Unnamed: 0
int64
0
1.84M
text
stringlengths
76
106k
1,840,400
ജി . എസ് . ടി നടപ്പിലാക്കുന്നതിൻറെ ഭാഗമായി ഇപ്പോഴുള്ള സ്റ്റോക്കുകൾ വിൽക്കാനുള്ള ശ്രമത്തിലാണ് ഓൺലൈൻ സ്റ്റോറുകൾ . അതിൻറെ ഭാഗമായി തന്നെയാണ് ഫ്ലിപ്പ്കാർട്ടിൽ ഡ്രീംഫോൺ സെയിൽ നടക്കുന്നത് . ആപ്പിൾ ഐഫോൺ , ഗൂഗിൾ പിക്സൽ , മോട്ടോ ഫോണുകൾ എന്നിവയ്ക്ക് വലിയ വിലക്കുറവാണ് ഈ വിൽപ്പനയിൽ നൽകുന്നത് . ജൂൺ 22 മുതൽ 24 വരെയാണ് ആകർഷകമായ എക്സേഞ...
1,840,401
മാതൃദിന സ്പെഷൽ സ്റ്റിക്കറുകളും പുതിയ റിയാക്ഷൻ ബട്ടണുമായി ഫേസ്ബുക്ക് രംഗത്ത് . മേയ് 7 മുതൽ 9വരെയാണ് ഫേസ്ബുക്ക് മെസഞ്ചറിൽ സ്റ്റിക്കർ ഫേസ്ബുക്ക് ലഭ്യമാക്കുന്നത് . മാതൃദിന പ്രൊഫൈൽ മോഡലും ഫെയ്സ്ബുക്ക് അവതരിപ്പിച്ചിട്ടുണ്ട് . മെസഞ്ചറിൻറെ വശത്തായി പർപ്പിൾ നിറത്തിലുള്ള പൂവ് കാണാനാകും . അതിൽ ടാപ്പ് ചെയ്താൽ നിങ്ങൾ അയക്കുന്ന ചിത്...
1,840,402
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്ക് പിന്നാലെ ട്വന്റി - 20 പരമ്പരയും സ്വന്തമാക്കാനാണ് സെഞ്ചൂറിയനിൽ ടീം ഇന്ത്യ ഇറങ്ങുന്നത് . ആദ്യ ടി20 ജയിച്ച ഇന്ത്യ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ 1 - 0ന് മുന്നിലാണ് . ബാറ്റിംഗിൽ ധവാനും ബൌളിംഗിൽ ഭുവനേശ്വറും തിളങ്ങിയതാണ് ആദ്യ മത്സരത്തിൽ ഇന്ത്യയെ വിജയിപ്പിച്ചത് . നാല് ഓവറിൽ 24 റൺസ് ...
1,840,403
സ്പാനിഷ് ലീഗ് പോയിന്റ് പട്ടികയിൽ 14 പോയിന്റുമായി ഒമ്പതാം സ്ഥാനത്താണ് നിലവിൽ റയൽ . ചാമ്പ്യൻസ് ലീഗിലും റയൽ നല്ല നിലയിലല്ല . എൽ ക്ലാസികോയിൽ 5–1നാണ് ബാഴ്സ റയലിനെ തകർത്തുകളഞ്ഞത് . ലയണൽ മെസിയുടെ അഭാവത്തിലും ബാഴ്സ ഉശിരുകാട്ടി . ഹാട്രിക് നേടിയ ലൂയിസ് സുവാരസാണ് റയലിനെ നിലംപരിശാക്കിയത് . ഫിലിപ് കുടീന്യോയും അർട്യൂറോ വിദാലും ചേർന്...
1,840,404
ശ്രീലങ്കയ്ക്കെതിരായ മത്സരത്തിനുള്ള ബോർഡ് പ്രസിഡന്റ്സ് ടീം നായകനായി സഞ്ജു സാംസണിനെ നിയമിച്ചു . ഈ പദവിയിലെത്തുന്ന ആദ്യമലയാളിയാണ് സഞ്ജു . മികച്ച പ്രകടനം പ്രതീക്ഷിക്കുന്നതായി സഞ്ജു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു . കൊൽക്കത്തയിൽ ശനിയാഴ്ച തുടങ്ങുന്ന ദ്വിദിന മത്സരത്തിനുള്ള ബോർഡ് പ്രസിഡന്റ്സ് ഇലവൻ ടീമിന്റെ നായകനായാണ് 22കാരനായ സഞ...
1,840,405
ഫെയ്സ്ബുക്കിൽ നിങ്ങൾ കാലങ്ങളായി നടത്തി കൊണ്ടിരിക്കുന്ന ഇന്ററാക്ഷനുകളിൽ നിന്നും നിങ്ങളുടെ ഇഷ്ടാനിഷ്ടങ്ങൾ അറിയാൻ സാധിക്കും . നിങ്ങൾ ഫോളോ ചെയ്യുന്ന ആളുകൾ , വാർത്തകളുടെ ഉറവിടങ്ങൾ , എത്തരത്തിലായിരിക്കും നിങ്ങളുടെ പ്രതികരണങ്ങൾ എന്നെല്ലാം ഫെയ്സ്ബുക്കിന് അറിയാം . ഈ വിവരങ്ങളിൽ നിന്നും നിങ്ങളുടെ രാഷ്ടീയ നിലപാടുകൾ മനസിലാക്കാനും എ...
1,840,406
ലോകത്തെ ഏറ്റവും ജീവിത ചെലവ് കുറഞ്ഞ ആദ്യ പത്ത് നഗരങ്ങളുടെ പട്ടികയിൽ ഇന്ത്യയിൽ നിന്ന് മൂന്ന് നഗരങ്ങൾ . ദില്ലി , ബംഗളൂരു , ചെന്നൈ എന്നിവയാണ് ആ മൂന്ന് നഗരങ്ങൾ . ഇക്കണോമിസ്റ്റ് ഇൻറലിജൻസ് യൂണിറ്റ് ( ഇ . ഐ . യു . ) ആണ് ഇത് സംബന്ധിച്ച പഠനങ്ങൾ നടത്തിയത് . ഇ . ഐ . യു . പഠനങ്ങൾ പ്രകാരം ലോകത്തെ ഏറ്റവും ജീവിത ചെലവ് കൂടിയ നഗരം സിങ്ക...
1,840,407
ഓസീസിനെതിരെ രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് മൂന്നാം വിക്കറ്റ് നഷ്ടം . മുരളി വിജയ് ( 0 ) , കെ . എൽ രാഹുൽ ( 2 ) എന്നിവർക്ക് പുറമെ ചേതേശ്വർ പൂജാര ( 24 ) യുടെ വിക്കറ്റും ഇന്ത്യക്ക് നഷ്ടമായി . അതിനിടെ ക്യാപ്റ്റൻ വിരാട് കോലി അർധ സെഞ്ചുറി പൂർത്തിയാക്കി . ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 124 റൺസെടുത്തിട്...
1,840,408
ആപ്പിൾ ഐഫോൺ X ആഗോള വ്യാപകമായി വിപണിയിൽ എത്തിയിരിക്കുകയാണ് . മികച്ച അഭിപ്രായമാണ് ഫോണിന് ലോകത്തെമ്പാടും ലഭിക്കുന്നത് . ഐഫോണിൻറെ ആദ്യത്തെ ഒഎൽഇഡി ഡിസ്പ്ലേ ഫോൺ എന്നതാണ് ഇറങ്ങുന്നതിന് മുൻപ് തന്നെ ഐഫോൺ X ൻറെ പ്രധാന പ്രത്യേകതയായി പറഞ്ഞിരുന്നത് . ഈ പ്രത്യേകത തകർത്തുവെന്നാണ് ഇപ്പോൾ പ്രമുഖ ഫോൺ ഡിസ്പ്ലേ നിരൂപകരായ ഡിസ്പ്ലേ മെറ്റ്സ്...
1,840,409
അടുത്തകാലത്തായി നിങ്ങളുടെ ഫേസ്ബുക്കിൽ സെലിബ്രറ്റികളുടെ ഫേസ്ബുക്ക് പേജുകളിലെ ഫോട്ടോകളും പഴയ പോസ്റ്റുകളും സ്ഥിരമായി കാണുന്നുണ്ടോ . ഇത് എന്താണ് കൂത്ത് എന്ന് ആലോചിച്ച് വിഷമിക്കുന്നവരും , ഇത് പുതിയ സൈബർ ആക്രമണമാണോ എന്ന് ചിന്തിക്കുന്നവരും ഏറെയാണ് . എന്നാൽ ഇത് ഒരു പുതിയ സൈബർ ബുള്ളിയിം ഗാണ് എന്നാണ് ലഭിക്കുന്ന വിവരം . ഒരു ഫേസ്ബ...
1,840,410
ചെറിയ പരസ്യങ്ങളിൽ പോലും സിനിമാ താരങ്ങൾ അഭിനയിക്കാൻ തയ്യാറാകാറുണ്ട് . പ്രതിഫലം തന്നെയാണ് അതിന് ആകർഷണം . ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്ന് പരസ്യത്തിൽ അഭിനയിക്കാൻ പോയതിന് പഴി കേൾക്കേണ്ടിവന്ന താരങ്ങളുമുണ്ട് . ചിത്രീകരണത്തിനിടെ ഉദ്ഘാടനച്ചടങ്ങിൽ പോകുന്നവരുമുണ്ട് . എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തനാകുകയാണ് രൺവീർ സിംഗ് . ഒരു കല്യാണ...
1,840,411
via GIPHY ഇന്ത്യൻ സീരിയലുകളിൽ ജനങ്ങളുടെ ആവശ്യം കൂടുമ്പോൾ മരിച്ചവരെ തിരിച്ചുകൊണ്ടുവരുന്നത് സാധാരണമാണ് , അത് ഹോളിവുഡും പിന്തുടരുകയാണെന്ന് തോന്നുന്നു , ഉദ , എക്താകപൂറിൻറെ സാസ് ബഹു സീരിയലുകൾ via GIPHY ഇനി ഒന്നും അറിയാത്തവൻ ആകില്ല , ജോൺ സ്നോ via GIPHY ഗെയിം ഓഫ് ത്രോൺസിൽ മരിച്ചവർ ഇനിയും തിരിച്ചെത്താം . . ! via GIPHY ജോൺ സ്നോ...
