Unnamed: 0 int64 0 1.84M | text stringlengths 76 106k |
|---|---|
1,840,200 | നൂറ്റിയഞ്ചാം വയസിൽ തങ്കമ്മ അമ്മൂമയ്ക്ക് രണ്ടേ രണ്ടു ആഗ്രഹങ്ങളെ ഒള്ളൂ . ലാലേട്ടനെ നേരിട്ട് കണ്ടു പൊന്നാട അണിയിക്കണം , പിന്നെ മരണ ശേഷം തന്റെ മൃതദേഹം മെഡിക്കൽ കോളേജിലെ കുട്ടികൾക്ക് പഠിക്കാൻ നൽകണം . മോഹൻലാലിനെ കാണാനുള്ള അമ്മൂമ്മയുടെ ആഗ്രഹം നടത്താൻ പലരും ശ്രമിച്ചെങ്കിലും ഇതുവരെ അതിനായില്ല . കോവളം മുട്ടയ്ക്കാട് കൃപാതീരം അഗതി... |
1,840,201 | വ്യാപാരികളെ ക്രെഡിറ്റ് / ഡെബിറ്റ് കാർഡുകൾ സ്വീകരിക്കാൻ പ്രോത്സാപ്പിക്കുന്നതിന് റിസർവ് ബാങ്കിന്റെ പുതിയ നീക്കങ്ങൾ . കാർഡ് ഇടപാടുകൾ നടത്തുമ്പോൾ വ്യാപാരിയിൽ നിന്ന് ബാങ്കുകൾ ഈടാക്കുന്ന മർച്ചന്റ് ഡിസ്ക്കൌണ്ട് റേറ്റ് കുറയ്ക്കും . ഇതിലൂടെ കൂടുതൽ വ്യാപാരികൾ പി . ഒ . എസ് മെഷീനുകൾ ഉപയോഗിച്ച് തുടങ്ങുമെന്നാണ് റിസർവ് ബാങ്ക് പ്രതീക്... |
1,840,202 | ഐപിഎൽ താരലേലത്തിൽ ഇന്ത്യൻ താരം യുവ്രാജ് സിംഗിനെ വാങ്ങാനാളില്ല . മനോജ് തിവാരി , ചേതേശ്വർ പൂജാര , അലക്സ് ഹെയ്ൽസ് എന്നിവരെയും തുടക്കത്തിൽ ആരും സ്വന്തമാക്കിയില്ല . ഇംഗ്ലീഷ് ഓൾറൌണ്ടർ ക്രിസ് ജോർദാൻ , ന്യൂസീലൻഡ് വെടിക്കെട്ട് വീരൻമാരായ ബ്രണ്ടൻ മക്കുല്ലം , മാർട്ടിൻ ഗുപ്റ്റിൽ എന്നിവരെയും വാങ്ങാൻ ആളുണ്ടായില്ല . മക്കുല്ലത്തിന് 2 ക... |
1,840,203 | ഐ ഫോണിനുള്ള ഗൂഗിളിൻറെ മറുപടിയാണ് പിക്സൽ . ഓക്ടോബർ 4ന് ഫോൺപുറത്തിറക്കിയിരുന്നെങ്കിലും ഇന്ത്യൻവിപണിയിൽപിക്സൽലഭ്യമായിരുന്നില്ല . ഇന്ന് മുതൽപിക്സൽഇന്ത്യയിലും ലഭിക്കുമെന്ന് ഗൂഗിൾഔദ്യോഗികമായി അറിയിച്ചു . ഭാവി ആവേശകരമാണെന്നാണ് പിക്സലിൻറെ ഇന്ത്യയിലേക്കുള്ള വരവിനെ ഗൂഗിൾവിശേഷിപ്പിച്ചത് . പിക്സൽ , പിക്സൽഎക്സ് എൽഎന്നീ രണ്ട് മോഡലുക... |
1,840,204 | ഇന്ത്യക്കെതിരായ ടെസ്റ്റ് , ഏകദിന , ട്വന്റി പരമ്പരയ്ക്ക് മുന്നോടിയായി ശ്രീലങ്കയ്ക്ക് പുതിയ നായകൻ . ദിനേശ് ചണ്ഡിമലിനെയാണ് ലങ്കയുടെ ടെസ്റ്റ് നായകനായി തെരഞ്ഞെടുത്തത് . ക്യാപ്റ്റൻ സ്ഥാനം രാജിവെച്ച എയ്ഞ്ചലോ മാത്യൂസിന് പകരമാണ് ചണ്ഡിമലിനെ ടെസ്റ്റ് ടീം നായകനായി തെരഞ്ഞെടുത്തത് . ഉപുൽ തരംഗയാണ് ഏകദിന , ട്വിന്റി മത്സരങ്ങളിൽ ലങ്കയെ ... |
1,840,205 | ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര തോറ്റാലും പിച്ചിനെയോ മത്സര സാഹചര്യങ്ങളെയോ കുറ്റം പറയില്ലെന്ന് ഇന്ത്യൻ ടീം പരിശീലകൻ രവി ശാസ്ത്രി . ടെസ്റ്റ് പരമ്പരക്ക് മുമ്പ് നടക്കുന്ന സസെക്സിനെതിരായ പരിശീലനമത്സരം ഔട്ട് ഫീൽഡിന്റെ മോശം അവസ്ഥകാരണം ഒരുദിവസം വെട്ടിക്കുറട്ട സാഹചര്യത്തിലാണ് ശാസ്ത്രിയുടെ പ്രതികരണം . ഇന്ത്യയിലായാലും മത്സര സാഹച... |
1,840,206 | സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇന്ന് വൻ വർദ്ധനവാണ് രേഖപ്പെടുത്തിയത് . ഒരു പവന് 11,120 രൂപയെന്ന ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു ഇന്നലെ വ്യാപാരം നടന്നിരുന്നത് . ഇതിൽ നിന്ന് ഒറ്റയടിക്ക് 280 രൂപയാണ് ഇന്ന് വർദ്ധിച്ചത് . വരും ദിവസങ്ങളിലും സ്വർണ്ണവിലയിൽ വൻ വർദ്ധനവ് പ്രതീക്ഷിക്കുന്നതായാണ് സാമ്പത്തിക വിദഗ്ദർ പറയുന്നത് . ഇ... |
1,840,207 | പ്രഖ്യാപിച്ചിരുന്ന പ്രിവ്യൂ ഫീച്ചർ അവതരിപ്പിച്ച് വാട്സ്ആപ്പ് . ഒരാൾക്ക് സന്ദേശം അയയ്ക്കുന്നതിന് മുമ്പ് ഒരു വട്ടംകൂടി ഉപയോക്താവിന് സന്ദേശം സ്ഥിരീകരിക്കാനുളള സൌകര്യം ഒരുക്കുന്നതാണ് പുതിയ ഫീച്ചർ . നേരത്തെ സന്ദേശം ടൈപ് ചെയ്ത ഉടൻ തന്നെ അയയ്ക്കാൻ പറ്റുമായിരുന്നു . എന്നാൽ പുതിയ ഫീച്ചർ പ്രകാരം ഒരു ടാബ് കൂടി തുറക്കപ്പെട്ട് ഈ സന... |
1,840,208 | സൌദിയിൽ ജോലിക്കിടെ പരിക്കേൽക്കുന്ന തൊഴിലാളികളുടെ യാത്രാ - താമസ ചിലവുകൾ ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസ് ( ഗോസി ) വഹിക്കും . പൂർണമായും ശാരീരിക അവശത ബാധിച്ചു മറ്റൊരാളിന്റെ സഹായം കൂടാതെ യാത്ര ചെയ്യാൻ സാധിക്കാത്ത അവസ്ഥയാണെങ്കിൽ പരിക്കേറ്റയാൾക്കു സ്വന്തം നാട്ടിലേക്കു പോകുന്നതിനുള്ള ചിലവും ഗോസി വഹിക്കും ജോലിക്കിടെ തൊഴിലാളി... |
1,840,209 | മൂന്നാറിലെ വർണ്ണവിസ്മയത്തിന് ഇനിയും കാത്തിരിക്കണം . പന്ത്രണ്ട് വർഷത്തിൽ ഒരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞി വസന്തവും നശിപ്പിച്ചാണ് പ്രളയം കടന്നുപോകുന്നത് . അപ്രതീക്ഷിതമായെത്തിയ മഴയിൽ നീലക്കുറിഞ്ഞി മൊട്ടിടാൻ ആദ്യം മടിച്ചു , പിന്നെ കനത്ത മഴയായതോടെ മൊട്ടിട്ടവ അഴുകാൻ തുടങ്ങി . മാനം തെളിഞ്ഞുവെങ്കിലും നീലവസന്തത്തിനായി ഇനിയും കാത... |
1,840,210 | അശ്ലീല സംഭാഷണം നടത്തിയ വ്യവസായിക്കെതിരെ പരാതി നൽകിയ അമലാ പോളിനെ അഭിനന്ദിച്ച് നടൻ വിശാൽ . അമലയുടെ ധൈര്യത്തിന് അഭിവാദ്യങ്ങൾ . നിന്നെ സല്യൂട്ട് ചെയ്യുന്നു . ലൈംഗികാതിക്രമ കേസുകളിൽ നിയമത്തെ സമീപിക്കാൻ നല്ല ധൈര്യം വേണം . കൃത്യമായ നടപടി സ്വീകരിച്ച പൊലീസിന് നന്ദി - വിശാൽ പറയുന്നു . വ്യവസായി തന്നോട് അശ്ലീല സംഭാഷണം നടത്തി അപമാന... |
1,840,211 | തൻറെ കാ ർ പോണ്ടിച്ചേരിയിൽ രജിസ്റ്റർ ചെയ്ത് നി കു തി വെ ട്ടി പ്പ് ന ട ത്തി യെ ന്ന് ആ രോ പ ണത്തെ പരിഹസിച്ച് നടി അമല പോളിൻറെ ഫേസ്ബുക്ക് പോസ്റ്റ് . ഒരു ബോട്ടിൽ പട്ടിക്കുഞ്ഞുമായി യാത്ര ചെയ്യുന്ന ഫോട്ടോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തുകൊണ്ടായിരുന്നു അമലയുടെ പരിഹാസം . " ചിലപ്പോഴൊക്കെ നഗരജീവിതത്തിൻറെ തിരക്കുകളിൽ നിന്നും അനാവശ്യമായ ... |
