്യം പറഞ്ഞത് . അത് മന്ദാരപ്പൂവല്ല , നടിക്കെതിരെയുള്ള ആക്രമണവും കച്ചവട സിനിമാക്കാരുടെ തമ്മിൽ തല്ലും അമ്മയുടെ പുറത്താക്കലും കാണുമ്പോ ഓർമിപ്പിക്കുന്ന ചിലത് എഴുതണം എന്ന് തോന്നുന്നു . നെയ്... |
1,839,947 | തെന്നിന്ത്യൻ സുന്ദരി കാജൽ അഗർവാളും , ബോളിവുഡ് നടൻ രൺദീപ് ഹൂഡയും തമ്മിലുള്ള ലിപ്പ്ലോക്ക് ചർച്ചയാകുന്നു . കാജലിൻറെ മൂന്നാമത്തെ ബോളിവുഡ് ചിത്രം ദോ ലഫ്സോൻ കി കഹാനിയിലാണ് രൺദീപും കാജലും തമ്മിലുള്ള ഇഴുകി ചേർന്ന രംഗങ്ങളുള്ളത് . എന്നാൽ ഇത്തരം ഒരു ചുംബന രംഗം സംവിധായകൻ കാജലിനോട് മുൻകൂട്ടി പറഞ്ഞിരുന്നില്ലെന്നാണ് അണിയറ വർത്തമാനം .... |
1,839,948 | സംസ്ഥാനത്ത് കോഴിയിറച്ചിയുടെ വില കുതിച്ചുയരുന്നു . ജിഎസ്ടിയിൽ നികുതി ഒഴിവാക്കിയെങ്കിലും ഒരു കിലോ ഇറച്ചിക്ക് നാലുദിവസം കൊണ്ട് 30 രൂപയോളം കൂടി . സംസ്ഥാനത്ത് കോഴി ഉത്പാദനം കുറഞ്ഞ സാഹചര്യം ഇതര സംസ്ഥാന ലോബി മുതലെടുക്കുകയാണെന്ന് മൊത്തക്കച്ചവടക്കാർ ആരോപിക്കുന്നു . ജൂൺ 30 വരെ 180 രൂപയുണ്ടായിരുന്ന ഒരു കിലോ കോഴിയിറച്ചിയുടെ വില നി... |
1,839,949 | പോലീസ് വിവരങ്ങൾക്കും അടിയന്തര സഹായത്തിനുമായി ഇനി മൊബൈൽ ഫോണിലും സംവിധാനം . ഇതിനായി കേരള പോലീസ് രൂപം നൽകിയ മൊബൈൽ ആപ്ലിക്കേഷനുകൾ പരീക്ഷണാടിസ്ഥാനത്തിൽ നിലവിൽ വന്നു . മൊബൈൽ ആപ്ലിക്കേഷൻനുകൾ ഗൂഗിൾ പ്ലേസ്റ്റോർ / ആപ്പ് സ്റ്റോറിൽ നിന്നും ഡൌലോഡ് ചെയ്യാം . പോലീസ് സംബന്ധിയായ പൊതുവിവരങ്ങൾ ഉൾക്കൊള്ളുന്ന മൊബൈൽ ആപ്പാണ് രക്ഷ . ആൻഡ്രോയിഡ... |
1,839,950 | വിവാഹബന്ധം വേർപെടുത്തിയ , സംവിധായകൻ പ്രിയദർശനും നടി ലിസിയും വീണ്ടും വിവാഹിതരാകുന്നുവെന്ന് ചില ഓൺലൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു . എന്നാൽ വാർത്ത നിഷേധിച്ച് ലിസി തന്നെ രംഗത്തെത്തി . അടുത്ത ഡിസംബറിൽ വീണ്ടും വിവാഹിതരാകുമെന്നായിരുന്നു വാർത്ത . ആ വാർത്ത തെറ്റാണെന്നും അതൊരിക്കലും സംഭവിക്കില്ലെന്നും ലിസി ഫേസ്ബുക്കിലൂടെ... |
1,839,951 | ഏഷ്യൻ ഗെയിംസ് വനിതാ ഹോക്കിയിൽ സ്വർണം തേടി ഇന്ത്യ ഇന്നിറങ്ങും . ഫൈനലിൽ ജപ്പാൻ ആണ് എതിരാളികൾ . ഇന്ത്യൻ സമയം വൈകീട്ട് 6:30നു ആണ് ഫൈനൽ . സെമിയിൽ ചൈനയെ ഒറ്റ ഗോളിന് തോൽപിച്ചാണ് ഇന്ത്യ ഫൈനലിലേക്ക് മുന്നേറിയത് . പുൾ സ്റ്റേജിൽ ഇന്തോനേഷ്യ , കസാക്കിസ്ഥാൻ , ദക്ഷിണ കൊറിയ , തായ്ലൻഡ് ടീമുകളെ വൻ മാർജിനിൽ ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു... |
1,839,952 | ജിഎസ്എൽവി F 08 ആണ് ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിക്കുന്നത് . വൈകുന്നേരം 4.56 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററില നിന്നാണ് വിക്ഷേപണം . 2015 ൽ വിക്ഷേപിച്ച ജി സാറ്റ് സിക്സിന്റെ പ്രവർത്തനങ്ങൾക്ക് കൂടുതൽ ശക്തി നൽകാനാണ് ജി സാറ്റ് സിക്സ് എയിലൂടെ ഐസ്ആർഒ ശ്രമിക്കുന്നത് . എസ് ബാൻഡ് ടെക്നോളജി ഉപയോഗപ്പെടുത്തി വാർത്താവിന... |