1,840,412
ഹോളിയ്ക്ക് പോസ്റ്റ്പെയ്ഡ് ഉപയോക്താക്കൾക്ക് ഹോളി സമ്മാനവുമായി എയർടെൽ . മൂന്ന് മാസത്തേയ്ക്ക് 30 ജിബി 4ജി ഡാറ്റയാണ് എയർടെൽ പോസ്റ്റ് പെയ്ഡ് ഉപയോക്താക്കൾക്ക് നൽകുന്നത് . ഇതിൽ ഒരു മാസം 10 ജിബി വച്ചാണ് പോസ്റ്റ് പെയ്ഡ് ഉപയോക്താക്കൾക്ക് ഉപയോഗിക്കാൻ കഴിയുക . റിലയൻസ് ജിയോയുടെ അൺലിമിറ്റഡ് ഓഫറുകൾക്കൊപ്പം പൊരുതി നിൽക്കാനുള്ള എയർടെല്...
1,840,413
ഓസ്ട്രേലിയക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ പൃഥ്വി ഷായെയും മുരളി വിജയിയെയും ഓപ്പണർമാരാക്കണമെന്ന് ഇതിഹാസ് താരം സുനിൽ ഗവാസ്കർ . വിരേന്ദർ സെവാഗിനെ പോലെ ആക്രമിച്ച് കളിക്കുന്ന താരമാണ് ഷാ , മറുവശത്ത് വിജയി കൂടി ചേരുമ്പോൾ ഇന്ത്യ താളം കണ്ടെത്തുമെന്ന് ഗവാസ്കർ പറഞ്ഞു . കെ . എൽ രാഹുൽ മികച്ച ഫോമിലല്ല . എന്നാൽ നാട്ടിൽ വീൻ...
1,840,414
ഹോക്കി ഇതിഹാസം സന്ദീപ് സിംഗിന്റെ ജീവിത കഥ പ്രമേയമായി ഒരുങ്ങുന്ന ചിത്രമാണ് സൂർമ . ചിത്രത്തിൽ സന്ദീപ് സിംഗ് ആയി അഭിനയിക്കുന്നത് ദിൽജിത്ത് ആണ് . അടുത്തിടെ ദിൽജിത്ത് സന്ദീപ് സിംഗിന്റെ വീട് സന്ദർശിച്ചിരുന്നു . വീട്ടിൽ വെച്ച് തനിക്ക് സന്ദീപ് സിംഗിന്റെ അച്ഛൻ നൽകിയ അമൂല്യമായ സമ്മാനം ആരാധകരുമായി പങ്കുവയ്ക്കുകയാണ് ദിൽജിത്ത് . സന...
1,840,415
ആദിമ മനുഷ്യൻറെ രൂപത്തെ വീണ്ടും വരച്ച് 3ഡി മാപ്പിംഗ് . 2000 വർഷം മുൻപ് ജീവിച്ചിരുന്ന മനുഷ്യ രൂപം എങ്ങനെ ആയിരിക്കും ? ഇതാണ് പുതിയ കണ്ടെത്തൽ വാർത്ത . അടുത്തിടെ കണ്ടെത്തിയ തലയോട്ടിയിൽ നിന്നാണ് ആദിമ മനുഷ്യൻറെ പുതിയ രൂപം പുറത്തുവിട്ടിരിക്കുന്നത് . ഇറ്റലിയിലെ ഹെർകുലാനിയം കടലോര നഗരത്തിൽ നിന്നാണ് തലയോട്ടി ലഭിച്ചത് . ഈ തലയോട്ടിയ...
1,840,416
ചരക്ക് സേവനനികുതി വന്നതോടെ ഹൌസ് ബോട്ട് ടൂറിസം പ്രതിസന്ധിയിൽ . 18 ശതമാനം മുതൽ 28 ശതമാനം വരെ നികുതിയാണ് ഹൌസ് ബോട്ടുകൾക്ക് ഏർപ്പെടുത്തിയിരിക്കുന്നത് ഹൌസ് ബോട്ടുകൾക്ക് കോംമ്പൌണ്ടിങ് നികുതിയാണ് ഇതുവരെ ഈടാക്കിയിരുന്നത് . ഒറ്റമുറിയുള്ള ഒരു ഹൌസ് ബോട്ടിന് ശരാശരി ആയിരം രൂപവരെയായിരുന്നു മാസത്തിൽ നികുതി . ഇതാണ് ജി . എസ് . ടി വന്നത...
1,840,417
മികച്ച ക്യാഷ് ബാക്ക് ഓഫറുമായി റിലയൻസ് ജിയോ . 398 രൂപ മുതൽ 700 രൂപ വരെയുള്ള റീചാർജുകൾക്കാണ് 100 ശതമാനം ക്യാഷ് ബാക്ക് ഓഫർ ലഭിക്കുന്നത് . ഗെറ്റ് മോർ ദാൻ 100 പെർസെന്റ് ക്യാഷ് ബാക്ക് ഓഫർ എന്നപേരിലാണ് പുതിയ ഓഫർ പുറത്തിറക്കിയിട്ടുള്ളത് . റിലയൻസ് ജിയോയുടെ പ്രൈം അംഗങ്ങൾക്ക് 2018 ജനുവരി 31വരെയാണ് ക്യാഷ് ബാക്ക് ഓഫർ ലഭിക്കുക . ഡിജ...
1,840,418
' മാണിക്യ മലരായ പൂവി ' എന്ന ഗാനം ചിത്രത്തിൽ നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ വീണ്ടും അപേക്ഷ . ഗാനത്തിലെ രംഗങ്ങൾ മുസ്ലിങ്ങളെ അപകീർത്തിപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈദരാബാദ് സ്വദേശികളായ മുഖിത് ഖാൻ , സഹീർ അലി ഖാൻ എന്നിവർ സുപ്രീം കോടതിയെ സമീപിച്ചത് . ഒമർ ലുലു സംവിധാനം ചെയ്യുന്ന ' ഒരു അഡാർ ലൌ ' എന്...
1,840,419
താര സംഘടന ' അമ്മ ' ക്കെതിരെ പുതിയ വിമർശനവുമായി കൂടുതൽ നടിമാർ രംഗത്ത് . സംഘടനയിൽ മത്സരിക്കാൻ ആഗ്രഹിച്ചിരുന്നുവെന്ന് നടി പാർവതി പറഞ്ഞു . എന്നാൽ തന്നെ നോമിനേഷൻ നൽകുന്നതിൽ നിന്നും പിന്തിരിപ്പിക്കുകയായിരുന്നുവെന്ന് നടി വെളിപ്പെടുത്തി . പദ്മപ്രിയയും മത്സരിക്കാൻ താത്പര്യം കാണിച്ചു . എന്നാൽ തങ്ങൾ ഇന്ത്യക്ക് പുറത്തായിരിക്കുമെന്...
1,840,420
വർഷം തോറും നിരക്ക് ഉയർത്തണമെന്ന നിലപാടിലാണ് കമ്പനി ഇപ്പോൾ . എന്നാൽ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല . മറ്റെല്ലാ മേഖലകളിലും നിരക്ക് വർദ്ധനവ് ഉണ്ടാകുന്നത് പോലെ ടെലികോം രംഗത്തും നിരക്ക് വർദ്ധിപ്പിയ്ക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു . ഒക്ടോബർ അവസാനത്തോട് കൂടി എയർടെൽ , ഐഡിയ എന്നീ നെറ്റ് വർക്കുകൾക്കൊപ്പം വൊഡാഫോണും 2ജി മൊബൈൽ ഇന്റ...
1,840,421
ഓസ്ട്രേലിയക്കെതിരെ 26ന് ആരംഭിക്കുന്ന മൂന്നാം ടെസ്റ്റിൽ സെഞ്ചുറി നേടാൻ എനിക്ക് സെഞ്ചുറി നേടാൻ കഴിയുമെന്ന് ഇന്ത്യയുടെ വൈസ് ക്യാപ്റ്റൻ അജിൻക്യ രഹാനെ . മെൽബണിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു രഹാനെ . പരമ്പരയിൽ ഇതുവരെ രണ്ട് അർധ സെഞ്ചുറി നേടിയിരുന്നു . എന്നാൽ അർധ സെഞ്ചുറികൾ സെഞ്ചുറികളാക്കി മാറ്റാൻ കഴിയാത്തതാണ് താര...
1,840,422
സൂര്യനമസ്കാരം ചെയ്യുന്നതിന്റെ ചിത്രം ട്വിറ്ററിൽ പോസ്റ്റ് ചെയ്ത മുഹമ്മദ് കൈഫ് ആണ് ഇപ്പോൾ വിവാദത്തിൽ . പ്രത്യേക ഉപകരണങ്ങളുടെ സഹായമില്ലാതെ ചെയ്യാനാവുന്ന സമഗ്രമായ വ്യായാമ മുറയാണ് യോഗയെന്നും കൈഫ് അഭിപ്രായപ്പെട്ടിരുന്നു . ഇതാണ് തീവ്രനിലപാടുകാരായ ചിലരെ ചൊടിപ്പിച്ചത് . യോഗയും സൂര്യനമസ്കാരവും ഇസ്ലാമിന് ചേർന്നതല്ലെന്നും കൈഫ് മാപ...
1,840,423
ഷവോമി ഫോണുകൾക്ക് വൻ ഓഫർ പ്രഖ്യാപിച്ച് ഫാൻസെയിൽ . ഡിസംബർ 20 , ഉച്ച 12 മണിക്ക് ആരംഭിക്കുന്ന വിൽപ്പന അടുത്ത ദിവസംവരെ നീണ്ടു നിൽക്കും . ഷവോമിയുടെ ഔദ്യോഗിക സൈറ്റായ Mi . com ൽ ആണ് വിൽപ്പന . സ്മാർട്ട് ഫോണിന് പുറമേ , പവർ ബാങ്കുകൾ , ഫോൺ അനുബന്ധ ഉത്പന്നങ്ങൾ എന്നിവ ലഭിക്കും . ഒപ്പം ചില ഗാഡ്ജറ്റുകൾ 1 രൂപയ്ക്ക് ലഭിക്കുന്ന ഫ്ലാഷ് സെ...
1,840,424
ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ഫൈനലിലെത്തി . ആദ്യ ക്വാളിഫയറിൽ ബാംഗ്ലൂർ 4 വിക്കറ്റിന് ഗുജറാത്തിനെ തോൽപ്പിച്ചു . 158 എന്ന ഗുജറാത്ത് ലയൺസിൻറെ സ്കോർ ആർ . സി . ബി 18.2 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ മറികടന്നു . അർധസെഞ്ച്വറി തികച്ച ഡിവില്ലിയേഴ്സിൻറെ കരുത്തിലാണ് ബാംഗലൂരിൻറെ മുന്നേറ്റം . കോലി , ഗെയ്ൽ , രാഹുൽ , സച്ചിൻ ബേബി , വ...