1,840,212 | ഇന്ത്യയിൽ ഉടനീളമുള്ള ഉപഭോക്താക്കൾക്കായി പുതിയ ബ്രോഡ്ബാൻഡ് പദ്ധതി ഒരുക്കിയിരിക്കുകയാണ് ബിഎസ്എൻഎൽ . 299 രൂപയുടെ പദ്ധതിയിലുടെ ഉപഭോക്താവിന് 45 ജിബി ഡാറ്റ , അൺലിമിറ്റഡ് കോൾ , മാസത്തിൽ 50 രൂപ ക്യാഷ്ബാക്കും ലഭിക്കും . 299 രൂപയുടെ ബ്രോഡ്ബാൻഡ് പദ്ധതിയിലൂടെ ദിവസേന 1.5ജിബി ഡാറ്റ ലഭിക്കും . ഇത്തരത്തിൽ 30 ദിവസത്തെ കാലാവധിയിൽ 45 ജിബ... |
1,840,213 | ഫേസ്ബുക്കിൽ നിന്നും ഉപഭോക്താക്കളുടെ സ്വകാര്യവിവരങ്ങൾ ചോർന്ന സംഭവത്തിൽ ബ്രിട്ടൻ ജനതയോട് മാപ്പ് പറഞ്ഞ് ഫേസ്ബുക്ക് സ്ഥാപകൻ മാർക്ക് സക്കർബർഗ് . പത്രപ്പരസ്യത്തിലൂടെയാണ് സക്കർബർഗ് മാപ്പ് പറഞ്ഞത് . വിശ്വാസ്യത നഷ്ടപ്പെടുത്തിയതിൽ ഖേദിക്കുന്നതായി പരസ്യത്തിൽ ഫേസ്ബുക്ക് പറയുന്നുണ്ട് . തെറ്റ് ഇനി ആവർത്തിക്കില്ലെന്നും സക്കർബർഗ് പരസ്... |
1,840,214 | ഇരുപത് വർഷത്തിൽ ഭൂമിയിൽ ജീവജാലങ്ങൾക്ക് രേഖപ്പെടുത്തി നാസയുടെ വീഡിയോ മാപ്പ് . വിവിധ കൃത്രിമോപഗ്രഹങ്ങൾ നൽകിയ വിവരങ്ങൾ അപഗ്രഥിച്ചാണ് മാറ്റങ്ങൾ നാസ വീഡിയോയിലൂടെ കാണിച്ചുതരുന്നത് . ഉത്തരാർദ്ധഗോളത്തിൽ കൂടുതൽ പച്ചപ്പ് 20 വർഷത്തിനുള്ളിൽ ഉണ്ടായി എന്നാണ് നാസയുടെ കണ്ടെത്തലുകളിലെ പ്രധാനപ്പെട്ട ഒന്ന് . സമുദ്രങ്ങളുടെ പ്രതലത്തിൽ കൂടു... |
1,840,215 | ബിഗ് ബോസ് ഹിന്ദി പതിപ്പിൽ ഏറ്റവും ശ്രദ്ധയനായ മത്സരാർത്ഥികളിലൊരാളാണ് മലയാളിയായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രീശാന്ത് . എന്നാൽ പരിപാടിയിൽ വിവാദങ്ങൾക്കും കുറവൊന്നുമില്ല . എന്തും വെട്ടിത്തുറന്ന് പറയുന്ന ശ്രീശാന്ത് അതുകൊണ്ടു തന്നെ സഹമത്സരാർത്ഥികളുമായി വലിയ പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ട് . കഴിഞ്ഞ ദിവസം സഹമത്സരാർത്ഥിയായ ദീപക് ... |
1,840,216 | സ്വകാര്യ ടെലികോം കമ്പനികൾ അതിവേഗം ഫോർജിയിലേക്ക് കുതിച്ചപ്പോൾ നിശബ്ദത പാലിച്ചത് ബിഎസ്എൻഎല്ലിൻറെ ജനപ്രിയതയ്ക്ക് ഇടിവുണ്ടാക്കി . ഇത് മനസ്സിലാക്കിയാണ് സ്വകാര്യ കമ്പനികൾക്ക് മുൻപേ ഫൈവ് ജി സൌകര്യം നൽകാൻ ബിഎസ്എൻഎൽ ഒരുങ്ങുന്നത് . 2020 ഓടെ രാജ്യത്ത് ഫൈവ് ജി കൊണ്ടുവരുമ്പോൾ 2022 ഓടെ കേരളത്തിൽ സൌകര്യം ഏർപ്പെടുത്താനാണ് നീക്കം . കേര... |
1,840,217 | ദില്ലിക്കെതിരായ നിർണായക രഞ്ജി ട്രോഫിയിൽ കേരളത്തിന് ബാറ്റിങ് തകർച്ച . ടോസ് നേടി ബാറ്റിങ് ആരംഭിച്ച കേരളം ഒടുവിൽ വിവരം ലഭിക്കുമ്പോൾ നാലിന് 107 എന്ന നിലയിലാണ് . പി . രാഹുൽ ( 49 ) , വിഷ്ണു വിനോദ് ( 23 ) എന്നിവരാണ് ക്രീസിൽ . വി . എ ജഗദീഷ് ( 0 ) , വത്സൻ ഗോവിന്ദ് ( 4 ) , സഞ്ജു സാംസൺ ( 24 ) , സച്ചിൻ ബേബി ( 0 ) എന്നിവരുടെ വിക്കറ... |
1,840,218 | ഇന്ത്യൻ ഓഹരി വിപണി ഇന്നും നഷ്ടത്തോടെ വ്യാപാരം തുടങ്ങി . സെൻസെക്സ് 150 പോയിൻറ് നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത് . ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 50 പോയിൻറ് ഇടിഞ്ഞു . ഏഷ്യൻ വിപണിയിലെ ഇടിവും , അന്താരാഷ്ട്ര നാണയ നിധി ( ഐഎംഎഫ് ) , വേൾഡ് ബാങ്ക് യോഗങ്ങൾക്ക് ശേഷം രാജ്യാന്തര സമ്പദ് വ്യവസ്ഥയിലെ മോശം സൂചനകളുമാണ് വിപണിയിലെ നഷ്ടത്തിന... |
1,840,219 | 20000 കോടി രൂപ സ്വരൂപിച്ച് 5ജി നെറ്റ്വർക്ക് രൂപീകരിക്കാൻ റിലയൻസ് ജിയോ ഒരുങ്ങുന്നു . കുറഞ്ഞ തുകയ്ക്ക് കൂടുതൽ ഡാറ്റ എന്ന 4ജിയിൽ നടപ്പിലാക്കിയ വിജയകരമായ ഫോർമുല 5ജി രംഗത്തും പരീക്ഷിക്കാനുള്ള നീക്കത്തിലാണ് ജിയോ എന്നാണ് റിപ്പോർട്ട് . . വരിക്കാരുടെ എണ്ണം വർധിച്ചതോടെ നെറ്റ്വർക്ക് വേഗത കുറഞ്ഞു എന്ന വ്യാപക പരാതിയും ഉയരുന്നുണ്ട് ... |
1,840,220 | ഓസ്ട്രേലിയക്കെതിരായ ആദ്യടെസ്റ്റിൽ രോഹിത് ശർമയെ ഇന്ത്യ ഓപ്പണറാക്കണമെന്ന് ഇംഗ്ലണ്ട് മുൻ നായകൻ മൈക്കൽ വോൻ . പൃഥ്വി ഷായുടെ പരിക്ക് നിരാശാജനകമാണ് . ഏകദിനത്തിൽ മികച്ച ഫോമിലുള്ള രോഹിത്തിന് ഓസ്ട്രേലിയിൽ തിളങ്ങാനാകുമെന്നും വോൻ പറഞ്ഞു . പൃഥ്വിക്ക് പുറമേ മുരളി വിജയും കെ . എൽ രാഹുലുമാണ് ഇന്ത്യൻ ടീമിലെ സ്പെഷ്യലിസ്റ്റ് ഓപ്പണർമാർ . ട... |
1,840,221 | നടൻ ദിലീപ് അമ്മ സംഘടനയ്ക്ക് അഞ്ചരക്കോടി രൂപ നൽകിയെന്ന നടൻ മഹേഷിന്റെ പരാമർശം തള്ളി സിദ്ദിഖ് . ' ' ആര് അഞ്ചരക്കോടി തന്നു ? അങ്ങനെയൊന്നും ആർക്കും നൽകാനാവില്ല . അമ്മയ്ക്ക് എല്ലാ അംഗങ്ങളും ഒരു പോലെയാണ് . മഹേഷ് അമ്മയുടെ സാധാരണ അംഗം മാത്രമാണ് . ' ' അദ്ദേഹം അമ്മയുടെ വക്താവല്ലെന്നും സിദ്ദിഖ് പറഞ്ഞു . കഴിഞ്ഞ ദിവസം ഒരു സ്വകാര്യ ച... |
1,840,222 | ബാഹുബലി 2 വിനുശേഷം പ്രഭാസ്അനുഷ്ക ഷെട്ടി ജോഡികളെ സാഹോയിലൂടെ വീണ്ടും കാണാൻ കാത്തിരിക്കുകയായിരുന്നു ആരാധകർ . എന്നാൽ ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ടാണ് അനുഷ്ക സാഹോയിൽനിന്നും പിന്മാറിയത് . ചിത്രത്തിലെ തന്റെ കഥാപാത്രത്തിന് അനുസൃതമായി ശരീരവണ്ണം കുറയ്ക്കാൻ സാധിക്കാത്തതിനാലാണ് അനുഷ്ക ചിത്രത്തിൽനിന്നും പിന്മാറിയതെന്നായിരുന്നു ... |
1,840,223 | ഇന്ത്യൻ പ്രീമിയർ ലീഗിൽ രണ്ടാം ക്വാളിഫയറിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരേ ടോസ് നേടിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ബോളിങ് തെരഞ്ഞെടുത്തു . കൊൽക്കത്ത ഈഡൻ ഗാർഡനിൽ വൈകിട്ട് ഏഴിനാണ് മത്സരം . ഇന്ന് വിജയിക്കുന്നവർ ചെന്നൈ സൂപ്പർ കിങ്സുമായുള്ള ഫൈനലിന് യോഗ്യത നേടും . ഒരു മാറ്റവുമായിട്ടാണ് ആതിഥേയരായ കൊൽക്കത്ത ഇറങ്ങുന്നത് . ഇന്ത്യയുടെ അണ്ട... |
1,840,224 | റിലയൻസ് ജിയോയുടെ രണ്ടാമത്തെ മോഡൽ ഫീച്ചർ ഫോണിൻറെ ഫ്ളാഷ് സെയിൽ സെപ്റ്റംബർ ആറിന് നടക്കും . ഇത് മൂന്നാം തവണയാണ് ജിയോ ഫോൺ 2 ഫ്ളാഷ് സെയിൽ സംഘടിപ്പിച്ചിരിക്കുന്നത് . ജിയോയുടെ വെബ്സൈറ്റായ ജിയോ ഡോട്ട് കോം ( jio . com ) വഴിയാണ് വിൽപ്പന നടത്തുക . ഉച്ചയ്ക്ക് 12 മണിക്ക് ജിയോ സൈറ്റിൽ ഫോണിന്റെ വിൽപ്പനയ്ക്ക് തുടക്കമാകും . ചുരുക്കം ഫോൺ... |