1,839,953 | രാജ്യത്തെ പ്രമുഖ പൊതുമേഖല ബാങ്കായ ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ രവീന്ദ്ര മറാത്തെ അറസ്റ്റിലായി . കടലാസ്സ് കമ്പനിക്ക് വായ്പയായി 3,000 കോടി രൂപ അനുവദിച്ച് ക്രമക്കേട് നടത്തിയതിനെത്തുടർന്നാണ് അറസ്റ്റ് . ഡിഎസ്കെ ഗ്രൂപ്പെന്ന കടലാസു കമ്പനിക്കാണ് ഓരോ രേഖകളുപയോഗിച്ച് മൂന്ന് തവണ വായ്പ അനുവദിച്ച് തട്ടിപ... |
1,839,954 | ശാപമോക്ഷം കാത്ത് കഴിയുകയാണ് മൂന്നാറിലെ ഹൈ ഓൾട്ടിറ്റ്യൂഡ് കായിക പരിശീലന കേന്ദ്രം . അറ്റകുറ്റപ്പണി പോലും നടത്താതെ ഇടിഞ്ഞുപൊളിഞ്ഞ കെട്ടിടത്തിലാണ് കായികതാരങ്ങൾ കഴിയുന്നത് . പുതിയ സ്പോർട്സ് കൌൺസിൽ അധികാരമേൽക്കുമ്പോഴെങ്കിലും പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇവർ . ഏറെ കൊട്ടിഘോഷിച്ചാണ് മൂന്നാറിലെ ഹൈ ആൾട്ടിറ്റ... |
1,839,955 | സംസ്ഥാനത്തെ ഇന്ധനവിലയിൽ കുറവ് രേഖപ്പെടുത്തി . പെട്രോളിന് 20 പൈസയും , ഡീസലിന് 8 പൈസയുമാണ് സംസ്ഥാനത്ത് കുറഞ്ഞത് . തിരുവനന്തപുരത്ത് പെട്രോളിന് വില 81 രൂപ 50 പൈസയും ഡീസലിന് 77 രൂപ 73 പൈസയുമാണ് നിരക്ക് . കൊച്ചിയിൽ ഇന്നത്തെ നിരക്ക് പെട്രോളിന് 81 രൂപ 50 പൈസയും ഒരു ലിറ്റർ ഡീസലിന് 77 രൂപ 73 പൈസയുമാണ് നിരക്ക് . കോഴിക്കോട് ഒരു ലി... |
1,839,956 | അഞ്ച് വർഷം മുമ്പ് ഉറങ്ങികിടക്കുന്നതിനിടെ ഭർത്താവിൽ നിന്നുണ്ടായ അതിദാരുണമായ ആസിഡ് ആക്രമണത്തിൽ ജീവിതം തകർക്കപ്പെട്ടവളാണ് മുംബൈ നേറുൽ സ്വദേശിനിയായ മാബിയ മണ്ഡൽ . ഫേസ്ബുക്ക് വഴി സഹായത്തി ൻ്റെ നൂറ് ഹസ് തങ്ങളാണ് വിവിധ കോണുകളിൽ നിന്ന് അവൾക്ക് നേരെ നീണ്ടത് . പ്രദേശത്തെ ആശുപത്രി അവരുടെ ചികിത്സ വരെ സൌജന്യമായി ചെയ് തുനൽകി . ഇപ്പോൾ... |
1,839,957 | ഏപ്രിൽ ഏഴിനാണ് ഐ . പി . എൽ 11 - ാം സീസൺ ആരംഭിക്കുന്നത് . രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ചെന്നൈ സൂപ്പർ കിംഗ്സും രാജസ്ഥാൻ റോയൽസും തിരിച്ചെത്തുന്നതാണ് ഇത്തവണത്തെ പ്രത്യേകതകളിലൊന്ന് . പഴയ പടക്കുതിരകളെ തിരികെയെത്തിച്ച ചെന്നൈയാവട്ടെ ലുങ്കി ഡാൻസ് വീണ്ടും ആരംഭിക്കാനുള്ള ശ്രമത്തിലാണ് . നായകൻ എംഎസ് ധോണിയെയും സുരേഷ് റെയ്നയും രവീന... |
1,839,958 | ക്രിസ്തുമസ് , പുതുവത്സര കാലത്ത് സംസ്ഥാനത്ത് റെക്കോർഡ് മദ്യ വിൽപ്പന . മുൻവർഷത്തെ അപേക്ഷിച്ച് 34 കോടിയുടെ വർദ്ധനയാണ് ബിവറേജസ് കോർപ്പറേഷന് കിട്ടിയത് . ക്രിസ്തുമസിന് നെടുമ്പാശ്ശരിയും പുതുവത്സരത്തലേന്ന് പാലാരിവട്ടവും വിൽപ്പനയിൽ ഒന്നാമതെത്തി . ഡിസംബർ 22 മുതൽ 31 വരെയുള്ള ക്രിസ്തുമസ് പുതുവത്സരാഘോഷ കാലത്ത് മലയാളി 514.34 കോടി രൂ... |
1,839,959 | തെലുങ്ക് സിനിമാ മേഖലയിൽ കാസ്റ്റിങ് കോച്ച് വിവാദം കൊഴുക്കുന്നു . നടൻ നാനിക്കെതിരെ ശ്രിറെഡ്ഡി വീണ്ടും രംഗത്തെത്തി . നേരത്തെ തന്നെ നാനിയടക്കം നിരവധി താരങ്ങൾക്കെതിരെ ലൈംഗികാരോപണങ്ങൾ ഉന്നയിച്ച ശ്രീ റെഡ്ഡി , ഇത്തവണ വീണ്ടും നാനിയെ വെല്ലുവിളിച്ച് രംഗത്തെത്തിയിരിക്കുകയാണ് . നേരത്തെ തന്നെ അപമാനിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി നാനി... |