1,840,425
ധോണിക്ക് അനുഭവ സമ്പത്തുണ്ട് . അനുഭവ സമ്പത്തുകൊണ്ട് ടീമിന് സംഭാവന ചെയ്യാൻ കഴിയുമെങ്കിൽ നല്ലകാര്യമാണ് . എന്നാൽ പഴയ ഇരുപതുകാരന്റെ പ്രകടനം ധോണിയിൽ നിന്ന് ഇനി പ്രതീക്ഷിക്കരുത് . അതൊരിക്കലും സാധ്യമല്ല . കായികക്ഷമത നിലനിർത്തിയാൽ ധോണിയെ ടീമിൽ കളിപ്പിക്കുന്നതിൽ യാതൊരു തെറ്റുമില്ല . ധോണി കൂടുതൽ മത്സരം കളിക്കണം . കാരണം ധോണി ടീമില...
1,840,426
കഴിഞ്ഞ മാർച്ച് മാസത്തെ വിലയുമായി മാത്രം താരതമ്യം ചെയ്യുന്പോൾ ഏഴ് ശതമാനമാണ് അന്താരാഷ്ട്ര വിപണിയിൽ ബ്രെൻഡ് ക്രൂഡിൻറെ വിലയിടിഞ്ഞത് . എണ്ണയുടെ ആവശ്യകത അടുത്ത വർഷം കുറയുമെന്ന ഒപെക് കൂട്ടായ്മയുടെ പ്രവചനത്തെ തുടർന്നാണ് വിലയിടിവിന് കാരണമായത് . വില ഉയരുന്നത് നിയന്ത്രിക്കാൻ അടുത്ത വർഷം ഉത്പാദനം കുറയ്ക്കാൻ ഒപെക് രാജ്യങ്ങൾ തമ്മിൽ ...
1,840,427
പത്ത് വർഷങ്ങൾക്ക് ശേഷം കൊച്ചിൻ പോർട്ട് ട്രസ്റ്റ് ലാഭത്തിലേക്ക് . കഴിഞ്ഞ സാമ്പത്തിക വർഷം 4 കോടി രൂപ അറ്റ ആദായം നേടിയതായി ചെയർമാൻ പി . രവീന്ദ്രൻ അറിയിച്ചു . ചരക്കു നീക്കത്തിലെ വർദ്ധനവാണ് പോർട്ട് ട്രസ്റ്റിനെ ലാഭത്തിലേക്ക് എത്തിച്ചത് . ഇന്ത്യയിലെ മറ്റ് പ്രധാന തുറമുഖങ്ങളെക്കാൾ വളർച്ചാ നിരക്കിൽ കൊച്ചിൻ പോർട്ട് ട്രസ്റ്റ് മുന്...
1,840,428
തുടർച്ചയായ മൂന്നാം ദിനവും സ്വർണവിലയിൽ വൻ വർദ്ധനവ് രേഖപ്പെടുത്തി . 80 രൂപയാണ് ഇന്ന് പവന് കൂടിയത് . ഗ്രാമിന് 10 രൂപയും . ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത് . ഒരു പവൻ സ്വർണത്തിന് 23,120 രൂപയാണ് ഇന്നത്തെ വില . 2 , 890 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ നിരക്ക് . രൂപയുടെ മൂല്യത്തിൽ വീണ്ടും ഇടിവ് നേരിട്ടതാണ് രാജ്യത്ത് സ്വർണ്ണ...
1,840,429
കേരളത്തിൽ തെരഞ്ഞെടുപ്പ് ചൂടും ആവേശവും വാനോളം ഉയർന്നിരിക്കുന്നു . തെരഞ്ഞെടുപ്പ് വിശേഷങ്ങൾ ചൂടാറാതെ മലയാളികളിലേക്ക് എത്തിക്കാൻ , പരമ്പരാഗത മാധ്യമങ്ങൾക്കൊപ്പം സോഷ്യൽ മീഡിയയും രംഗത്തുണ്ട് . സ്ഥാനാർത്ഥികളും നേതാക്കളും ഫേസ്ബുക്ക് ഉൾപ്പടെയുള്ള സോഷ്യൽ മീഡിയകളിൽ വളരെ സജീവമാണ് . ഈ അവസരത്തിലാണ് നിങ്ങൾ മുഖ്യമന്ത്രിയായാൽ എന്ന ആപ്പ്...
1,840,430
ലൈംഗികബന്ധത്തിൽ ഏർപ്പെട്ടതിനെ തുടർന്നു കണ്ണിനു കാഴ്ച നഷ്ടപ്പെടുന്നത് അപൂർവങ്ങളിൽ അപൂർവമാണ് . ലൈംഗികബന്ധത്തിൽ ഏർപ്പെട്ടതിനെ തുടർന്നാണ് യുവാവിന് കാഴ്ച നഷ്ടമായത് . ലൈംഗികബന്ധത്തിനിടയിൽ രതിമൂർച്ഛ പരിതി വിട്ടപ്പോൾ 29 വയസുള്ള ബ്രിട്ടീഷുകാരനു കാഴ്ച നഷ്ടമായി എന്നാണു റിപ്പോർട്ട് . ബ്രിട്ടിഷ് മെഡിക്കൽ ജേർണലിലാണ് ഇതു റിപ്പോർട്ട് ...
1,840,431
മലയാളി നടി ഓവിയ തമിഴ് ബിഗ്ബോസ് ഷോ വിട്ടു . ഈ പരിപാടിയിലെ ഏറ്റവും ജനപ്രിയ താരമായ ഓവിയ ആറാം ആഴ്ചയാണ് കമലാഹാസൻ അവതാരകനായ പരിപാടി അവസാനിപ്പിക്കുന്നത് . എല്ലാ വാരവും ഷോയ്ക്ക് പുറത്ത് പോകുവാൻ നോമിനേറ്റ് ചെയ്യപ്പെട്ടെങ്കിലും പ്രേക്ഷക വോട്ടിൻറെ ബലത്തിലാണ് താരം പിടിച്ചുനിന്നത് . മത്സരാർത്ഥികളിൽ ഒരാളായ ആരവുമായി ഉണ്ടായ പ്രണയ തർക്...
1,840,432
രാജ്യത്ത് രാഷ്ട്രീയ മുതലെടുപ്പിനു വേണ്ടിയാണ് ചിലർ അസഹിഷ്ണുതയെന്ന കുപ്രചാരണം നടത്തുന്നതെന്നും ഇന്ത്യയുടെ വളർച്ചയിൽ അസൂയപ്പെടുന്നവരാണ് ഇത്തരത്തിലുള്ള വ്യാജ പ്രചാരണങ്ങൾക്ക് പിന്നിലെന്നും കേന്ദ്രധനമന്ത്രി അരുൺ ജെയ്റ്റിലി അഭിപ്രായപ്പെട്ടു . യുഎഇ യിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനു മറുപടിയായാണ് മന്ത്രി ഇക്കാര്യങ്ങൾ പറഞ്ഞത് ...
1,840,433
ഇൻറർനെറ്റ് ഡോങ്കിളിന് ഓഫറുമായി എയർടെൽ . എയർടെല്ലിൻറെ 4ജി ഹോട്ട്സ്പോട്ട് ഡിവൈസിനും 4ജി ഡോങ്കിളിനും 50 ശതമാനം ഡിസ്ക്കൌണ്ടാണ് എയർടെൽ നൽകുന്നത് . 1 , 950 രൂപയാണ് എയർടെല്ലിൻറെ 4ജി ഹോട്ട്സ്പോട്ടിന്റെ യഥാർത്ഥ വില . എന്നാൽ ഡിസ്ക്കൌണ്ട് കഴിഞ്ഞ് 999 രൂപയ്ക്ക് ഡോങ്കിൾ ലഭ്യമാക്കാം . 2ജി , 3ജി കണക്ടിവിറ്റി ഓപ്ഷനുകളും ഡൂങ്കിളിൽ ഉൾപ്...
1,840,434
ഇന്ത്യൻ പ്രതിരോധ മേഖലയിലേക്കുളള പ്രത്യക്ഷ വിദേശ നിക്ഷേപത്തിൻറെ ( എഫ്ഡിഐ ) വരവിൽ വലിയ വളർച്ച രേഖപ്പെടുത്തി . 2014 മുതൽ 2018 വരെയുളള കാലയളവിൽ ഇന്ത്യയുടെ പ്രതിരോധ മേഖലയിൽ 1,21,46,180 രൂപയുടെ പ്രത്യക്ഷ വിദേശ നിക്ഷേപമെത്തി . കേന്ദ്ര വാണിജ്യ , വ്യവസായ സഹമന്ത്രി സിആർ ചൌധരി രാജ്യസഭയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിക്കൊണ്ട് വിശദമ...
1,840,435
ബോളിവുഡ് സൂപ്പർനായികമാരിൽ ഒരാളായ വിദ്യാബാലൻ ഡങ്കിപ്പനി ബാധിച്ചതിനെ തുടർന്ന് നടൻ ഷാഹിദ് കപൂറിന് നോട്ടിസ് . കൊതുക് പ്രജനനം തടയുന്നതിന് ആവശ്യമായ കാര്യങ്ങൾ ചെയ്യാതിരുന്നതിന് ബോംബെ മുനിസിപ്പൽ കോർപ്പറേഷനാണ് വിദ്യയുടെ അയൽക്കാരൻ കൂടിയായ ഷാഹിദിന് നോട്ടീസ് നൽകിയത് . അസുഖബാധിതയായി വിദ്യാബാലൻ വീട്ടിൽ തന്നെ ചികിത്സയിലാണ് . 10 , 000...
1,840,436
ജിഎസ്ടിയിൽ വൻ മാറ്റങ്ങൾ വരുത്തി ജിഎസ്ടി കൌൺസിൽ . 29 ഉൽപ്പന്നങ്ങളുടേയും 53 വിഭാഗത്തിൽപ്പെടുന്ന സേവനങ്ങളുടേയും നിരക്കിലാണ് മാറ്റം വരുത്തിയിട്ടുള്ളതെന്ന് ധനകാര്യമന്ത്രി അരുൺ ജെയ്റ്റ്ലിയാണ് വ്യക്തമാക്കിയത് . ജനുവരി 25 മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരും . വെള്ളിയാഴ്ച നടക്കുന്ന 25ാമത് ജിഎസ്ടി കൌൺസിൽ യോഗത്തിൽ ജിഎസ്ടി ഫയല...