1,840,225 | ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ ലോ ക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ മ ല യാ ളി താ രം പി . യു . ചി ത്ര യെ ഉ ൾ പ്പെ ടു ത്തുന്ന കാര്യത്തിൽ അത്ലറ്റിക് ഫെഡറേഷന്റെ തീരുമാനം ഇന്ന് അറിയാം . യോ ഗ്യ ത നേ ടി യി ട്ടും സാ ധ്യ താ പ ട്ടി ക യി ൽ നി ന്ന് ഒ ഴി വാ ക്കി യ ന ട പ ടി ക്കെ തി രേ ചി ത്ര ന ൽ കി യ ഹ ർ ജി യി ലാ ണ് ഇന്നലെ ഹൈ ക്കോ ട ത... |
1,840,226 | തേയില ലേലത്തിന്റെ ചട്ടങ്ങൾ പരിഷ്കരിച്ചതോടെ തേയില വ്യാപാരികൾ പ്രതിസന്ധിയിൽ . വൻകിടക്കാരെ സഹായിക്കുന്ന രീതിയിലുള്ള ചട്ടങ്ങളിൽ ഭേദഗതി ആവശ്യപ്പെട്ടു വ്യാപാരികൾ ലേലം ബഹിഷ്കരിച്ചിരിക്കുകയാണ് . ടൺ കണക്കിനു തേയിലയാണു കൊച്ചിയിൽ കെട്ടിക്കിടക്കുന്നത് . തേയില ലേലം ദേശീയ അടിസ്ഥാനത്തിൽ ഏകീകരിക്കുന്നതിനായി പാൻ ഇന്ത്യ പദ്ധതി ആവിഷ്കരിച... |
1,840,227 | ആമിയിൽ നിന്ന് പിന്മാറിയതിൽ പശ്ചാത്താപമില്ലെന്ന് വിദ്യാ ബാലൻ . മലയാള സിനിമയിൽ അഭിനയിക്കാൻ മോഹമുണ്ടെന്നും മോഹൻലാലിനൊപ്പം അഭിനയിക്കാൻ വലിയ ആഗ്രഹമാണുള്ളതെന്നും വിദ്യബാലൻ ഒരു ദേശീയ മാധ്യമത്തിനനുവദിച്ച അഭിമുഖത്തിൽ വ്യക്തമാക്കി . കമല സുരയ്യയുടെ ജീവിതം ആസ്പദമാക്കിയുള്ള കമൽ ചിത്രം ആമിയിൽ നിന്ന് പിന്മാറിയതിൽ പശ്ചാത്താപമില്ലെന്ന്... |
1,840,228 | ഫിഫയുടെ മികച്ച താരത്തിനുള്ള പുരസ്കാരം നേടിയ ക്രൊയേഷ്യൻ മിഡ്ഫീൽഡർ ലൂക്കാ മോഡ്രിച്ചിൻറെ കരാർ സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡ് നീട്ടില്ലെന്ന് റിപ്പോർട്ട് . ഇറ്റാലിയൻ മാധ്യമം സ്പോർട്സ് മീഡിയസെറ്റിനെ ഉദ്ധരിച്ച് ഫോക്സ് സ്പോർട്സാണ് വാർത്ത റിപ്പോർട്ട് ചെയ്തത് . നിലവിൽ 2020വരെ 33കാരനായ ക്രൊയേഷ്യൻ താരത്തിന് റയലിൽ കരാറുണ്ട് . മോഡ്രിച്... |
1,840,229 | ആദ്യ ഏകദിനത്തിൽ ഇന്ത്യൻ ബാറ്റ്സ്മാൻമാരെ നിലയുറപ്പിക്കാൻ അനുവദിച്ചില്ല ലങ്കൻ ബൌളർമാർ . നാല് ബാറ്റ്സ്മാൻമാർ പൂജ്യത്തിന് മടങ്ങിയപ്പോൾ മൂന്ന് പേർക്ക് മാത്രമാണ് രണ്ടക്കം കാണാനായത് . പൂജ്യത്തിന് മടങ്ങിയവരിൽ ശ്രദ്ധേയമായ വിക്കറ്റ് ദിനേശ് കാർത്തിക്കിൻറെതായിരുന്നു . 18 പന്തുകൾ നേരിട്ടാണ് കാർത്തിക് ഡക്കായത് . ഇതോടെ കൂടുതൽ പന്തുകൾ... |
1,840,230 | തിരക്കുകൾക്കിടയിൽ വൃത്തിയായി വീടു നോക്കുവാൻ പറ്റാത്തത് നിങ്ങളെ അലട്ടാറുണ്ടോ ? ആനന്ദകരമാക്കേണ്ട അവധി നാളുകൾ പ്ലംബർക്കും ഇലക്ട്രീഷ്യനും പിന്നാലെ നടന്നു നഷ്ടപ്പെടുത്തേണ്ടി വരാറുണ്ടോ ? കൊറിയർ വരുന്ന സാധനങ്ങൾ കൈപറ്റാൻ ആളില്ലാതെ ബുദ്ധിമുട്ടാറുണ്ടോ ? നിങ്ങൾ എവിടെയാണോ അവിടെ ഈ സേവനങ്ങളൊക്കെ എത്തുമെന്ന് ഒരിക്കൽ പോലും ആഗ്രഹിക്കാത... |
1,840,231 | ആപ്പിളിൻറെ ഈ വർഷത്തെ ഡിസൈൻ അവാർഡ് പ്രഖ്യാപനം കേട്ട് രാജ വിജയറാം അത്ഭുതപ്പെട്ടു . തൻറെ കാൽസി 3 ( calzy3 ) എന്ന കാൽക്കുലേറ്റർ ആപ്പ് ഈ വർഷത്തെ ആപ്പിളിൻറെ ഡിസൈൻ അവാർഡ് നേടിയെന്നതായിരുന്നു വിജയറാമിനെ അത്ഭുതപ്പെടുത്തിയത് . ഇതോടെ ഇന്ത്യൻ ടെക്നോളജി മേഖലയ്ക്ക് ഒന്നടങ്കം അഭിമാനമായിരിക്കുകയാണ് രാജ വിജയറാമെന്ന തമിഴ്നാട്ടുകാരൻ . കാ... |
1,840,232 | ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരേ ഡൽഹി ഡെയർ ഡെവിൾസിന് 201 റൺസ് വിജയലക്ഷ്യം . ടോസ് നഷ്ടപ്പെട്ട ബാറ്റിങ് ആരംഭിച്ച ആതിഥേയർ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് ഇത്രയും റൺസ് നേടിയത് . ആന്ദ്രേ റസ്സലിന്റെയും നിതീഷ് റാണയുടേയും തകർപ്പൻ ബാറ്റിങ്ങാണ് കൊൽക്കത്തയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചത് . മൂന്നാം ഓവറിന്റെ മൂന്... |
1,840,233 | തിങ്കളാഴ്ച്ച വ്യാപാരത്തിൽ രൂപ മൂല്യത്തകർച്ചയിൽ നിന്ന് തിരിച്ചുകയറുന്നു . രാവിലെ 70.99 എന്ന നിലയിൽ വ്യാപാരം തുടങ്ങിയ രൂപ ഡോളറിനെതിരെ 23 പൈസ മൂല്യമുയർന്ന് ഒടുവിൽ വിവരം ലഭിക്കുമ്പോൾ 70.77 എന്ന നിലയിലായി . നേരത്തെ , ആഗസ്റ്റ് മാസത്തിൽ 3.6 ശതമാനമാണ് രൂപയുടെ മൂല്യത്തിൽ ഇടിവുണ്ടായത് . കഴിഞ്ഞ ദിവസം പുറത്തുവന്ന 2018 സാമ്പത്തിക വ... |
1,840,234 | 2018 റഷ്യ ലോകകപ്പിനുള്ള ഫുട്ബോൾ പുറത്തിറക്കി . ലോകകപ്പിൻറെ ഔദ്യോഗിക ഫുട്ബോൾ നിർമ്മാതാക്കളായ അഡിഡാസാണ് ബോളിൻറെ നിർമ്മാതാക്കൾ . 1970 ലോകകപ്പിൽ ഉപയോഗിച്ച ബോളിൻറെ ഓർമ്മ പുതുക്കിയാണ് പുതിയ പന്തിൻറെ നിർമ്മാണം . ടെൽസ്റ്റാർ 18 എന്നാണ് ബോളിൻറെ പേര് . കറുപ്പും വെളുപ്പും ചേരുന്ന ബോൾ 1970 ലോകകപ്പിൻറെ ഓർമ്മകൾ ഉണർത്തും എന്നാണ് ഫിഫയു... |
1,840,235 | സ്വർണാഭരണങ്ങളുടെ ഇറക്കുമതിച്ചുങ്കം കൂട്ടിയതോടെ ആഭരണങ്ങളുടെ വില ഉയരും . ഇതോടെ ആളുകൾ സ്വർണം വാങ്ങുന്നത് കുറയുമെന്നാണ് പ്രതീക്ഷിയ്ക്കുന്നത് . രാജ്യത്ത് പ്രവർത്തിയ്ക്കുന്ന സ്വർണപണിക്കാരുടെ ജീവിതത്തെയും സ്വർണ ഇറക്കുമതി പ്രതികൂലമായി ബാധിച്ചിരുന്നു . തൊഴിലാളികളെ മാത്രം ഉപയോഗിച്ച് മെഷീൻ നിർമ്മിതമല്ലാതെ നിർമ്മിയ്ക്കുന്ന തനത് ഇന... |
1,840,236 | പ്രതിദിനം 2 കോടി കോളുകൾ തടസ്സപ്പെടുന്നുവെന്ന പരാതിയുമായി റിലയൻസ് ജിയോ . നെറ്റ്വർക്കുകൾ പങ്കുവെയ്ക്കുന്നതിനായി എയർടെല്ലിന് ആവശ്യമായ ഇൻറർകണക്ഷൻ പോയിൻറുകൾ ഇല്ലാത്തതിനെ തുടർന്നാണ് കോളുകൾ തടസ്സപ്പെടുന്നത് . ഉടമ്പടിയിൽ പറയുന്നതിനേക്കാൾ അധികം ഇൻറർകണക്ഷൻ പോയിൻറുകൾ ജിയോക്കായി ഉടൻ അനുവദിക്കുമെന്ന് എയർടെൽ വ്യക്തമാക്കിയതിന് പിന്നാ... |