1,839,960 | പൊതുമേഖല ടെലികോം കമ്പനി ബിഎസ്എൻഎൽ പുതിയ ഓഫറുമായി രംഗത്ത് . പോസ്റ്റ് പെയ്ഡ് മൊബൈൽ ഉപയോക്താക്കൾക്ക് 60 ശതമാനം ആനുകൂല്യമാണ് കഴിഞ്ഞ ദിവസം ബിഎസ്എൻഎൽ പ്രഖ്യാപിച്ചത് . നവംബർ ഒന്നു മുതലാണു പ്രതിമാസ നിശ്ചിത നിരക്കിൽ 60 ശതമാനം വരെ ആനുകൂല്യം ലഭിക്കുക . 12 മാസത്തേക്കു മുൻകൂറായി പണം അടയ്ക്കുന്നവർക്കു പ്ലാൻ 325നു 975 രൂപയും പ്ലാൻ 52... |
1,839,961 | അർജൻറീനൻ ഫുട്ബോൾ ഇതിഹാസം മറഡോണ ഉന്നയിച്ച ആരോപണങ്ങളിൽ ലിയോണൽ മെസിയെ പിന്തുണച്ച് മുൻ ലോകകപ്പ് ജേതാവ് മരിയോ കെംപ്സ് . മെസിയുടെ കഴിവിൽ മാനസികരോഗികൾക്ക് മാത്രമേ സംശയമുണ്ടാകൂ എന്ന് 1978 ലോകകപ്പ് നേടിയ അർജൻറീനൻ ടീമിൽ അംഗമായ കെംപ്സ് പറഞ്ഞു . മെസി മോശം നായകനാണെന്നും മത്സരത്തിന് മുൻപ് 20 തവണ ശുചിമുറിയിൽ പോകുന്ന പേടിത്തൊണ്ടനുമാണെ... |
1,839,962 | ആദായ നികുതി വകുപ്പിന്റെ ചോദ്യങ്ങളോട് പ്രതികരിക്കാത്തവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലി . നവംബർ എട്ടിലെ നോട്ട് നിരോധനത്തെ തുടർന്ന് വലിയ തുക നിക്ഷേപിച്ചവരിൽ നിന്ന് വിവരം തേടിയിട്ടും പ്രതികരിക്കാത്ത 9.20 ലക്ഷം പേർക്കെതിരെയായിരിക്കും നടപടി സ്വീകരിക്കുക . പട്ടികയിൽ ഉൾപ്പെടുന്ന വ്യക്തികളുടെ ... |
1,839,963 | സൌരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തിന്റെ ഭ്രമണപഥത്തിലേക്ക് നാസയുടെ ജൂണോ പേടകം ഇന്നു പ്രവേശിക്കുന്നു . അഞ്ചു വർഷം മുൻപാണ് ജുണോ ഭൂമിയിൽനിന്നും യാത്ര പുറപ്പെട്ടത് . സൌരയൂഥത്തിലെ ഭീമൻ ഗ്രഹമായ വ്യാഴം ജ്യോതിശാസ്ത്രജ്ഞർക്ക് എന്നും ഒരു പഠനവിഷയമാണ് . വ്യാഴത്തിന്റെ ജനനത്തെക്കുറിച്ചറിയാതെ സൌരയൂഥത്തിന്റെ പിറവിയെയും ഭൂമിയുടെ... |
1,839,964 | രാജ്യത്തെ ബാങ്കിംഗ് രീതികളെ മാറ്റി മറിച്ച ധിഷണാശാലിയായിരുന്നു കെ . പി ഹോർമിസ് . 1916 ഒക്ടോബറിൽ ജനിച്ച ഹോർമിസ് അഭിഭാഷനായാണ് ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത് . എന്നാൽ ബാങ്കിംഗ് രംഗത്തെ അനന്ത സാധ്യതകൾ തിരിച്ചറിഞ്ഞ ഹോർമിസ് നാൽപതുകളിൽ ബാങ്കിംഗ് മേഖലയിലേക്ക് ചുവട് മാറ്റി . സ്വകാര്യ വ്യക്തികളുടെയും പണമിടപാട് സംഘങ്ങളിലൂടെയും മാത... |
1,839,965 | സണ്ണി ലിയോണിൻറെ പുതുവർഷ പാർട്ടിക്കെതിരെ കർണാടകത്തിൽ പ്രതിഷേധം . ബെംഗളൂരുവിൽ നടക്കുന്ന പാർട്ടിക്ക് ബോളിവുഡ് താരം സണ്ണി ലിയോൺ വന്നാൽ കൂട്ട ആത്മഹത്യ ചെയ്യുമെന്ന ഭീഷണിയുമായി കർണാടക രക്ഷണ വേദികെ യുവ സേന പ്രവർത്തകരാണ് രംഗത്തുളളത് . ആഘോഷ പരിപാടി റദ്ദാക്കിയില്ലെങ്കിൽ ഡിസംബർ 31ന് കൂട്ട ആത്മഹത്യ ചെയ്യുമെന്നാണ് സംഘടനയുടെ ഭീഷണി . ... |
1,839,966 | സൂപ്പർകപ്പിൽ വിജയക്കുതിപ്പ് തുടരുന്ന ഈസ്റ്റ് ബംഗാളിൻറെ മിന്നുംതാരമാണ് മലയാളിയായ ജോബി ജസ്റ്റിൻ . എന്നാൽ ഐഎസ്എൽ ക്ലബുകളെ തോൽപിച്ച് ഈസ്റ്റ് ബംഗാൾ സെമിയിലെത്തി നിൽക്കേ നാട്ടിലേക്ക് മടങ്ങേണ്ട അവസ്ഥയിലാണ് ജോബിയിപ്പോൾ . സൂപ്പർകപ്പ് മത്സരങ്ങൾക്കിടെ ജോബി ജസ്റ്റിൻറെ ലീവ് കാലാവധി അവസാനിക്കുന്നതാണ് ഇതിന് കാരണം . കെ . എസ് . ഇ . ബി ... |