1,840,437
വാങ്ങുന്ന വിലയുടെ 70 ശതമാനം തിരിച്ച് നൽകുന്ന രീതിയിൽ ഐഫോൺ എക്സ് വിൽപ്പനയ്ക്ക് വച്ച് ജിയോ . 1 , 999 രൂപ നൽകി ഐഫോൺ എക്സ് പ്രീ ഓഡർ നൽകുന്നവർക്കാണ് ഓഫർ . റിലയൻ റീട്ടെയിൽ ഷോറും , മൈജിയോ ആപ്പ് , ജിയോ . കോം എന്നിവിടങ്ങളിൽ ഈ ഓഫർ ലഭിക്കും . ഡിസംബർ 31വരെയാണ് ഓഫർ . ഇതോടൊപ്പം സിറ്റിബാങ്ക് കാർഡ് ഉപയോഗിച്ച് ഷോപ്പിംഗ് നടക്കുന്നവർക്ക്...
1,840,438
വാട്ട്സ്ആപ്പ് ചില ഫോണുകളിൽ നിന്നും ജനുവരി ഒന്ന് മുതൽ ലഭിക്കാതായിട്ടുണ്ട് . പ്രധാനമായും ബ്ലാക്ക്ബെറി , നോക്കിയ ഫോണുകളിലാണ് ഇത് . 2016 ഫിബ്രവരിയിൽ പ്രഖ്യാപിച്ച ഈ ശൂചീകരണം 2017 തുടക്കത്തിലാണ് ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള സന്ദേശ ആപ്ലികേഷൻ നടപ്പിലാക്കിയത് . അതിന് പിന്നാലെയാണ് പുതിയ റിപ്പോർട്ട് , ഇത് പ്രകാരം പഴയ പതിപ്പ് ആൻഡ്രോയ...
1,840,439
പഞ്ചാബ് നാഷണൽ ബാങ്കിൽ 13,000 കോടിയുടെ തട്ടിപ്പ് നടന്ന കാലയളവിൽ റിസർവ് ബാങ്ക് കാര്യക്ഷമമായ പരിശോധനകൾ നടത്തിയിരുന്നില്ലെന്ന് കേന്ദ്ര വിജിലൻസ് കമ്മീഷണർ കെ . വി ചൌധരി കുറ്റപ്പെടുത്തി . ബാങ്കുകളുടെ പ്രവർത്തനം സംബന്ധിച്ച് കൂടുതൽ പരിശോധനകൾ നടത്താൻ റിസർവ് ബാങ്ക് മെച്ചപ്പെട്ട സംവിധാനമുണ്ടാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു . നിശ...
1,840,440
അമേരിക്കയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഫെയ്സ്ബുക്കിനെ പ്രതിസ്ഥാനത്താക്കി ഉയർന്നുവന്ന വിവാദങ്ങൾ കെട്ടടങ്ങിയിട്ടില്ല . സ്വന്തം വിശ്വാസ്യത കാത്തുസൂക്ഷിക്കാനുളള കഠിനാധ്വാനത്തിലാണ് ഫെയ്സ്ബുക് ഇപ്പോൾ . എന്നാൽ ഫെയ്സ്ബുക്ക് , വാട്സ്ആപ്പ് തുടങ്ങിയ സമൂഹമാധ്യങ്ങൾ വഴി വ്യാജവാർത്തകൾ കാട്ടുതീ പോലെയാണ് പടരുന്നത് . അതി...
1,840,441
ഐപിഎൽ പതിനൊന്നാം സീസണിൽ പ്ലേ ഓഫ് കളിക്കാനുള്ള ഭാഗ്യമുണ്ടായി രാജസ്ഥാൻ റോയൽസിന് . എന്നാൽ എലിമിനേറ്ററിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനോട് 25 റൺസിന് പരാജയപ്പെട്ട് രാജസ്ഥാൻ പുറത്തായി . കൊൽക്കത്തയിൽ നിന്ന് രാജസ്ഥാൻ തോറ്റ് മടങ്ങുമ്പോഴും ടീമിലെ മലയാളി താരം സഞ്ജു വി സാംസൺ സീസൺ അവസാനിപ്പിക്കുന്നത് തലയുയർത്തിയാണ് . ഐപിഎൽ കരിയറിൽ വ്യക...
1,840,442
നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചു വന്ന നടിയാണ് ശാന്തികൃഷ്ണ . എന്നാൽ അഭിനയത്തോടൊപ്പം സിനിമയിൽ പിന്നണി ഗാനരംഗത്തേക്കും ചുവട് വയ്ക്കുകയാണ് താരം . മുൻകാലങ്ങളിൽ മിക ച്ച കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ ശാന്തികൃഷ്ണ അൽതാഫ് സലിം സംവിധാനം ചെയ്ത ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന സിനിമയിലൂടെയാണ് തിരിച്ചു വന്നത് . കുഞ്ചാക്കോ ...
1,840,443
ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗ ഇഷാന്ത് ശർമയുടെ വിവാഹ നിശ്ചയം കഴിഞ്ഞു . ദേശീയ ബാസ്കറ്റ് ബോൾ ടീം അംഗം കൂടിയായ പ്രതിമാ സിംഗാണ് ഇഷാന്തിന്റെ ജീവിതസഖിയാവാൻ പോവുന്നത് . എന്നാൽ ഇന്നലെ നടന്ന വിവാഹ നിശ്ചയത്തിന്റെ ഫോട്ടോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതോടെ ഇഷാന്തിനെ തേടിയെത്തിയത് ഒരു എട്ടിന്റെ പണിയാണ് . പണി കൊടുത്തതാകട്ടെ ഇന്ത്യൻ ടീമ...
1,840,444
ഇടിമിന്നലുകളുടെ മാതാവ് എന്ന പ്രതിഭാസത്തിൽ ഞെട്ടി ബ്രിട്ടൻ . ബ്രിട്ടനിൽ തുടരുന്ന കനത്ത മഴയ്ക്ക് ഒപ്പമാണ് . മെയ് അവസാന വാരത്തിലെ രാത്രികളിൽ ഇടിമിന്നൽ പൂരം ബ്രിട്ടീഷ് ആകാശത്ത് സംഭവിച്ചത് . ബ്രി ട്ട ൻറെ തെ ക്ക ൻ ഭാ ഗ ങ്ങ ളി ൽ ഒ റ്റ രാ ത്രിയിൽ ആ കാ ശ ത്ത് പ്ര ത്യ ക്ഷ പ്പെ ട്ട ത് 15,000 മു ത ൽ 20,000 വ രെ ഇ ടി മി ന്ന ലു ക ളാ...
1,840,445
വാവെയ് ഫോണുകളുടെ വില കുത്തനെകുറച്ചു . ഫ്ലാഗ്ഷിപ്പ് മോഡലുകളായ പി20 പ്രോ , പി20 ലൈറ്റ് , നോവ 3 , നോവ 3ഐ എന്നീ ഹാൻഡ്സെറ്റുകൾക്കാണ് ക്രിസ്മസ് , പുതുവത്സര വിൽപ്പന പ്രമാണിച്ച് വിലകുറച്ചത് . വാവെയ് ഹോളിഡെ സെയിലിൽ 15000 രൂപ വരെ ഇളവ് നൽകുന്നുണ്ട് . ഡിസംബർ 21 മുതൽ ജനുവരി രണ്ടുവരെ ആമസോൺ വഴിയാണ് വിൽപ്പന . വാവെയ് ഹാൻഡ്സെറ്റുകൾ വാങ്...
1,840,446
ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ വിരാട് കോലിയുടെ ഫിറ്റ്നസ് വെല്ലുവിളി സ്വീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി . കേന്ദ്ര കായിക മന്ത്രി രാജ്യവർധൻ സിങ് റാത്തോഡ് ആണ് ഇന്ത്യൻ ജനതയ്ക്കായി ഫിറ്റ്നസ് ചലഞ്ച് കാംപയിൻ ആരംഭിച്ചത് . ഹം ഫിറ്റ് തോ ഇന്ത്യ ഫിറ്റ് എന്ന ഹാഷ്ടാഗിലാണ് കാംപയിൻ നടക്കുന്നത് . നമ്മൾ ആരോഗ്യവാനാണെങ്കിൽ ഇന്ത്യയും ആര...
1,840,447
ദിവസങ്ങൾക്ക് മുൻപ് അപ്രത്യക്ഷമായ ടൊറൻറ്സ് . ഇയു മെറ്റാ - സെർച്ച് എൻജിൻ തിരിച്ചുവന്നു . ‘ക്ലോൺ രൂപത്തി’ലാണ് ടൊറൻറ്സ് . ഇയുവിൻറെ തിരിച്ചുവരവ് . ടൊറൻറ്സ്2 . ഇയു എന്നാണ് പുതിയ പേര് . ലോകത്തെ ഏറ്റവും വലിയ ടോറന്റ് മെറ്റാ - സെർച്ച് എൻജിനായ ടൊറൻറ്സ് . ഇയു പ്രവർത്തനം നിർത്തി ദിവസങ്ങൾക്കകമാണ് അതിന്റെ ‘ക്ലോൺ സൈറ്റ്’ പ്രവർത്തനം ആര...
1,840,448
ഇന്ത്യൻ നായകൻ വിരാട് കോലിയെ സർ വിവിയൻ റിച്ചാർഡ്സുമായി താരതമ്യം ചെയ്യരുതെന്ന് വിൻഡീസ് ഇതിഹാസം കാൾ ഹൂപ്പർ . റിച്ചാർഡ്സ് നേരിട്ടത് കടുപ്പമേറിയ ബൌളർമാരെയാണ് . കോലി ഇതിഹാസ വഴിയിലേക്കുള്ള യാത്രയിലാണ് . 30 വർഷത്തിന് ശേഷം തിരുവനന്തപുരത്ത് എത്തിയതിൽ സന്തോഷമുണ്ടെന്നും മുൻ വിൻഡീസ് നായകൻ പറഞ്ഞു . തിരുവനന്തപുരത്ത് 1988ൽ ഇന്ത്യയെ കീ...
1,840,449
പല്ലു കൊഴിഞ്ഞാലും സിംഹം സിംഹമല്ലാതാവുമോ . ഈ വീഡിയോ കണ്ടാൽ ആരും അങ്ങനെ ചോദിച്ചുപോവും . ഫുട്ബോളിലെ ഇതിഹാസ താരങ്ങളിലൊരാളായ ഡീഗോ മറഡോണ പരിശീലനത്തിനിടെ എടുത്തൊരു ഫ്രീ കിക്കാണ് ആരാധകരെക്കൊണ്ട് ഇപ്പോൾ ഇങ്ങനെ പറയിപ്പിക്കുന്നത് . യുഎഇ ക്ലബ്ബായ അൽ ഫുജൈറ എസ്സിയുടെ പരിശീലകനായ മറഡോണ താരങ്ങൾക്കൊപ്പമുള്ള പരിശീലനത്തിനിടെയാണ് 20 വാര അക...