1,840,237 | ദിനംപ്രതി പുതിയ നേട്ടങ്ങളുമായി കുതിക്കുന്ന റിലയൻസ് ജിയോ ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേർ ഉപയോഗിക്കുന്ന ഇന്റർനെറ്റ് സർവീസുകളുടെ പട്ടികയിൽ ഒന്നാമതെത്തി . എയർടെൽ , വോഡഫോൺ , ഐഡിയ , ബി . എസ് . എൻ . എൽ എന്നീ കമ്പനികളെ പിന്തള്ളിയാണ് ജിയോ ഈ നേട്ടത്തിൽ എത്തിയത് . ഏറ്റവും കുറഞ്ഞ നിരക്കും ശരാശരി വേഗമുള്ള 4 ജി നെറ്റ്വർക്കുമാണ് ജിയോയെ ... |
1,840,238 | സ്വർണ വിലയിൽ വീണ്ടും വർധന . പവന് 80 രൂപ വർധിച്ച് 19,800 രൂപയായി . ഗ്രാമിന് 2475 രൂപയായി . പത്ത് രൂപയാണ് ഗ്രാമിന് വർധിച്ചത് . കഴിഞ്ഞ 16ന് 19520 രൂപ എന്ന നിലയിലേയ്ക്ക് താഴ്ന്ന ശേഷമാണ് സ്വർണവില ഉയരാൻ തുടങ്ങിയത് . അമേരിക്കയിൽ ഫെഡറൽ റിസർവ് പലിശ നിരക്ക് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ആഗോള വിപണിയിൽ സ്വർണവില കുതിച്ചുയരാൻ തുടങ്ങ... |
1,840,239 | ഇന്ത്യ – ദക്ഷിണാഫ്രിക്ക പരമ്പരയിലെ മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് നടന്ന പിച്ച് മോശമാണെന്ന് വിലയിരുത്തി ഐസിസിയും . പിച്ച് , ഔട്ട്ഫീൽഡ് വിലയിരുത്തൽ റിപ്പോർട്ടിൽ വാൻഡറേഴ്സിന് ഐസിസി നെഗറ്റീവ് പോയൻറാണ് നൽകിയിരിക്കുന്നത് . മത്സരത്തിൽ ഇന്ത്യ 63 റൺസിനു ജയിച്ചിരുന്നു റിപ്പോർട്ടിൽ ടെസ്റ്റ് ഇടയ്ക്കു വച്ച് ഉപേക്ഷിക്കുന്ന കാര്യം അംപയ... |
1,840,240 | ഫോട്ടോകളിലും വീഡിയോകളിലും എഴുതാനും വരയ്ക്കാനും ഇമേജുകൾ കൂട്ടിച്ചേർക്കാനും അവസരമേകുന്ന സംവിധാനം വാട്ട്സ്ആപ്പ് അവതരിപ്പിക്കുന്നു . പുതിയ ക്യാമറ സവിശേഷതകൾ കൂട്ടിച്ചേർക്കുന്നതായി വാട്ട്സ്ആപ്പ് ബ്ലോഗ് പറയുന്നത് . എഡിറ്റിങ് ടൂളുകളുടെ കൂട്ടത്തിൽ പുതിയ സൌകര്യങ്ങൾ ലഭിക്കും . മുൻ ക്യാമറാ ഫ്ലാഷും ഏർപെടുത്തിയിട്ടുണ്ട് . തിങ്കളാഴ്ച... |
1,840,241 | അതേസമയം സിനിമയെ പിന്തുണച്ച് ഒട്ടേറെപേർ രംഗത്ത് എത്തിയിട്ടുണ്ട് . ഒരിക്കൽ സെൻസർ ചെയ്ത സർട്ടിഫിക്കറ്റ് നൽകിയ ചിത്രമാണ് മെർസൽ . ഇനിയും ഈ ചിത്രം സെൻസർ ചെയ്യരുതെന്ന് കമലഹാസൻ അണിയറ പ്രവർത്തകരോട് ആവശ്യപ്പെട്ടു . ചിത്രത്തിൽ മോദി സർക്കാരിനെ വിമർശിച്ചുകൊണ്ടുള്ള ഒട്ടേറെ രംഗങ്ങളുണ്ട് . അത് വെട്ടിമാറ്റണമെന്നാണ് ബിജെപിയുടെ ആവശ്യം . ... |
1,840,242 | ലോകത്തിലെ സമ്പന്നരാഷ്ട്രങ്ങളിൽ പ്രമുഖർ അമേരിക്കയാണല്ലോ . . . അപ്പോൾ അവിടത്തെ ഏറ്റവും വലിയ സമ്പന്നൻ ആരെന്നത് ഒരു കൌതുകം തന്നെ . മറ്റാരുമല്ല ആ അതിസമ്പന്നൻ , മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ് തന്നെ . ഫോർബ്സ് മാഗസിനാണ് അമേരിക്കയിലെ നാനൂറ് കോടീശ്വരൻമാരുടെ പട്ടിക തയ്യാറാക്കിയിട്ടുള്ളത് . 8 , 110 കോടി അമേരിക്കൻ ഡോളറാണ് ബിൽഗ... |
1,840,243 | റോഷൻ ആൻഡ്രൂസിൻറെ വരാനിരിക്കുന്ന ചിത്രം കായംകുളം കൊച്ചുണ്ണിയിലെ മോഹൻലാലിൻറെ ഗെറ്റപ്പ് വലിയ പ്രേക്ഷകസ്വീകാര്യത നേടിയിരുന്നു . നിവിൻ പോളി ടൈറ്റിൽ കഥാപാത്രമായെത്തുന്ന ചിത്രത്തിൽ ഇത്തിക്കര പക്കിയായാണ് മോഹൻലാൽ എത്തുന്നത് . മോഹൻലാൽ കഥാപാത്രത്തിൻറെ വേഷവിധാനം കൌതുകമുണർത്തുന്നതാണെങ്കിലും പഴയ കേരളത്തിൽ ഇത്തരത്തിലൊരു വസ്ത്രധാരണ രീ... |
1,840,244 | ഇന്ത്യൻ വനിത ക്രികറ്റ് ടീം ക്യാപ്റ്റൻ മിതാലി രാജിന്റെയും ബൌളിംഗ് കുന്തമുനയായ ജുലൻ ഗോസ്വാമിയുടെയും വിജയകഥ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച് സച്ചിൻ ടെൻഡുൽക്കർ . വനിതാ ലോകകപ്പിൽ ഇരുവരും ഇന്ത്യക്കായി മിന്നുന്ന പ്രകടനം പുറത്തടുക്കുമ്പോഴാണ് സച്ചിൻ ഇരുവരുടെയും ജീവിതകഥ ആരാധകരുമായി ഫേസബുക്കിലൂടെ പങ്കുവെച്ചത് . മിതാലിയുടെ പിതാവ് റി... |
1,840,245 | നടനും ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ എൻടിആറിൻറെ ജീവിത കഥ പറയ്യുന്ന ചിത്രത്തിൽ ബോളിവുഡ് താരം വിദ്യാ ബാലനും . ചിത്രത്തിൽ വിദ്യാ ബാലനും റാണ ദ ഗുപതിയും പ്രധാനവേഷങ്ങളിലെത്തുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു . എന്നാൽ ഇതാ ദ്യമായാണ് ചിത്രത്തിൽ താനുമുണ്ടെന്നുള്ള വിവരം വിദ്യാ ബാലൻ തുറന്നു പറഞ്ഞിരിക്കുന്നത് . എൻടിആറിൻറെ ഭാ... |
1,840,246 | ഇന്ത്യൻ ടീം പരിശീലകനാവാൻ മുൻ പേസ് ബൌളറും ഇന്ത്യയുടെ ബൌളിംഗ് പരിശീകലകനുമായിരുന്ന വെങ്കിടേഷ് പ്രസാദ് അപേക്ഷ നൽകി . നിലവിൽ ബിസിസിഐയുടെ ജൂനിയർ സെലക്ഷൻ കമ്മിറ്റി ചെയർമാനാണ് വെങ്കിടേഷ് പ്രസാദ് ഇപ്പോൾ . 2007ൽ ഇന്ത്യൻ ടീം ധോണിയുടെ നേതൃത്വത്തിൽ ട്വന്റി - 20 ലോകകിരീടം നേടിയപ്പോൾ പ്രസാദായിരുന്നു ബൌളിംഗ് പരിശീലകൻ . അതേസമയം , മുഖ്യ... |
1,840,247 | തമിഴകം കാത്തിരിക്കുന്ന സിനിമയാണ് തല അജിത്തിന്റെ വിശ്വാസം . സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രം വൻ ഹിറ്റാകുമെന്നാണ് കരുതുന്നത് . തീയേറ്റർ ഉടമകളും വിശ്വാസത്തിന്റെ കാര്യത്തിൽ സന്തോഷത്തിലാണ് . കാരണം സിനിമയുടെ ദൈർഘ്യം തന്നെ . വിശ്വാസം രണ്ട് മണിക്കൂർ 32 മിനിട്ട് ആണ് ഉള്ളത് . അതുകൊണ്ടു തന്നെ കൂടുതൽ ഷോകൾ നടത്താൻ പറ്റുമെന്നാ... |
1,840,248 | ആപ്പിൾ ഐ ഫോൺ 7 - വില 38999 . പേടിഎം പോർട്ടൽ വഴി 9100 രൂപയുടെ കാഷ് ബാക്ക് ഒാഫർ . ഐ ഫോൺ 7 - 32ജിബി പതിപ്പിനാണ് ഒാഫർ . ഐ ഫോൺ 7:39405 വില 23990 . ക്രോമയിൽ 4000 രൂപ കാഷ് ബാക്ക് ഒാഫർ . ഇതിന് പുറമെ എച്ച് . ഡി . എഫ് . സി ക്രെഡിറ്റ് / ഡെബിറ്റ് കാർഡ് ഉടമകൾക്ക് 3000 രൂപയുടെ കാഷ് ബാക്ക് ഒാഫറും . ഇതെ ഫോണിണ് 27990 രൂപയാണ് ക്രോമയുടെ ... |
1,840,249 | ക്രെഡിറ്റ് കാർഡ് ദുരുപയോഗം തടയാൻ പുതിയ നീക്കവുമായി മണിവാലറ്റ് സേവനദാതാക്കളായ പേടിഎം . ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് മൊബൈൽ വാലറ്റിലേയ്ക്ക് ആഡ് ചെയ്യുന്ന പണത്തിന് രണ്ട് ശതമാനം ചാർജ് ഈടാക്കാനാണ് പേടിഎമ്മിന്റെ നീക്കം . ബുധനാഴ്ചയാണ് കമ്പനി ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത് . ക്രെഡിറ്റ് കാർഡ് ദുരുപയോഗം തടയാൻ കമ്പനി സ്വീകരിക്... |