1,839,967 | ബോളിവുഡ് നടി കൃതികാ ചൌധരിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി . സബർബെൻ അന്ധേരിയിലെ വീട്ടിലാണ് കൃതികാ ചൌധരിയെ മരിച്ച നിലയിൽ കണ്ടെത്തിയത് . 30 വയസ്സായിരുന്നു . മരണം കൊലപാതകമാണെന്നാണ് പൊലീസ് സംശയിക്കുന്നത് . ഫ്ലാറ്റിൽ നിന്ന് ദുർഗന്ധം വരുന്നുവെന്ന് കൃതികാ ചൌധരിയുടെ അയൽക്കാരൻ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു . പൊല... |
1,839,968 | ബാങ്ക് അക്കൌണ്ടുകളിൽ നിന്നും പണം മോഷ്ടിക്കുന്ന കംപ്യൂട്ടർ മാൽവെയർ പ്രോഗ്രാം ട്രിക്ബോട്ട് നാൽപതോളം രാജ്യങ്ങൾക്ക് ഭീഷണിയാകുന്നുവെന്ന് മുന്നറിയിപ്പ് . ബാങ്കുകളിൽ നിന്നുള്ള ഇമെയിലുകളെന്ന വ്യാജേന വഴിയാണ് ട്രിക്ബോട്ട് വൈറസ് പടർന്നുപിടിക്കുന്നതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട് . ലാറ്റിനമേരിക്കയിലെ അർജൻറീന , ചിലി , കൊളംബിയ , ... |
1,839,969 | ബാഴ്സലോണയുടെ ഹോം ഗ്രൌണ്ടായ ന്യൂ കാമ്പ് സ്റ്റേഡിയത്തിൽ കാണികളില്ലാതെ ലാലിഗ മൽസരം . 90 , 000ത്തിലധികം കാണികളെ ഉൾക്കൊള്ളുന്ന സ്റ്റേഡിയത്തിൽ ഞായറാഴ്ച്ചയായിരുന്നു ബാഴ്സലോണ - ലാസ് പാമാസ് മൽസരം . ലയണൽ മെസിയുടെ മികവിൽ കാറ്റലോമിയൻ ക്ലബായ ബാഴ്സലോണ 3 - 0ന് മൽസരം വിജയിച്ചു . മെസി രണ്ടും സെർജിയോ ബുസ്ക്യൂറ്റ് ഒരു ഗോളും നേടി . കാറ്റല... |
1,839,970 | തകർപ്പൻ വിലയിൽ നോക്കിയ 105 വിപണിയിലെത്തി . എച്ച് എംടി ഗ്ളോബൽ ഹോം നോക്കിയയുടെ പുതിയ പതിപ്പായ മൂന്നാം തലമുറയിലെ ഫോണായ 105 ആണ് ഇപ്പോൾ വിപണിയിലെ താരം . നിലവിൽ ലോകത്താകമാനം 200 മില്യൺ നോക്കിയ 105 ഫോണുകൾ വിൽക്കപ്പട്ടതിനു ശേഷമാണ് കമ്പനി പുതിയ കാൽവെപ്പിന് ഒരുങ്ങുന്നത് . അവാർഡ് നേടിയ ഈ ഫോൺ ആകർഷകമായ ഡിസൈനിങ്ങിലും , ഉയർന്ന ബാറ്ററ... |
1,839,971 | വിവോയുടെ പുതിയ ഫ്ലാഗ്ഷിപ്പ് മോഡലായ വിവോ നെക്സ് ജൂലായ് 19 ന് പുറത്തിറങ്ങും എന്ന് റിപ്പോർട്ടുകൾ . 48 , 990 രൂപയായിരിക്കും ഫോണിൻറെ ഇന്ത്യയിലെ വില എന്നാണ് ജിഎസ്എം ആരീനയുടെ റിപ്പോർട്ട് . മുൻ ക്യാമറ വിസിബിൾ അല്ല എന്നതാണ് ഈ ഫോണിൻറെ ഏറ്റവും വലിയ പ്രത്യേകത . ക്യാമറ ആപ്പ് തുറക്കുമ്പോൾ മാത്രമാണ് മുകൾ വശത്ത് നിന്നും ക്യാമറ പോപ്പ് ... |
1,839,972 | മലയാളി താരം കരുൺ നായർ ഇന്ത്യൻ ടെസ്റ്റ് ടീമിൽ ഇടംപിടിച്ചു . പരിക്കേറ്റ ഓപ്പണിംഗ് ബാറ്റ്സ്മാൻ ശിഖർ ധവാനു പകരക്കാരനായാണ് കരുൺ ടെസ്റ്റ് ടീമിലെത്തിയത് . പരിക്കിനെ തുടർന്ന് ന്യൂസിലൻഡിനെതിരേ ഇൻഡോറിൽ നടക്കുന്ന മൂന്നാം ടെസ്റ്റിൽ ധവാൻ കളിക്കില്ലെന്ന് ഉറപ്പായിരുന്നു . ധവാന് 15 ദിവസത്തെ വിശ്രമമാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത് ... |