1,840,450
നടി മംമ്ത മോഹൻദാസ് ഇൻസ്റ്റഗ്രാമിലിട്ട ആവി പറക്കുന്ന ചായയുടെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചവിഷയം . ഞാൻ ഇപ്പോൾ ചായ കുടിക്കുന്നത് പോലീസ് സ്റ്റേഷനിലിരുന്നാണെന്നും താരം പേസ്റ്റിലൂടെ വ്യക്തമാക്കി . എന്നാൽ അതിന്റെ കാരണം വെളിപ്പെടുത്താൻ മംമ്ത തയ്യാറായിട്ടില്ല . ആ കാരണം അന്വേഷിക്കുകയാണ് താരത്തിൻറെ ആരാധകർ . മംമ്ത മോഹൻദാസ...
1,840,451
ഉംറ വിസയിലും സന്ദർശക വിസകളിലും സൌദിയിൽ എത്തിയവർ വിസ കാലാവധി തീരുന്ന മുറയ്ക്ക് രാജ്യം വിടണമെന്ന് അധികൃതർ . നിയമലംഘകർക്ക് ആറു മാസം വരെ തടവും അൻപതിനായിരം റിയാൽ പിഴയും ഒടുക്കേണ്ടി വരുമെന്നാണ് മുന്നറിയിപ്പ് . കൂടാതെ നാടുകടത്തുകയും ചെയ്യുമെന്ന് ജവാസാത് മുന്നറിയിപ്പിൽ വ്യക്തമാക്കി . ഉംറ തീർത്ഥാടകർ വിസ കാലാവധി അവസാനിക്കുന്നതിന...
1,840,452
പൊതുമേഖല ബാങ്കുകൾ ചരിത്രത്തിലെ തന്നെ ഏറ്റവും മോശമായ അവസ്ഥയിലൂടെയാണ് ഇപ്പോൾ മുന്നോട്ട് പോവുന്നത് . നിഷ്ക്രിയ ആസ്തികളും രൂപയുടെ വിലയിടിയുന്നതും രാജ്യത്തെ വിലക്കയറ്റവും പൊതുമേഖല ബാങ്കുകളെ വലയ്ക്കുന്നത് ചെറുതൊന്നുമല്ല . 2018 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ 21 പൊതുമേഖല ബാങ്കുകളുടെയും ആകെ നഷ്ടം 87,370 കോടി രൂപ കടന്നതാ...
1,840,453
സാമൂഹ്യമാധ്യമങ്ങളിൽ അടുത്തിടെ നിറഞ്ഞോടിയ ഹ്രസ്വചിത്രമാണ് ' എന്റെ ഹൃദയത്തിന്റെ വടക്ക് കിഴക്കേ അറ്റത്ത് ' . ഒരു വികാരിയെ പ്രണയിക്കുന്ന സഹപാഠിയുടെ പ്രണയമാണ് ചിത്രം പറയുന്നത് . നീ എന്തിനാടാ . . . ചക്കരേ അച്ചൻ പട്ടത്തിന് പോയത് . . . . എന്ന നായികയുടെ ചോദ്യം സാമൂഹ്യമാധ്യമങ്ങൾ ഏറ്റെടുത്തിരുന്നു . ഇതാ ഇവിടെ അഭിനേതാക്കളും അണിയറപ...
1,840,454
അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിലൂടെയുള്ള തന്റെ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചതിന് പിന്നാലെ തെലങ്കാന രാഷ്ട്ര സമിതി ( ടിആർഎസ് ) വർക്കിംഗ് പ്രസിഡന്റ് കെ ടി രാമ റാവുവിനെ സന്ദർശിച്ച് പ്രകാശ് രാജ് . തന്റെ രാഷ്ട്രീയ പ്രവേശനത്തെ പ്രചോദിപ്പിക്കുന്ന തരത്തിൽ പിന്തുണ നൽകുന്ന കെടിആറിനോട് നന്ദിയുണ്ടെന്ന് സന്ദർശനത്തിന് ശേഷം പ്രകാശ് രാജ...
1,840,455
നടിയെ ആക്രമിച്ച കേസിൽ ഒളിവിൽ കഴിയുന്ന ദിലീപിന്റെ മാനേജർ അപ്പുണ്ണി ഇന്ന് ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന് അന്വേഷണ സംഘം . ഇന്ന് രാവിലെ 11 മണിക്ക് ഹാജരാകണമെന്ന് കാണിച്ച് അന്വേഷണ സംഘം അപ്പുണ്ണിക്ക് ഇന്നലെ നോട്ടിസ് നൽകിയിരുന്നു . അപ്പുണ്ണിയുടെ അച്ഛനാണ് നോട്ടിസ് കൈമാറിയത് . കേസിന്റെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട നിർണ്ണായക വിവരങ്ങ...
1,840,456
ലോകത്തെ ചാറ്റ് ചെയ്യാൻ പഠിപ്പിച്ച യാഹൂ മെസഞ്ചർ സേവനം അവസാനിപ്പിക്കുന്നു . ജൂലൈ പതിനേഴിന് യാഹൂ മെസഞ്ചർ സേവനങ്ങൾ അവസാനിപ്പിക്കുമെന്ന് വൊറൈസൺ കമ്പനി അറിയിച്ചു . നീണ്ട ഇരുപത് വർഷത്തെ ഓർമ്മകൾ ബാക്കിയാക്കിയാണ് യാഹൂ മെസഞ്ചർ എന്നന്നേക്കുമായി സൈൻ ഓഫ് ചെയ്യുന്നത് . ഫേസ്ബുക്കിന്റെയും വാട്സാപ്പിന്റെയും ഇൻസ്റ്റാഗ്രാമിന്റെയും മുമ്പി...
1,840,457
ഏഷ്യൻ ഗെയിംസ് വനിതാ ബാഡ്മിന്റണിൽ പി . വി . സിന്ധു ഫൈനൽ പ്രവേശിച്ചു . സെമിയിൽ ജപ്പാന്റെ ലോക രണ്ടാം നമ്പർ താരം അകനെ യമഗുച്ചിയെ തോൽപ്പിച്ചാണ് സിന്ധു മെഡലുറപ്പിച്ചത് . ഒന്നിനെതിരേ രണ്ട് ഗെയിമുകൾക്കായിരുന്നു സിന്ധുവിന്റെ വിജയം . സകോർ 21 - 17,15 - 21,21 - 10 . ഏഷ്യൻ ഗെയിംസ് ബാഡ്മിൻറണിൽ ഫൈനലിൽ പ്രവേശിക്കുന്ന ആദ്യ ഇന്ത്യൻ വനിത...
1,840,458
സോഷ്യൽ മീഡിയയിൽ പീഡോഫൈലുകളുടെ ആക്രമണവും ശല്യവും സഹിക്കാൻ വയ്യെന്ന പരാതി നേരത്തെ തന്നെ ഉള്ളതാണ് . നമ്മൾ ആട്ടവും പാട്ടും ഡബ്സ്മാഷുമായി നിറയുന്ന ടിക് ടോക്കും ക്വായിയും പോലുള്ള സോഷ്യൽ വീഡിയോ ആപ്പുകൾ വലിയ തോതിൽ സ്വീകരിക്കപ്പെട്ടതോടെ പീഡോഫൈലുകളും ഇവിടെ സജീവമാകുകയാണ് . കൂട്ടികളെ ലൈംഗികമായി ആകർഷിക്കാൻ ശ്രമിക്കുന്നവർക്ക് ഈ ചൈനീ...
1,840,459
മാവേലി എക്സപ്രസിൽ നടി സനുഷയെ അപമാനിക്കാൻ ശ്രമിച്ച സംഭവത്തിൽ വിചിത്ര വാദവുമായി പ്രതി ആൻറോ ബോസ് . ഷുഗർ നില കൂടിയപ്പോൾ അറിയാതെ കൈ തട്ടിയതാണെന്ന് പ്രതിയുടെ വാദം . എന്നാൽ പൊലീസ് ഇത് മുഖവിലക്കെടുത്തിട്ടില്ല . ഇന്ത്യൻ ശിക്ഷാ നിയമം 354 വകുപ്പ് പ്രകാരം ഇയാൾക്കെതിരെ കേസെടുത്തു . സ്വർണ്ണപ്പണിക്കാരനായ ആന്റോ ബോസിനെ തൃശൂർ ഫസ്റ്റ് ക്...
1,840,460
ദക്ഷിണാഫ്രിക്കയിൽ ആദ്യ ഏകദിന പരമ്പര നേടി ചരിത്രം തിരുത്താൻ വിരാട് കോലിക്കും ടീം ഇന്ത്യക്കും മഴയുടെ സഹായവും . ചൊവ്വാഴ്ച മത്സരം നടക്കുന്ന പോർട്ട് എലിസബത്തിലെ സെന്റ് ജോർജ്ജ് പാർക്കിൽ കനത്ത മഴപെയ്യുമെന്നാണ് കാലവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം . മഴ മൂലം മത്സരം തന്നെ ഉപേക്ഷിക്കാനുള്ള സാധ്യതയും നിലനിൽക്കുന്നു . ഈ സാഹചര്യ...
1,840,461
ഇന്ത്യൻ ഓഹരി സൂചികകളിൽ ചാഞ്ചാട്ടം . ബുധനാഴ്ച വ്യാപാരം തുടങ്ങിയപ്പോൾ , കഴിഞ്ഞ ദിവസത്തെ മികച്ച ക്ലോസിംഗ് നിലനിർത്തി ഓഹരി സൂചികകൾ പിന്നീട് താഴേക്ക് പോയി . രാവിലെ 9.20ന് 29,059 വരെയെത്തിയ സെൻസെക്സ് പിന്നീട് 28960ലേക്ക് പോയി ( രാവിലെ 10.30നുള്ള സൂചിക ) . ദേശീയ ഓഹരി സൂചിക 8935ലാണ് വ്യാപാരം തുടരുന്നത് . ബോംബെ സ്റ്റോക്ക് എക്സ്...
1,840,462
പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് ലൂസിഫർ . മോഹൻലാൽ നായകനായി ഒരുങ്ങുന്ന സിനിമയുടെ പൂജ നടന്നു . 18ന് തിരുവനന്തപുരത്ത് സിനിമയുടെ ചിത്രീകരണം ആരംഭിക്കും . നേരത്തെ ഒടിയന്റെ ലൊക്കേഷനിലെത്തി പൃഥ്വിരാജ് മോഹൻലാലിനെ ലൂസിഫറിന്റെ തിരക്കഥ വായിച്ചുകേൾപ്പിച്ചിരുന്നു . ലൂസിഫർ വളരെ നല്ല സിനിമയായിരിക്കുമെന്ന് മോഹൻലാൽ പറഞ്ഞ...