1,840,250 | ബിജു മേനോൻ രഞ്ജിത്ത് ഉണ്ണി ആർ ചിത്രം ലീല ഏപ്രിൽ 22ന് പുറത്തിറങ്ങും . എന്നാൽ മലയാളത്തിൽ ആദ്യമായി തിയറ്റർ റിലീസിന് ഒപ്പം തന്നെ ഓൺലൈനിലും റിലീസ് ആകുന്ന ചിത്രം എന്നതാണ് ലീലയുടെ ഏറ്റവും വലിയ പ്രത്യേകതകളിൽ ഒന്ന് . മാമുക്കോയ എങ്ങനെ ഓൺലൈനിൽ ചിത്രം കാണണം എന്ന് പരിചയപ്പെടുത്തുന്ന വീഡിയോ വലിയ ഹിറ്റാണ് . റീലാക്സ് ഡോട്ട് ഇൻ വെബ് സൈ... |
1,840,251 | മഹാപ്രളയത്തിൽ നിന്ന് അതിജിവിക്കാനുള്ള ദൃഢനിശ്ചയത്തിലുള്ള ജനതയ്ക്ക് കൈത്താങ്ങുമായി ഏവരും അണിനിരക്കുന്നു . മലയാളത്തിലെ മെഗാസ്റ്റാർ മമ്മൂട്ടി അടക്കമുള്ളവർ ക്യാന്പുകളിലെത്തി ആശ്വാസ വാക്കുകളുമായി നിറയുകയാണ് . ചെങ്ങന്നൂരിലെ കാന്പിലെത്തിയ മമ്മൂട്ടി ഏവരുടെയും മനം കവർന്നു . ഇത്തവണത്തെ ഓണം നിറം മങ്ങിയതാണെങ്കിലും ഉള്ള സന്തോഷം കൊണ... |
1,840,252 | സിരുത്തൈ ശിവയുടെ സംവിധാനത്തിൽ തമിഴകത്തിന്റെ തല നായകനാകുന്ന വിശ്വാസം പ്രദർശനത്തിന് എത്തുകയാണ് . നാലാം തവണയും അജിത്തും സിരുത്തൈ ശിവയും ഒന്നിക്കുമ്പോൾ ചിത്രം വൻ ഹിറ്റാകുമെന്നു തന്നെയാണ് ആരാധകർ കരുതുന്നത് . വീരം , വേതാളം , വിവേഗം എന്നീ ചിത്രങ്ങളാണ് ശിവയും അജിത്തും മുമ്പ് ഒന്നിച്ച ചിത്രങ്ങൾ . വിശ്വാസമാണ് തനിക്ക് ഏറ്റവും ഇഷ്... |
1,840,253 | ഇന്ത്യൻ നായകൻ വിരാട് കോലിയെ പ്രശംസിച്ച് ഓസീസ് ഓൾറൌണ്ടർ ഗ്ലെൻ മാക്സ്വെൽ . കോലി ലോകത്തെ മികച്ച താരമാണെന്ന് ആരാധകരുടെ പ്രിയപ്പെട്ട മാക്സി പറയുന്നു . കോലി അസാധരണ താരമാണ് . വിസ്മയിപ്പിക്കുന്ന നായകനുമാണ് . ഫീൽഡിംഗ് , ബാറ്റിംഗ് , ഫിറ്റ്നസ് . . . ഇക്കാര്യങ്ങളിലെല്ലാം കോലി മറ്റ് താരങ്ങളെക്കാൾ ഏറെ മുന്നിട്ടുനിൽക്കുന്നതായി മാക്സ്... |
1,840,254 | ഓ ണ ത്തോ ട നു ബ ന്ധി ച്ചു ബി എ സ്എ ൻ എ ൽ പു തി യ പ്രീ പെ യ്ഡ് പ്ലാ ൻ അ വ ത രി പ്പി ച്ചു . 44 രൂ പ യു ടെ ഓ ണം പ്രീ പെ യ്ഡ് മൊ ബൈ ൽ പ്ലാ നി ന് ഒ രു വ ർ ഷ മാ ണു കാ ലാ വ ധി . 20 രൂ പ യു ടെ സം സാ ര സ മ യം , ആ ദ്യ ത്തെ മു പ്പ തു ദി വ സം ഇ ന്ത്യ യി ലെ വി ടെ യും ബി എ സ്എ ൻ എ ൽ കോ ളു ക ൾ ക്കു മി നി ട്ടി ന് അ ഞ്ചു പൈ സ , മ റ്റു ... |
1,840,255 | വീണ്ടും ഫേസ്ബുക്ക് ഉപയോഗിക്കുന്നവർക്ക് ഭീഷണിയായി വീഡിയോ വൈറസ് . ആദ്യമായി നമ്മുടെ എഫ്ബി സുഹൃത്തിൻറെ ഫോട്ടോ അടങ്ങുന്ന ഒരു സന്ദേശം നിങ്ങളുടെ ടൈംലൈനിൽ പ്രത്യക്ഷപ്പെടും . അതിനോടൊപ്പം അനവധി ലിങ്കുകളും ഉണ്ടാകും . വീഡിയോയിലോ ലിങ്കിലോ ക്ലിക്ക് ചെയ്താൽ നിങ്ങളുടെ പേരിലും ഇത്തരം സ്പാം സന്ദേശങ്ങൾ പരക്കും . പലർക്കും മെസഞ്ചർ സന്ദേശങ്... |
1,840,256 | 2023ലെ ലോകകപ്പ് വേദി ഇന്ത്യയ്ക്ക് ലഭിക്കണമെങ്കിൽ ഡിസംബർ 31ന് മുൻപ് 160 കോടി രൂപ നൽകണമെന്ന് ഐസിസിക്ക് ബിസിസിഐയുടെ മുന്നറിയിപ്പ് . 2016 ലോകകപ്പ് ട്വിൻറി20 ഇന്ത്യയിൽ നടത്തി വകയിൽ വന്ന 160 കോടിയുടെ നികുതി നഷ്ടമാണ് ഐസിസി ബിസിസിഐയോട് ചോദിക്കുന്നത് . തുക അടച്ചില്ലെങ്കിൽ 2023ലെ ഏകദിന ലോകകപ്പ് ഉൾപ്പെടെയുള്ള ടൂർണമെന്റുകൾ ഇന്ത്യയ... |
1,840,257 | ഇന്ത്യ - ഓസ്ട്രേലിയ ട്വൻറി20 പരമ്പരയിലെ നിർണായക മൂന്നാം മത്സരം ഇന്ന് നടക്കും . സിഡ്നി ക്രിക്കറ്റ് ഗ്രൌണ്ടിൽ ഉച്ചയ്ക്ക് ഒന്നേകാലിനാണ് കളി തുടങ്ങുക . സിഡ്നിയിൽ പോരിനിറങ്ങുമ്പോൾ സമ്മർദം ഇന്ത്യക്കാണ് . പരമ്പരയിൽ പിന്നിട്ടുനിൽക്കുന്ന ഇന്ത്യക്ക് ഒപ്പമെത്താൻ ഇന്ന് ജയിച്ചേ മതിയാവൂ . ആദ്യ കളിയിൽ ഇന്ത്യ പൊരുതിത്തോറ്റപ്പോൾ രണ്ടാം... |
1,840,258 | രാജ്യത്തെ മൊബൈൽ രംഗത്ത് മത്സരങ്ങൾ കമ്പനികളുടെ വീഴ്ചകളിലേക്ക് നയിക്കുകയാണ് . ജിയോ തരംഗവും തുടർന്ന് നിരക്കുകളിൽ വന്ന മാറ്റങ്ങളും ബിസിനസ് അവസാനിപ്പിക്കാൻ പ്രേരിപ്പിച്ചിരിക്കുകയാണ് ആർകോം മേധാവി അ നി ൽ അം ബാ നിയെ . തങ്ങളുടെ 2 ജി മൊ ബൈ ൽ സേവനത്തിൽ നിന്നും പി ന്മാ റു കയാണ് ചെറിയ അംബാനി . ന വം ബ ർ മുപ്പതോടെ മൊ ബൈ ൽ സം ഭാ ഷ ണ ത... |
1,840,259 | എൽജി ഇലക്ട്രോണിക്സ് പുതിയ സ്മാർട്ട്ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചു . എൽജി കെ7ഐ ഫോണാണ് ഇന്ത്യയിൽ പുറത്തിറക്കിയത് . കൊതുകുകളെ തുരത്താനുളള സാങ്കേതിക വിദ്യ അടങ്ങിയതാണ് തങ്ങളുടെ സ്മാർട്ട്ഫോണെന്നാണ് കമ്പനിയുടെ അവകാശവാദം . പിറക് വശത്തുളള സ്പീക്കർ വഴി അൾട്രാസോണിക് ഫ്രീക്വൻസിയാണ് കൊതുകുകളെ തുരത്തുക . ഇത് ഉപയോക്താവിന്റെ ആരോഗ്യപ്രശ്ന... |
1,840,260 | Apple iPhone Event 2018 : ഇന്നാണ് ആപ്പിളിന്റെ പുതിയ ഉത്പന്നങ്ങൾ പുറത്തിറങ്ങുന്നത് . മൂന്ന് ഐഫോണുകൾ , ഫെയ്സ് ഐഡിയോട് കൂടിയുളള ഐപാഡ് പ്രോസ് , മാക്ബുക്ക് എയർ 2 , എയർപോഡ്സ് 2 , വാച്ച് സീരീസ് 4 എന്നിവയാണ് ആപ്പിൾ ബുധനാഴ്ച പുറത്തിറക്കുന്നത് . പുതിയ ഓപ്പറേറ്റിങ് സിസ്റ്റമായ ഐഒഎസ് 12നെ കുറിച്ചും ആപ്പിൾ വിവരങ്ങൾ പുറത്തിറക്കും . പ... |
1,840,261 | കള്ളപ്പണം പിടിക്കാനും കള്ളനോട്ട് പിടിക്കാനും ആണ് നരേന്ദ്ര മോദി സർക്കാർ അഞ്ഞൂറിന്റേയും ആയിരത്തിന്റേയും നോട്ടുകൾ പിൻവലിച്ചത് എന്നാണ് പറയുന്നത് . കള്ളപ്പണത്തിന്റെ കാര്യം പറഞ്ഞില്ലെങ്കിലും കള്ളനോട്ടിന്റെ കാര്യം പ്രധാനമന്ത്രി പരമാർശിച്ചിരുന്നു . എന്നാൽ ഇപ്പോൾ ഉയരുന്ന സംശയം വേറൊന്നാണ് . കള്ളനോട്ട് പിടിക്കാനോ കള്ളപ്പണം പിടിക്... |