1,839,973 | സി . വി . സിനിയ മലയാളികൾക്ക് എന്നും ഹരമായിരുന്നു ഭദ്രൻ - മോഹൻലാൽ കൂട്ടിക്കെട്ടിൽ പിറന്ന ചിത്രങ്ങളോട് . സ്ഫടികം , അങ്കിൾബൺ , ഒളിമ്പ്യൻ അന്തോണി ആദം , ഉടയോൻ , അങ്ങനെ നീളുന്നു ആ പട്ടിക . ഭൂരിഭാഗവും സൂപ്പർഹിറ്റുകൾ . ഇപ്പോഴിതാ വീണ്ടും മലയാളികളെ കോരിത്തരിപ്പിക്കാൻ ആ കൂട്ടുക്കെട്ട് വരുന്നു . ഇത്തവണ ഇവരുടെ വരവ് ഒരു റോഡ് മൂവിയുമ... |
1,839,974 | ഐപിഎല്ലിൽ കിരീടം നിലനിർത്താനാണ് ചെന്നൈക്കെതിരെ മുംബൈ ഇന്ത്യൻസ് ഇറങ്ങുന്നത് . ഹിറ്റ്മാൻ രോഹിത് ശർമ്മ നയിക്കുന്ന ബാറ്റിംഗ് ലൈനപ്പും പൊള്ളാർഡും പാണ്ഡ്യ സഹോദരൻമാരും അണിനിരക്കുന്ന ഓൾറൌണ്ടർ വിഭാഗവും അതിശക്തമെന്ന് പറയാം . പേസർമാരിൽ ബൂംറ , മുസ്താഫിസർ , കമ്മിൺസ് എന്നീ അതിവേഗക്കാരും മുംബൈയുടെ കരുത്താണ് . താരലേലത്തിൽ 1.9 കോടി നൽക... |
1,839,975 | ദില്ലി ; എംബ്ലോയീസ് പ്രൊവിഡണ്ട് ഫണ്ട് പെൻഷൻ കൈപറ്റുന്നവരും പിഎഫ് അക്കൌണ്ടുള്ളവർക്കും ആധാർ നമ്പർ സമർപ്പിക്കാനുള്ള അവസാന തിയതി മാർച്ച് 31 വരെ . എംബ്ലോയീസ് പ്രൊവിഡണ്ട് ഫണ്ട് പെൻഷൻ കൈ പറ്റുന്നവർക്ക് ആധാർ നമ്പർ സമർപ്പിക്കാനുള്ള അവസാന തിയതി ഫെബ്രുവരി മാർച്ച് 28 വരെയായിരുന്നു . മാർച്ച് 31 ഓടെ ആധാർ നമ്പർ ലിങ്ക് ചെയ്യണമെന്ന് കേ... |
1,839,976 | കൊച്ചി ; മലയാള യുവ നടൻമാരിൽ ഏറ്റവും ശ്രദ്ധേയനായ പൃഥിരാജ് സുകുമാരന് രാജ്യമാകെ ആരാധകരുണ്ട് . ബോളിവുഡിലടക്കം മിന്നിതിളങ്ങിയിട്ടുള്ള താരം സംവിധായകനായി അരങ്ങേറ്റം കുറിക്കാനുള്ള തിരക്കിലാണ് . അതിനിടിയിലാണ് റഷ്യയിലെ കബാബ് ഷോപ്പിൽ വച്ച് കണ്ട ആരാധകനെ കുറിച്ച് പൃഥിരാജ് സോഷ്യൽ മീഡിയയിൽ കുറിപ്പിട്ടത് . റഷ്യയിലെ കബാബ് ഷോപ്പിൽ വച്ച്... |
1,839,977 | ഗൂഗിൾ പിക്സൽ 3 XL ഇന്ത്യൻ മാർക്കറ്റിൽ വരുന്ന നവംബർ മാസത്തിൽ എത്തുമെന്നാണ് റിപ്പോർട്ട് . 71 , 000 രൂപ ആയിരിക്കും പിക്സൽ 3 ഫോണിൻറെ വില . 83000 രൂപയായിരിക്കും പിക്സൽ 3 XL ൻറെ വില എന്നുമാണ് സൂചനകൾ . ഇതേ സമയം ഗൂഗിൾ പിക്സൽ 3യുടെ പ്രധാന എതിരാളി ഗ്യാലക്സി നോട്ട് 9 ൻറെ വില 67,000 രൂപയാണ് . ഇതിനാൽ തന്നെ രണ്ട് ഫോണും തമ്മിലുള്ള ഒര... |
1,839,978 | മികച്ച ഗോളിനുള്ള പുഷ്കാസ് പുരസ്കാരം നേടുന്ന ആദ്യ ഗോൾ കീപ്പറാകാൻ ദക്ഷിണാഫ്രിക്കയുടെ ഒസ്കാർ മസുലുകെ . ബരോക്ക എഫ് സിയുടെ ഒന്നാം നമ്പർ ഗോളിയായ മസുലുകെ നേടിയ ബൈസിക്കിൾ കിക്ക് അന്തിമ പട്ടികയിലുണ്ട് . ദക്ഷിണാഫ്രിക്കൻ ഗ്ലാമർ ടീമായ ഒർലാൺഡോയ്ക്കെതിരായ ഇഞ്ചുറി ടൈമിലാണ് മസുലുകെ കോർണ്ണർ കിക്ക് ഗോളാക്കിയത് . മത്സരത്തിൽ 1 - 0ന് പിന്ന... |
1,839,979 | മാസ്മരിക നൃത്തച്ചുവടുകൾകൊണ്ട് പ്രേഷകരുടെ മനസ്സ് കീഴടക്കിയ നായികയായ നോറ ഫത്തേഹിയുടെ ' ദിൽബറിന്റെ ' അറബിക്ക് വേർഷനും ഹിറ്റ് . സത്യമേവ ജയതേ എന്ന ജോൺ എബ്രഹാം ചിത്രത്തിലെ ' ദിൽബർ ' എന്ന പാട്ടിന്റെ അറബിക് വേർഷനാണ് യുട്യൂബിൽ തരംഗമായത് . ദിൽബറിന്റെ ഹിന്ദി വേർഷൻ 35 കോടിയിലധികം ആളുകളാണ് യുട്യൂബിൽ കണ്ടത് . ഈ ഹിറ്റ് ഗാനത്തിന്റെ അറ... |