1,840,463
ധർമ്മജൻ ബോൽഗാട്ടിക്ക് പിന്നാലെ മത്സ്യവിൽപ്പനയുമായി ശ്രീനിവാസനും . കൊച്ചി കണ്ടനാടുള്ള ശ്രീനിവാസന്റെ വീടിന് സമീപമാണ് ' ഉദയശ്രീ ഫിഷ് ഹബ് ' എന്ന പേരിൽ ശ്രീനിവാസൻ മത്സ്യ ഷോപ്പ് തുടങ്ങിയിരിക്കുന്നത് . വിൽപനശാലയുടെ ഉദ്ഘാടനം സലിംകുമാർ ഇന്ന് രാവിലെ നിർവ്വഹിച്ചു . വർഷങ്ങൾക്ക് മുൻപേ ജൈവകൃഷിയുടെ പ്രചാരകൻ എന്ന നിലയിൽ വാർത്തകളിൽ ഇടം...
1,840,464
ലേഡീസ് ആൻറ് ജെൻറിൽമാന് ശേഷം വീണ്ടും മോഹൻലാലിനെ നായകനാക്കാൻ സിദ്ദിഖ് . ഈ വർഷം നവംബറിൽ ചിത്രീകരണം ആരംഭിക്കാനിരിക്കുന്ന സിനിമ ഒരു ആക്ഷൻ - കോമഡി ആയിരിക്കുമെന്ന് സിദ്ദിഖ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു . ബിഗ് ബജറ്റിൽ ഒരുക്കുന്ന സിനിമയുടെ തിരക്കഥാരചന ഇനിയും ആരംഭിച്ചിട്ടില്ലെന്നും പ്രാഥമിക ചിന്ത മാത്രമേ ആയിട്ടുള്ളുവെന്നും സിദ്ദി...
1,840,465
നഗരത്തിൽ യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചതിൽ നടൻ ദിലീപിന് പങ്കുണ്ടെന്ന് മൊഴി . ഏഴാം പ്രതി ചാർളിയാണ് ദിലീപിനെതിരെ രഹസ്യമൊഴി നൽകിയത് . നടിയെ ആക്രമിച്ചത് ദിലീപിന്റെ ക്വട്ടേഷൻ പ്രകാരമാണെന്ന് സുനിൽകുമാർ പറഞ്ഞതായാണ് ചാർളി വ്യക്തമാക്കുന്നത് . ഈ രഹസ്യമൊഴിയോടെ , ചാർളിയെ കേസിൽ മാപ്പ് സാക്ഷിയാക്കും . കോയമ്പത്തൂരിൽ ചാർളിയുടെ വ...
1,840,466
നവമാധ്യമങ്ങളിൽ തരംഗമായ പ്രധാനമന്ത്രി നരേന്ദ്രമോഡി ഇൻസ്റ്റഗ്രാമിൽ ചരിത്രം കുറിക്കുന്നു . ഫോട്ടോ ഷെയറിംഗ് സൈറ്റായ ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ആളുകൾ പിന്തുണയ്ക്കുന്ന ലോക നേതാവായി അദ്ദേഹം ഉയർന്നു . 6 . 9 ദശലക്ഷം ആളുകളാണ് അദ്ദേഹത്തെ പിന്തുണയ്ക്കുന്നത് . യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ പിന്നിലാക്കിയാണ് മോഡി മുന്നിലെത്തിയ...
1,840,467
ഫിഫ അണ്ടർ 17 ലോകകപ്പിലെ ഗ്രൂപ്പ് റൌണ്ടിലെ പോരാട്ട ചിത്രം വ്യക്തമായി . ഓരോ ടീമും ഏത് ഗ്രൂപ്പിൽ കളിക്കണമെന്ന് തീരുമാനിക്കാനുള്ള നറുക്കെടുപ്പ് വൈകിട്ട് മുംബൈയിൽ നടന്നു . ആദ്യ ഗ്രൂപ്പിൽ ഉൾപ്പെടുന്ന ഇന്ത്യയുടെ ആദ്യമത്സരം യുഎസ്എയുമായാണ് . അതേ സമയം ബ്രസീൽ ഉൾപ്പെടുന്ന ഗ്രൂപ്പിൻറെ മത്സരം കൊച്ചിയിലാണ് . ആദ്യ ഗ്രൂപ്പിൽ ഇന്ത്യയ്ക്...
1,840,468
ആപ്പിളിന്റെ ഏറ്റവും പുതിയ പതിപ്പുകളായ ഐഫോൺ എക്സ് ( 10 ) , ഐഫോൺ 8 , ഐഫോൺ 8 പ്ലസ് എന്നിവയാണ് കമ്പനി കഴിഞ്ഞ ദിവസം പ്രൌഢഗംഭീരമായ ചടങ്ങിൽ പുറത്തിറക്കിയത് . ഇതുവരെ പുറത്തിറക്കിയ മോഡലുകളേക്കാൾ മുമ്പിലാണ് മൂന്ന് മോഡലുകളുടേയും ഫീച്ചറുകളും ഒപ്പം വിലയും . ആപ്പിൾ ഇതുവരെ പുറത്തിറക്കിയ ഫോണുകളിൽ ഐഫോൺ എക്സിനാണ് ഏറ്റവും കൂടുതൽ വില . 99...
1,840,469
അപ്രതീക്ഷിതമായി വന്ന ഒരു ഫോൺകോളിനെക്കുറിച്ചോർത്ത് ഇപ്പോഴും അമ്പരന്നിരിക്കുകയാണ് മലയാളത്തിൻറെ പ്രിയ നടൻ രാജേഷ് ശർമ്മ . ‘ബ്രദർ , നീങ്ക നല്ലാ നടിച്ചിരുക്ക് . എനക്ക് അന്ത ക്യാരക് ടറും ഉങ്കളെയും റൊമ്പ പുടിച്ചിരിക്ക് . . . . . ’ മൊബൈലി ൻ്റെ മറുതലക്കലിൽ നിന്ന് കേട്ടത് തമിഴകത്തിൻ്റെ പ്രിയനടൻ വിജയ് സേതുപതിയുടെ ശബ് ദം . സേതുപതിയ...
1,840,470
Apple Event September 2018 Venue & Date : ലോക ടെക് ഭീമന്മാരായ ആപ്പിൾ തങ്ങളുടെ പുതിയ നിര ഐഫോണുകൾ അവതരിപ്പിച്ചു . പുതിയ മൂന്ന് ഐഫോൺ മോഡലുകൾ , ആപ്പിൾ വാച്ച് , വലിപ്പമേറിയ ഐപാഡ് , മാക്ബുക്ക് എന്നിവണ് കമ്പനി അവതരിപ്പിച്ചത് . കമ്പനി സിഇഒ ടിം കുക്ക് ആണ് പ്രഖ്യാപനത്തിന് തുടക്കമിട്ടത് . ഉപഭോക്താക്കളുടെ ജീവിതത്തിന്റെ ഭാഗമായി തന്...
1,840,471
ആശയവിനിമയോപാധിയായി മാത്രം രംഗത്ത് വന്ന ഫോണുകൾ ഇന്ന് നമ്മുടെ നിത്യജീവിതത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഭാഗമായി മാറിയിട്ടുണ്ട് . പത്രം വായിക്കുന്നത് മുതൽ സോഷ്യൽമീഡിയയുടെ ഭാഗമാകാൻ വരെ മണിക്കൂറുകളോളം ഫോണിന്റെ സ്ക്രീനിലേക്ക് നോക്കി നമ്മൾ സമയം ചെലവഴിക്കാറുണ്ട് . കാലം മാറിയതോടെ നിത്യജീവിതത്തിൽ അത്യാവശ്യമായ ഒട്ടുമിക്ക ഉപകരണ...
1,840,472
ഉപയോക്താക്കളുടെ വിവരങ്ങൾ സംരക്ഷിക്കാൻ ‘ഹിസ്റ്ററി’ മുഴുവൻ മായ്ച്ച് കളയാൻ സാധിക്കുന്ന പുതിയ ഫീച്ചർ ഉൾപ്പെടുത്തുകയാണ് ഫെയ്സ്ബുക്ക് . കാലിഫോർണിയയിലെ സാൻഹോസിൽ നടന്ന എഫ് 8 കോൺഫറൻസിലാണ് പുതിയ ഫീച്ചറിനെ കുറിച്ചുളള വിവരങ്ങൾ ഫെയ്സ്ബുക്ക് പുറത്തുവിട്ടത് . ഈ ഫീച്ചർ ഉൾപ്പെടുത്തിയാൽ ഫെയ്സ്ബുക്കിൽ നിന്നും നമ്മൾ തുറന്ന വെബ്സൈറ്റുകൾ , ...
1,840,473
ഇന്ത്യൻ ഏകദിന ടീം നായകൻ മഹേന്ദ്ര സിംഗ് ധോണിക്കെതിരെ ഒളിയമ്പെയ്ത് മുൻ ഇന്ത്യൻ ഓപ്പണർ ഗൌതം ഗംഭീർ . ധോണിയുടെ കഥ പറയുന്ന ധോണി ദ് അൺടോൾഡ് സ്റ്റോറി എന്ന സിനിമയെ പരാമർശിച്ചാണ് ഗംഭീർ ട്വിറ്ററിലൂടെ വിമർശനമുന്നയിച്ചത് . ക്രിക്കറ്റ് താരങ്ങളുടെ ജീവചരിത്ര സിനിമയിൽ താവ് വിശ്വസിക്കുന്നില്ലെന്നും ഒരു ക്രിക്കറ്റ് താരത്തേക്കാൾ രാജ്യത്തി...
1,840,474
രഞ്ജിത്തിന്റെ നന്ദനം എന്ന സിനിമയിലൂടെയാണ് പൃഥ്വിരാജ് വെള്ളിത്തിരയിലെത്തുന്നത് . പിന്നീട് തിരക്കഥയിലൂടെയും ഇന്ത്യൻ റുപ്പിയിലൂടെയും പൃഥ്വിരാജിന് രഞ്ജിത് വലിയ ഒരു ബ്രേക്ക് നൽകി . ഇപ്പോഴിതാ രഞ്ജിത് വീണ്ടും പൃഥ്വിരാജിനെ നായകനാക്കാൻ ഒരുങ്ങുന്നു . അടുത്തിടെ , പൃഥ്വിരാജ് നായകനായ അനാർക്കലിയുടെ നൂറാം ദിവസത്തിന്റെ ആഘോഷം നടന്നിരുന...