1,840,262 | ഡാറ്റാ പ്ലാനുകളുടെ കാര്യത്തിൽ ഇന്ത്യൻ ടെലികോം വിപണിയിൽ വിപ്ലവം സൃഷ്ടിച്ചത് അംബാനിയുടെ റിലയൻസ് ജിയോയുടെ കടന്നുവരവാണ് . ഇതോടെ ജിയോ സൃഷ്ടിച്ച ട്രെൻഡ് നിലനിർത്താനുള്ള ശ്രമാണ് എതിരാളികളായ ഭാരതി എയർടെൽ , വോഡഫോൺ , ഐഡിയ എന്നീ ടെലികോം കമ്പനികളുടെ ഭാഗത്തുനിന്ന് ഉണ്ടായത് . ഇതിനൊപ്പം ഉപയോക്താക്കളെ പിടിച്ചുനിർത്താനുള്ള ശ്രമമാണ് ബിഎ... |
1,840,263 | ദേശീയ പുരസ്കാരമടക്കം വാരിക്കൂട്ടിയ ബോളിവുഡ് സൂപ്പർ ഹിറ്റ് ചിത്രം ക്വീൻ മലയാളത്തിലേക്കും . സം സം എന്ന് പേരിട്ടിരിക്കുന്ന ക്വീൻ റിമേക്കിൽ നായിക ആയി എത്തുന്നത് യുവ താരം മഞ്ജിമ മോഹൻ ആണ് . പ്രമുഖ സംവിധായകൻ നീലകണ്ഠ ആണ് സംസം സംവിധാനം ചെയ്യുക . ക്വീനിലെ റാണി . . വിസ്മയിപ്പിക്കുന്ന അഭിമനയിക്കുന്ന മികവിലൂടെ പ്രേക്ഷകരുടെ ഹൃദയം കീ... |
1,840,264 | കേന്ദ്ര സർക്കാർ എക്സൈസ് തീരുവ കുറച്ചിട്ടും പെട്രോളിന്റെയും ഡീസലിന്റെയും വില കുതിയ്ക്കുന്നു . കഴിഞ്ഞ ഒരു മാസത്തിനിടെ ഒന്നര രൂപയിലേറെ വർദ്ധിച്ചുവെന്ന് കണക്കുകൾ പറയുന്നു . തിരുവനന്തപുരത്ത് ഇന്ന് പെട്രോളിന് 73.52 രൂപയും ഡീസലിന് 62.76 രൂപയുമാണ് വില . ഒക്ടോബർ നാലിനാണ് കേന്ദ്ര സർക്കാർ എക്സൈസ് തീരുവ കുറച്ചത് . ഇത് കാരണം കേരളത്... |
1,840,265 | റെസ്ലിങ് താരവും ഹോളീവുഡ് നടനുമായ ജോൺസീനയും നടി നിക്കി ബെല്ലയും വേർപിരിഞ്ഞു . നീണ്ട ആറ് വർഷത്തെ ബന്ധത്തിന് ശേഷമാണ് ഇരുവരും വേർപിരിയുന്നത് . ഡബ്ല്യൂഡബ്ല്യൂഇ താരങ്ങളായ ഇരുവരുടെയും പ്രണയം വലിയ വാർത്തയായിരുന്നു . അടുത്തിടെ നടന്ന ഒരു മത്സരവേദിയിൽ ജോൺ സീന നിക്കിക്ക് എൻകേജ്മെൻറ് റിങ് കൈമാറിയിരുന്നു . അന്ന് നിക്കി റിങ് സ്വീകരിച... |
1,840,266 | കേരളത്തിൽ പുതിയതായി തുടങ്ങിയ ഇസ്ലാമിക് നോൺ ബാങ്കിങ് സ്ഥാപനം റിസർവ് ബാങ്കിന്റെ നിർദ്ദേശങ്ങൾ മറികടന്നിട്ടാണെന്ന് ആക്ഷേപം . സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ തുടങ്ങിയ ചേരമാൻ ഫിനാൻഷ്യൽ സർവ്വീസസ് ലിമിറ്റഡിനെതിരെയാണ് ആരോപണം . ശരിയത്ത് അനുസരിച്ചുള്ള സാമ്പത്തിക സ്ഥാപനം എന്ന രീതിയിലാണ് ചേരമാൻ ഫിനാനൻഷ്യൽ സർവ്വീസ് അവകാശപ്പെടുന്നത... |
1,840,267 | ഡാറ്റ ഉപയോഗിച്ച് ബാലൻസ് നോക്കുമ്പോഴാകും പലരുടെയും കണ്ണ് തള്ളുക . അതിന് മുമ്പ് ഇത്രയും കഴിഞ്ഞോ എന്ന് നെടുവീർപ്പിട്ടിരിക്കും . എന്താണ് ഇതിന് കാരണം ? ഡാറ്റ ഓൺ ആക്കുമ്പോൾ ചില വീഡിയോ പരസ്യങ്ങൾ ഓട്ടോമാറ്റിക് ആയി ഡൌൺലോഡ് ആകും . പലപ്പോഴും ഉപയോക്താക്കൾ അറിയാതെയും അവരുടെ അനുമതി ഇല്ലാതെയുമാണ് ഇത്തരം വീഡിയോ പരസ്യങ്ങൾ ഡൌൺലോഡ് ആകുക ... |
1,840,268 | ശ്രീലങ്കയ്ക്കെിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ നിന്ന് യുവരാജ് സിംഗിനെ ഒഴിവാക്കുകയും സുരേഷ് റെയ്നയെ പരിഗണിക്കാതിരിക്കുകയും ചെയ്തതിന് കാരണം യോ യോ ടെസ്റ്റിൽ പരാജയപ്പെട്ടതെന്ന് റിപ്പോർട്ട് . ഇന്ത്യൻ ടീം അംഗങ്ങളുടെ കായികക്ഷമത പരിശോധിക്കാനുള്ള പരീക്ഷണങ്ങളിൽ പ്രധാനപ്പെട്ടതാണ് യോ യോ ടെസ്റ്റ് . എന്താണ് യോ യോ ടെസ്റ്റ് മു... |
1,840,269 | കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഇൻസ്ട്രുമെന്റേഷൻ ലിമിറ്റഡ് സംസ്ഥാന സർക്കാറിന് കൈമാറാനുള്ള നീക്കം അട്ടിമറിക്കാൻ ശ്രമിക്കുന്നതായി ആരോപണം . കൈമാറ്റം വേഗത്തിലാക്കാൻ സംസ്ഥാന സർക്കാറും തൊഴിലാളികളും ശ്രമിക്കുമ്പോൾ , ബി . എം . എസ് കോടതിയെ സമീപിച്ചതോടെയാണ് നടപടിക്രമങ്ങൾ വൈകുന്നത് . വിഷയത്തിൽ സംയുക്ത സമരത്തിനൊരുങ്ങുകയാണ് മറ്റു തൊഴില... |
1,840,270 | ഹ്യുണ്ടായി , ഫോക്സ് വാഗൻ , ടൊയോട്ട തുടങ്ങിയവരുടെ ക്രോസ് മോഡലുകളോടു പോരാടാൻ ഫിയറ്റ് ക്രൈസ്ലർ ഓട്ടോമൊബൈൽസ് ഇന്ത്യ പുതിയ ക്രോസ് ഓവർ അർബൻ ക്രോസ് വിപണിയിലിറക്കി . അവെൻച്ചുറയെ അടിസ്ഥാനമാക്കിയാണ് പുതിയ അർബൻ ക്രോസിൻറെ നിർമ്മാണം . അവെൻച്ചുറയുടെ ഡിക്കി ഡോറിൽ ഉറപ്പിച്ച സ്പെയർ വീൽ മാറ്റിയാൽ അർബൻ ക്രോസ് ആയി . പുൻറൊയുടെ സമാനമായ രീതി... |
1,840,271 | മലയാളത്തിൽ വലിയ ആരാധകരാണ് ടൊവിനോ തോമസിനുള്ളത് . ഒരുപിടി നല്ല ചിത്രങ്ങളുമായി താരം മുന്നേറുകയാണ് . ആഷിഖ് അബു സംവിധാനം ചെയ്ത മായാനദി എന്ന ചിത്രം ക്രിസ്മസ് സമ്മാനമായി നൽകാനിരിക്കുകയാണ് . ഇതിലൂടെ പുതുമയാർന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിക്കാൻ ഒരുങ്ങുകയാണ് ടൊവിനോ . എന്നാൽ കമൽ സംവിധാനം ചെയ്യുന്ന ആമി എന്ന ചിത്രത്തിലു... |
1,840,272 | ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര തോൽവിയിൽ ബാറ്റ്സ്മാൻമാരെ വിമർശിച്ച് വീരേന്ദർ സെവാഗ് . ബാറ്റ്സ്മാൻമാർ ഉത്തരവാദിത്തം മറന്നതാണ് പരമ്പര നഷ്ടത്തിന് കാരണമായതെന്ന് ഇന്ത്യാ ടിവിക്ക് നൽകിയ അഭിമുഖത്തിൽ സെവാഗ് പറഞ്ഞു . ഇംഗ്ലണ്ടിനെതിരായ അവസാന ഏകദിനത്തിൽ ഇന്ത്യ 30 - 40 റൺസെങ്കിലും കൂടി നേടിയിരുന്നെങ്കിൽ പൊരുതാവുന്ന സ്കോറാകുമായിരുന്നു... |
1,840,273 | തിരശ്ശീലയിൽ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളേക്കാൾ നാടകീയത നിറഞ്ഞതാണ് ബോളിവുഡിലെ പല സൂപ്പർ നായകന്മാരുടെയും യഥാർഥ ജീവിതം . അത്തരത്തിൽ ഒന്നാണ് സൽമാൻ ഖാന്റെ ഓഫ് സ്ക്രീൻ പരിവേഷം . കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസും ഒരാളുടെ മരണത്തിനിടയാക്കിയ വാഹനാപകടക്കേസുമൊക്കെ സൽമാനെ പലപ്പോഴായി വാർത്താ തലക്കെട്ടുകളിൽ എത്തിച്ചിട്ടുണ്ട് . വിദ്യാർഥി... |
1,840,274 | താരസംഘടനയായ അമ്മയ്ക്ക് കൃത്യസമയത്ത് മറുപടി നൽകുമെന്ന് ഡബ്ല്യുസിസി അംഗമായ നടി പാർവ്വതി . ജഗദീഷ് പറഞ്ഞതാണോ സിദ്ദിഖ് പറഞ്ഞതാണോ ' അമ്മ ' യുടെ നിലപാട് എന്ന് സംഘടന തന്നെ വ്യക്തമാക്കണമെന്നും പാർവ്വതി പറഞ്ഞു . ഡബ്ല്യുസിസിക്ക് മറുപടി നൽകിയ പത്രക്കുറിപ്പ് സംബന്ധിച്ച് സിദ്ദിഖിന്റെ വാദം ജഗദീഷ് തള്ളിയതിനു പിന്നാലെയാണ് പാർവ്വതിയുടെ ... |