1,839,980 | അവസാന പന്തിൽ ജയിക്കാൻ നാലു റൺസായിരുന്നു ഇന്ത്യയ്ക്കു വേണ്ടിയിരുന്നതെങ്കിലും പന്ത് നേരിട്ട നായകൻ ധോണിക്ക് ഒരു റൺസ് മാത്രമാണ് നേടാനായത് . ഫലമോ ഇന്ത്യ , രണ്ടു റൺസിന് സിംബാബ്വെയോട് തോറ്റു . സിംബാബ്വെ ഉയർത്തിയ 171 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 168 റൺസ് മാത്രമാണ് നേടാനായത് . സ... |
1,839,981 | ഇന്ത്യക്കായി റൺവേട്ട തുടരുമെന്ന് മുപ്പത്തിയഞ്ചുകാരിയായ ഇതിഹാസ വനിതാ ക്രിക്കറ്റർ മിതാലി രാജ് . വനിതാ ടി20 ലോകകപ്പിൽ അയർലൻഡിനെതിരെ അർദ്ധ സെഞ്ചുറി നേടിയ ശേഷമാണ് മിതാലിയുടെ പ്രതികരണം . ലോകകപ്പിനിടെ വിരാട് കോലിയെയും രോഹിത് ശർമ്മയെയും മറികടന്ന് അന്താരാഷ്ട്ര ടി20യിൽ കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ താരമെന്ന നേട്ടത്തിലെത്തിയിരുന്നു... |
1,839,982 | ഇതിഹാസ സ്പ്രിന്റർ ഉസൈൻ ബോൾട്ട് പ്രൊഫഷനൽ ഫുട്ബോളിൽ അരങ്ങേറി . ഓസ്ട്രേലിയൻ ക്ലബായ സെൻട്രൽ കോസ്റ്റ് മറൈനേഴ്സിന് വേണ്ടിയായിരുന്നു ബോൾട്ടിന്റെ അരങ്ങേറ്റം . എന്നാൽ അത്ര സുഖകരമായിരുന്നില്ല ബോൾട്ടിന്റെ ആദ്യ ടച്ച് . സഹതാരത്തിന്റെ പാസ് കാലിൽത്തട്ടി തെറിച്ചു . മത്സരത്തിന്റെ 72ാം മിനിറ്റിലായിരുന്നു ബോൾട്ട് കളത്തിലിറങ്ങിയത് . പ്രൊഫ... |
1,839,983 | മേക്കോവറുകളിൽ മമ്മൂട്ടിയോളം താൽപര്യം കാട്ടിയിട്ടുള്ള താരങ്ങൾ മലയാളത്തിൽ കുറവാണ് . വേഷത്തിലോ ഹെയർസ്റ്റൈലിലോ വരുത്തുന്ന ചെറിയ മാറ്റങ്ങളിൽ പോലും മമ്മൂട്ടി കഥാപാത്രമായി രൂപാന്തരപ്പെട്ട് ആരാധകരെ വിസ്മയിപ്പിച്ചിട്ടുണ്ട് . ഒപ്പം കഥാപാത്രങ്ങൾക്കുവേണ്ടി കൈക്കൊള്ളുന്ന വ്യത്യസ്ഥ ഭാഷാ വകഭേദങ്ങൾ കൂടിയാവുമ്പോൾ ആ മേക്കോവറുകൾ പൂർണത നേ... |
1,839,984 | സംസ്ഥാനത്ത് 6 പുതിയ ഫൈവ് സ്റ്റാർ ബാറുകൾക്ക് കൂടി അനുമതി . എറണാകുളത്ത് മൂന്നും ആലപ്പുഴ തൃശൂർ , വയനാട് ജില്ലകളിൽ ഒന്നു വീതം ഹോട്ടലുകൾക്കുമാണ്ബാർ ലൈസൻസ് . നാല് ഹോട്ടലുകൾ ത്രീസ്റ്റാറിൽ നിന്നും ഫൈവ് സ്റ്റാറിലേക്ക് നിലവാരം ഉയർത്തിയവയാണ് . ഇതിൽ എറണാകുളത്തെ സാജ് എർത്ത് റിസോർട്ടിന് അനുമതി കിട്ടിയത് സുപ്രീം കോടതി ഉത്തരവിന്റെ അടി... |
1,839,985 | ബാങ്കുകൾ അടിസ്ഥാന വായ്പാ നിരക്ക് കുറച്ചത് ഏറ്റവും അധികം സ്വാധീനിക്കുന്ന സംസ്ഥാനം കേരളമായിരിക്കും . വാഹന – ഭവന നിർമാണ മേഖലകൾ മാന്ദ്യം മറികടക്കുമെന്നാണ് വിപണി കണക്കുകൂട്ടുന്നത് . വീടെന്ന സ്വപ്നം താലോലിക്കുന്നവർക്ക് കാര്യങ്ങൾ കുറച്ചുകൂടി എളുപ്പമാകും എസ് ബി ഐയും യൂണിയൻ ബാങ്കും അടക്കമുളളവ അടിസ്ഥാന വായ്പാ നിരക്ക് എട്ടിലേക്ക്... |
1,839,986 | മുരളീധരനും , മെൻഡിസും സ്പിന്നിലൂടെ ശ്രീലങ്കൻ വീര്യം ലോക ക്രിക്കറ്റിനെ അറിയച്ചവരാണ് . അവരുടെ പാതയിലാണ് കെവിൻ കോത്തിഗോഡയെന്ന ലെഗ് സ്പിന്നർ . ‘യോഗ ചെയ്യുന്നതു പോലെ’ എന്ന കമൻറുമായി ഇയാളുടെ ആക്ഷൻ ട്വിറ്ററിൽ ട്രെൻറിങ്ങായി . മലേഷ്യയിൽ യൂത്ത് ഏഷ്യ കപ്പ് കളിക്കുന്ന ശ്രീലങ്കൻ അണ്ടർ 19 ടീമിൽ അംഗമാണ് കോത്തിഗോഡ . പയ്യൻസിനു ഭാവിയുണ്... |