1,840,475
സൽമാൻഖാൻ കൃഷ്ണമൃഗ വേട്ട കേസിൽ ജോഥ്പൂർ ജയിലിൽ ആയതോടെ ഒരു രസകരമായ സംഭവം സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ് . ബോഡിഗാർഡ് സിനിമയിലെ ഒരേ കഥാപാത്രത്തെ അവതരിപ്പിച്ച രണ്ടു പേരും ജയിലിൽ ആയെന്നാണ് സോഷ്യൽ മീഡിയയിലെ ചിലർ കണ്ടെത്തിയത് . കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസിൽ രണ്ടു ദിവസമായി സൽമാൻഖാൻ രാജസ്ഥാനിലെ ജോധ്പൂർ ജയിലിൽ കിടക്കുമ്പോൾ മാസങ്ങൾക്...
1,840,476
ജിയോ ഉപയോക്താക്കൾക്ക് സന്തോഷ വാർത്ത . ജിയോയുടെ ടിവി ആപ്പ് ഇപ്പോൾ ലാപ്ടോപ്പിലും , ഡെസ്ക് ടോപ്പിലും ലഭ്യമാണ് . കഴിഞ്ഞ ദിവസമാണ് ഈ സേവനം ജിയോ ആരംഭിച്ചത് . ഏത് ബ്രൌസറിലും jiotv . com എന്ന് അടിച്ചാൽ ഈ സേവനം ലഭിക്കും . ആൻഡ്രോയ്ഡ് , ഐഫോൺ ജിയോടിവി ആപ്പിൽ ലഭിക്കുന്ന എന്ന സേവനങ്ങളും ഡെസ്ക്ടോപ്പ് പതിപ്പിലും ലഭ്യമാണ് . ഒപ്പം ആപ്പിൽ...
1,840,477
ഹിന്ദി ഹൃദയഭൂമിയിലെ മൂന്ന് വലിയ സംസ്ഥാനങ്ങളിൽ ഭരണം തിരിച്ച് പിടിച്ച് ഇന്ത്യൻ രാഷ്ട്രീയത്തിലേക്ക് ശക്തമായ തിരിച്ചുവരവാണ് കോൺഗ്രസ് നടത്തിയത് . ഈ വിജയത്തിന് പിന്നിലെ രാഷ്ട്രീയ വിലയിരുത്തലുകൾ ഏറെ വരുന്നുണ്ടെങ്കിലും ഇത്തവണ തെരഞ്ഞെടുപ്പ് പ്രചരണത്തിന് കോൺഗ്രസ് ഉപയോഗിച്ച സാങ്കേതിക തന്ത്രങ്ങൾ ഇപ്പോൾ തന്നെ വലിയ ചർച്ചയാകുകയാണ് . ...
1,840,478
വലിയ വിജയമാണ് കൊൽക്കത്ത നൈറ്റ് റൈഡേർസിനെതിരെ ചെന്നൈ സൂപ്പർ കിംഗ്സ് നേടിയത് . 202 റൺസെന്ന കൂറ്റൻ വിജയലക്ഷ്യവുമായി ഇറങ്ങിയ ചെന്നൈക്ക് കൊൽക്കത്തയ്ക്കെതിരേ ഉഗ്രൻ പ്രകടനം കാഴ്ചവെക്കേണ്ടി വന്നു . സാം ബില്ലിങ്സിന്റെ അർധ സെഞ്ച്വറിയും വാട്സന്റെ 42 റണ്സും റായിഡുവിന്റെ 39 റൺസും ചെന്നൈ ജയത്തിൽ നിർണായകമായപ്പോൾ 14 സിക്സുകളാണ് സ്റ്റേ...
1,840,479
റിലയൻസ് ജിയോയിൽ നിന്ന് നേട്ടം കൊയ്യുന്നതിന് പിന്നാലെ 2ജി ഉപയോക്താക്കളെ കയ്യിലെടുക്കാൻ റിലയൻസ് . അൺലിമിറ്റഡ് വോയ്സ് കോൾ , 300 എംബി ഡാറ്റ എന്നിവയാണ് 149 രൂപയുടെ ബക്കറ്റ് പ്ലാനിൽ റിലയൻസ് നൽകുന്നത് . 2ജി ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് റിലയൻസിന്റെ നീക്കം . ചൊവ്വാഴ്ച മുതലാണ് ഓഫർ ലഭ്യമായിത്തുടങ്ങുന്നത് . 149 രൂപയ്ക്കുള്ള ഓഫറിൽ ...
1,840,480
ജർമൻ വാഹന നിർമാതാക്കളായ ഫോക്സ്വാഗൻ ഇന്ത്യയിൽ വിറ്റ സ്കോഡ സൂപ്പർബ് കാറുകൾ തിരിച്ച് വിളിക്കുന്നു . അന്തരീക്ഷ മലിനീകരണം കുറച്ച് കാണിക്കാൻ സോഫ്റ്റ്വെയർ ഉപയോഗിച്ച് കൃത്രിമം നടത്തിയ കാറുകളാണ് തിരിച്ച് വിളിക്കുന്നത് . വിവാദം അവസാനിപ്പിക്കാൻ ഇന്ത്യയിലെ കാറുകളും ഫോക്സ്വാഗൻ തിരിച്ച് വിളിക്കുകയാണ് . അമേരിക്കയിൽ ഡീസൽ എൻജിനുകൾക്കുള...
1,840,481
സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ 7 ലക്ഷം കോടി രൂപയുടെ ഹൈവ നിർമ്മാണ പദ്ധതിയും 2.11 ലക്ഷം കോടി രൂപയുടെ ബാങ്ക് ശാക്തീകരണ പദ്ധതിയും കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു . മുംബയ് - കൊച്ചി പുതിയ ഹൈവ ഉൾപ്പടെ 83,000 കിലോമീറ്റർ റോഡ് അടുത്ത അഞ്ചു വർഷത്തിൽ നിർമ്മിക്കും . ബാങ്കിംഗ് രംഗത്ത് രണ്ടുമാസത്തിൽ നിരവധി പരിഷ്കരണ നടപടികൾ കൊണ്ടുവരാന...
1,840,482
ഐപിഎൽ പതിനൊന്നാം സീസണിൽ പഴയ പ്രതാപം നിലനിർത്താനുള്ള ശ്രമത്തിലാണ് ചെന്നൈ സൂപ്പർ കിംഗ്സ് . രണ്ട് വർഷത്തെ വിലക്കിന് ശേഷം തിരിച്ചെത്തുമ്പോൾ ലീഗിലും ആരാധകർക്കിടയിലും പഴയ ഓളം വീണ്ടെടുക്കുക ടീമിന് പ്രധാനം . അതിനായി ധോണി , ജഡേജ , റെയ്ന , ബ്രാവോയും തുടങ്ങിയ സൂപ്പർ താരങ്ങളെ മാനേജ്മെൻറ് ടീമിൽ തിരിച്ചെത്തിച്ചിരുന്നു . എന്നാൽ പഴയ പ...
1,840,483
രാജ്യത്തെ 32 ലക്ഷം ഏടിഎം കാർഡുകളിൽ നിന്നുള്ള വിവരങ്ങൾ ചോർത്തപ്പെട്ടിരിക്കുകയാണ് . കോടിക്കണക്കിന് രൂപയാണ് ഉപഭോക്താക്കൾക്ക് നഷ്ടമായത് . എന്താണ് ഈ തട്ടിപ്പിന് പിന്നിൽ . . . ? ഒരു ചെറിയ സംഘമല്ലെന്ന് ഉറപ്പാണ് . എടിഎം കാർഡ് വിവരങ്ങൾ ചോർത്തിയത് ചൈനീസ് വൈറസ് ആണെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട് . കൂടുതൽ...
1,840,484
കാഴ്ചക്കാരുടെ തള്ളികയറ്റം ഉണ്ടായതോടെ ലോകത്ത് തന്നെ ആദ്യമായി പ്രദർശനത്തിനു വച്ച സെക്സ് റോബോർട്ടിനു കേടുപാടുകൾ സംഭവിച്ചു . ഓസ്ട്രിയയിൽ നടന്ന ആർട്ട്സ് ഇലക്ട്രോണിക് ഫെസ്റ്റിവെല്ലിലാണ് സമാന്ത എന്നു പേരായ സെക്സ് റോബോർട്ടിനെ പ്രദർശനത്തിന് വച്ചത് . പ്രദർശനത്തിൻറെ പ്രധാന ആകർഷണം സാമന്തയായിരുന്നു . എന്നാൽ കണ്ടും കേട്ടും മനസിലാക്ക...
1,840,485
പ്രതിദിനം 2ജിബി ഡാറ്റ വീതം നൽകുന്ന ബിഎസ്എൻഎല്ലിന്റെ പുതിയ പ്ലാൻ പ്രാബല്യത്തിൽ വന്നു . 339 രൂപയുടെ ബിഎസ്എൻഎൽ ഓഫറിൽ പ്രതിദിനം 2ജിബി ഡാറ്റയ്ക്ക് പുറമേ ബിഎസ്എൻഎല്ലിലേയ്ക്ക് അൺലിമിറ്റഡ് കോളിംഗുമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത് . 28മാണ് ഓഫറിന്റെ കാലാവധി . മറ്റ് നെറ്റ് വർക്കുകളിലേയ്ക്ക് പ്രതിമാസം 25 മിനിറ്റ് സൌജന്യ വോയ്സ്കോളും...
1,840,486
നാലു കാലിൽ നിൽക്കുന്ന ജീവി . വലുപ്പം ഏകദേശം ഒരു മുയലിനോളം വരും . തവളകളുടേതുപോലെ മുറുകെപിടിക്കാൻ സഹായിക്കുന്ന വിരലുകൾ . തലയിൽ കുറച്ച് നേർത്ത മുടിയിഴകളുണ്ട് . മനുഷ്യൻറെത് പോലെ മുഖം . രണ്ടു കൂർത്ത കോമ്പല്ലുകൾ വായിൽ നിന്നും പുറത്തേയ്ക്ക് ചാടി നിൽക്കുന്നു . അൽപം നീണ്ട കഴുത്ത് . ബാക്കി ശരീരഭാഗങ്ങളെല്ലാം പൂച്ചയെപ്പോലെ . മലേഷ്...