1,840,275 | കളിയോടുള്ള മനോഭാവമാണ് മറ്റ് താരങ്ങളിൽ നിന്ന് ബൂംമ്രയെ വ്യത്യസ്തനാക്കുന്നത് . വിക്കറ്റെടുക്കാൻ ദുർഘടം എന്ന് തോന്നുന്ന പിച്ച് കണ്ട് കണ്ണുമിഴിക്കുന്ന സ്വഭാവം അയാൾക്കില്ല . എങ്ങനെ വിക്കറ്റ് കൊയ്യാമെന്നും ടീമിനായി മത്സരം മാറ്റിമറിക്കാമെന്നുമാണ് ബൂംമ്രയുടെ ചിന്ത . ഈ മനക്കരുത്ത് അദേഹത്തെ കൂടുതൽ അപകടകാരിയാക്കുന്നു . ഇങ്ങനെയൊരാ... |
1,840,276 | ജനകീയ സിനിമയുടെ മാനിഫെസ്റ്റോ എന്നതു മുതൽ തുടങ്ങുന്നു ഈ ചിത്രത്തിന്റെ പ്രത്യേകതകൾ . കോഴിക്കോട് കേന്ദ്രമായി ഒഡേസ്സ എന്ന സമാന്തര സിനിമാക്കൂട്ടായ്മയുടെ നേതൃത്വത്തിൽ ജനങ്ങളിൽ നിന്ന് പണം പിരിച്ചെടുത്താണ് ജോൺ ഈ ചിത്രം നിർമ്മിക്കുന്നത് . നിർമ്മാണത്തിൽ തുടങ്ങുന്ന ജനകീയത ഈ ചിത്രത്തിൽ ഉടനീളം ഇഴചേർന്നിട്ടുമുണ്ട് . യാഥാർഥ്യങ്ങളുടെ ... |
1,840,277 | കൊച്ചിയിൽ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ നടൻ ദിലീപിന് പിന്തുണയുമായി സംവിധായകൻ ലാൽജോസ് രംഗത്തെത്തി . കഴിഞ്ഞ 26 വർഷമായി അറിയുന്ന ആളാണ് ദിലീപെന്നും , ആരൊക്കെ കരിവാരിത്തേക്കാൻ ശ്രമിച്ചാലും താൻ ദിലീപിനൊപ്പമുണ്ടെന്നാണ് ഫേസ്ബുക്കിലൂടെ ലാൽജോസ് വ്യക്തമാക്കിയത് . സ്വന്തം കൈപ്പടയിൽ എഴുതിയ കുറിപ്പാണ് ലാൽജോസ് ഫേസ്... |
1,840,278 | കഴിഞ്ഞ സാമ്പത്തിക വർഷം രാജ്യത്തേക്കുള്ള സ്വർണ ഇറക്കുമതിയിൽ എട്ടു ശതമാനത്തിന്റെ കുറവ് . 2015 - 2016 സാമ്പത്തിക വർഷം ആകെ 31.72 ബില്യൺ യുഎസ് ഡോളറിന്റെ സ്വർണമാണു രാജ്യത്തേക്ക് ഇറക്കുമതി ചെയ്തത് . മുൻ വർഷം ഇത് 34.38 ബില്യൺ ഡോളറായിരുന്നു . സ്വർണത്തിന്റെ വിലയിൽ ആഗോളതലത്തിൽ വലിയ ഇടിവുണ്ടായതും കറണ്ട് അക്കൌണ്ട് കമ്മി കുറച്ചു നിർ... |
1,840,279 | അച്ഛന്റെ വഴിയെ ചുവടുവച്ച് ബോളിവുഡ്താരം അമിതാഭ് ബച്ചന്റെ മകൾ ശ്വേതാ ബച്ചൻ അഭിനയത്തിന് തുടക്കം കുറിച്ചു . അച്ഛനും മകളും ഒന്നിച്ചെത്തിയ പരസ്യത്തിലൂടെയാണ് തുടക്കം . കല്യാൺ ജുവലേഴ്സിന്റെ ഏറ്റവും പുതിയ പരസ്യചിത്രത്തിന് വേണ്ടിയാണ് ഇരുവരും ഒന്നിച്ചത് . അതും സ്വന്തം അച്ഛനും മകളുമായി തന്നെ . . . . തന്റെ പേരിലല്ലാതെ ലഭിച്ച പെൻഷൻ ... |
1,840,280 | ചെന്നൈയിൽ രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം സൂപ്പർ കിംഗ്സിൻറെ മത്സരം വിരുന്നെത്തിയപ്പോൾ ആരാധകർ ഹാപ്പിയായിരുന്നില്ല . മത്സരത്തിന് മുമ്പ് ചെപ്പോക്ക് എംഎ ചിദംബരം സ്റ്റേഡിയത്തിന് പുറത്ത് തമിഴ് സംഘടനകളുടെ വലിയ പ്രതിഷേധം അരങ്ങേറി . പൊലിസുമായി ഏറ്റുമുട്ടിയ ഇവരെ അറസ്റ്റ് ചെയ്തുനീക്കുകയാണുണ്ടായത് . പ്രതിഷേധക്കാർക്കെതിരെ കർശന നടപടി... |
1,840,281 | യൂറോപ്യൻ യൂണിയനിൽ നിന്ന് ബ്രിട്ടൺ പുറത്തുപോകുമെന്ന് ഉറപ്പായതിനെ തുടർന്ന് ഓഹരി വിപണികളിലും കറൻസി വിപണിയിലും കനത്ത നഷ്ടം . ഇന്ത്യൻ ഓഹരി സൂചികയായ സെൻസെക്സ് 1000 പോയിൻറും നിഫ്റ്റി 300 പോയൻറും ഇടിഞ്ഞു . ബ്രിട്ടനിൽ വൻതോതിൽ നിക്ഷേപമുള്ള ടാറ്റ മോട്ടോഴ്സിന്റെ ഓഹരിവില 10 ശതമാനം താഴ്ന്നു . ഡോളറുമായുള്ള വിനിമയത്തിൽ രൂപയും നഷ്ടത്തി... |
1,840,282 | ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിക്കുന്ന 2.0 റിലീസിന് എത്തുകയാണ് . രജനികാന്തിന്റെ കഴിഞ്ഞ ചിത്രമായ കാലയെ പോലെ 2.0വും വ്യാഴാഴ്ചയാണ് റിലീസ് ചെയ്യുന്നത് . ശ്രീ രാഘവേന്ദ്ര സ്വാമിയുടെ ആശയങ്ങളെ പിന്തുടരുന്നവരെ സംബന്ധിച്ച് വ്യാഴാഴ്ച പ്രത്യേകതയുള്ള ദിവസമാണ് . രജനികാന്തും ശ്രീ രാഘവേന്ദ്ര സ്വാമിയുടെ ആശയങ്ങളെ പിന്തുടരുന്ന ആളാണ് . അതേസ... |
1,840,283 | അമേരിക്കയുടെ പര്യവേഷണ ഉപഗ്രഹമായ ഇൻസൈറ്റ് ചൊവ്വയിൽ സുരക്ഷിതമായി ഇറങ്ങി . ചൊവ്വയുടെ ആന്തരിക ഘടനയെപ്പറ്റിയുള്ള പഠനം ലക്ഷ്യം വെച്ച് ആറ് മാസം മുൻപാണ് നാസ ഇൻസൈറ്റ് വിക്ഷേപിച്ചത് . ഇൻസൈറ്റ് ചൊവ്വയിലെത്തി ആദ്യ മിനിട്ടിൽ തന്നെ ചിത്രങ്ങൾ അയച്ചു തുടങ്ങി . ഉപരിതലത്തിൽ നിന്നും 16 മീറ്റർ ഉള്ളിലുള്ള വിവരങ്ങൾ വരെ ശേഖരിക്കാനും ഭൂമിയിലേ... |
1,840,284 | ഹോർളിക്സ് ബ്രാൻറ് വിൽക്കാൻ തീരുമാനിച്ച് ഉടമകളായ ഗ്ലാക്സോ സ്മിത് ക്ലൈൻ ( ജിഎസ്കെ ) . ലോകോത്തര ഭക്ഷണ നിർമ്മാതാക്കളായ ജിഎസ്കെ ബ്രിട്ടൺ ആസ്ഥാനമായാണ് പ്രവർത്തിക്കുന്നത് . സ്വിസ് ഫാർമസ്യൂട്ടികൽ കമ്പനിയായ നോവർട്ടിസുമായി 2015 മുതൽ കൺസ്യൂമർ ഹെൽത്ത് കെയർ ബിസിനസിൽ പങ്കാളിയാണ് . ഇതിനാൽ തന്നെ കമ്പനിയെ സംബന്ധിച്ച് മൂന്ന് വർഷം ഏറെ പ്... |
1,840,285 | ഏഷ്യാ കപ്പിൽ ഇന്ത്യ - പാക്കിസ്ഥാൻ മത്സരത്തിൽ തകർപ്പൻ ക്യാച്ചുമായി മനീഷ് പാണ്ഡേ . പാക്കിസ്ഥാൻ ക്യാപ്റ്റൻ സർഫറാസ് അഹമ്മദിനെ പുറത്താക്കാനെടുത്ത ക്യാച്ചാണ് വൈറലായിരിക്കുന്നത് . കേദാർ ജാദവിനെ അതിർത്തി കടത്താനുള്ള ശ്രമത്തിലാണ് സർഫറാസ് പുറത്തായത് . ബൌണ്ടറി ലൈനിൽ വച്ചായിരുന്നു മനീഷ് പാണ്ഡെയുടെ തകർപ്പൻ ക്യാച്ച് . ഗ്രൌണ്ടിൽ 35 മ... |
1,840,286 | സിഡ്നി ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയുടെ ചേതേശ്വർ പൂജാരയ്ക്ക് സെഞ്ചുറി . 199 പന്തിൽ 13 ബൌണ്ടറികൾ സഹിതമാണ് പൂജാര സെഞ്ചുറി പൂർത്തിയാക്കിയത് . പൂജാരയുടെ 18 - ാം ടെസ്റ്റ് സെഞ്ചുറിയാണിത് . ഒടുവിൽ റിപ്പോർട്ട് ലഭിക്കുമ്പോൾ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തിൽ 243 റൺസെടുത്തിട്ടുണ്ട് . പൂജാരയ്ക്കൊപ്പം ഹനുമാ വിഹാരിയാണ് ക്രീസിൽ . രാഹുൽ... |
1,840,287 | ബോളിവുഡിൽ സ്വജനപക്ഷപാതത്തെക്കുറിച്ച് നടക്കുന്ന ചർച്ചകൾ ഇപ്പോൾ തുറന്ന കത്തുകളിലേക്ക് എത്തി നിൽക്കുന്നു . ഏറ്റവും ഒടുവിൽ സെയ്ഫ് അലി ഖാൻ്റെ കത്തിന് തുറന്ന കത്തിലൂടെ തന്നെ ചുട്ട മറുപടി നൽകിയിരിക്കുകയാണ് കങ്കണ . ബോളിവുഡിലെ സ്വജനപക്ഷപാതങ്ങളെ കുറിച്ച് തുറന്നടിച്ച കങ്കണയെ ഐഐഎഫ്എ അവാർഡ് വേദിയിൽ വച്ച് കരൺ ജോഹറും സെയ്ഫ് അലി ഖാനും... |