1,839,987 | ആഷസ് പരമ്പരക്കായി ഓസ്ട്രേലിയയിലെത്തുന്ന ഇംഗ്ലണ്ട് ടീമിന് ശക്തമായ മുന്നറിയിപ്പുമായി ഓസ്ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക്ക് . പരിക്ക് മൂലം നാലു മാസമായി ക്രിക്കറ്റിൽ നിന്ന് വിട്ടുനിൽക്കുന്ന സ്റ്റാർക്ക് ഷെഫീൽഡ് ഷീൽഡിൽ സൌത്ത് വെയിൽസിനായി ഒരു മത്സരത്തിൽ രണ്ട് ഹാട്രിക്ക് നേടി ചരിത്രം കുറിച്ചു . വെസ്റ്റേൺ ഓസ്ട്രേലിയക്കെതിരെ ആയിരു... |
1,839,988 | ഇന്ത്യയിലെ രാഷ്ട്രീയ കാലാവസ്ഥ ഇന്ത്യൻ വിപണിയ്ക്ക് കരുത്തേകുന്നു . രൂപയുടെ മൂല്യം ഉയർന്ന് കഴിഞ്ഞ 11 മാസത്തെ ഏറ്റവും ഉയർന്ന വിനിമയ നിരക്കിൽ എത്തി . ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ രൂപയുടെ മൂല്യം ഇപ്പോൾ 58.38 ആണ് . തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പ് ഓഹരി വിപണിയിൽ തുടങ്ങിയ കുതിപ്പ് ഇപ്പോഴും തുടരുന്നു . രാഷ്ട്രീയ കാലാവസ്ഥ ഇ... |
1,839,989 | ചലചിത്രമേഖലയിൽ ലൈംഗികാതിക്രമത്തിന് ലിംഗഭേദമില്ലെന്നാണ് സമീപകാലത്തെ വെളിപ്പെടുത്തലുകൾ വിശദമാക്കുന്നത് . ഒരു അഭിനേത്രി നേരിടേണ്ടി വരുന്നതിനേക്കാൾ രൂക്ഷമായ രീതിയിൽ ലൈംഗികാതിക്രമം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ഹോളിവുഡ് താരം ഗില്ലീസ് മരീനി വെളിപ്പെടുത്തുന്നത് . സെക്സ് ആന്റ് സിറ്റി ടെലിവിഷൻ പരമ്പരയിലെ അഭിനേതാവാണ് ഗില്ലീസ് മരീ... |
1,839,990 | ടെസ്റ്റ് ക്രിക്കറ്റിലെ വിക്കറ്റ് വേട്ടയിൽ താൻ ഒരിക്കലും അനിൽ കുംബ്ലെയെ മറികടക്കില്ലെന്ന് അശ്വിൻ . ടെസ്റ്റിൽ അനിൽ കുംബ്ലെയ്ക്ക് 619 വിക്കറ്റുകളാണുള്ളത് . ടെസ്റ്റിൽ 618 വിക്കറ്റുകൾ നേടാൻ കഴിഞ്ഞാൽ തന്നെ താൻ കൃതാർഥനായെന്നും 618 വിക്കറ്റുകളെടുത്താൽ അത് തന്റെ അവസാന ടെസ്റ്റായിരിക്കുമെന്നും ഗൾഫ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ അശ്വ... |
1,839,991 | കേരളം നേരിട്ട മഹാ പ്രളയത്തിൽ നിന്ന് കരകയറാനുളള കൈത്താങ്ങുമായി നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട് . പ്രമുഖ ബോളിവുഡ് താരം സണ്ണി ലിയോൺ ഇക്കാര്യത്തിൽ വലിയ സഹായമാണ് നൽകുന്നത് . അഞ്ച് കോടിയുടെ സാമ്പത്തിക സഹായം സണ്ണി നൽകിയെന്ന പ്രചാരണം ശക്തമാണെങ്കിലും തുകയുടെ കാര്യത്തിൽ ഔദ്യോഗിക വിശദീകരണമുണ്ടായിട്ടില്ല . എന്നാൽ മുഖ്യമന്ത്രിയുടെ... |
1,839,992 | സംസ്ഥാന സ്കൂൾ കായികമേളയിൽ പാലക്കാടാൻ കാറ്റിനെ വകഞ്ഞുമാറ്റി എറണാകുളം . പാലക്കാടിനെതിരെ 74 പോയിൻറ് ലീഡുമായാണ് എറണാകുളത്തിൻറെ മുന്നേറ്റം . നിലവിലെ മുന്നേറ്റം തുടർന്നാൽ എറണാകുളം 250 പോയിൻറുകൾ പിന്നിടും . നിലവിലെ ജേതാക്കളായ പാലക്കാടാണ് രണ്ടാം സ്ഥാനത്ത് . രണ്ടാമതുള്ള പാലക്കാട് 200 പോയിൻറ് കടക്കാൻ സാധ്യതയില്ല . സ്കൂൾ വിഭാഗത്ത... |