1,840,487
ശ്രീലങ്കയ്ക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിൽ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യയ്ക്ക് മികച്ച തുടക്കം . ശിഖർ ധവാന്റെ അർദ്ധസെഞ്ച്വറിയുടെ കരുത്തിലാണ് ഇന്ത്യയ്ക്ക് മികച്ച തുടക്കം ലഭിച്ചത് . ലഞ്ചിന് കളി നിർത്തുമ്പോൾ ഒന്നിന് 115 എന്ന നിലയിലാണ് ഇന്ത്യ . 64 റൺസോടെ ശിഖർ ധവാനും 37 റൺസോടെ ചേതേശ്വർ പൂജാരയുമാണ് ക്രീസിലുള്ളത് ...
1,840,488
സ്വർണം വാങ്ങാൻ ജ്വല്ലറയിൽ പോകുന്നവരുടെ എണ്ണം കുറഞ്ഞുവരികയാണ് . ഇഷ് ട ഡിസൈനുകൾ ആകർഷകമായ വിലയിൽ ഒാൺലൈനിൽ ലഭ്യമായതോടെയാണ് മഞ്ഞലോഹം വീട്ടിലിരുന്നും വാങ്ങാൻ താൽപര്യമേറിയത് . ആമസോൺ , ഫ്ലിപ് കാർട് തുടങ്ങിയ മുൻനിര ഇ . കൊമേഴ് സ് സംരംഭങ്ങൾ വഴി സ്വർണം ലഭ്യമാണ് . എന്നാൽ വില കൂടി ഇടപാട് ആയതിനാൽ ഒാൺലൈനായി സ്വർണം വാങ്ങുന്നവർ ചതിക്കൂഴ...
1,840,489
തോൽവി . ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മുൻ ചാംപ്യന്മാരുടെ പോരാട്ടത്തിൽ ലെസ്റ്റർ സിറ്റി എതിരില്ലാത്ത ഒരു ഗോളിന് ചെൽസിയെ തോൽപിച്ചു . 51 - ാം മിനുട്ടിൽ ജാമി വാർഡിയാണ് ലെസ്റ്ററിനായി ഗോൾ നേടിയത് . 18 കളിയിൽ 37 പോയിൻറുമായി ചെൽസി നാലാം സ്ഥാനത്ത് തുടരും . ഇതേസമയം ആഴ്സനൽ വിജയവഴിയിൽ തിരിച്ചെത്തി . ബേൺലിയെ ഒന്നിനെതിരെ മൂന്ന് ഗോളിന് ആഴ്സ...
1,840,490
ശ്രീലങ്കക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന് ശനിയാഴ്ച പല്ലേക്കേലയിൽ തുടക്കമാവുമ്പോൾ മറ്റൊരു ഇന്ത്യൻ നായകനും സ്വന്തമാക്കാനാവത്ത ചരിത്ര നേട്ടത്തിനരികെ ആണ് ഇന്ത്യൻ നായകൻ വിരാട് കോലി . മൂന്ന് മത്സര പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റും ജയിച്ച് പരമ്പര നേരത്തെ സ്വന്തമാക്കിയ കോലിപ്പട അവസാന ടെസ്റ്റും ജയിച്ച് ലങ്കയെ തൂത്തവാരാനുറച...
1,840,491
ഫേസ്ബുക്ക് സിനിമാ ഗ്രൂപ്പ് മൂവി സ്ട്രീറ്റ് ഏർപ്പെടുത്തിയ 2017 ലെ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു . ഫഹദ് ഫാസിൽ മികച്ച നടനായും മഞ്ജു വാര്യരും ഐശ്വര്യ ലക്ഷ്മിയും മികച്ച നടിമാരായും തെരഞ്ഞെടുക്കപ്പെട്ടു . തൊണ്ടി മുതലും ദൃക്സാക്ഷിയുമാണ് മികച്ച ചിത്രം . രാമലീലയാണ് പോപ്പുലർ സിനിമയായി തെരഞ്ഞെടുക്കപ്പെട്ടത് . മികച്ച വില്ലനാ...
1,840,492
അങ്ങനെ മലയാളി വ്യവസായി എംഎ യൂസഫ് അലിയും സ്വന്തമായി വിമാനം വാങ്ങി . ബിസിനസ് ജെറ്റ് വിമാനമാണ് യൂസഫലി സ്വന്തമാക്കിയിരിക്കുന്നത് . 25 മില്യൺ ഡോളർ ചെലവിട്ടാണ് യൂസഫലി പുതിയ വിമാനം വാങ്ങിയത് . ഇന്ത്യൻ രൂപ ഏതാണ്ട് 150 കോടി രൂപയോളം വരും ഇത് . പൈലറ്റിനെ കൂടാതെ 14 പേർക്ക് യാത്ര ചെയ്യാവുന്ന വിമാനമാണിത് . ബ്രസീലിയൻ വിമാനക്കമ്പനിയായ...
1,840,493
യൂറോപ്യൻ ക്ലബ് ഫുട്ബോളിലെ പുതിയ രാജാക്കൻമാരെ ഇന്നറിയാം . യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ റയൽ മാഡ്രിഡ് ഇന്ന് ലിവർപൂളിനെ നേരിടും . ഇന്ത്യൻസമയം രാത്രി 12.15നാണ് കളി തുടങ്ങുക . ഉക്രൈൻ തലസ്ഥാനമായ കീവിലെ ഒളിംപിക് സ്റ്റേഡിയത്തിലാണ് ലോകകപ്പിന് തൊട്ടുമുമ്പുള്ള വമ്പൻപോരാട്ടം . താരസമ്പന്നമായ റയൽ മാഡ്രിഡും ലിവർപൂളും കലാശപ്പോരാട്ടത്തി...
1,840,494
ആപ്പിൾ ഐ ഫോൺ 6 പുതിയ ഗോൾഡൻ കളറിൽ ഇന്ത്യൻ വിപണിയിൽ എത്തുന്നു . 32 ജിബി ശേഷിയുള്ള ഫോൺ ആമസോൺ വഴി മാത്രമായിരിക്കും ലഭ്യമാവുക . 26 , 999 രൂപയാണ് വില . ഇൌ വർഷം ആദ്യം സ് പേസ് ഗ്രേ കളറിൽ ഐ ഫോൺ 6 വിപണിയിലെത്തിയിരുന്നു . ഇന്ത്യയിൽ കൂടുതൽ ജനപ്രിയ കളർ ഗോൾഡൻ ആണെന്ന തിരിച്ചറിവിലാണ് പുതിയ കളർ പതിപ്പിൽ ഫോൺ എത്തുന്നത് . ആമസോൺ 19,600 രൂ...
1,840,495
സന്ദീപ് പട്ടീലിൻറെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റിയുടെ അവസാന യോഗത്തിൽ അദ്ഭുതങ്ങളൊന്നും സംഭവിച്ചില്ല . വെസ്റ്റ് ഇൻഡീസിൽ പരമ്പര ജയിച്ച ടീമിലേക്ക് പുതുതായി ആരെയും ഉൾപ്പെടുത്തിയില്ല . പതിനേഴംഗ ടീമിനെ പതിനഞ്ചാക്കി ചുരുക്കിയപ്പോൾ സ്റ്റുവർട്ട് ബിന്നിക്കും ഷർദുൽ താക്കൂറിനും ഇടം നഷ്ടമായി . മറ്റെല്ലാവരും ടീമിൻറെ ഭാഗമായി തുടരു...
1,840,496
സൌദി അറേബ്യ കടുത്ത സാമ്പത്തിക പ്രതസന്ധിയിലേയ്ക്ക് നീങ്ങുമെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്ത് വരുന്നു . പെട്രോളിയം അസംസ്കൃത വസ്തുക്കളുടെ കയറ്റുമതിയിൽ നേരിട്ട തിരിച്ചടി സൌദി അറേബ്യയുടെ സാമ്പത്തിക അടിത്തറയിളക്കുമെന്നാണ് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് . കയറ്റുമതി ചെയ്യാൻ കഴിയാതെ കോടിക്കണക്കിന് രൂപയുടെ പെട്രോളിയം...
1,840,497
തെന്നിന്ത്യൻ താരം നയൻതാരയ്ക്ക് ഏറെ ആരാധകരുണ്ട് . താരത്തിന്റെ ഓരോ സിനിമ പ്രദർശനത്തിന് എത്തുമ്പോഴും ആവേശത്തോടെയാണ് ആരാധകർ സ്വീകരിക്കുന്നത് . എന്നാൽ താരത്തിന്റെ ഒരു കുഴപ്പം കാരണം പുതിയ ചിത്രമായ വേലൈക്കാരന്റെ സെറ്റ് നിശ്ചലമായി . മൂന്ന് മണിക്കൂറാണ് ചിത്രീകരണം മുടങ്ങിയതെന്ന് നായകൻ ശിവകാർത്തികേയൻ വെളിപ്പെടുത്തി . നയൻതാര സെറ്റ...
1,840,498
തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിന് ആർബിഐ ഷെഡ്യൂൾഡ് ബാങ്ക് പദവി നൽകി . ഇതോടെ കേരളം ആസ്ഥാനമായ സ്വകാര്യ ഷെഡ്യൂൾഡ് ബാങ്കുകളുടെ എണ്ണം അഞ്ചായി . ഫെഡറൽ ബാങ്ക് , സൌത്ത് ഇന്ത്യൻ ബാങ്ക് , ധനലക്ഷ്മി ബാങ്ക് , കാത്തലിക് സിറിയൻ ബാങ്ക് എന്നിവയാണ് സംസ്ഥനത്തെ മറ്റ് ഷെഡ്യൂൾഡ് ലൈസൻസുളള ബാങ്കുകൾ . നിലവിൽ 135 ശാ...
1,840,499
വാട്ട്സ്ആപ്പ് , മെസഞ്ചർ , സ്നാപ്ചാറ്റ് , ഹൈക്ക് . . സന്ദേശ ആപ്ലികേഷനുകൾ ഏറെയാണ് . എ ന്നി ട്ടും പു തി യ മെ സേ ജിം ഗ് ആ പ്പു ണ്ടാ ക്കാ ൻ ഇ - കോമേഴ്സ് രംഗത്തെ അതികായന്മാരായ ആ മ സോ ൺ ഒരുങ്ങുന്നു എന്നാണ് പുതിയ റിപ്പോർട്ട് . ആ മ സോ ൺ ത ങ്ങ ളു ടെ ഉ പ ഭോ ക്താ ക്ക ളോ ട് അ ഭി പ്രാ യം ചോ ദി ച്ച റി ഞ്ഞ ശേ ഷ മാ ണ് ആ പ്ലി ക്കേ ഷ ൻ വ...