1,840,288 | ദിലീപ് അറസ്റ്റ് ചെയ്യപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി നടൻ മുരളി ഗോപി . ഫേസ്ബുക്കിലൂടെയാണ് മുരളി ഗോപിയുടെ പ്രതികരണം . മുരളി ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റ് കുറ്റം ചെയ്തു എന്ന് തെളിയിക്കപ്പെടുന്നത് വരെ ഒരാളും കുറ്റവാളി അല്ല . കയ്യടിയുടെയും കൂക്കൂവിളിയുടെയും ഇടയിൽ , കരുണയുടെയും ക്രൂരതയുടെയും ഇടയിൽ ഒരു ഇടമുണ്ട് . പരിഷ്കൃതമായ ... |
1,840,289 | ലക്ഷങ്ങളും കോടികളുമൊക്കെ വരുമാനമുണ്ടായിട്ടും ആദായ നികുതി അടയ്ക്കാതെ രക്ഷപെടുന്നവർക്ക് ഇനി ഫേസ്ബുക്കും ട്വിറ്ററും ഇൻസ്റ്റഗ്രാമുമൊക്കെ പണി തരാൻ തുടങ്ങും . പുതിയ കാർ വാങ്ങി അതിനുമുന്നിൽ ഞെളിഞ്ഞ് നിൽക്കുന്ന ചിത്രമോ വിദേശത്ത് ഗംഭീരമായി അവധി ആഘോഷിച്ചതിന്റെ വിവരണമോ ഒക്കെ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുമ്പോൾ അത് നോക്കി ആദ... |
1,840,290 | ഓഖി ദുരന്തമുണ്ടായി ഒരു മാസം പിന്നിടുമ്പോൾ ഇനിയും മടങ്ങിയെത്താനുള്ളത് 142 പേരെന്ന് സർക്കാർ . മരണം സ്ഥിരീകരിച്ച 25 പേരുടെ ആശ്രിതർക്ക് 20 ലക്ഷം രൂപ വീതം അനുവദിച്ച് കഴിഞ്ഞു . അതേസമയം കാണാതായവർക്കു വേണ്ടിയുള്ള അനിശ്ചിതമായ കാത്തിരിപ്പുമാത്രമല്ല ജീവിതമാർഗ്ഗം പോലും കടലെടുത്തവരുടെ തീരാ ദുരിതം കൂടിയാണ് സംസ്ഥാനത്തെ കടലോര മേഖലകളിൽ... |
1,840,291 | ഷവോമിയുടെ പുതിയ ഫ്ലാഗ്ഷിപ്പ് മോഡലായ ഷവോമി മീ6 ഇറങ്ങി . ചൈനയിലെ ബീയജിംഗിൽ നടന്ന ചടങ്ങിലായിരുന്നു ഫോണിൻറെ ആഗോള ലോഞ്ചിംഗ് . മുൻഗാമി ഷവോമി മീ5 നെക്കാൾ മികച്ച പ്രത്യേകകളുമായി എത്തുന്ന മീ 6 ആപ്പിളിൻറെ ഐഫോൺ 7 , സാംസങ് ഗ്യാല്കസി എസ്8 , എൽജി ജി6 എന്നിവയ്ക്കുളള മറുപടിയെന്നാണ് ഷവോമി തന്നെ വിശേഷിപ്പിക്കുന്നത് . ഇതിനോടൊപ്പം തന്നെ ഷ... |
1,840,292 | ചരക്ക് സേവന നികുതി സംബന്ധിച്ച ക്രമക്കേടുകളെക്കുറിച്ച് പരാതിപ്പെടാൻ സംസ്താനത്ത് സമിതി രൂപീകരിച്ചു . ജി . എസ് . ടിയുടെ പേരിൽ സാധനങ്ങൾക്കും സേവനങ്ങൾക്കും അമിതവില ഈടാക്കുന്നതിനും പലതരത്തിലുള്ള തട്ടിപ്പുകളുടെ തടയാനാണ് സംസ്ഥാന സർക്കാറിന് കീഴിലെ സമിതി പ്രവർത്തിക്കുക . ജി . എസ് . ടി സംബന്ധിച്ച് എവിടെ പരാതിപ്പെടണം എന്നറിയാതെ നട... |
1,840,293 | വ്യക്തിവിവരങ്ങൾ ചോരുന്ന വാർത്തകൾ അന്താരാഷ്ട്ര മാധ്യമങ്ങളിൽ പോലും വാർത്തയാകുമ്പോൾ വിവാദത്തിലായി പ്രധാനമന്ത്രിയുടെ ആപ്പ് . പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആൻഡ്രോയ്ഡ് ആപ്പാണ് ഉപയോഗിക്കുന്നവരുടെ വിവരങ്ങൾക്ക് ' ആപ്പ് ' വയ്ക്കുന്നത് എന്നാണ് റിപ്പോർട്ട് . ഇന്ത്യൻ എക്സ്പ്രസ് പോലുള്ള ദേശീയ മാധ്യമങ്ങൾ ഇത് വാർത്തയാക്കിയിട്ടുണ്ട് .... |
1,840,294 | സംഗീത സംവിധായകൻ എം ജി രാധാകൃഷ്ണൻ അനുസ്മരണ വേദിയിൽ ഗാനമാലപിച്ച് മന്ത്രി കടന്നപ്പളളി രാമചന്ദ്രൻ . എം ജി രാധാകൃഷ്ണൻ ഫൌണ്ടേഷൻ സംഘടിപ്പിച്ച ഘനശ്യാമ സന്ധ്യ എന്ന പരിപാടിയാണ് മന്ത്രി പാട്ടുപാടി ഉദ്ഘാടനം ചെയ്തത് . എം ജി രാധാകൃഷ്ണൻ ഫൌണ്ടേഷൻ പുരസ്കാരം ഗാനരചയിതാവ് പൂവ്വച്ചൽ ഖാദറിന് മന്ത്രി കടന്നപ്പളളി രാമചന്ദ്രൻ സമ്മാനിച്ചു . കൂട്... |
1,840,295 | ' അമ്മ ' നേതൃത്വത്തിനെതിരെ കൂടുതൽ നടിമാർ രംഗത്തെത്തി . പത്മപ്രിയയും രേവതിയും പാർവതിയും നേതൃത്വത്തിന് കത്ത് നൽകി . വീണ്ടും ജനറൽ ബോഡി യോഗം വിളിക്കണമെന്നാണ് ആവശ്യം . ' അമ്മ ' യുടെ അടിയന്തര എക്സിക്യുട്ടീവ് യോഗം വിളിക്കണമെന്നും ആവശ്യമുണ്ട് . ദിലീപിനെ തിരിച്ചെടുത്തത് ചർച്ച ചെയ്യണമെന്നും നടിമാർ ആവശ്യപ്പെട്ടു . ദിലീപിനെ തിരിച്... |
1,840,296 | സ്വർണത്തിന് വില കുറയുന്നുവെന്ന് കേൾക്കുമ്പോൾ സ്വർണം വാങ്ങിയില്ലെങ്കിലും ഒരു ആശ്വാസമാണ് . സ്വർണം നല്ലൊരു നിക്ഷേപമായി കരുതി വാങ്ങിയവരും ഉണ്ട് . സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾ ഉൾപ്പടെ ആകർഷകമായ പലിശ നിരക്കിൽ ലക്ഷക്കണിന് രൂപയുടെ സ്വർണവായ്പയാണ് നൽകിയത് . എന്നാൽ സ്വർണവില കുത്തനെ ഇടിയുന്നത് ബാങ്കുകൾക്കും സ്വാകാര്യ ധനകാര്യ സ്ഥാപനങ... |
1,840,297 | ‘ഡിലീറ്റ് ഫോർ എവരിവൺ’ സൌകര്യത്തിന്റ സമയപരിധി പരിഷ്കരിച്ച് വാട്സ്ആപ്പ് . ഒരിക്കൽ അയച്ച സന്ദേശങ്ങൾ പിൻവലിക്കാനുള്ള സമയപരിധി 13 മണിക്കൂറിലധികമായി ഉയർത്തിയിരിക്കുകയാണ് വാട്സ്ആപ്പ് . വാട്സ്ആപ്പ് ബീറ്റാ ഇൻഫോയാണ് ഔദ്യോഗികമായി ഈ വിവരം ട്വിറ്ററിലൂടെ പുറത്തുവിട്ടത് . മുൻകാലങ്ങളിൽ ഒരു മണിക്കൂർ , എട്ട് മിനിട്ട് , പതിനാറ് സെക്കന്റു... |
1,840,298 | ദില്ലി ; ഇന്ത്യയിൽ വിൽക്കുന്ന എല്ലാ ഐഫോണുകളുടെയും റീട്ടെയിൽ വിലയിൽ വൻ വിലക്കുറവ് വരുത്തി ആപ്പിൾ . ഇന്ത്യൻ വിപണിയിലുള്ള ഫോണുകളുടെ വിലയിൽ 4 ശതമാനം മുതൽ 7.5 ശതമാനം വരെയാണ് ആപ്പിൾ ജൂലൈ 1 മുതൽ കുറവ് വരുത്തിയിരിക്കുന്നത് . ജിഎസ്ടി നടപ്പിലാക്കുന്നത് വഴിയുള്ള ഗുണം ഉപയോക്താവിന് എത്തിക്കാനാണ് നീക്കം എന്നാണ് ആപ്പിൾ നൽകുന്ന സൂചന .... |
1,840,299 | ഷവോമിയുടെ പുതിയ സ്മാർട്ട് ഫോൺ റെഡ്മീ 5 , റെഡ്മീ 5 പ്ലസ് എന്നിവ ഇന്ത്യയിൽ ഇറങ്ങുന്നു . ഫെബ്രുവരി 14ന് ആയിരിക്കും ഈ ഫോണിൻറെ പുറത്തിറക്കൽ നടക്കുക . നേരത്തെ റെഡ്മീ നോട്ട് 5 ഇറക്കും എന്നാണ് പ്രതീക്ഷിച്ചതെങ്കിലും അതായിരിക്കില്ല റെഡ്മീ പുറത്തിറക്കുക എന്നാണ് റിപ്പോർട്ട് . നേരത്തെ ഇന്ത്യയിലെ ഷവോമിയുടെ ഏറ്റവും വിജയകരമായ മോഡൽ ഷവോ... |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.