1,839,993 | പശുക്കളെ കൊല്ലാതെ സംരക്ഷിക്കാൻ ആശ്രമങ്ങളിൽ എൽപ്പിക്കണമെന്ന നിർദ്ദേശവുമായി ഒ . രാജഗോപാൽ എംഎൽഎ . രാജഗോപാൽ തന്നെ പശുക്കളെ മുഴുവൻ വളർത്തുന്നതായിരിക്കും അതിലും നല്ലതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ . തിരുവനന്തപുരത്ത് ലോക ക്ഷീരദിനാചരണത്തിന്റെ ഉദ്ഘാടന ചടങ്ങിലായിരുന്നു ബീഫിൽ ഇരുവരും പോരടിച്ചത് . കശാപ്പിന് നിയന്ത്രണമേർപ്പെടുത... |
1,839,994 | ട്വന്റി - 20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിന് 149 റൺസ് വിജയലക്ഷ്യം . ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 148 റൺസെടുത്തു . മൂന്ന് വിക്കറ്റിന് 22 റൺസ് എന്ന നിലയിൽ തകർന്ന ഇന്ത്യയെ നായകൻ വിരാട് കോലിയും റെയ്നയും എംഎസ് ധോണിയും ചേർന്ന് രക്ഷപെടുത്തുകയായിരുന്നു .... |
1,839,995 | ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ സാമൂഹിക പ്രശ്നമായി വളർന്ന് വരുന്നത് തൊഴിലില്ലായ്മയാണ് . നയ രൂപീകരണം നടത്തുന്നവരുടെ പ്രതിസന്ധികളിൽ ഒന്നായി തൊഴിലില്ലായ്മ വളരുകയാണ് . കഴിഞ്ഞ ഇരുപത് വർഷത്തിനിടയ്ക്ക് ഏറ്റവും ഉയർന്ന തൊഴിലില്ലായ്മ ദൃശ്യമാകുന്ന വർഷമാണ് ഇപ്പോൾ കടന്നുപോകുന്നത് . അസിം പ്രേംജി സർവ്വകലാശാലയിലെ സുസ്ഥിര വികസ... |
1,839,996 | എയർടെൽ കമ്പനിയുടെ 448 രൂപയുടെ പ്രീപെയ്ഡ് കോമ്പോ പ്ലാനിൽ ചില ദേദഗതികൾ വരുത്തി . പുതിയ പ്ലാൻ പ്രകാരം ഉപഭോക്താവിന് ദിവസേന 1.5ജിബി ഡാറ്റ 82 ദിവസത്തെ കാലാവധിയിൽ ലഭിക്കും . ഇത്തരത്തിൽ 123ജിബി ഡാറ്റ 4ജി / 3ജി / 2ജി നെറ്റ്വർക്കിൽ ലഭിക്കും . കൂടാതെ അൺലിമിറ്റഡ് ലോക്കൽ / എസ്റ്റിഡി , റോമിങ് കോൾ , ദിവസേന 100 സൌജന്യ എസ്എംഎസ് എന്നിവയ... |
1,839,997 | ചെന്നൈയിൽ തമിഴ്നാട് പ്രിമീയർ ലീഗ് ഉദ്ഘാടനത്തിനിടെഎംഎസ് ധോണി ഇന്ത്യൻ വനിതാ ക്രിക്കറ്റംഗങ്ങൾക്ക് വിജയമന്ത്രം പകർന്ന് നൽകിയിരുന്നു . പ്രധാനമായും മൂന്ന് കാര്യങ്ങളായിരുന്നു ലോകകപ്പ് ഇന്ത്യൻ നേടിത്തന്ന നായകൻന് സൂചിപ്പിച്ചത് . പേടിയില്ലാതെ കളിക്കാനായിരുന്നു ധോനി താരങ്ങളോട് ആവശ്യപ്പെട്ടത് . എന്നാൽ ടീം പലയിടങ്ങളിലും കടുത്ത സമ്മ... |
1,839,998 | ഇംതിയാസ് അലി - ഷാരൂഖ് ഖാൻ ചിത്രം ' ജബ് ഹാരി മെറ്റ് സെജാലി ' ൻറെ ബോക്സ്ഓഫീസ് പ്രകടനം മോശമെന്ന് റിപ്പോർട്ട് . ആദ്യദിനത്തിലെ കണക്ക് അനുസരിച്ച് 15 മുതൽ 18 കോടി വരെയാണ് ചിത്രം സ്വന്തമാക്കിയെന്നാണ് റിപ്പോർട്ട് . റിലീസ് ദിനമായ വെള്ളിയാഴ്ച നടന്ന ഷോകളിലെ ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് പരിശോധിച്ചുള്ള റിപ്പോർട്ടാണിത് . ആദ്യ ഷോകളിൽ നിന... |
1,839,999 | ഇന്ത്യൻ ജനതയെ ആകെ ക്യൂവിൽ നിർത്തിയ നോട്ട് നിരോധനം നടപ്പാക്കാൻ പ്രധാനമന്ത്രിയെ പ്രേരിപ്പിച്ചത് ശതകോടീശ്വരന്മാരായ നന്ദൻ നിലേകനിയും ബിൽ ഗേറ്റ്സും . ഡിജിറ്റൽ പേയ്മെൻറ് സംവിധാനങ്ങൾ കൂടുതൽ വ്യാപിക്കാൻ നോട്ട് നിരോധനം കാരണമാകുമെന്നാണ് ബിൽ ഗേറ്റ്സ് ഇതിനായി പറഞ്ഞ ന്യായം . ഇതിന് സമാനമായ നിലപാടായിരുന്നു ഇൻഫോസിസ് സഹസ്ഥാപകൻ നന്ദൻ നി... |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.